

ഗണേശസ്തുതി.
(രാജു-വിളാവത്ത്).
(രാജു-വിളാവത്ത്).
നീലകണ്ഠതനയാ ഗണപതി,
മേലിലേയ്ക്കുവരാനിരിയ്ക്കും മമ
മാലകറ്റിയനുഗ്രഹിയ്ക്കേണമേ
ഫാലദായക, ത്രൈലോക്യപൂജിത!
വിഷുക്കണി:
ഉണരൂവേഗം നീ, ഉണരൂവേഗം നീ,
ഉണരൂവേഗം നീ, കണികാണ്മാന്‍
വിഷുപ്പുലരിവന്നണഞ്ഞു, വേഗം നീ
വിഷുക്കണി കാണ്മാനുണരൂ, നീ!
സ്വര്‍ണ്ണത്താലത്തിലൊരുക്കിവച്ചുഞ്ഞാന്
വര്‍ണ്ണശബളമാം വിഷുക്കണി.
തേങ്ങാപ്പകുതിയില്‍ ദീപംവച്ചുഞ്ഞാന്‍ ക-
ണിക്കൊന്നതൂകി തളികയില്‍.
വര്‍ണ്ണശബളമാം വിഷുക്കണി.
തേങ്ങാപ്പകുതിയില്‍ ദീപംവച്ചുഞ്ഞാന്‍ ക-
ണിക്കൊന്നതൂകി തളികയില്‍.
വെള്ളക്കോടിഞ്ഞൊറിഞ്ഞുവച്ചതില്‍ മുഴു-
വെള്ളരിയ്ക്കയും പിന്നെ നാണ്യവും.
വാല്‍ക്കണ്ണാടിയും, നെന്മണികളും ഞാനൊ-
രുക്കിയതില്‍ വിഷുക്കണികാണ്മാന്‍.
വെള്ളരിയ്ക്കയും പിന്നെ നാണ്യവും.
വാല്‍ക്കണ്ണാടിയും, നെന്മണികളും ഞാനൊ-
രുക്കിയതില്‍ വിഷുക്കണികാണ്മാന്‍.
ഊനരുവേഗം നീ, ഉണരുവേഗം നീ,
ഉണരുവേഗം നീ, കണികാണ്മാന്‍.
വിഷുപ്പുലരിവന്നണഞ്ഞു, വേഗംനീ,
വിഷുക്കണി കാണ്മാനുണരു, നീ!
-:00000000000:-
ഉണരുവേഗം നീ, കണികാണ്മാന്‍.
വിഷുപ്പുലരിവന്നണഞ്ഞു, വേഗംനീ,
വിഷുക്കണി കാണ്മാനുണരു, നീ!
-:00000000000:-
മുംബൈ,01.09.83.