Thursday, 24 April 2008

Swathi Thirunal


സ്വാതിതിരുനാളും ഭാരതീയ സംഗീതവും - ഒരു ചര്‍ച്ച.

എന്‍.ആര്‍.പിള്ള(രാജു-വിളാവത്ത്‌).


ഭാരതീയസംഗീതം ആദിയില്‍ ഒന്നായിരുന്നോ അതോ ഇന്നുകാണുന്നപോലെ ഔത്തരാഹമെന്നും(ഹിന്ദുസ്ഥാനി), ദാക്ഷിണാത്യമെന്നും(കര്‍ണ്ണാടക) രണ്ട്‌ പ്രത്യേക പഥങ്ങളിലൂടെയാണോ പ്രചരിച്ചിരുന്നതെന്നും സൂഷ്മമായി മനസ്സിലാക്കാന്‍ രേഖകള്‍ കിട്ടിയിട്ടില്ല. ഭാരതീയസംഗീതം ഒന്നായിരുന്നുവെന്നും ക്രി.പി. 12-13-ാ‍ം നൂറ്റാണ്ടോടുകൂടിയാണ്‌ രണ്ടു പദ്ധതികളായി വേര്‍തിരിയാന്‍ തുടങ്ങിയതെന്നുമാണ്‌ ചിലരുടെ അഭിപ്രായം. പാര്‍സിസംഗീതവും പേര്‍ഷ്യന്‍ സംഗീതവും അറബി ഉര്‍ദു തുടങ്ങിയ ഭാഷകളും കലര്‍ന്ന്‌ ഉത്തരേന്ത്യയില്‍ സംഗീതം പുതുവസ്ത്രമണിഞ്ഞ്‌ ഹിന്ദുസ്ഥാനിസംഗീതമായതുപോലെ ദക്ഷിണേന്ത്യയിലും സംഗീതം പല പരിവര്‍ത്തനങ്ങള്‍ക്കുശേഷം ഒരു വത്യസ്ഥ പഥത്തിലൂടെ സഞ്ചരിച്ച്‌ കര്‍ണ്ണാടകസംഗീതവുമുണ്ടായി എന്ന്‌ സാമാന്യമായി അനുമാനിയ്ക്കാം.

"വാഗ്ഗേയകാരപഞ്ചകം" അതാണ്‌ കര്‍ണ്ണാടകസംഗീത നഭസ്സിലെ അഞ്ച്‌ ഉത്തമവാഗ്ഗേയകാരന്മാരായിരുന്ന പുരന്ദരദാസന്‍, ത്യാഗരാജന്‍, ദീക്ഷിതര്‍, ശ്യാമശാസ്ത്രി, സ്വാതിതിരുനാള്‍ എന്നിവര്‍ക്ക്‌ പൊതുവെ പറയേണ്ട വിശേഷപദം. ഇവരില്‍ ആദ്യത്തേതായ പുരന്ദരദാസന്‍ ക്രി.പി. പതിനാറാം ശതകത്തില്‍ കര്‍ണ്ണാടക ദേശത്ത്‌ ജീവിച്ചിരുന്ന്‌ കന്നടയില്‍ അനേകം ഗാനങ്ങള്‍ നിര്‍മിച്ച്‌ 'കര്‍ണ്ണാടകസംഗീത പിതാമഹന്‍' എന്ന ബിരുദനാമത്താല്‍ അറിയപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്‌. മറ്റുനാലുപേര്‍ സമകാലീനന്മാരും ക്രി.പി. 18-ാ‍ം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും 19-ാ‍ം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലുമായി ജീവിച്ചിരുന്നവരുമാണ്‌.
ആദ്യത്തെ മൂന്നു പേര്‍ സംഗീതത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നവരും തഞ്ചാവൂര്‍ ജില്ലയില്‍ ജനിച്ച്‌ അവിടം പ്രവര്‍ത്തനകേന്ദ്രമാക്കിയവരുമാണ്‌. അവസാനത്തെ വ്യക്തിയായ 'സ്വാതിതിരുനാള്‍'തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവും. അദ്ദേഹത്തെ ഉദ്ദേശിച്ചാണ്‌ ഈ ഉപന്യാസം തയ്യാറക്കുന്നത്‌.

സ്വാതിതിരുനാള്‍ മഹരാജാവിനെക്കുറിച്ചെഴുതുമ്പോള്‍ വേണാടിന്റെ ചരിത്രപാശ്ചാത്തലം കൂടിഉള്‍ക്കൊള്ളിച്ചാലെ എഴുതുന്നവന്റെ ഉദ്യമം പൂര്‍ത്തിയാകുകയുള്ളു. ഞാനൊരു ചരിത്രാന്വേഷിയല്ലാത്തതിനാല്‍ പ്രസ്തുത സംരംഭം അര്‍ത്ഥശൂന്യമായേക്കാമെന്നുള്ളതുകൊണ്ട്‌ അതിലേയ്ക്ക്‌ പ്രവേശിക്കുന്നില്ല. എന്നിരുന്നാലും ചെറിയൊരു പരാമര്‍ശം ആവശ്യമാണെന്നു തോന്നുന്നു. വേണാട്ടില്‍ ഭരണം നടത്തിയിട്ടുള്ള ഭൂരിപക്ഷം രാജാക്കന്മാരും കലാപോക്ഷണം ചെയ്തുപോന്നവരാണ്‌. പലനാട്ടുരാജ്യങ്ങളേയും വെട്ടിപ്പിടിച്ച്‌ വേണാട്ടില്‍ ചേര്‍ത്ത്‌ തിരുവിതാംകൂര്‍ രാജ്യം വിപുലീകരിച്ച 'വീരമാര്‍ത്തണ്ടവര്‍മ്മ'യുടെ കാലം മുതല്‍ വിവിധ കലകളേയും, കലാകാരന്മാരേയും പ്രോത്സാഹിപ്പിയ്ക്കുകയെന്നത്‌ ഭരണച്ചുമതലയുടെ ഭാഗമെന്നോണം അവര്‍ വിശ്വസിച്ചു. അദ്ദേഹത്തെ തുടര്‍ന്ന്‌ രാജ്യം ഭരിച്ച കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ ഒരു സംസ്കൃത പണ്ട്ധിതനും, മറ്റനേകം ഭാഷകളില്‍ പരിചയം ആര്‍ജ്ജിച്ചിരുന്ന വ്യക്തിയുമായിരുന്നു. സര്‍വലക്ഷണങ്ങളും ഒത്തിണങ്ങിയ ആറാട്ടകഥകളും, നരകാസുരവധം ആട്ടകഥയുടെ പ്രഥമ ഭാഗവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. മാത്രമല്ല, സംഗീതത്തിലും നാട്യത്തിലും അവിടുന്നുനേടിയിരുന്ന അവഗാഹത്തെ തെളിയിക്കുവാന്‍ പോന്നതാണ്‌ അദ്ദേഹം രചിച്ച 'ബാലരാമഭാരതം' എന്ന വിശിഷ്ട നാട്യശാസ്ത്രഗ്രന്ഥം. രാജ്യഭാരം വഹിക്കാനിടവരാത്ത അശ്വതിതിരുനാളും ഈ അവസരത്തില്‍ വിലയിരുത്തപ്പെടേണ്ട മുഖ്യ വ്യക്തികളില്‍ ഒരാളാണ്‌.

എന്നാല്‍ മേല്‍പറഞ്ഞ എല്ലവരെക്കാളും കൂടുതല്‍ തിരുവിതാംകൂര്‍ രാജവംശത്തില്‍ നമുക്ക്‌ സകലവിധത്തിലും സമാരാധ്യനായവ്യക്തി 'ഗര്‍ഭശ്രീമാന്‍' എന്ന വിശേഷനാമത്താല്‍ പ്രകീത്തിയ്ക്കപ്പെട്ടിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവാണ്‌. മുഖവുരയെന്നോണം തിരുവിതാംകൂര്‍ രാജവംശചരിത്രത്തെ ഇത്രയും ചുരുക്കി പരാമര്‍ശിച്ചുകൊണ്ട്‌ ഞാന്‍ കഥാപുരുഷന്റെ ജീവിത ചരിത്രത്തിലേക്ക്‌ കടക്കുകയാണ്‌.

കാര്‍ത്തികതിരുനാളിന്റെ രാജവാഴ്ചകാലത്ത്‌ അതായത്‌ 1789-ല്‍ കോലത്തുനാട്ടില്‍നിന്നും തിരുവിതാംകൂറിലേക്ക്‌ ദത്തെടുത്ത ഭണിതിരുനാള്‍ റാണിയുടെ മൂത്തമകള്‍ ഗൗരിലക്ഷ്മീഭായിയുടെയും ചങ്ങനാശ്ശേരി രാജരാജവര്‍മ്മ കൊയിത്തമ്പുരാന്റെയും രണ്ടാമത്തെ സന്താനമായി 1813 ഏപ്രില്‍ 16-ന്‌ ജനിച്ചരാജകുമാരനാണ്‌ സ്വാതിതിരുനാള്‍. ഇരയിമ്മന്‍ തമ്പിയുടെ 'ഒമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട്‌ ഈ രാജകുമാരന്റെ പിറവിയെ ഉദ്ദേശിച്ചാണെന്ന്‌ പ്രബലമായൊരു വിശ്വാസം നിലവിലുണ്ട്‌.രുക്‌മിണിഭായി ജ്യേഷ്ട സഹോദരിയും, ഉത്രം തിരുനാള്‍ ഇളയ സഃഒദരനുമായിരുന്നു. 1811-ാ‍ം മാണ്ടുമുതല്‍ രാജ്യം ഭരിയ്ക്കാന്‍ പുരുഷ പ്രജകളില്ലാതിരുന്നതിനാല്‍ റാണി ഗൗരീലക്ഷ്മിഭായിയായിരുന്നു രാജ്യഭാരം നിര്‍വഹിച്ചിരുന്നത്‌. 1815-ല്‍ പ്രസവാലസ്യത്തെതുടര്‍ന്ന്‌ അവര്‍ മൃതിയടഞ്ഞപ്പോള്‍ അവൃടെ ഇളയ സഹോദരി ഗൗരിപാര്‍വതീഭായി രാജ്യഭാരവും, കുട്ടികളുടെ സംരക്ഷണ ചുമതലയും ഏറ്റെടുത്തു.

ബാല്യത്തില്‍ത്തന്നെ അസ്സാമാന്യബുദ്ധിവൈഭവം പ്രകടിപ്പിയ്ക്കുവാന്‍ തുടങ്ങിയ രാജകുമാരന്‌ കിട്ടിയ വിദ്യാഭ്യാസവും അതിനോടു യോജിച്ചു പോകുവാന്‍ തക്കതായിരുന്നു. അദ്ദേഹത്തിന്റെ അന്ന്യദൃശസിദ്ധികളേയും, പ്രതിഭാവിലാസത്തേയും വേണ്ടവഴിക്ക്‌ തിരിക്കുന്നതിന്‌ നാനാശാസ്ത്രവിശാരദനായ പിതാവും, ചിറ്റമ്മയും എന്നുവേണ്ട അവരുടെ ഉപദേഷ്ടാക്കളും കൂടിയാലോചിച്ച്‌ ബഹുഭാഷാ പഠനം കുമാരന്‌ അത്യന്താപേക്ഷിതമെന്ന്‌ തീരുമാനിച്ചു. അക്കാലത്തെ സംസ്കൃതപണ്ഡിതരില്‍ അഗ്രേസരനായിരുന്ന ഹരിപ്പാട്‌ കൊച്ചുപിള്ള വാരിയര്‍ കുമാരനെ തര്‍ക്കം, വ്യാകരണം, അലങ്കാരം, കാവ്യനാടകാദികള്‍ തുടങ്ങിയവ പഠിപ്പിച്ചു. കുറഞ്ഞകാലത്തിനുള്ളില്‍ സംസ്കൃതം അനായാസേന കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മലയാളം, തെലുങ്ക്‌, തമിഴ്‌, കര്‍ണ്ണാടകം, മറാഠി, ഹിന്ദി, ആംഗലേയം (ഇംഗ്ലിഷ്‌), അറബി, ഉര്‍ദ്ദു മുതലായ ഭ്ഹഷകളില്‍ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. സ്വാതിതിരുനാളിന്റെ സമകാലികനെന്ന്‌ വിശ്വസിയ്ക്കപ്പെടുന്ന അജ്ഞാതനാമാവായ ഒരു കവി രചിച്ച 'രാമവര്‍മ്മ വിജയചമ്പു' എന്ന ഗ്രന്ഥത്തില്‍ 'അഷ്ടാദശഭാഷാസുകവനം ച കരോതിയ' എന്ന ശ്ലോകാര്‍ദ്ധത്തില്‍ സ്വാതിതിരുനാളിന്‌ പതിനെട്ടു ഭാഷകളില്‍ കവനം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന്‌ കാണുന്നുണ്ട്‌. കാവ്യം പൂര്‍ണ്ണമായി കിട്ടിയിട്ടില്ല.

സ്വതവേബുദ്ധിമാനായിരുന്ന കുമാരന്‌ വേണ്ടവിദ്യാഭ്യാസം തക്കസമയത്ത്‌ ലഭിച്ചപ്പോള്‍ അദ്ദേഹം ഒരു വിജ്ഞാന ഭണ്ഡാരമായിമാറി. ജനിച്ചവര്‍ഷം ആഗസ്റ്റ്‌ മാസം 29-ാ‍ം തിയതി നാലുമാസം പ്രായമായിരിയ്ക്കേ കുമാരന്‍ രാജാവായി പ്രഖ്യാപിക്കപെട്ടു. ഭാഷകള്‍ പഠിക്കുന്നതിനു പുറമെ വിവിധ കലാഭിരുചിയും ബല്യത്തിലെ കുമാരന്‍ പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലിഷ്‌ അദ്ധ്യാപകനായി തഞ്ചാവൂരില്‍ നിന്നുവരുത്തപ്പെട്ട ശേഷപണ്ഡിതര്‍ സുബ്ബരായര്‍ ഇംഗ്ലിഷിനു പുറമെ അദ്ദേഹത്ത്തിന്റെ മാതൃഭാഷയായ മറാത്തിയും, കര്‍ണ്ണാടക സംഗീതത്തിന്റേയും ഹിന്ദുസ്താനിസംഗീതത്തിന്റെയും ബാലപാഠങ്ങള്‍ കുമാരനെ പഠിപ്പിച്ചു. സ്വരബിത്ത്‌ എന്ന ഉത്തരേന്ത്യന്‍ വാദ്യോപകരണവും ഇദ്ദേഹം കുമാരനെ പഠിപ്പിഹ്ചതായിക്കാണുന്നു. സ്വാതിതിരുനാളിന്റെ ഗുരുക്കന്മാരില്‍ പ്രഥമഗണനീയന്‍ തഞ്ചാവൂരില്‍ നിന്നും വന്ന മഹാരാഷ്ട്ര ബ്രാഹ്മണനന്‍ മേരുസ്വാമി എന്ന ഹരികഥാകലാക്ഷേപകനായിരുന്നു. കൊട്ടാരത്തിലെ കലാകാരന്മാരില്‍ ഏറ്റവും കൂടുതല്‍ ശബളം കൊടുത്തിരുന്നത്‌ ഇദ്ദേഹത്തിനായിരുന്നു. ഹരികഥയിലും, ഹിന്ദുസ്ഥാനിസംഗീതത്തിലും ഉന്നതസ്ഥാനം സ്വാതിതിരുനാളിന്‌ കരതലമായത്‌ ഇദ്ദേഹത്തിന്റെ ശിക്ഷണം മുഖേനയാണ്‌. മേരുസ്വാമിയെ സ്വാതിതിരുനാളിന്റെ പിന്തുടര്‍ച്ചക്കാരും ഒരു കുലഗുരുവായി ആരാധിച്ചു പോന്നിരുന്നു.

മേല്‍സൂചിപ്പിച്ചവയ്ക്കുപുറമേ ഭരതനാട്യവും, വീണ മുതലായ വാദ്യോപകരണങ്ങളും സ്വാതിതിരുനാള്‍ അഭ്യസിച്ചിരുന്നു. കൗമാരമാകും മുമ്പ്‌ പലകലകലൂം ഭാഷകള്ളും പഠിച്ച്‌ കുശാഗ്രബുദ്ധിമാനായിരിയ്ക്കെ, 16-മത്തെ വയസില്‍ (1829-ല്‍) സ്വാതിതിരുനാള്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ഭരണവിഷയത്തില്‍ അദ്ദേഹം സ്വന്തമായൊരു ശൈലി കെട്ടിയുറപ്പിച്ചു. അദ്ദേഹത്തിന്റെ സ്വഭാവവിശേഷതകളില്‍ മുന്നിട്ടു നിന്നിരുന്നത്‌ അഭിപ്രായദാര്‍ഢ്യമായിരുന്നു. താന്‍ നിശ്ചയിക്കുന്നതെന്തും ഒരണുപോലും തെറ്റാതെ നടക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നതിന്‌ ദൃഷ്ടാന്തങ്ങളായി അനേകം സംഭവങ്ങള്‍ നടന്നിട്ടുണ്ട്‌. ഒന്നുമാത്രംചുരുക്കിവിവരിക്കാം. സോമയാഗം കഴിച്ച്‌ സോമയാജിയാകുന്നവര്‍ക്ക്‌ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന്‌ വര്‍ഷംതോറും ഓരോപണക്കിഴി 'തിരുബലി' തുടങ്ങിയ അടിയന്തിരങ്ങളില്‍ കൊടുത്തുവരാറുണ്ട്‌. അങ്ങിനെ അവകാശം പറ്റിവരുന്നവര്‍ ആരെങ്കിലും മരിച്ചാല്‍ ആ വിവരം രാജാവിനെ ആദ്യം അറിയിക്കുന്ന ആളുടെകുടുംബത്തേയ്ക്ക്‌ മരിച്ചവ്യക്തിയ്ക്കവകാശപ്പെട്ട കിഴികൂടെ പതിച്ചുകൊടുക്കുക പതിവാണ്‌. വീഴില്ലം പറയുകയെന്ന ഈ പ്രക്രിയക്ക്‌ സമയം നോക്കെണ്ടതില്ല. ഒരിക്കല്‍ ഒരുനമ്പൂതിരി മരിച്ചവിവരം അറിയിക്കാന്‍ രണ്ടുപേര്‍ ഒപ്പം യാത്രയായി. ഒരേസമയം രണ്ടുവള്ളങ്ങളില്‍ അവര്‍ മറുകരയെത്തി. അപ്പോള്‍ ഒരാള്‍ ചാടിയിറങ്ങി മറ്റേവള്ളം പിടിച്ച്‌ വെള്ളത്തിലേക്ക്‌ തള്ളിവിട്ടിട്ട്‌ ഓടി നാടുവാണിരുന്ന റാണിയെക്കണ്ട്‌ കാര്യംസാധിച്ചു. മറ്റേനമ്പൂതിരി വിഷണ്ണനായി കൊട്ടാരമുറ്റത്തെത്തിയപ്പോള്‍ സമപ്രായക്കാരായ മറ്റുണ്ണികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന രാജകുമാരന്‍ അദ്ദേഹത്തിന്റെ വിഷാദകാരണം ആരാഞ്ഞു. നമ്പൂരി കാര്യങ്ങളെല്ലാം ഉണര്‍ത്തിച്ചപ്പോള്‍, ആട്ടെ, കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കാം, പോയി കുളിയും തേവാരവുമൊക്കെ കഴിച്ചുവരൂ, എന്ന്‌ കല്‍പനയുണ്ടായി.രാജകുമാരന്‍ വിവരം പകടശാലയിലേക്ക്‌ (സെക്രട്ടറിയേറ്റ്‌) എഴുതി അറിയിച്ചപ്പോള്‍ ചിറ്റമ്മ വിഷമത്തിലായി. അവര്‍ അതിനുമുമ്പ്‌ താനം അറ്റേനമ്പൂതിരിയുടെ പേരില്‍ പതിച്ചിരുന്നതുകോണ്ട്‌ തിരുത്താന്‍ പറ്റാത്ത നിലവന്നു. അവര്‍ കുമാരനെ വിളിപ്പിച്ച്‌ ദീര്‍ഘമായി ചര്‍ച്ചചെയ്തെങ്കിലും ഫലമുണ്ടായില്ല. അവസാനം കുമാരന്‍ കല്‍പിക്കുന്നതെന്തും എനിയ്ക്ക്‌ സമ്മതമാണെന്ന്‌ അറിയിച്ചു. കുമാരന്റെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ഒരാളുടെ പേരിലുള്ളത്‌ രണ്ടുപേര്‍ക്കുമായി ഒന്നുപകുതിവീതം പതിച്ച്‌ കൊടുക്കുകയും ഒരാളുടെ മരണശേഷം അദ്ദേഹത്തിന്റെ പകുതി കൂടി ജീവിച്ചിരിക്കുന്നയാളുടെ പേരില്‍ അക്കാമെന്നും നിശ്ചയിക്കുകയും ചെയ്തു.

മുന്‍ഗാമികളായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരെയെല്ലാം വെല്ലുവാന്‍ പോന്ന പല പരിഷ്കാരങ്ങളും അദ്ദേഹം രാജ്യത്ത്‌ നടപ്പിലാക്കി. നീതിശാസ്ത്രവിശാരദനായ തിരുവള്ളൂര്‍ അദ്ദേഹത്തിന്റെ 'തിരുക്കുറല്‍'എന്ന ഗ്രന്ഥത്തില്‍ ഒരുത്തമരാജാവിനുണ്ടായിരിക്കേണ്ട മഹിമകളെന്തെല്ലാമെന്ന്‌ വര്‍ണ്ണിക്കുന്നതു നോക്കുക.

"രാഷ്ട്രവും സൈന്യവും, കോശം മിത്രവും സവിചനുന്മ്‌
കോട്ടയുമുള്ളോനത്രെ മന്നനെന്നറിയേണം.
ധീരത,ദാനം,ജ്ഞാന,മുത്സാഹമിവനാലും
ചേരണം തെറ്റാതെകണ്ടുര്‍വരാപാലന്മാരില്‍
ജാഗ്രത, വിദ്യാദാനം പൗരുഷമെന്നീമൂന്നും
യോഗ്യരാം നൃപാലന്മാര്‍ക്കെപ്പോഴുമുണ്ടാകേണം."
(തര്‍ജ്ജിമ: വെണ്ണിക്കുളം).

സ്വാതിതിരുനാളിനെ സംബന്ധിച്ചിടത്തോളം മേല്‍വിവരിച്ച സകലയോഗ്യതകള്‍ക്കും പുറമെ കവിത്വം, സംഗീതനൃത്യാതികളില്‍ പരിജ്ഞാനം, വിദ്വജന പ്രോത്സാഹന വ്യഗ്രത തുടങ്ങിയവകൊണ്ട്‌ അദ്ദേഹത്തിന്റെ രാജമഹിമ ദ്വിഗുണീഭവിക്കുകകൂടിചെയ്യുന്നുണ്ട്‌.

രജ്യഭരണസംബന്ധമായ കാര്യങ്ങളെല്ലാം മന്ത്രിമാരേയും മേലുദ്യോഗസ്ഥന്മാരെയും മറ്റും ഏല്‍പിച്ച്‌ കൊട്ടാരത്തിലെ സുഖാനുഭൂതിയില്‍ മുങ്ങി ജീവിതം നയിച്ചുപോന്നിരുന്ന ഭാരതത്തിലെ ഇതര നാട്ടു ഭരണാധികാരികളെ പിന്‍തുടരാന്‍ സ്വാതിതിരുന്നാളിന്റെ വിശിഷ്ട വ്യക്തിത്വം അനുവദിച്ചില്ല. ദൈനംദിന ഭരണ കാര്യങ്ങള്‍ അതാതുദിവസങ്ങളില്‍ താന്‍ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ച്‌ നടപടികള്‍ എടുക്കുകയെന്ന നയം മുഖ്യമായി അദ്ദേഹം നടപ്പില്‍വരുത്തി. ഓരോരോകര്യങ്ങള്‍ക്കും പ്രത്യേകംപ്രത്യേകം സമയവും സ്ഥലവും നിശ്ചയിച്ചുറപ്പിച്ചു. കണ്ടെഴുത്ത്‌ (ലാന്റ്‌ സര്‍വെ), പാശ്ചാത്യ ചികിത്സാ സമ്പ്രദായം മുതലായവ നടപ്പില്‍വരുത്തുക; റോടുകള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍ എന്നിവനിര്‍മിയ്ക്കുക; ക്ഷീരവികസനം, ഇംഗ്ലിഷ്‌ വിദ്യാഭ്യാസം നടപ്പിലാക്കുക; വാണിജ്യാഭിവൃത്തിക്കുവേണ്ടി സ്വീകരിച്ച പുതിയനയം; അനാചാരങ്ങള്‍, അഴിമതികള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക; ആദ്യത്തെ പബ്ലിക്‌ ലൈബ്രറി സ്ഥാപിയ്ക്കുക; തെന്നിന്ത്യയിലെ പ്രഥമ നക്ഷത്രകേന്ദ്രം സ്ഥാപിയ്ക്കുക മുതലായവ അദ്ദേഹത്തിന്റെ ഭരണകാലത്തെ നേട്ടങ്ങളില്‍ ചിലതാണ്‌. ജനങ്ങളുടെ താല്‍പര്യത്തിനു നിരക്കുന്ന ഭരണം നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ കൂടെനിന്ന്‌ പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്‌. ചിറ്റമ്മയും പിതാവും കൂടാതെ അവരില്‍ പ്രധാനികളായചിലരെ മാത്രം പ്രസ്താവിയ്ക്കാം. ഒന്നാമതായി അദ്ദേഹത്തിന്റെ ഗുരുനാഥനും പിന്നീട്‌തിരുവിതാംകൂര്‍ ദിവാനുമായിത്തീര്‍ന്ന സുബ്ബരായരെയാണ്‌ പരാമര്‍ശിക്കേണ്ടത്‌. പലവിശിഷ്ടവ്യക്തിത്വങ്ങളും കരഗത മായിരുന്ന രായര്‍ രാജാവിന്റെ വിശ്വസ്ഥ ഉപദേഷ്ടാവയിരുന്നു. നീതിന്യായനിര്‍വഹണം ഫലപ്രാപ്തിയില്‍ വരുത്തുന്നതിനുള്ള കോടതിസംവിധാനം ആവശ്യമായിവന്നതുകൊണ്ട്‌ ആവിഷയത്തില്‍ വിദഗ്ദ്ധനായിരുന്ന കണ്ടര്‍മേനോനെ വരുത്തി സാധരണക്കാര്‍ക്ക്‌ നീതിലഭിക്കുന്നതിന്‌ ചെറുകിടകോടതികളും; വിവിധ ആവശ്യങ്ങള്‍ക്കുപകരിക്കും പ്രകാരമുള്ള 'നിയമ സംഹിത' രൂപവല്‍ക്കരിക്കുന്നതിനും ഏര്‍പ്പാടുചെയ്തു. അതിലേക്കായി മേനോന്റെ അദ്ധ്യക്ഷതയില്‍ ഒരുസമിതി നിയമിക്കുകയും ആ സമിതി താമസിയാതെ ഒരു സംഹിതക്ക്‌ രൂപം നല്‍കുകയും ചെയ്തു. മൂന്നാമതായി പറയേണ്ടത്‌ ശങ്കരനാഥജ്യോത്സ്യരെയാണ്‌. ഇദ്ദേഹം അഖിലഭാരത പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ഒരുവ്യക്തിമാത്രമല്ലാ, പഞ്ചാബിലെ മഹാരാജാ രഞ്ജിത്‌സിങ്ങിന്റെ(1789-1858) വിശ്വസ്ഥമന്ത്രിയുമായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരത്തുവരുത്തി സ്വാതിതിരുനാള്‍ പലസ്ഥാനമാനങ്ങളും നല്‍കി ആദരിച്ചു. സ്വാതിതിരുനാളിന്റെ 16 കൊല്ലത്തെ രാജ്യഭരണം കൊണ്ട്‌ ആധൂനിക കേരലത്തിനുണ്ടായിട്ടുള്ള നേട്ടങ്ങള്‍ അനവധിയാണ്‌.
കലാപോഷണത്തിന്‌ സ്വാതിതിരുനാള്‍ ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുകയെന്നതാണ്‌ നമ്മുടെ മുഖ്യ ഉദ്ദേശം. മുപ്പത്തിനാലുകൊല്ലത്തെ ജീവിതംകൊണ്ട്‌ ഒരുവ്യക്തിക്ക്‌ ഇന്നത്തെ ഇലക്ട്രൊണിക്ക്‌ യുഗത്തില്‍ പോലും ഒന്നും ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവിധത്തിലാണ്‌ കാണുന്നത്‌. ഇന്നത്തെ അനുകൂലസാഹചര്യങ്ങളും ഒന്നരനൂറ്റാണ്ടു മുമ്പുള്ള പരിതസ്ഥിതികളും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അമാനുഷികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. സ്വാതിതിരുനാളിന്റെ വ്യക്തിത്വത്തില്‍ സര്‍വോന്നതമായിരിക്കുന്ന പ്രതിഭ വാഗ്ഗേയകാരന്റേതാണ്‌. ഭാരതീയസംഗീതലോകത്ത്‌ നമുക്കിന്ന്‌ ലബ്‌ധമായിട്ടുള്ളതും പ്രചാരത്തിലിരിക്കുന്നത്റ്റുമായ ഗാനങ്ങളുടെ രചയിതാക്കളില്‍ നാം കണ്ടുമുട്ടുന്ന ഏറ്റവും പ്രാചീനനായ വാഗ്ഗേയകാരന്‍ ഗീതഗോവിന്ദകര്‍ത്താവയ ജയദേവരാണ്‌. ക്രി.പി. പന്ത്രണ്ടാം ശതകമാണ്‌ അദ്ദേഹത്തിന്റെ ജീവിതകാലമെന്ന്‌ പറയപ്പെടുന്നു. അന്നുതൊട്ടവതാരംചെയ്തസകലവാഗ്ഗേയകാരന്മാരും ഒന്നുകില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ അല്ലെങ്കില്‍ കര്‍ണ്ണാടകശൈലിയില്‍ മാത്രം കൃതികള്‍ രചിച്ചവരാണ്‌. രണ്ടും ഒരേപോലെ കൈകാര്യം ചെയ്തവര്‍ ആരുംതന്നെയില്ല. രണ്ടുപദ്ധതികളിലും ഒരേപോലെ സഞ്ചരിച്ച്‌ അവയ്ക്ക്‌ അനര്‍ഘങ്ങളായ സംഭാവനകള്‍ നല്‍കിയ ഏകവ്യക്തി സ്വാതിതിരുനാളാണ്‌. അദ്ദേഹത്തിന്റെ കാലത്ത്‌ ഔത്തരാഹസംഗീതവും ദാക്ഷിണാത്യസംഗീതവും തിരുവിതാംകൂറില്‍ അഹമഹമികയാ സമ്മേളിച്ചിരുന്നതായി കാണാം. കര്‍ണ്ണാടകസംഗീതം, സോപാനസംഗീതം, ഹിന്ദുസ്ഥാനിസംഗീതം, ഭരതനാട്യം, കഥക്‌, മയിലാട്ടം, തുള്ളല്‍, മോഹിനിയാട്ടം, ഹരികഥകലാക്ഷേപം, ചിത്രമെഴുത്ത്‌ തുടങ്ങിയ എല്ലാ കലകളും അദ്ദേഹത്തിന്റെ പോഷണത്തിന്‌ വിഷയീഭവിച്ചിട്ടുണ്ട്‌. വിസ്‌മൃതിയിലാണ്ടുപോയിതുടങ്ങിയ മോഹിനിയാട്ടത്തെ പരിഷ്കരിച്ച്‌ ഉന്നതകലാരൂപമാക്കിമാറ്റിയത്‌ അദ്ദേഹമാണ്‌.

ഭാരതീയസംഗീതത്തിന്‌ സ്വാതിതിരുനാളിന്റെ സംഭാവനകളെക്കുറിച്ച്‌ അടുത്തതായി ചിന്തിയ്ക്കാം. ആദ്യമായി ഉത്തരേന്ത്യന്‍ സമ്പ്രദായത്തെയെടുക്കാം. ഹിന്ദിയുടെ ഒരു പ്രാചീനരൂപമായ "വ്രജഭാഷ"യിലാണ്‌ അദ്ദേഹം കൃതികള്‍ രചിച്ചിരിക്കുന്നത്‌. ഇതില്‍ പേര്‍ഷ്യന്‍, അറബി, സംസ്കൃതം മുതലായഭാഷകള്‍ ചേര്‍ന്ന്‌ ഒരു പ്രത്യേക ശൈലിയില്‍ പ്രചരിച്ചുവന്ന ഭാഷയാണ്‌ 'ദക്ക്ഖിനി' ഹൈദരാബാദ്‌ കേന്ദ്രമാക്കിപ്രചരിച്ചുവന്ന 'ദക്ക്ഖിനി' ദക്ഷിണ ഭാരതത്തിലെ മിക്ക മുസ്ലീം കുടുംബങ്ങളിലേയും സംഭാഷണ ഭാഷകൂടിയാണ്‌. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനികൃതികളില്‍ ഈ ഭാഷ ഉപയോഗിച്ചിരിയ്ക്കുന്നു. കൃതികളെല്ലാം സ്തോത്ര രൂപത്തിലുള്ളവയാണ്‌. ഹിന്ദുസ്ഥാനി സമ്പ്രദായത്തിലുള്ള മിയ്ക്ക വകഭേദങ്ങളിലും അദ്ദേഹത്തിന്റെ കൃതികള്‍ കാണാം. ധ്രൂപദ്‌, ഠപ്പ, ഖ്യാല്‍, ഭജന്‍, തരാന മുതലായ ഗാനരൂപങ്ങളിലായി 38 ഗാനങ്ങള്‍ ഉണ്ട്‌. ഗായകന്റെ ഗാനപാടവത്തെ വിലയിരുത്തുന്നത്‌ ദ്രൂപദ്‌, ഖ്യാല്‍ എന്നിവപാടുന്നതിലുള്ള സാമര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാണ്‌. സ്വാതിതിരുനാള്‍ കൃതികളില്‍ മുമ്പില്‍ നില്‍ക്കുന്നത്‌ 'ഖ്യാല്‍' എന്ന ഗാനരൂപങ്ങളാണ്‌. 15 എണ്ണം ഈ ഇനത്തില്‍പ്പെടുന്നു. അടുത്തസ്ഥാനം പത്തോളം വരുന്ന "ധ്രൂപതി"നാകുന്നു. ഭജന്‍ ഒന്‍പതും, ഠപ്പ മൂന്നും, തരാന ഒന്നും ഇവകളില്‍ക്കാണാം.

ഖ്യാല്‍ എന്നഗാനരൂപം പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒന്നുപോലെ ആസ്വദിക്കാനുതകുംവിധം സാഹിത്യത്തിനുംകൂടിസ്ഥാനം കൊടുത്തുകൊണ്ടുള്ള രചനകളാണ്‌. താനത്തിന്‌ പ്രാധാന്യം കൊടുക്കുകയും, ശീഘ്രഗതിയിലുള്ള രാഗച്ചായാവിഷ്കരണവും ഇതിലെ മുഖ്യഘടകങ്ങളാണ്‌. സ്വാതിതിരുനാളിന്റെ രചനകള്‍ മിക്കതും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നവയായതുകോണ്ട്‌ അവകളില്‍ 'ജതി'കള്‍ അഥവാ 'ബോലു'കള്‍ ഘടിപ്പിച്ചിരിക്കുന്നതുകാണാം. യമന്‍കല്യാണ്‍ രാഗത്തിലും ചൗതാളത്തിലുമുള്ള 'ആജു ആയേ ശ്യാം' എന്ന ഖ്യാലില്‍,

"ആജ്ജു ആയേ ശ്യാമമോഹന്‍
രാസ മണ്ഡല ലേഖനേ!!
ബാംസൂരീ കീ ധുന്‍ മേലാഗേ തന തനന നതോം തതോം!
ബാജേ താല മൃദംഗ്‌ കീ ധുന്‍ ധൃകുട തകിട തക ധൃ കുട ത തോം!!
നാച്‌ രഹേ ഗോരി താന ധൈയാ ധൈത്‌ ധൈ തൈ തകരി തോം!
ബാജേ പായല്‌ ച്ചാംച്ചന നനന ഝനന നനന തനന തോം!!
താന ഗാവോം തകദീം തദി ധിരകത തക തോം
ന ധോം വീം തകിട!
തകധീം ന കിടതക ധീം തകിട തക തക ത ധോം!!
എന്നും, "നാച്ചേ രഘുനാഥ്‌ രംഗ്‌" എന്ന ധന്യാസി കൃതിയില്‍,

ഝനക ഝനക്‌ കനക തോം തതാരി തന തനാരി!
ധൃകിട ധൃകിട ധാ ധിലംകമധുര ധുന്‍ ബജാവേ!!
ഥിരക ഥിരക ഥൈ ഥൈദീം, തഥീം ത തകഥ ഥൈ!
ധൃകിട ധീം ധൃകിട ധീം തധീം ന താന സുര്‍ മിലാവേ!!

എന്നും നൃത്യോപയോഗത്തിനുതകുന്ന "ബോലു"കള്‍ കാണാം.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഗാനരൂപം "ധ്രൂപദ്‌" ആകുന്നു."ഹോറി" എന്നതും ഒരുതരം ധ്രൂപദ്‌ തന്നെയാണ്‌. പതിനാല്‌ മാത്രകളുള്ള 'ധമാര്‍' താളം മാത്രം ഇതിലുപയോഗിക്കുന്നതുകൊണ്ട്‌ 'ധമാര്‍' എന്നുതന്നെ ഇതിനെ പറഞ്ഞുവരുന്നു. കര്‍ണ്ണാടകസംഗീതത്തിലെ കൃതിക്ക്‌ തുല്ല്യമാണ്‌ ധ്രൂപദ്‌. സ്ഥായി, അന്തരാ, സഞ്ചാരി, ആഭോഗ്‌ എന്നീ നാലംഗങ്ങളായി തിരിച്ച്‌ ആലാപനം മുഖ്യമായി നിര്‍വഹിക്കുന്നു. സാഹിത്യത്തിന്‌ പറയത്തക്ക പ്രാധാന്യമില്ല. ധ്രൂപദ്‌ പാടുന്നതില്‍ പ്രാഗത്ഭ്യം സിദ്ധിച്ചുകഴിഞ്ഞാലെ ഒരു യോഗ്യനായ ഹിന്ദുസ്താനിഗായകനായിത്തീരുകയുള്ളു എന്നു പറഞ്ഞാല്‍ തെറ്റില്ല. സ്വാതിതിരുനാള്‍ രചിച്ച പത്ത്‌ ധ്രൂപദ്‌കളും ലളിതമായ ഭാഷയില്‍ വിരചിതമാണ്‌. പാടിക്കേള്‍ക്കാന്‍ വളരെ രസമുള്ളവയുമാണ്‌. സോഹനി, ദീപ്‌, ബീഭാസ്‌, മല്ലാര്‍, മണിരംഗ്‌, യമന്‍, സാരംഗ്‌, ഹിന്ദോള്‍, ആഠാണ, ശ്യാം എന്നീ രാഗങ്ങള്‍ കോര്‍ത്തിണക്കി ഒരുരാഗമാല അദ്ദേഹം രചിക്കുകയുണ്ടായി. കാണുക. ഇതും ദ്രൂപദ്‌ ഇനത്തില്‍ പെട്ടതാണ്‌.

"സോഹനി സ്വരുപ കാന്ത
മുഖ്‌ തേജ്‌ ദ്വീപ്‌ ചന്ദ-ചല്‍ ചാല്‍ നട്‌ ബീഭാസ്‌
ശ്രീമല്ലാര്‍ മന്‌ മേം!! മണിരംഗ്‌ ഗുണ മൂല്‍ പാന്‍
യമന്‍ സോരസൂ കാന്‍ഹഢോ

സ്വരൂപ്‌ ലാഗേ സാരംഗ്‌ മന്‌ മേം!!
ഗുജഗീ ഹിന്ദോള്‍ ഝൂല്‍ - ജീമ്‌നേ ആഠണ ചൗസ്‌
തേരേമ്‌ ഹീ സ്വരൂപ്‌ ശ്യാം - പദ്‌മനാഭ്‌ തന്‍ മേം!!

'കാനഢ' രാഗത്തിലുള്ള 'ദേവന്‍ കേ പതി ഇന്ദ്ര' വളരെ പ്രചാരമുള്ളതാണ്‌.

ദേവന്‍ കേ പതി ഇന്ദ്ര-
താരാ കേ പതി ചന്ദ്ര
വിദ്യാ കേ പതി ശ്രീഗണേശ്‌ ദു:ഖ്‌ ഭാരഹാരി!!
രാഗ്‌പതി കാനഢ, ബാജന്‍ കേ പതി ബീന്‍ (വീണ)
ഋതുപതി ഹായ്‌ വസന്ത്‌ രതിസുഖകാരി!!
മുനിജനപതി വ്യാസ്‌, പഞ്ചീപതി ഹംസ്‌ ഹായ്‌
നരപതി രാമ്‌ അപധബിഹാരി!!
ഗിരിപതി ഹിമാചല്‍, ഭൂതന്‍ കേ പതി മഹേശ്‌
തീന്‍ ലോക്‌ പതി ശ്രീപത്മനാഭ്‌ ഗിരിധാരി!!.

സാധാരണക്കാര്‍ക്ക്‌ മനസിലാക്കാവുന്ന ലളിതമായ ഭാഷയിലാണ്‌ മേലുദ്ധരിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നതെന്ന്‌ കാണാന്‍ വിഷമമില്ല. സ്വാതിതിരുനാള്‍ ഒന്‍പത്‌ 'ഭജന്‍' രചിച്ചിട്ടുണ്ട്‌. ഈ ഇനത്തില്‍പ്പെട്ടവയെല്ലാം പ്രചാരം നേടിയവയാണ്‌. സ്വരൂപം കാണിക്കാന്‍ ഒരെണ്ണം താഴെ ഉദ്ധരിയ്ക്കുന്നു.
ബജത ബധാ ഈ നഗരീരഘുരായി
സരജ്ജു തീരബിഗാരി രതിപതികേസമച്ചായി
ജനക സുതാ കേ സഹായി - പത്മനാഭ്‌ മാരോ ശരണ-
ചരണ തു മാരോ - ഫണിവര കേ പരശായി.
(രാഗം : ഗൗരി-ആദി).

ജാവളിക്കു സമാനമാണ്‌ 'ഠപ്പാ' എന്ന ഗാനരൂപം. അബ്‌ തോ ബൈരാഗിന്‍ - ഖമാജ്‌; ആ ജി മേം തോ - പൂര്‍വി; ഗോറി മത്‌മാരോ - ഝിംഝോടി തുടങ്ങിയ മൂന്നെണ്ണം സ്വാതിതിരുനാളിന്റേതായിട്ടുണ്ട്‌.

ശുദ്ധനൃത്തത്തിനുപയോഗിക്കത്തക്കവണ്ണം ജതികള്‍ രാഗതാളാദികളോട്‌ ഇണക്കിനിര്‍മ്മിക്കുന്ന ഗാനവിഭാഗമാണ്‌ 'തില്ലാന'(കര്‍ണ്ണാടകം) അഥവാ 'തരാന(ഹിദുസ്ഥാനി) എന്നത്‌. ധനാശ്രിരാഗത്തില്‍ സ്വാതിതിരുനാള്‍ രചിച്ച ഹിദുസ്താനി തരാന (ഗീധു നടി കുട) വളരെ പ്രസിദ്ധമാണ്‌. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനി ഗാനങ്ങള്‍ക്ക്‌ ഉത്തരേന്ത്യന്‍ ഗായകരുടെയിടയിലും പ്രചാരം വന്നുതുടങ്ങിയിട്ടുണ്ടെന്നുള്ളത്‌ നമുക്കാനന്ദമുളവാക്കുന്ന സംഗതിയാണ്‌. സൂര്‍ദാസ്‌. മീരാഭായ്‌, തുക്കാരാം, സ്വാമിഹരിദാസ്‌ മുതലായ ഹിന്ദി സാഹിത്യശിരോമണികളുടെ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുറ്റവയാണ്‌ സ്വാതിയുടെ ഹിന്ദിഗാനങ്ങള്‍ എന്ന്‌ സമ്മതിച്ചേ പറ്റു.

കര്‍ണ്ണാടകസംഗീത പദ്ധതിയില്‍ പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നീ വിഭജനത്തോടുകൂടിയുള്ള കൃതികളുടെ ആവിര്‍ഭാവം പുരന്ദരദാസാന്റെ കാലത്തോടടുത്തായിരിക്കണം. ചില ആധുനീക സംഗീത ശാസ്ത്രകാരന്മാര്‍ കൃതിയും കീര്‍ത്തനവും രണ്ടാണെന്നു സമര്‍ത്ഥിക്കാന്‍ ചിലനിയമങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്‌. അവയൊന്നും അത്രകാര്യമാക്കേണ്ടതില്ല. പ്രയോഗസാദ്ധ്യത അവക്കില്ലെന്നതുതന്നെ മുഖ്യകാരണം. പുരന്ദരദാസന്റെ കാലം മുതല്‍ക്ക്‌ ആയിരമായിരം രചനകള്‍ ഓരോരെ വിഭാഗത്തിലായി കര്‍ണ്ണാടകസംഗീതത്തിന്‌ പല വാഗ്ഗേയകാരന്മാരില്‍ നിന്നും കിട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇവരിലാരുംതന്നെ എല്ലാഗാനരൂപങ്ങളുമുള്‍ക്കൊള്ളുന്ന കൃതികള്‍ രചിച്ചിട്ടില്ല. താനവര്‍ണ്ണം, ചൗക്കവര്‍ണ്ണം, ജാവളി, സ്വരജതി, കീര്‍ത്തനം, പദം, തില്ലാന എന്നീ രൂപഭേദങ്ങളിലെല്ലാം ഈടുറ്റ സംഭാവനകള്‍ നല്‍കിയവരില്‍ ഒരു പരമോന്നത പദവിയെ അലങ്കരിച്ചിരുന്ന വ്യക്തിയാണ്‌ സ്വാത്ഗിതിരുനാള്‍.
അദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്ന ദാക്ഷിണഭാരതത്തിലെ പല പ്രഗത്ഭസംഗീതജ്ഞരും, ഭരതശാസ്ത്രകാരന്മാരും, വിദ്വല്‍മണികളും തിരുവനന്തപുരം കൊട്ടാരത്തെ അലങ്കരിച്ചിരുന്നു. ഷട്‌കാല ഗോവിന്ദമാരാര്‍, ഇരയിമ്മന്‍ തമ്പി, മേരുസ്വാമി, വടിവേലുസഹോദരന്മാര്‍, പരമേശ്വര ഭാഗവതര്‍, കന്നയ്യ ഭാഗവതര്‍, ക്ഷീരാബ്ധിശാസ്ത്രി എന്നിവര്‍ അക്കൂട്ടത്തിലെ ചിലരാണ്‌. ഇങ്ങനെയുള്ള മഹാന്മാരുമായുണ്ടായ നിത്യസമ്പര്‍ക്കം നിമിത്തം സ്വാതിതിരുനാളിന്‌ ലഭിച്ച നേട്ടങ്ങള്‍ നിരവധിയാണ്‌. അവയെ സമുചിതമാംവണ്ണം വിനിയോഗിക്കുകയും, തല്‍ഫലമായി അദ്ദേഹം വിശിഷ്ടങ്ങളായ നാനൂറോളം കീര്‍ത്തനങ്ങള്‍ രചിച്ച്‌ പാടി കുലദേവതയായ ശ്രീ പത്മനാഭന്‌ അര്‍പ്പിച്ചതാണ്‌ കര്‍ണ്ണാടകസംഗീതലോകത്തിന്‌ കിട്ടിയിട്ടുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍.

അദ്ദേഹത്തിന്റെ സംഭാവനയായി ദാക്ഷിണാത്യ സംഗീത ശാഖക്ക്‌ കിട്ടിയിട്ടുള്ളതില്‍ 200 കീര്‍ത്തനങ്ങള്‍; 65 പദങ്ങള്‍, 23 വര്‍ണ്ണങ്ങള്‍; 6 തില്ലാനകള്‍; 6 സ്വരജതികള്‍; രണ്ടു ജാവളികള്‍ എന്നിവ മുഖ്യങ്ങളാണ്‌. ബാക്കിയുള്ളവയെല്ലാം കാവ്യങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നവയാണ്‌. 'വര്‍ണ്ണാന്തം വാഗ്ഗേയകാരത്വം'. വര്‍ണ്ണങ്ങള്‍ രചിക്കാനുള്ള കഴിവാണ്‌ ഒരുത്തമ വാഗ്ഗേയകാരന്റെ മുഖ്യ ലക്ഷണം. വര്‍ണ്ണരചയിതാവെന്ന നിലയില്‍ സ്വാതി സംഗീതലോകത്ത്‌ അദ്വിതീയനാണ്‌. വര്‍ണ്ണങ്ങള്‍ താനവര്‍ണ്ണമെന്നും ചൗക്കവര്‍ണ്ണമെന്നും രണ്ടുവിധമൂണ്ട്‌. താനവര്‍ണ്ണം കച്ചേരികള്‍ തുടങ്ങുമ്പോള്‍ പാടേണ്ടവയും പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നിവകളീല്‍ മാത്രം സാഹിത്യം ഉള്‍ക്കൊണ്ടതും മദ്ധ്യകാലത്തില്‍ ആലപിക്കേണ്ടതുമാണ്‌. സ്വാതിതിരുനാള്‍ രണ്ട്‌ താനവര്‍ണ്ണങ്ങള്‍ രചിച്ചിട്ടുണ്ട്‌. തെലുങ്കിലുള്ള പ്രസ്തുത വര്‍ണ്ണങ്ങള്‍ സംഗീതലോകത്ത്‌ നല്ല പ്രചാരം സിദ്ധിച്ചവയാണ്‌. "സരസീജനാഭ" (കാംബോജി), 'ചലമേല' (ശങ്കരാഭരണം) എന്നിവയാണത്‌. ചൗക്കവര്‍ണ്ണത്തിന്‌ പദവര്‍ണ്ണമെന്നും പേരുണ്ട്‌. എല്ല ഭാഗങ്ങള്‍ക്കും സാഹിത്യമൂണ്ടായിരിക്കും. വിളംബിതകാലത്തില്‍ ആലപിക്കേണ്ടതും അഭിനയസാദ്ധ്യത വളരെയുള്ളതുകൊണ്ടും ഇവയെ നാട്യത്തില്‍ ഉപയോഗിക്കുന്നു. സ്വാതിതിരുനാള്‍ ഇരുപത്തിയൊന്നു പദവര്‍ണ്ണങ്ങള്‍ രചിച്ചിട്ടുണ്ട്‌. 'ഇന്ദുമുഖി നിശമയ എന്നഴല്‍ നീ ശമയ' എന്ന ഒരു മണിപ്രവാളവര്‍ണ്ണമൊഴിച്ചാല്‍ ശേഷിച്ചതെല്ലാം സംസ്കൃതത്തിലാണ്‌. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ വര്‍ണ്ണരചയിതാക്കളിലാരും സംസ്കൃതത്തില്‍ വര്‍ന്‍ണങ്ങള്‍ രചിച്ചിട്ടില്ല. തെലുങ്കില്‍ മാത്രമേ വര്‍ണ്ണരചനകള്‍ ക്ഷിപ്രസാദ്ധ്യമാകുകയുള്ളു എന്നൊരു മിഥ്യാബോധമാണിതിന്‌ കാരണമെന്നുതോന്നുന്നു. എതായാലും ഈ വിഷയത്തില്‍ അദ്ദേഹം മറ്റുള്ളവര്‍ക്കൊരു മാര്‍ഗ്ഗദര്‍ശിയായിരുന്നു. ശങ്കരാഭരണരാഗത്തിലും അടതാളത്തിലും രചിച്ച 'ഇന്ദുമുഖി' തന്നെ സ്വാതിതിരുനാളിന്റെ വര്‍ണ്ണരചനയിലുള്ള അപാരസിദ്ധിയെ തെളിയിക്കാന്‍ ഉദാഹരണമായി താഴെ ചേര്‍ക്കുന്നു. പ്രസ്തുത കൃതി മണിപ്രവാളസാഹിത്യത്തിന്റെ മുതല്‍ക്കൂട്ടുകൂടിയാണ്‌.

പ: ഇന്ദുമുഖി നിശമയ എന്നഴല്‍ നീ ശമയ.

അ.പ. സുന്ദരാംഗനായിടും ശ്രീ പത്മനാഭന്‍
താനെന്നിഹ വന്നു പുണരുന്‍ നു. (ഇന്ദു...)

ചി.സ്വ: സാരസവദനേ സരസനോടയേ നീ കഥയ-
സാസുമശരാസനജനിതവിഷമരാഗ-
തിവിഗളിതധൃതികഥാഹമിഹ ബഹു ശോചാമി
രുതമപി കിമപി പരദൃതശുകനികര-
സരളമധുപകലിതമിഹ ഹി തരസാ,
രുജ്ജുമുപാകലയതേ ഹേ കമനി.

ച്‌: അന്യനില്ല മേ ശരണം.

മേല്‍ക്കാണിച്ച വര്‍ണ്ണം ആറുഖണ്ഡങ്ങളായിട്ടാണ്‌ രചിച്ചിരിക്കുന്നത്‌. ചരണം കഴിഞ്ഞ്‌ സ്വരങ്ങള്‍ അനുബന്ധം എന്ന രണ്ടു ഖണ്ഡങ്ങള്‍ കൂടിയുള്ളതിനുപുറമേ സ്വരത്തെ നാലായിവിഭജിച്ചിരിക്കുന്നു. ഗാനാലങ്കാര പ്രയോഗത്തില്‍ സ്വാതിതിരുനാളിന്റെ അടുത്തുനില്‍ക്കാന്‍ പോലും പറ്റിയ ഗാനരചയിതാക്കള്‍ വിരളമാണ്‌. പാടിക്കേള്‍ക്കുമ്പോള്‍ ഗാനങ്ങള്‍ക്ക്‌ ഉജ്ജ്വലതയും മാധുര്യവും കൂടുതല്‍ തോന്നുന്നതിനുവേണ്ടിയാണ്‌ അലങ്കാരങ്ങള്‍ പ്രയോഗിക്കാറുള്ളത്‌. മുഹന, പ്രാസം, അന്ത്യപ്രാസം എന്നീശബ്ദാലങ്കാരങ്ങള്‍ മാതു (സാഹിത്യം)വിനെ ആശ്രയിച്ചും, ഗമകം, സംഗതി, ചിട്ടസ്വരം, സ്വരസാഹിത്യം, ചൊല്‍ക്കെട്ട്‌, മധ്യകാലം, സ്വരാക്ഷരം എന്നിവ ധാതു(സ്വരങ്ങള്‍)വിനേയും ആശ്രയിച്ചിരിക്കുന്നു, മുദ്രയും അലങ്കാരംതന്നെയാണ്‌. മുകളില്‍ക്കാണിച്ചവയില്‍ 'സംഗതി' എന്ന അലങ്കാരമൊഴിച്ച്‌ ബാക്കിയെല്ലാം സ്വാതിതിരുനാള്‍ കൃതികളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. പ്രാസപ്രയോഗവും സ്വരാക്ഷരപ്രയോഗവുമില്ലാത്ത ഒരു വര്‍ണ്ണമ്പോലും സ്വാതിതിരുനാളിന്റേതായിട്ടില്ല. ഉദാഹരിച്ച പദവര്‍ണ്ണത്തില്‍ നൂറ്റിരണ്ടോളം സ്ഥാനങ്ങളില്‍ ഈ പ്രയോഗം കാണാം. ധാതുവിലെ സ്വരവും മാതുവിലെ അക്ഷരവും ഒന്നിച്ച്‌ ഒരേസ്ഥാനത്ത്‌ വരുന്നതിനെയാണ്‌ സ്വരാക്ഷരമെന്ന്‌ വിശേഷിപ്പിക്കുന്നത്‌. സ്വാതിതിരുനാളിന്റെ പദവര്‍ണ്ണങ്ങളില്‍ കാണുന്ന മറ്റൊരുസവിശേഷത പൂര്‍വാംഗത്തേയും ഉത്തരാംഗത്തേയും യോജിപ്പിക്കുന്ന അനുബന്ധമെന്ന അംശമാണ്‌. പ്രാചീനസംഗീതാചാര്യന്മാരെ പിന്തുടര്‍ന്നാണ്‌ അനുബന്ധം അദ്ദേഹം കൃതികളില്‍ പ്രയോഗിച്ചിരിക്കുന്നത്‌. സുപ്രസിദ്ധമായ 'വീരിബോണി' വര്‍ണ്ണം ഉദാഹരണം. സാധാരണഗതിയില്‍ സംഗീതജ്ഞര്‍ പ്രസ്തുത ഭാഗത്തെ അവഗണിക്കുകയാണ്‌ പതിവ്‌. തല്‍ഫലമായി അവയ്ക്ക്‌ നിലനില്‍പ്പില്ലാതെ പോയി എന്നു മാത്രമല്ല ശ്രോതാക്കള്‍ക്ക്‌ അവയുടെ ഗുണാംശത്തെ മനസ്സിലാക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.

സ്വാതിതിരുനാളിന്റെ ഇരുനൂറില്‍പ്പരം കീര്‍ത്തനങ്ങള്‍ കിട്ടിയിട്ടുള്ളതില്‍ 'പത്മനാഭ' പദമോ അതിന്റെ പര്യായങ്ങളോ മുദ്രയായി സ്വീകരിച്ചിരിക്ക്കുന്നു. മുദ്രയില്ലാത്തവയും കൂട്ടത്തില്‍ ചിലതുണ്ട്‌. ഇഷ്ടദേവതയുടെ മഹാത്മ്യത്തെ പാടിപ്പുകഴ്ത്താന്‍ വേണ്ടിയാണ്‌ അദ്ദേഹം മുഖ്യമായും കൃതികള്‍ രചിച്ചത്‌. ശ്രീപത്മനാഭനെക്കൂടാതെ ഗണപതി, ശിവന്‍, സരസ്വതി, പാര്‍വതി, ഹനുമാന്‍, കുമാരന്‍ മുതലായ ദേവീദേവന്മാരെയും പ്രകീര്‍ത്തിച്ച്‌ അദ്ദേഹം പാടിയിട്ടുണ്ട്‌.
തിരുവിതാംകൂര്‍ സംസ്ഥാനത്തെ ദേവന്മാരാണ്‌ കീര്‍ത്തനത്തിന്‌ ഏറിയകൂറും വിഷയീഭവിച്ചിട്ടുള്ളത്‌. കൂട്ടത്തില്‍ ഗുരുവായൂരപ്പനെപ്പറ്റി "പാഹി പങ്കജനയന പാവന മൂര്‍ത്തേ" എന്നൊരു കൃതിയും കാണാം. തുടര്‍ച്ചയായൊരു കഥാഖ്യാനം സ്വാതികൃതികളില്‍ ദൃശ്യമാണ്‌. ദശാവതാരകഥ, രാമായണകഥ, കൃഷ്ണാവതാരകഥ, ഭാഗവതകഥ തുടങ്ങിയവയെല്ലാം ചിലകൃതികളില്‍ സംഗ്രഹിച്ചിട്ടുണ്ട്‌. ഘനരാഗങ്ങളിലും, രക്തിരാഗങ്ങളിലും, അപൂര്‍വരാഗങ്ങളിലും അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്‌.

മറ്റുവാഗ്ഗേയകാരന്മാരെപ്പോലെ സ്വാതിതിരുനാളും രണ്ട്‌ കൃതിസമുച്ചയങ്ങള്‍ രചിച്ചിട്ടുണ്ട്‌. പ്രഹ്ലാദചരിതപ്രോക്തമായ നവവിധഭക്തിമാര്‍ഗ്ഗങ്ങളെ ആവിഷ്കരിക്കുന്ന "നവരത്ന മാലികാ" കീര്‍ത്തനങ്ങള്‍, ഭക്തിയുടെ ഒമ്പതു വകഭേദങ്ങളെ ഭൈരവി, കേദാരഗൗളം, നീലാംബരി, തോടി, ബിലഹരി, ബേഗഢ, ആഹിരി, മുഖാരി, നാഥനാമക്രിയ എന്നീരാഗത്താല്‍ വിരചിതമാണ്‌. അദ്ദേഹത്തിന്റെ കൃതികളില്‍വച്ച്‌ ഏറ്റവും മഹത്വ പൂര്‍ണ്ണമെന്ന്‌ പറയാവുന്ന ഈ കൃതികള്‍ സംഗീതപരമായും സാഹിത്യപരമായും വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതാണ്‌. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയിട്ടുള്ളതും രചയിതാവിന്റെ കാലംതൊട്ട്‌ ഇന്നുവരെ മുടങ്ങാതെ നവരാത്രിഉത്സവത്തോടനുബന്ധീച്ച്‌ പാടിവരുന്നതുമായ കീര്‍ത്തനസമുച്ചയം നവരാത്രികീര്‍ത്തനങ്ങളാണ്‌. എല്ലാകീര്‍ത്തനങ്ങളും മനോഹരമാണെങ്കിലും അവസാനത്തേതായ "പാഹി പര്‍വത നന്ദിനി" എന്ന ആരഭിരാഗ കീര്‍ത്തനം കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന സുഖം പറഞ്ഞറിയിയ്ക്കാന്‍ പ്രയാസം തന്നെ.

മറ്റെല്ലാഗാനരൂപങ്ങളേക്കാളും കൂടുതല്‍ ശ്രോതാക്കള്‍ കേട്ടിരിക്കാനിടയുള്ളത്‌ കീര്‍ത്തനങ്ങളാണല്ലോ. പ്രഗത്ഭരായ എല്ലാവാഗ്ഗേയകാരുടേയും കൃതികള്‍ കേട്ടുപരിചയിച്ച ഒരു ശ്രോതാവിന്‌, അദ്ദേഹം കേട്ടിട്ടുള്ള മിക്കകൃതികളും ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്ന്‌ തോന്നാറുണ്ടെങ്കിലും, വത്യസ്ഥരചയിതാക്കളുടെ ഒന്നോരണ്ടോ കൃതികള്‍ വീതമെങ്കിലും ഏറ്റവും ഉത്തമവും ശ്രോതാവിന്റെ ഇഷ്ടഗാനവുമായി ഭവിയ്ക്കാറുണ്ട്‌. അങ്ങിനെയുള്ള ഒരനുഭവസ്ഥന്‌ സ്വാതിതിരുനാള്‍ രചിച "മാ മവാ സദാജനനീ മഹിഷാസുരസൂദനീ" എന്ന "കാനഢ" രാഗകൃതി മഹനീയമായിത്തോന്നാതിരിക്കയില്ല. 'കാനഢ' രാഗങ്ങളുടെ രാജാവാണെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട്‌. ഈ ഗാനം പക്വതവന്ന ഗായകര്‍ ആലപിക്കുന്നതു കേട്ടാല്‍ ശ്രോതാക്കള്‍ക്ക്‌ ഞാന്‍ പറഞ്ഞതിന്റെ പരമാര്‍ത്ഥം ബോദ്ധ്യമാകും. വര്‍ണ്ണങ്ങളിലെന്നപോലെ ഗാനാലങ്കാരങ്ങള്‍ കൃതികളിലും സുലഭമായി സ്വാതിതിരുനാള്‍ പ്രയോഗിച്ചിട്ടുണ്ട്‌. മുഹന, പ്രാസം, അന്ത്യപ്രാസം എന്നിവയാണ്‌ കൃതികളിലെ മുഖ്യാലങ്കാരങ്ങള്‍. പ്രാസവും അന്ത്യപ്രാസവും നമുക്ക്‌ സുപരിചിതമാണ്‌. മുഹനയെന്ന്‌ സംകൃതത്തില്‍ പറയുന്നതിനെ ഭാഷയില്‍ ആദ്യപ്രാസം എന്ന്‌ വിശേഷിപിക്കാം. ഒരുപാദത്തിലെ പൂര്‍വ ഭാഗം തുടങ്ങുന്നത്‌ ഏതക്ഷരത്തിലാണോ ആ അക്ഷരംതന്നെയോ അതിന്റെ അനുരൂപമായ മറ്റക്ഷരങ്ങളൊ ഉപയോഗിച്ച്‌ ഉത്തര ഭാഗം തുടങ്ങുന്നതിനെ മുഹന (മോണ) എന്ന്‌ പറയുന്നു.

ഉത്തമങ്ങളായ പല രാഗമാലികകളുടേയും കര്‍ത്താവണ്‌ സ്വാതിതിരുനാള്‍. രാമായണ സാരസംഗ്രഹകൃതിയാണ്‌ "ഭാവയാമിരഘുരാമം". സാവേരിരാഗത്തില്‍ സ്വാതിതിരുനാള്‍ രചിച്ച പ്രസ്തുത ഗാനം രാഗമാലികയാക്കിയത്‌ സെമ്മങ്കുടി സ്രീനിവാസയ്യരാണ്‌. സ്വാതിതിരുനാള്‍ തന്നെ രാഗമാലികയായി രചിച്ച "കമലജാസ്യഹൃതനിക" മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളെ ഓരോരാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. 'പന്നഗേന്ദ്രശയന' എന്ന രാഗമാലികയും പ്രസിദ്ധമാണ്‌. പലരാഗമാലികാ ശ്ലോകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

നൃത്തത്തിന്റെ ഉപയോഗത്തെ മുന്നിര്‍ത്തിയാണ്‌ പദങ്ങള്‍ രചിച്ചിട്ടുള്ളത്‌. മോഹിനിയാട്ടമെന്ന നൃത്തകലയെ ഉദ്ദേശിച്ചു രചിച്ചവയാണ്‌ സ്വാതിയുടെ അറുപത്തഞ്ചോളം വരുന്ന പദസമൂഹം. മണിപ്രവാളം 50, സംകൃതം 11, തെലുങ്ക്‌ 3, കന്നട 1. തെലുങ്കില്‍ രണ്ടു ജാവളികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. "മുഹനപ്രാസാന്ത്യപ്രാസവ്യവസ്ഥ" എന്നൊരു ശാസ്ത്രകൃതിയും സ്വാതിതിരുനാള്‍ രചിച്ചിട്ടുണ്ട്‌. സംഗീതശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപാരപാണ്ഡിത്യത്തിന്‌ ദൃഷ്ടാന്തമായി ഈ പ്രബന്ധം നിലകൊള്ളുന്നു. സ്വാതിതിരുനാള്‍ സംഗീതശാഖക്ക്‌ നല്‍കിയിട്ടുള്ള സംഭാവനയുടെ ഒരംശം മാത്രമെ മുകളില്‍ പരാമര്‍ശിച്ച്കിട്ടുള്ളു.

സ്വാതിതിരുനാളിന്റെ സാഹിത്യകൃതികളും സംഗീതപരമായി മേന്മപുലര്‍ത്തുന്നവയാകകോണ്ട്‌ അവകളേയും ഹ്രസ്വമായൊന്നു പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. കീര്‍ത്തനങ്ങളിലെന്നപോലെ സാഹിത്യകൃതികളിലേയും പ്രമേയം ഈശ്വരസാക്ഷാത്ക്കാരത്തിനുതകും വിധമുള്ള സ്തുതിതന്നെയാണ്‌. അതിനുകോട്ടം തട്ടത്തക്കതായ ലക്ഷ്യം വച്ചുകൊണ്ടൊരു സാഹിത്യസൃഷ്ടിയും അദ്ദേഹം നടത്തിയിട്ടില്ല. ഭക്തിമഞ്ജരി, ശ്രീപത്മനാഭശതകം, സ്യാനന്ദൂരപൂരവര്‍ണന, അജാമിളോപാഖ്യാനം, ഉത്സവപ്രബന്ധം, കുചേലോപാഖ്യാനം, അന്യാപദേശശതകാവതാരണിക എന്നിവയാണ്‌ സംസ്കൃത സാഹിത്യത്തിന്‌ സ്വാതിതിരുനാളിന്റെ മുഖ്യസംഭാവന. മേല്‍പ്പത്തൂരിന്റെ നാരായണീയത്തോട്‌ കിടപിടിച്ചു നില്‍ക്കാന്‍ പോന്ന ഒരു സ്തോത്രകാവ്യമാണ്‌ ഭക്തിമഞ്ജരി. മഞ്ജരിയില്‍ ആയിരത്തൊന്നു
ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. പത്തുശതങ്ങളിലായി ഭക്തിയുടെ മഹാത്മ്യം അനുഭവങ്ങളില്‍ക്കൂടി, ഭകതവത്സലനായ ഭഗവാന്റെ കാരുണ്യാതിരേകം, കേശാദിപാദവര്‍ണ്ണ, ഭക്തിയുടെ നവവിധ വകഭേദങ്ങള്‍; ഭാഗവതാദി പുരാണങ്ങളിലെ കഥകളും ഉപകഥകളും വിശദമായി ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു. പലമഞ്ജരി പദ്യങ്ങള്‍ക്കും നാരായണീയപദ്യങ്ങളുമായി ആശയായ്ക്യമുണ്ടെങ്കിലും ആവിഷ്കരണ വിഷയത്തില്‍ ഒരു പുതുമ പ്രദര്‍ശിപ്പിക്കാത്ത പദ്യങ്ങള്‍ വിരളമാണ്‌. ചിലപദ്യങ്ങളിലെ ഭക്തിഭാവം നാരായണീയ പദ്യങ്ങളെ അതിശയിക്കുന്നതായിക്കാണാം. ശ്രീപത്മനാഭശതകവും കുലദേവതയെ സ്തുതിക്കുന്നവതന്നെയാണ്‌.

തിരുവനന്തപുരത്തെ വാഴ്ത്തിക്കൊണ്ടുള്ള ഒരു ചമ്പുകാവ്യമാണ്‌ 'സ്യാനന്ദൂരപൂരവര്‍ണ്ണന'. ബാലക്രീഢ, പ്രത്യക്ഷദര്‍ശനം, കേശാദിപാദസ്തുതി, ക്ഷേത്രവര്‍ണ്ണന, തീര്‍ത്ഥമാഹാത്മ്യം, ഉത്സവപ്രശംസ, മൃഗയാവര്‍ണ്ണം, അഭിഷേകയാത്ര, തീര്‍ത്ഥാഭിഷേകം, ലക്ഷദീപം എന്നിങ്ങനെ പത്ത്‌ ഭാഗങ്ങള്‍ 'സ്തബകം' (പൂങ്കുല) എന്നപേരില്‍ ഇതില്‍ ഉല്‍ക്കൊള്ളുന്നു. സ്വാതിതിരുനാളിന്റെ മിക്കകൃതികളിലും സ്വനാമം ചേര്‍ത്തുകാണാറില്ലെങ്കിലും, ഈ കാവ്യത്തില്‍ ഇപ്രകാരം കാണുന്നു:

'സ്വാതീജാതേന ചൂഢാദൃത സരസീജനാ-
ഭാംഘൃീയുഗ്മേന ലക്ഷ്മീ
രാജ്ഞീപുത്രേണ, വഞ്ചീശ്വരകുലജനുഷാ
രാമവര്‍മ്മാദിധേന
ഭക്ത്യുദ്രേകേണ ശശ്വദ്ഗുരുവരകൃപയാ
നിര്‍മ്മിതം ചമ്പുകാവ്യം
സ്യാന്ദൂരേശ്വരസ്യ പ്രമിതമുപനൃതാ
ശം സദാലം നിദധ്യാത്‌."

അവസാനപാദം കലിവാക്യമാണെന്നും, അതുപ്രകാരം മനോഹരമായ ഈ ചമ്പുകാവ്യം രചിച്ചത്‌ കി.പി. 1838-ല്‍ ആണെന്നും അഭിപ്രായമുണ്ട്‌.

മേരുസ്വാമിയുടെ തിരുവിതാംകൂറിലേക്കുള്ള വരവോടുകൂടിയാണ്‌ ഹരികതഥാകാലക്ഷേപം അവിടെ വേരൂന്നാന്‍ തുടങ്ങിയത്‌. അദ്ദേഹത്തിനവതരിപ്പിക്കുവാന്‍ വേണ്ടി സ്വാതിതിരുനാള്‍ രചിച്ച രണ്ടുപാഖ്യാനമാണ്‌ അജാമിളോപാഖ്യാനവും കുചേലോപാക്യാനൗം. മഹാരാഷ്ട്ര സമ്പ്രദായത്തില്‍ പ്രചാരമുള്ള സാകി, ദിണ്ഡി, അഭങ്ങ്‌ തുടങ്ങിയ വൃത്തങ്ങളിലാണ്‌ ഇവയിലെഗാനങ്ങളും ശ്ലോകങ്ങളും രചിച്ചിരിക്കുന്നത്‌. ഉത്സവപ്രബന്ധം എന്ന മണിപ്രവാള ഗ്രന്ഥം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവാഘോഷങ്ങളെ പ്രതിപാദിക്കുന്നതാണ്‌. ആമുഖം, പത്തുദിവസത്തെ ഉത്സവം, ഉപസംഹാരം ഇങ്ങനെ 42 ശ്ലോകങ്ങലും 12 ഗാനങ്ങളും ഇതിലുണ്ട്‌. ഗാനങ്ങളെല്ലാം രാഗതാളനിബന്ധനയോടുകൂടിയുള്ളവയാണ്‌. ഇതിലെ പലഗാനങ്ങളും കച്ചേരികളിലും നാറ്റ്യത്തിലും ഉപയോഗപ്പെടുത്തിവരുന്നുണ്ട്‌. നീലകണ്ഠ ദീക്ഷിതരുടെ 'അന്യാപദേശശതകത്തി'ലെ ഓരോശ്ലോകങ്ങള്‍ക്കും ഗദ്യത്തില്‍ ഓരോ ആമുഖം സംകൃതത്തില്‍ സ്വാതിതിരുനാള്‍ എഴുതിചേര്‍ത്തിട്ടുണ്ട്‌. അതാണ്‌ 'അന്യാപദേശശതകാവതരണിക'.

സ്വാതിതിരുനാളിന്റെ ഉറ്റസുഹൃത്തുക്കളായിരുന്ന തമ്പി, കോയില്‍ത്തമ്പുരാന്‍ എന്നിവരോടൊപ്പം സഞ്ചരിക്കുമ്പോള്‍ പലനിമിഷരഞ്ചനകളും ഉണ്ടാക്കാറുണ്ടായിരുന്നു . അവയില്‍ ചിലതെല്ലാം ഐതീഹ്യരൂപേണ പ്രചരിച്ചിട്ടുണ്ടെങ്കിലും നല്ലശതമാനവും കരഗതമല്ല. മലയാളത്തിന്റെ പരിണാമദശയില്‍ രണ്ടു യൂറോപ്യന്‍ പാതിരിമാര്‍ ഉണ്ടാക്കിയ വിലപ്പെട്ടഗ്രന്ഥങ്ങള്‍ക്ക്‌ സ്വാതിതിരുനാള്‍ ധനസഹായം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. പിറ്റ്‌സിന്റെ മലയാളം വ്യാകരണവും, ബെയ്‌ലിസായിപ്പിന്റെ മലയാള-ഇംഗ്ലിഷ്‌ നിഘണ്ടുവുമാണവ. ഈഗ്രന്ഥങ്ങള്‍ 1841-46 കാലങ്ങളിലാണ്‌ പുറത്തുവന്നത്‌.

ഭാരതീയസംഗീതവും അതിനോടനുബന്ധമായിട്ടുള്ള നൃത്തനൃത്യാദികളും നിലനില്‍ക്കുന്നിടത്തോളം കാലം, സ്വാതിതിരുന്നാളിന്റെ മറ്റെല്ലാനേട്ടങ്ങളും വിസ്മരിക്കപ്പെട്ടുപോയാലും, അദ്ദേഹം സംഗീതത്തിനും നൃത്തത്തിനും നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക്‌ മങ്ങലേല്‍ക്കുകയില്ലെന്ന്‌ ഉറപ്പ്‌പറയാം. ആധൂനിക കേരളത്തിന്റെ നാനാമുഖനേട്ടങ്ങള്‍ക്ക്‌ അടിത്തറപാകിയവരില്‍ പ്രഥമഗണനീയനാണ്‌ സ്വാതിതിരുനാള്‍.


-----00000-----.


ഢോംബിവലി,
22.2.08.

Saturday, 19 April 2008

Thyagaraja swamikal.


ത്യാഗരാജ സ്വാമികള്‍ - ആധുനീക കര്‍ണാടക സംഗീതത്തിന്റെ ഭീഷ്മാചാര്യന്‍.
(രാജു-വിളാവത്ത്‌-കൂവപ്പടി.)


കലകളില്‍വച്ച്‌ അത്യുന്നതം എന്ന്‌ മഹത്തുക്കളാല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സംഗീതം കൊണ്ട്‌ സാധിക്കാത്തതായി ഒന്നുംതന്നെയില്ലെന്ന്‌ അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന പൗരാണികകാലം മുതല്‍ക്ക്‌ പൗരസ്ത്യരും പാശ്ചാത്യരും ഒന്നുപോലെ നമുക്ക്‌ കാണിച്ചുതന്നിട്ടുണ്ട്‌. ഭാരതിയസംഗീതം അവരുടെ ദേവതകളുമായി അഭേദ്യബന്ധം പുലര്‍ത്തിപ്പോരുന്നതായി കാണാന്‍ പ്രയാസമില്ല. സ്മൃതികളിലും, ഉപനിഷത്തുകളിലും, വേദങ്ങളില്‍ പ്രത്യേകിച്ച്‌ സാമവേദത്തിലും സംഗീതം നിറഞ്ഞു നില്‍ക്കുന്നു. അനായാസേന മോക്ഷം പ്രാപിക്കാനും, രോഗനിവാരണത്തിനും, ഉയര്‍ന്ന സംസ്കാരത്തിനും എന്നുവേണ്ട ധാന്യങ്ങളുടെ വിളവുവര്‍ദ്ധനക്കു പോലും സംഗീതം ഉപയോഗപ്രദമായിത്തെളിഞ്ഞിട്ടുണ്ടെന്ന്‌ ആധുനികശാസ്ത്രജ്ഞന്മാര്‍ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്‌.

"വീണാവാദനതത്ത്വജ്ഞ: ശ്രുതിജാതിവിശാരദ:
താളജ്ഞശ്ചാപ്രയാസേന മോക്ഷമാര്‍ഗ്ഗം നിയച്ചതി."
(യാ.വ. സ്മൃതി).


അങ്ങിനെയുള്ള സംഗീതസാധനയിലൂടെ മോക്ഷപ്രാപ്തനായ മഹാനായിരുന്നു ത്യാഗരജസ്വാമികള്‍.

വിജയനഗര സാമ്രാജ്യത്തിന്റെ അധപ്പതനത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം പലതെലുങ്കു ബ്രാഹ്മണ കുടുംബങ്ങളും തമിള്‍നാട്ടിലുള്ള തഞ്ചാവുര്‍ ജില്ലയിലേക്ക്‌ കുടിയേറി പാര്‍ക്കുകയുണ്ടായി. തഞ്ചാവൂര്‍ രാജാക്കന്മാര്‍ അവര്‍ക്ക്‌ യധാകാലം സംരക്ഷണം നല്‍കുക മാത്രമല്ലാ, കാവേരിനദീതീരത്തുള്ള ഫലഭൂയിഷ്ടമായ പലേ ഭൂപ്രദേശങ്ങള്‍ പതിച്ചുകൊടുക്കുകയും ചെയ്തു. അങ്ങിനെ തിരുവാരൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന 'മുരിഗുനാഡു' വിഭാഗത്തില്‍പ്പെട്ട രാമബ്രഹ്മത്തിന്റെയും സീതമ്മയുടേയും മൂന്നാമത്തെ പുത്രനായി 1767 മെയ്മാസം നാലാം തിയ്യതി ത്യാഗരാജന്‍ ജനിച്ചു. ജല്‍പ്പേശനും രാമനാഥനും അദ്ദേഹത്തിന്റെ ജ്യേഷ്ട സഹോദരങ്ങളായിരുന്നു. കുട്ടികള്‍ക്ക്‌ ഏതെങ്കിലും ദേവീദേവന്മാരുടെ പേരിടുകയെന്നത്‌ അക്കാലത്ത്‌ ബ്രാഹ്മണരുടെ ഇടയിലുണ്ടായിരുന്ന ഒരു നാട്ടു സബ്രദായ മായിരുന്നു. അതനുസരിച്ച്‌ തിരുവാരൂരിലെ പ്രധാനദേവനായ ത്യാഗരാജന്റെ (ശിവന്‍) നാമം തന്നെ രാമബ്രഹ്മം സ്വപുത്രന്‌ നല്‍കി. വേദാന്തത്തിലും സംഗീതത്തിലും നിത്യോപാസന അനുഷ്ടിച്ചുവന്നിരുന്ന കുടുംബമായിരുന്നു രാമബ്രഹ്മത്തിന്റേത്‌. സ്വന്തം സഹോദരങ്ങളില്‍ പലരും സന്ന്യാസം സ്വീകരിച്ചിരിക്കെ, അഞ്ചാമനായ ഗിരിരാജബ്രഹ്മത്തിന്‌ ഒരു കവിയാകാനായിരുന്നു നിയതിനിശ്ചയം. അദ്ദേഹമായിരുന്നു ത്യാഗരാജന്റെ പിതാമഹന്‍.

പുരന്ദരദാസന്റെ ഭക്തിനിര്‍ഭരമായ അനേകം കീര്‍ത്തനങ്ങള്‍ പ്രഭാതത്തിലും സായാന്‍ഹത്തിലും സീതമ്മ പതിവായി പാടാറുണ്ടായിരുന്നു. അവര്‍ ഒരു നല്ല ഗായികയുമായിരുന്നു. രാമബ്രഹ്മമാണെങ്കില്‍ രാമായണം നിത്യപാരായണം ചെയ്തിരുന്ന വ്യക്തിയും. ഈ അന്തരീക്ഷത്തിലാണ്‌ ത്യാഗരാജന്‍ വളര്‍ന്നത്‌. മൂത്ത പുത്രന്മാര്‍ രണ്ടും പഠനവിഷയത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നു കണ്ട പിതാവ്‌ ത്യാഗരാജനില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി. ബാല്യത്തില്‍ തന്നെ സംസ്കൃതം തെലുങ്ക്‌ മുതലായവ അച്ചനില്‍ നിന്നും സംഗീതം അമ്മയില്‍ നിന്നും ത്യാഗരാജന്‍ അഭ്യസിക്കാനാരംഭിച്ചു. എന്തും ഒരിക്കല്‍ കേട്ടാല്‍ മനപാഠമാക്കാനുള്ള ബാലന്റെ ഗ്രഹണ പാടവത്തെക്കണ്ട്‌ മാതാപിതാക്കള്‍ അഹ്ലാദചിത്തരായി. തഞ്ചാവൂര്‍ അരമനയിലെ ഉത്സവത്തോടനുബന്ധിച്ചു കൂടുന്ന സാഹിത്യസദസ്സില്‍ രാമായണപാരായണം ചെയ്തുവന്നിരുന്നത്‌ രാമബ്രഹ്മമായിരുന്നു. ഈ സമയമെല്ലാം ഏതാണ്ട്‌ നിത്യദാരിദ്ര്യത്തില്‍ക്കഴിയേണ്ടിവന്നരാമബ്രഹ്മവും കുടുംബവും ത്യാഗുവിന്‌ എട്ടുപത്തുവയസുള്ളപ്പോള്‍ തിരുവയ്യാറിലേക്ക്‌ താമസം മാറ്റി. നാടുവാണിരുന്ന രാജാവിന്റെ കാരുണ്യം കോണ്ട്‌ അവിടെ ഒരു ചെറിയ വീടും കുറെ കൃഷിഭൂമിയും അദ്ദേഹത്തിന്‌ ദാനമായി കിട്ടി.

തഞ്ചാവൂര്‍ രാജകൊട്ടാരം തിരുവയ്യാറില്‍ നിന്നും അധികം ദൂരത്തല്ലായിരുന്നതുകൊണ്ട്‌, രാമബ്രഹ്മം മകനേയും ഇടക്ക്‌ അവിടെ കൂട്ടികൊണ്ട്‌ പോവുക പതിവായിരുന്നു. ത്യാഗുവിന്‌ അക്ഷരസ്പുടതയോടുകൂടി രാമായണം വായിക്കാമെന്നായപ്പോള്‍ രാമബ്രഹ്മം മകനെ ആ കൃത്യം ഏല്‍പിച്ചു. അങ്ങിനെ ഒരുദിവസം നിറഞ്ഞ പണ്ഡിത സദസ്സില്‍ ആദ്യമായി ത്യാഗരാജന്‍ രാമായണശ്ലോകങ്ങള്‍ ചൊല്ലുകയും രാമബ്രഹ്മം അവയെ വ്യാഖ്യാനിക്കുകയും ചെയ്തു. പണ്ഡിതലോകം ഒന്നടങ്കം ത്യാഗുവിന്റെ ഉച്ചാരണ നിപുണതയെ പുകഴ്ത്തി. ത്യാഗരാജന്‍ ശ്ലോകങ്ങള്‍ വായിക്കുക, രാമബ്രഹ്മം അര്‍ത്ഥം പറയുക എന്നത്‌ കൊട്ടാരസദസ്സിലെ നിത്യസംഭവമായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. കൊട്ടാരം വിദ്വാന്മാരുടെ അഭിപ്രായത്തെ മാനിച്ച്‌ ത്യാഗുവിന്‌ വേണ്ടതായ സംഗീത ശിക്ഷണം നല്‍കുവാന്‍ പിതാവ്‌ നിശ്ചയിച്ചു. കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനും തന്റെ അയല്‍ വാസിയുമായിരുന്ന സൊണ്ടി വെങ്കിടരമണയെന്ന സംഗീതജ്ഞന്റെ കീഴില്‍ സംഗീതത്തിന്റെ ഉപരിപഠന വിഷയകമായി ത്യാഗുവിനെ ആക്കിയാലെന്തെന്ന്‌ പിതാവിനാഗ്രഹമുണ്ടായിരുന്നെങ്കിലും, ഇത്രചെറിയ ഒരു കുട്ടിയെ വലിയ സംഗീതജ്ഞനായ അദ്ദേഹം ശിഷ്യനായി സ്വീകരിക്കുമോ എന്നൊരു ശങ്കയും ഉണ്ടാകാതിരുന്നില്ല.

രാമബ്രഹ്മത്തിന്റെ നിത്യപൂജക്ക്‌ പൂപറിക്കാന്‍ ത്യാഗരാജന്‍ പോകാറുള്ളത്‌ വെങ്കിടരമണയ്യയുടെ പൂന്തോട്ടത്തിലായിരുന്നു. അദ്ദേഹം ശിഷ്യന്മാരെ സംഗീതമഭ്യസിക്കുന്നത്‌ കേട്ടു നില്‍ക്കുകയും ത്യാഗുവിന്റെ പതിവായിരുന്നു. അങ്ങിനെ ഒരുദിവസം പൂവുമായിവരാന്‍ ത്യാഗു പതിവിലേറെ വൈകിയതുകണ്ട്‌ അച്ചന്‍ അന്ന്വേഷിച്ചിറങ്ങി. അപ്പോള്‍ ഗുരുവില്‍നിന്നൊഴുകിവരുന്ന നാദബ്രഹ്മത്തില്‍ മതിമറന്ന്‌ നില്‍ക്കുന്ന മകനെക്കണ്ട്‌ പിതാവ്‌ വിസ്മയം പൂണ്ടു. ഉടനെ ത്യാഗുവിനെയും കൂട്ടിക്കൊണ്ട്‌ അദ്ദേഹം ഗുരുവിന്റെ വസതിയില്‍ ചെല്ലുകയും വിവരങ്ങളെല്ലാം ഉണര്‍ത്തിക്കുകയും ചെയ്തു. എല്ലാം കേട്ട ഭാഗവതര്‍ ത്യാഗുവിനെ സസന്തോഷം തന്റെ ശിഷ്യനായി സ്വീകരിച്ച്‌ വിദഗ്ധമായി ശിഷണവുമാരംഭിച്ചു. അധികകാലം കഴിയുന്നതിനുമുമ്പ്‌, ഗുരുവിനറിയാവുന്നതെല്ലാം ത്യാഗരാജന്‍ സ്വായത്തമാക്കുകയും, വിനീതനായ ഒരു ശിഷ്യന്‍ എന്നനിലയില്‍ ഗുരുവിന്റെ അനുഗ്രഹം നേടുകയും ചെയ്തു.

സംഗീതശാസ്ത്രപരമായി അന്നുവരെ ഉണ്ടായിരുന്ന സകല ഗ്രന്ഥങ്ങളും ത്യാഗരാജന്‍ വായിച്ചു പഠിച്ചു. എന്നിരുന്നാലും, വിപുലമായ സംഗീത രംഗത്ത്‌ ഇനിയും വളരെയേറെ പഠിക്കാനുണ്ടെന്നും അവയെല്ലാം എങ്ങിനെ സാധിക്കുമെന്നും ഉള്ള ചിന്ത അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു. അന്നത്തെ രീതിയനുസരിച്ച്‌ യൗവ്വനത്തില്‍ത്തന്നെ ത്യാഗരാജന്‍ വിവാഹം കഴിച്ചു. അദ്ദേഹത്തിന്‌ പതിനേഴു-പതിനെട്ടു വയസായപ്പോള്‍ പിതാവും, താമസിയാതെ മാതാവും അന്തരിച്ചു. രാമനാഥന്‍ എന്ന ജേഷ്ഠന്‍ നേരത്തെ മരിച്ചുപോയതുകൊണ്ട്‌ വീട്ടുസ്വത്ത്‌ ജല്‍പ്പേശനും ത്യാഗരാജനും കൂടി ഭാഗിച്ചെടുത്തു. വീടിന്റെ ഒരു ഭാഗവും പിതാവ്‌ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹവും ത്യാഗുവിന്‌ കിട്ടി. ശ്രീരാമപൂജയും രാമസങ്കീര്‍ത്തനവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യാനുഷ്ഠാനങ്ങള്‍. പതിമൂന്നാമത്തെ വയസുമുതല്‍ അദ്ദേഹം പിള്ളാരിഗീതങ്ങള്‍ രചിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇതൊന്നും സംഗീതപരമായി മേന്മപുലര്‍ത്തുന്നവയായിരുന്നില്ല. "നമോ നമോ രാഘവായ" എന്ന ഗാനം അദ്ദേഹത്തിന്റെ ആദ്യകാല കീര്‍ത്തനങ്ങളില്‍ പ്പെട്ടതാണ്‌.

കുടുംബസ്വത്തില്‍ നിന്നു കിട്ടിയ നാമമാത്രമായ ധനം മുഴുവന്‍ വേഗത്തില്‍ തീര്‍ന്നുപോയതുകൊണ്ട്‌ ഉഞ്ചവൃത്തി (ഭിക്ഷാടനം) ഉപജീവനമാര്‍ഗ്ഗമായി ത്യാഗരാജന്‍ സ്വീകരിച്ചു. രാമഭജനവും ഉഞ്ചവൃത്തിയുമായി ജീവിതം നയിക്കുന്നതിനിടയില്‍ കാഞ്ചി പുരത്തുനിന്നുവന്ന രാമകൃഷ്ണ്ണയതീന്ദ്രനെന്ന യോഗീവര്യനുമായി ത്യാഗരാജന്‌ സന്ധിക്കാനിടവന്നു. ത്യാഗരാജന്റെ നിസ്സീമമായ രാമഭക്തിയില്‍ ആകൃഷ്ടനായ സന്യാസിവര്യന്‍ അദ്ദേഹത്തിന്‌ ശ്രീരാമമന്ത്രം ഉപദേശിക്കുകയും, ആ മന്ത്രം 96 കോടി പ്രാവ്ശ്യം ജപിച്ച്‌ സിദ്ധിവരുത്തുവാനും നിര്‍ദ്ദേശിച്ചു. കല്‍പനപ്രകാരം തിരുവയാറിലെ ദക്ഷിണകൈലാസക്ഷേത്രത്തിന്റെ തിരുനടയിലിരുന്ന്‌ രാമമന്ത്രം ഉരുക്കഴിക്കാന്‍ തുടങ്ങി. ദിവസംതോറും ലക്ഷക്കണക്കിന്‌ രാമമന്ത്രം നിഷ്കര്‍ഷയോടും ഭക്തിയോടും കൂടി ഉരുവിട്ട്‌ ഏതാണ്ടിരുപത്തൊന്നു വര്‍ഷംകൊണ്ട്‌ 96 കോടി ജപം പൂര്‍ത്തിവരുത്തി. കാലതാമസം കൂടാതെ ശ്രീരാമന്‍ സീതലക്ഷ്മണഭരതഹനുമത്‌` സമേതനായി അദ്ദേഹത്തിന്‌ ദര്‍ശനമരുളുകയും, ആ അനര്‍ഘനിമിഷത്തെ മതിമറന്ന്‌ അദ്ദേഹം "ഏല നീ ദയര ദൂ" എന്ന ആഠണാ കീര്‍ത്തനം പാടിയെന്നും, ആ കീര്‍ത്തനമാണ്‌ ശാസ്ത്രീയ കര്‍ണ്ണടക സംഗീതത്തിന്‌ ത്യാഗരാജന്റെ ആദ്യത്തെ സംഭാവനയെന്നും വിശ്വസിച്ചുവരുന്നു.

പ്രസ്തുത സംഭവത്തിനുശേഷം അദ്ദേഹം ഭക്തിരസംതുളുമ്പുന്നവയും ഭാവാത്മകവുമായ ഒട്ടേറെ കീര്‍ത്തനങ്ങള്‍ തുടരെത്തുടരെ രചിച്ചു പാടിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടരായി പലരും ദൂരസ്ഥലങ്ങളില്‍നിന്നുപോലും വന്നിരുന്നു. അങ്ങിനെവന്നിരുന്നവരില്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ സംഗീതമഭ്യസിക്കാന്‍ തുടങ്ങി. കുറച്ചുകാലംകൊണ്ട്‌ ആയിരക്കണക്കിന്‌ ശിഷ്യന്മാരദ്ദേഹത്തിനുണ്ടായി. നാമജപവും, ഭജനയും, ഉഞ്ചവൃത്തിയും, സംഗീതമഭസിപ്പിക്കലും മറ്റുമായി ഒരുലളിതജീവിതം ത്യാഗരാജന്‍ നയിച്ചു. ഭിക്ഷയെടുത്ത്‌ കിട്ടുന്ന പണത്തില്‍നിന്നും തനിക്കും തന്റെ ശിഷ്യര്‍ക്കും ചിലവിനുള്ളതു മത്രമെടുത്തിട്ട്‌ ബാക്കി പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുകയോ കാവേരിനദിയില്‍ കളയുകയോ ആണ്‌ അദ്ദേഹം ചെയ്തിരുന്നത്‌.

അക്കാലത്ത്‌ പലരാജാക്കന്മാരും, ഉന്നതപദവിയാര്‍ജ്ജിച്ചിരുന്ന പ്രഭുക്കന്മാരും ത്യാഗരാജനെ ആസ്ഥാന വിദ്വല്‍സ്ഥാനം നല്‍കി ആദരിക്കാന്‍ മുന്നോട്ടുവന്നെങ്കിലും ഐഹികസുഖങ്ങളോടും പദവിയോടും വെറുപ്പ്‌ പ്രകടിപ്പിച്ചിരുന്ന ത്യാഗരാജന്‍ ക്ഷണമെല്ലാം നിരസിക്കുകയാണുണ്ടായത്‌. തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഏകോജിയും അതിലേക്കായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയാണുണ്ടായത്‌. തന്നെ സ്തുതിച്ചുകൊണ്ടൊരു ഗാനം രചിച്ചുപാടിയാല്‍ അളവറ്റസ്വത്തും കൂട്ടത്തില്‍ പല പദവികളും വാഗ്ദാനം ചെയ്ത ഏകൊജി അവസാനം നിരാശനായിത്തീര്‍ന്നു. ഏകോജിയുടെ ക്ഷണവുമായെത്തിയ ദൂതന്മാര്‍വശം കല്യാണി രാഗത്തില്‍ 'നിധിചാലസുഖമാ' എന്ന കൃതി ത്യാഗരാജന്‍ കൊടുത്തയച്ചു. 'ധനംസമ്പാദിച്ച്‌ സുഖമനുഭവിക്കുന്നതോ, രാമനാമം ജപിച്ച്‌ സുഖമനുഭവിക്കുന്നതോ യഥാര്‍ത്ഥസുഖം; അഹംഭാവികളായ നരന്മാരെ സ്തുതിക്കുന്നതാണോ യഥാര്‍ത്ഥ സുഖം, രാമന്റെ തൃപ്പാദങ്ങളെ സ്തുതിക്കുന്നതാണോ യഥാര്‍ത്ഥ സുഖം' എന്നെല്ലാം ആശയം ഉള്‍ക്കൊള്ളുന്നതും ചമത്കാരസമ്പൂര്‍ണവുമായ പ്രസ്തുത കൃതി കണ്ടപ്പോള്‍ ഏകോജിയുടെ അവസ്ഥ എന്തായിരുന്നിരിക്കാമെന്ന്‌ ചിന്തനീയമാണ്‌

ഈ സമയമായപ്പോഴേക്കും ത്യാഗരാജന്റെ കീര്‍ത്തി ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. തല്‍ഫലമായി അവിടെനിന്നും സംഗീതവിദ്വാന്മാരും കലാകുതുകികള്യും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും നിസര്‍ഗസുന്ദരമായ ത്യാഗരാജസംഗീതം കേട്ട്‌ ആനന്ദചിത്തരാകുകയും, അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുകയും പതിവായിരുന്നു. കേരളത്തില്‍നിന്നും പല വിദ്വാന്മാരും ത്യാഗരാജനെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്‌. ഷട്കാലഗോവിന്ദമാരാര്‍, പരമേശ്വര ഭാഗവതര്‍, മാളിയക്കല്‍ കൃഷ്ണ മാരാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്‌. ഗോവിന്ദമാരാരും ത്യാഗരാജനും തമ്മിലുണ്ടായ കൂടിക്കാഴ്ച പ്രസിദ്ധമാണെന്നു മാത്രമല്ല, ആ സന്ദര്‍ശനത്തിന്റെ നിത്യസ്മാരകമായി ത്യാഗരാജ വിരചിതമായ 'എന്തൊരു മഹാനുഭാവുലു' എന്ന പഞ്ചരത്ന കൃതി സംഗീതലോകത്തെ ഇന്നും പുളകോജ്ജ്വല മാക്കികൊണ്ടിരിക്കയാണല്ലൊ!.

ത്യാഗരാജന്‍ രാജാക്കന്മാരുടെയും മറ്റും ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും സുഖമായി ജീവിക്കാമായിരുന്നു എന്നു കരുതിയ അസൂയാലുവും ധനകാംഷിയുമായിരുന്ന ജ്യേഷ്ടന്‍ ജല്‍പേശന്‌ തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തോട്‌ കടുത്ത വിദ്വേഷം തോന്നുക മാത്രമല്ലാ പലവിധത്തില്‍ ഉപദ്രവിക്കാനും തുടങ്ങി. ത്യാഗരാജന്‍ നിത്യപൂജ ചെയ്തിരുന്ന ശ്രീരാമവിഗ്രഹം ജല്‍പേശന്‍ കാവേരിയിലേക്കെറിഞ്ഞു കളഞ്ഞു. തന്റെ എല്ലാമായ രാമവിഗ്രഹം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അത്‌ തിരഞ്ഞുകൊണ്ട്‌ ത്യാഗരാജന്‍ നിത്യവും കാവേരിയുടെ തീരത്ത്‌ അലയുമായിരുന്നു. വര്‍ഷമൊന്നു കഴിഞ്ഞിട്ടും വിഗ്രഹം കിട്ടാതായപ്പോള്‍, ഇനിയും തന്റെ ശ്രീരാമനെ കിട്ടിയിട്ടല്ലാതെ ജലപാനംപോലും ചെയ്യില്ലെന്ന്‌ ദൃഢ നിശ്ചയം ചെയ്തു.ഇഷ്ട ദേവതാനുഗ്രഹത്താല്‍ അന്നുരാത്രി വിഗ്രഹം കിടക്കുന്ന സ്ഥലം സ്വപ്നത്തിലൂടെ ത്യാഗരാജന്‌ കാണാറായി. സ്വപ്നത്തില്‍ക്കണ്ട സ്ഥലത്തുനിന്ന്‌ വിഗ്രഹം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്‌ പൂര്‍വാധികം സന്തോഷവും വിശ്വാസവും ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങി. ഈ സംഭവത്തെ സാധൂകരിക്കാന്‍ ത്യാഗരാജന്റെ കരുണരസം നിറഞ്ഞ ചില ഗാനങ്ങള്‍ (നേബെന്ദുവെദഗുദരാ; ഏപാപമു ജേസിതരാ) ഉദാഹരിക്കപ്പെട്ടിട്ടുണ്ട്‌.

സംഗീതശാസ്ത്രഗ്രന്ഥങ്ങല്‍ പലതും ത്യാഗരാജന്‍ പഠിച്ച്‌ ഉല്‍പത്തിവരുത്തിയിരുന്നെങ്കിലും "സ്വരാര്‍ണവം", "സംഗ്രഹചുഢാമണി" തുടങ്ങിയ കൃതികളാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്‌ മകുടോ,ലങ്കാരമായി വര്‍ത്തിച്ചിരുന്നതെന്ന്‌ കരുതപ്പെടുന്നു. സംഗീത രഹസ്യങ്ങളുടെ ഉള്ളറ കണ്ടറിയാന്‍ ആഗ്രഹിച്ചിരുന്ന ത്യാഗരാജന്‍ സംഗീത മുനിയായ നാരദനെ ഉപാസിച്ചുകൊണ്ടിരുന്നു. ഒരുദിവസം കാലത്ത്‌ അദ്ദേഹത്തെ കാണുന്നതിനായി ഒരു സന്യാസി ത്യാഗരാജന്റെ വസതിയില്‍ വന്നു. ആചാരോപചാരങ്ങള്‍ക്കുശേഷം കയ്യിലുണ്ടായിരുന്ന പൊതി ത്യാഗരാജനെ ഏല്‍പിച്ചിട്ട്‌ അദ്ദേഹം കാവേരിയില്‍ കുളിക്കാനായി പോയി. ഉച്ച ഊണിന്‌ സമയമായിട്ടും സന്യാസി കുളികഴിഞ്ഞ്‌ വന്നില്ല. അദ്ദേഹം വരാതെ ആഹാരം കഴിക്കുന്നത്‌ ഉചിതമല്ലല്ലോ എന്ന്‌ കരുതി നിരാഹാരിയായി ത്യാഗരാജന്‍ കാത്തിരുന്നു. അങ്ങിനെ കാത്തിരുന്ന്‌ രാത്രിയായപ്പോള്‍ ക്ഷീണംകൊണ്ട്‌ ത്യാഗരാജന്‍ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ സന്യാസി പ്രത്യക്ഷപ്പെട്ട്‌, ഞാന്‍ തന്നെയാണ്‌ അങ്ങുപാസിക്കുന്ന നാരദമുനിയെന്നും; അവിടെ ഞാനുപേക്ഷിച്ച ഭാണ്ഡത്തില്‍ "സ്വരാര്‍ണവം" എന്ന ഗ്രന്ഥമുണ്ടെന്നും; അതു പഠിച്ചാല്‍ സംഗീതരഹസ്യങ്ങളേക്കുറിച്ചുള്ള അങ്ങയുടെ സംശയമെല്ലാം നീങ്ങുമെന്നും അരുളിചെയ്ത്‌ മറഞ്ഞു. ഉറക്കമുണര്‍ന്ന്‌ സന്യാസി പറഞ്ഞ മാതിരി ഭാണ്ഡമഴിച്ചുനോക്കിയപ്പോള്‍ പ്രസ്തുത ഗ്രന്ഥം കിട്ടി. അതിന്റെ സന്തോഷാധിക്ക്യത്താല്‍ മതിമറന്ന്‌ നാരദമുനിയെ സ്തുതിച്ചുകൊണ്ട്‌ "ശ്രീനാരദ.....(കാനഡ); നാരദഗുരുസ്വാമി...(ദര്‍ബാര്‍); വരനാരദ....(വിജയശ്രീ) തുടങ്ങിയ കൃതികള്‍ രചിച്ചു. സ്വരാര്‍ണവം പഠിച്ചതോടെ സംഗീതശാസ്ത്രസംബന്ധമായി ത്യാഗരാജനുണ്ടായിരുന്ന സന്ദേഹങ്ങളെല്ലം മാറിക്കിട്ടി.

കര്‍ണാടക സംഗീതത്തിന്റെ ഇന്നത്തെ പ്രശസ്തി; നിലനില്‍പ്‌ എന്നിവക്ക്‌ തികച്ചും കാരണഭൂതരായ സംഗീതതൃമൂര്‍ത്തികളില്‍ വച്ച്‌ ത്യാഗരാജന്‍ തന്നെയാണ്‌ സര്‍വോപരി ആരാധ്യനായിട്ടുള്ളത്‌. സംഗീതപരമായ ഗുണോല്‍കര്‍ഷം നോക്കുകയാണെങ്കില്‍ ത്യാഗരാജകൃതികളില്‍ ദീക്ഷിതരുടേയും ശ്യാമശാസ്ത്രികളുടേയും മാത്രമല്ല അവരുടെ സമകാലിനരുടെയും അവര്‍ക്കുശേഷമുള്ള വാഗ്ഗേയകാരുടേയും കൃതികളില്‍ നിന്ന്‌ വത്യസ്ഥമായി വല്ലതും കാണാന്‍ കഴിയുമോ എന്ന്‌ സംശയമാണ്‌. ത്യാഗരാജ കൃതികളും മറ്റുള്ളവയും തമ്മിലുള്ള അന്തരം ദൃശ്യമാകുന്നതും അവയിലല്ല. പാടിയകൃതികളുടെ എണ്ണം, രാഗങ്ങള്‍ കൊണ്ട്‌ കൈകാര്യം ചെയ്തതിലുള്ള വൈവിധ്യത, ആശയ പുഷ്കലത, ഭക്തിഭാവം എന്നിവയാണ്‌ ഈ കൃതികളെ മറ്റുള്ളവയില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌. ത്യാഗരാജകൃതികളുടെ സംഖ്യ സൂഷ്മമായി അറിയാന്‍ നിവൃത്തിയില്ലെങ്കിലും, രണ്ടായിരത്തിലേറെയുണ്ടെന്ന്‌ കണക്കാക്കാം. ഇപ്പോള്‍ പ്രചരത്തിലിരിക്കുന്നത്‌ അതിന്റെ നാലിലൊന്നു മാത്രമെയുള്ളു. സംഗീതലോകത്ത്‌ ചിലനൂതന പ്രസ്ഥാനങ്ങള്‍ ത്യാഗരാജന്‍ ആവിഷ്കരിച്ചിണ്ട്‌. സംഗതിയെന്ന ഗാനാലങ്കാരം അദ്യമായി പ്രയോഗത്തില്‍ വരുത്തിയത്‌ അദ്ദേഹമാണ്‌. വെങ്കിടമഖിയുടെ മേളജന്യരാഗപദ്ധതിയനുസരിച്ച്‌ അന്നുവരെ പ്രചാരത്തിലില്ലാതിരുന്ന പലരാഗങ്ങലും പുനരുദ്ധാരണം ചെയ്ത്‌ സംഗീതലോകത്തിന്‌ തന്റെ കവനങ്ങളിലൂടെ ശാശ്വതപ്രതിഷ്ഠ നേടികൊടുത്തിട്ടുണ്ട്‌. അങ്ങിനെ സമുദ്ധരിച്ച രാഗങ്ങളില്‍ ഖരഹരപ്രിയ, ചാരുകേശി, കോകിലപ്രിയ, ചക്രവാകം, തുടങ്ങിയവ പ്രചാരം നേടി. ഖരഹരപ്രിയയില്‍ അദ്ദേഹം ആറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുള്ളതില്‍ "പക്കാലനിലബഡി, രാമ നീ സമാന, കോടിസേവിമ്പരാര" എന്നിവ വളരെ പ്രസിദ്ധമാണ്‌. ഒരേരാഗത്തില്‍ പലകൃതികള്‍ രചിക്കുബോള്‍ ഒരോന്നിലും വത്യസ്ഥമായരാഗങ്ങഭാവം ഉള്‍ക്കൊള്ളിക്കാന്‍ ത്യഗരാജനുള്ള സാമര്‍ത്ഥ്യം നിസ്സീമമാണ്‌. തോടിയുടേയും ദേവഗാന്ധാരിയുടേയും വിഭിന്നങ്ങളായ രാഗസഞ്ചാരങ്ങളും ഭാവങ്ങളും ആ രാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികളില്‍ പ്രതിഭലിച്ചു കാണാം. മുപ്പതില്‍പരം ഗാനങ്ങള്‍ 'തോടി'യില്‍ ത്യാഗരാജന്റേതായി നമുക്കു ലഭിച്ചിട്ടുണ്ട്‌. ഇരുപതിലേറെ രാഗങ്ങള്‍ അദ്ദേഹം സ്വന്തമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌. ബിന്ദുമാലിനി, ജയന്തശ്രീ, കോകിലധ്വനി, ആഭേരി, പ്രവാളജ്യോതി, നളിനകാന്തി എന്നിവ അവക്കുദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. തന്നെയല്ല, ചിലരാഗങ്ങള്‍ക്ക്‌ ത്യാഗരാജകൃതികള്‍ മാത്രമെ ലക്ഷ്യങ്ങളായിട്ടുള്ളുവെന്നതും എടുത്തു പറയേണ്ടതായുണ്ട്‌.

ത്യാഗരാജകൃതികളിലെ ഭാഷ ലളിതമാണെന്നുള്ളത്‌ പ്രസ്താവയോഗ്യമാണ്‌. തെലുങ്കും സംസ്കൃതവും കൂടിയ ഒരു മിശ്രിത ഭാഷയാണദ്ദേഹത്തിന്റേത്‌. ഭക്തിയില്ലാത്ത സംഗീതം നിര്‍ജ്ജീവമാണെന്നും, സംഗീത തത്വങ്ങള്‍ യഥാര്‍ത്ഥ മായറിയുന്നവര്‍ സുഖപ്രാപ്തിയിലെത്തുമെന്നും, അവകൊണ്ടുള്ള ഭഗവത്ഭക്തിയാണ്‌ എളുപ്പമായ മോക്ഷമാര്‍ഗ്ഗമെന്നും, യോഗീവര്യന്മര്‍ക്കു മാത്രം സാധിക്കുന്ന കേവലനാദബ്രഹ്മോപാസന മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ത്യാഗരാജന്‍ അസംഖ്യം കൃതികളില്‍ക്കൂടി യുക്തിയുക്തം സ്ഥാപിച്ചിട്ടുണ്ട്‌. ശങ്കരാഭരണത്തില്‍ 'സ്വര രാഗസുധാരസ', ധന്യാസിയില്‍ 'സംഗീതഞ്ഞാനമു ഭക്തിവിനാ' തുടങ്ങിയവ ഉദാഹരണം.

ത്യാഗരാജശിഷ്യഗണങ്ങളുടെ സംഖ്യ ഖണ്ഡിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും, ആയിരത്തിലേറെവരുമെന്ന്‌ കണക്കാക്കാം. അവരില്‍ അര്‍പ്പണബോധമുള്ള ശിഷ്യസമൂഹം ത്യാഗരാജ കൃതികള്‍ക്ക്‌ പ്രചാരം വരുത്തുവാന്‍ മുഖ്യ പങ്കുവഹിച്ചു. വീണകുപ്പയ്യര്‍, മാനമ്പുചാവടി വെങ്കിടസുബ്ബയ്യര്‍, വാലാജാപ്പേട്ടാ വെങ്കിടരമണ ഭാഗവതര്‍, മകന്‍ കൃഷ്ണ ഭാഗവതര്‍, ഉമയാല്‍പുരം കൃഷ്ണ ഭാഗവതര്‍, തഞ്ചാവൂര്‍ രാമറാവു തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കൂടെ സഹജീവിതം നയിച്ച ശിഷ്യന്മാരാണ്‌. ഗായകന്‍ എന്ന നിലയിലും, ഗാനരചയിതാവെന്ന നിലയിലും എറ്റവും സമുന്നതനായ ത്യാഗരാജ ശിഷ്യന്‍ വീണകുപ്പയ്യയായിരുന്നു, ത്യാഗരാജ കൃതികള്‍ പകര്‍ത്തിവച്ച്‌ സംഗീതലോകത്തിന്‌ സംഭാവന ചെയ്തശിഷ്യരില്‍ മുഖ്യന്‍ വലാജാപ്പേട്ട വെങ്കിടരമണ ഭാഗവതരാണ്‌. അദ്ദേഹവും മകനായകൃഷ്ണ ഭാഗവതരും രചിച്ചഗുരുചരിതം പില്‍ക്കാല ഗവേഷകര്‍ക്ക്‌ താങ്ങും തണലുമായി.

വാര്‍ദ്ധക്ക്യത്തിന്റെ പ്രാരംഭത്തില്‍ ത്യാഗരാജന്‍ തീര്‍ത്ഥാടനത്തിന്‌ പുറപ്പെട്ടു. കാഞ്ചിയിലുണ്ടായിരുന്ന ഉപനിഷദ്‌ബ്രഹ്മയോഗിയേയും, തിരുപ്പതി മുതലായ പുണ്യക്ഷേത്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു യാത്രയെങ്കിലും, മറ്റുപല മാന്യവ്യക്തികളുടെ ആതിഥ്യവും കൂട്ടത്തില്‍ അദ്ദേഹം സ്വീകരിച്ചു. തിരുവൊട്ടിയൂര്‍, കോവൂര്‍ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടത്തെ ദേവന്മാരെ സ്തുതിച്ച്‌ അഞ്ച്‌കൃതികള്‍ വീതം രചിച്ചു. അവകള്‍ തിരുവൊട്ടിയൂര്‍ പഞ്ചരത്നം, കോവൂര്‍ പഞ്ചരത്നം എന്നീനാമങ്ങളാല്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഘനരാഗ പഞ്ചരത്നത്തിന്‌ പുറമേയാണിവ. ഈ യാത്രാവേളയില്‍ പല അത്ഭുതകര്‍മ്മങ്ങളും അദ്ദേഹം ചെയ്തതായി ഐതീഹ്യം ഘോഷിക്കുന്നു. അവയെല്ലാം വിശദമായി വിവരിക്കുവാന്‍ തുടങ്ങിയാല്‍ സ്ഥലപരിധി നമ്മെ വിലക്കുമെന്നതുകൊണ്ട്‌ ഒന്നുരണ്ടുസംഭവങ്ങളിലൂടെ ഒരു ദിങ്മാത്രദര്‍ശനം നടത്തണമെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളു.

ഭക്തനും ദാനശീലനുമായിരുന്ന കോവൂര്‍ സുന്ദരമുതലിയാരുടെ ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹത്തിന്റെ മുമ്പില്‍ ത്യാഗരാജന്‍ പാടി. മടക്കയാത്രയില്‍ മുതലിയാര്‍ ആയിരം പൊന്‍നാണയം കിഴിയാക്കി ത്യാഗരാജന്‌ സമ്മാനിച്ചു. സ്വാമികള്‍ അത്‌ നിരസിച്ചെങ്കിലും മുതലിയാര്‍ നാണയക്കിഴി അദ്ദേഹമറിയാതെ പല്ലക്കുമെത്തക്കടിയില്‍ തിരുകിവച്ചു. കൂടെയുള്ളവരോട്‌ വിവരവും പറഞ്ഞു. തിരുപ്പതിയിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കാട്ടില്‍വച്ച്‌ കള്ളന്മാര്‍ അവരെ ആക്രമിച്ചു. തന്റെ കയ്യില്‍ പണമൊന്നുമില്ലെന്ന സത്യാവസ്ഥ ആക്രമികളോട്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കാന്‍ സ്വാമികള്‍ ശ്രമിച്ചപ്പോള്‍ മാത്രമാണ്‌ മറ്റുള്ളവര്‍ പണക്കിഴിയുടെ കര്യം സ്വാമികളോട്‌ പറഞ്ഞത്‌. പണം രാമനവമി ഉത്സവത്തിലേക്കായി മുതലിയാര്‍ തന്നതാണെന്നുമറിഞ്ഞപ്പോള്‍ 'രാമന്റെ മുതല്‍ രാമന്‍തന്നെ രക്ഷിച്ചുകൊള്ളും' എന്നു പറഞ്ഞ്‌ ധ്യാനത്തില്‍ മുഴുകി. പൊടുന്നനെ തങ്ങളെ ലക്ഷ്യം വച്ച്‌ ശരവര്‍ഷം നടത്തുന്നതായും അവയെല്ലാം ദേഹംതുളക്കുന്നതായും തോന്നുകയാല്‍ കള്ളന്മാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. കുറെ കഴിഞ്ഞപ്പോള്‍ മനസാന്തരം വന്ന കള്ളന്മാര്‍ ത്യാഗരാജന്റെയടുക്കല്‍ ക്ഷമാപനം ചോദിച്ചുവന്നു. അപ്പോള്‍ സ്വാമികള്‍ "കള്ളന്മാരായ നിങ്ങളെ തുരത്തിയത്‌ സാക്ഷാല്‍ ശ്രീരാമലക്ഷ്മണന്മാരാണെന്നും അവരെ ദര്‍ശിക്കാനവസരം ലഭിച്ചതുതന്നെ നിങ്ങളുടെ പൂര്‍വജന്മസുകൃതം കൊണ്ടുമാത്രമാണെന്നും ഇതുപ്പൊലുള്ള ഹീനകൃത്യങ്ങളുപേക്ഷിച്ച്‌ ഭഗവാനില്‍ മനസുറപ്പിച്ച്‌ ശിഷ്ട ജീവിതംനയിക്കയാണ്‌ വേണ്ടതെന്നും, അങ്ങിനെയായാല്‍ അനായാസേന മോക്ഷം ലഭിക്കുമെന്നും" ഉപദേശിച്ചയച്ചു.

തിരുപ്പതിവെങ്കിടേശനെ കണ്ടുവണങ്ങാന്‍ വെമ്പല്‍ പൂണ്ടെത്തിയ ത്യാഗരാജന്‌ ഭഗവാനെ മറച്ചിരുന്ന തിരശ്ശീലയാണ്‌ കാണാന്‍കഴിഞ്ഞത്‌. ഭഗല്‍ദര്‍ശനത്തിനെത്തിയ തനിക്ക്‌ അതിനവസരമുണ്ടാക്കിത്തരണമെന്ന്‌ ക്ഷേത്രഭാരവാഹികളോട്‌ സ്വാമികള്‍ കേണപേക്ഷിച്ചെങ്കിലുംഫലമുണ്ടായില്ല. നിരാശാഭരിതനായ അദ്ദേഹം 'തെരതീയഗ രാദാ' എന്ന കീര്‍ത്തനം രചിച്ചുപാടി. പാട്ടിന്റെ അവസാനം ബിംബത്തെ മറച്ചിരുന്ന പട്ട്‌ താഴെവീണു. അപ്പോള്‍ ഭഗവല്‍ദര്‍ശനം കിട്ടിയ സന്തോഷത്താല്‍ വെങ്കിടേശനെ സ്തുതിച്ചുകോണ്ട്‌ 'വെങ്കിടേശ നിന്നു സേവിപ്പു' എന്ന കീര്‍ത്തനം പാടി.

രചനാവിഷയത്തില്‍ ത്യാഗരാജന്‌ മാര്‍ഗദര്‍ശിത്വം കിട്ടിയിട്ടുണ്ടെന്ന്‌ പൂര്‍ണമായും വിശ്വസിക്കാവുന്ന ചിലകീര്‍ത്തനകര്‍ത്താക്കളേ സൂചിപ്പിക്കേണ്ടത്‌ ഈ പ്രകൃതത്തില്‍ നല്ലതാണെന്നു തോന്നുന്നു. ഭദ്രാചലരാമദാസ്‌, ശ്രീരംഗം ശേഷ അയ്യങ്കാര്‍, പുരന്ദരദാസര്‍, തീര്‍ത്ഥനാരായണന്‍ മുതലായവരുടെ സ്വാധീനം അദ്ദേഹത്തിന്റെ കൃതികളില്‍ സ്പഷ്ടമായിരിക്കുന്നു. ഭദ്രാചലത്തിനെ തന്റെ പലകൃതികളിലും ത്യാഗരാജന്‍ സ്മരിക്കുന്നുണ്ട്‌`. 'ക്ഷീരസാഗരശയന' എന്ന ദേവഗാന്ധാരകൃതിയില്‍ അദ്ദേഹത്തെപ്പറ്റി "ധീരുദൗ രാമദാസുനി ബന്ധമു ദീര്‍ച്ചിനദി വിന്നാനുറാ" എന്ന്‌ പറഞ്ഞു കാണുന്നു.

വര്‍ഷങ്ങളോളം നീണ്ടുനിന്ന തന്റെ തീര്‍ത്ഥയാത്ര അവസാനിക്കുമ്പോള്‍ വാര്‍ദ്ധക്യം ത്യാഗരാജനെ കാര്‍ന്നു കഴിഞ്ഞിരുന്നു. തിരുവയ്യറില്‍ തിരിച്ചെത്തിയ ശേഷം 'നാദബ്രഹ്മാനന്ദ' എന്ന പേരില്‍ ത്യാഗരാജന്‍ സന്യാസം സ്വീകരിച്ചു. അടുത്ത പുഷ്യബഹുള പഞ്ചമിദിനത്തില്‍ ശിഷ്യന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി അവരോട്‌ കീര്‍ത്തനങ്ങള്‍ തുടരെ ആല്ലപിക്കാനാവശ്യപ്പെട്ടു. കീര്‍ത്തനാലാപനം കേട്ടുകൊണ്ടിരുന്ന സ്വാമിയുടെ ശിരസില്‍നിന്ന്‌ രാത്രി പതിനൊന്നുമണിയോടുകൂടി അഭൗമമായൊരു ദിവ്യതേജസ്‌ ഉയര്‍ന്നു പോകുന്നത്‌ കണ്ടുനില്‍ക്കാന്‍ സൗഭാഗ്യം ശിഷ്യര്‍ക്കുമുണ്ടായി. 1847 ജനുവരി ആറാം തിയ്യതിയാണ്‌ ത്യഗരാജസമാധി.

വര്‍ഷം തോറും പുഷ്യബഹുള പഞ്ചമി നാളില്‍ ത്യാഗരാജ സമാധിമണ്ഡപത്തിന്‌ മുന്‍പില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പഞ്ചരത്ന കീര്‍ത്തനാലാപത്തിലൂടെ ആ ഗാനഗന്ധര്‍വ്വന്‌ ആദരാജ്ഞലികളര്‍പ്പിച്ചുവരുന്നു. ത്യാഗരാജോത്സവം ഇന്ന്‌ ലോകപ്രസിദ്ധ മായിക്കഴിഞ്ഞിട്ടുണ്ട്‌.


oooooOOOOOooooo.

Mumbai (Dombivli)
19.4.08

























'

Saturday, 12 April 2008

ഒരുചാന്‍ വയറിനുവേണ്ടി".
(രാജുവിളാവത്ത്‌-
കൂവപ്പടി).


മുരളിയൂതിബാലന്‍ നിത്യവുമലയുന്നു
ഒരുചാണ്‍ വയറിന്‍റെ പൂരണമിച്ചിച്ചേവം.
പലരുംപലവിധ പഴികള്‍ വര്‍ഷിക്കിലും
ചിലപ്പോള്‍ മടിശ്ശീല പൈദാഹം ശമിപ്പിക്കും.

ആദിത്യനുദിച്ചെന്നാല്‍ അവനുമുണര്‍ന്നിടും
പാതിവിടര്‍ന്ന കണ്ണും തിരുമീവിഷാദത്താല്‍.
പ്രാതലുമില്ലവന്‌ ദേഹശുധിയുമില്ല,
പാദരക്ഷയുമില്ലാ,തലയാന്‍ വിധിച്ചവന്‍!

വീടുകളോരോന്നായി കയറിയിറങ്ങുന്നു-
നാടിന്‍റെമകനിവന്‍ തെണ്‍ടിയെന്നുള്ളപേരില്‍.
നാട്ടിലെപ്രമാണിമാര്‍പെട്ടെന്നുകോപിച്ചീടും
ഓടക്കുഴലിന്‍നാദം ചെവിയില്‍ കേട്ടുവെന്നാല്‍!

ജനനിയാരാണെന്നോ, ജനകനാരാണെന്നോ
ഇന്നോളമിവനില്ലാ, നിശ്ചയം തെല്ലുപോലും.
"ഉറ്റവരാരുമില്ല, ഉടയോരാരുമില്ലാ,
തെറ്റിവനെന്തുചെയ്തു ഇത്രയും ശിഷാര്‍ഹമായ്‌"?
എന്നുചിന്തിച്ചുചിലര്‍ വല്ലതും കൊടുത്തെന്നാല്‍
അന്നന്നുതുഴയാമ്പോല്‍ ജീവിതത്തോണിമെല്ലെ!

പുലരിമുതല്‍ക്കങ്ങു അന്തിയാവോളം നിത്യം
അലഞ്ഞുനടന്നിട്ട്‌ കിട്ടുമാദ്രവ്യങ്ങളി-
ലഷ്ടിക്കുശെഷം മിച്ചം വരുവതൊക്കെതുറു-
ക്കെട്ടി ഭദ്രമാംവണ്ണം സൂക്ഷിച്ചുപോന്നു പാവം.

നീങ്ങിയിങ്ങനെ കുറെ വര്‍ഷങ്ങള്‍തെരുതെരെ-
ചെക്കനുപതിനെട്ടു വയസും പൂര്‍ത്തിയായി.
"നങ്ങേലികുഞ്ഞുപെണ്‌ എട്ടുവയസ്സുകാരി
കുഞ്ഞുനാളുണ്ടായൊരു സതീര്‍ത്ഥ്യയോര്‍ക്കുന്നുഞ്ഞാന്‍!
"അവളും പ്രായപൂര്‍ത്തി വന്നിട്ടുണ്ടാകുമിപ്പോള്‍
എവിടെത്തിരയുമെന്നവനൊരൂഹമില്ല"
"ഭാഗ്യത്തിനൊരുവേള നങ്ങേലിവന്നുവെന്നാല്‍-
മംഗല്ല്യസൂത്രമവള്‍ക്കൊന്നങ്ങു സമ്മാനിക്കാം".

ഇങ്ങിനെ ചിന്തിച്ചവന്‍ മയങ്ങിക്കിടക്കവേ
ചിക്കെന്നു പുലരിതന്‍ മാരുതനോടിയെത്തി.
ശയ്യവിട്ടെണീറ്റവന്‍ പയ്യവെനടകൊണ്ടു
മെയ്യൊന്നു ശുദ്ധികൂടി,യാക്കാതെ 'നഗരിക്ക്‌'.

പട്ടണത്തിന്‍റെയൊരു തിങ്ങിയകവലയില്‍
ചട്ടിയും മുന്നില്‍വച്ചു ഇരുന്നു വേണുവൂതി.
സന്ധ്യക്കിരുട്ടുചുറ്റും നര്‍തനം തുടങ്ങീപ്പോള്‍
അത്യന്തം സന്‍തുഷ്ടനായ്‌ എണീറ്റു ഇല്ലം പൂകാന്‍.
തിക്കിലും തിരക്കിലും ഒന്നുമേ ഗൗനിക്കാതെ,
ചിക്കെന്നുനഗരാന്ത്യേ പ്രാപിച്ച്‌ പുറകോട്ട്‌-
നോക്കാനയ്‌ മുതിര്‍ന്നപ്പോള്‍ കേള്‍ക്കാറായൊരുവിളി-
കര്‍ണ്ണങ്ങള്‍ക്കമൃതേകും പോലവേ തമസ്സീന്ന്.
"ആരിവള്‍ മൃദുമൊഴി കൊണ്ടെന്നെ ചികയുന്നു
പാരം വളരുന്നെന്‍റെ ആകാംഷ മനംതന്നില്‍."
ഏവംനിനച്ചുകുട്ടന്‍ ചുറ്റിലും കണ്ണോടിച്ചു
പാവ,മവിടെനിന്നു ബ്രേക്കിട്ട വണ്ടിപോലെ!

അപ്പോള്‍തന്‍ വാമഭാഗേ വന്നണഞ്ഞൊരുനാരി
കപ്പയും കുട്ടേലാക്കി ശിരസ്സിലേറ്റിക്കൊണ്ട്‌.
കുട്ടയിറക്കിത്താഴെ വച്ചുകൊണ്ടവള്‍ വെക്കം
കുട്ടനെനോക്കിച്ചെറു പുഞ്ചിരി സമ്മാനിച്ചു!
നിന്നി,രുവരുമൊരു അരനിമിഷനേരം
അന്ന്യോന്യം നോക്കിക്കൊണ്ട്‌ ഒന്നുമേതോന്നീടതെ.

സ്വപ്നത്തില്‍നിന്നുണര്‍ന്ന പോലവെ കുട്ടനപ്പോള്‍
അല്‍പ്പമൊന്നമ്പരന്നു നങ്ങ്യേല്യേ മുന്നില്‍ക്കണ്ട്‌.
മൂകതകയ്‌വിട്ടിട്ട്‌ നങ്ങേലി ഉരിയാടി
"കുട്ടേട്ടനിതുവരെ ഇപ്പണികളഞ്ഞില്ലെ?
കുട്ടയുംചുവടുമയ്‌ ഞാനിന്നു കഴിയുന്നു,-
കെട്ട്യോനുംവിട്ടേച്ചുപോയ്‌ കുട്ട്യേയും സമ്മാനിച്ച്‌.
ഒട്ടുനാളിരുന്നു,ഞാന്‍ പ്രതീഷകയ്‌വിടാതെ-
ഒടേനോവന്നതില്ല, മാസ്സവും നാലഞ്ചായി!
പട്ടിണികിടക്കുവാന്‍ മേലെന്നു വച്ചിട്ടിപ്പോള്‍
കിട്ടിയതൊഴിലുംകൊണ്ടിവിടെ കഴിയണ്‌."

നങ്ങേലികഥകളെ കേട്ടൊരുനേരം കുട്ടന്‍
അങ്ങോന്‍റെ ചരിതവും പറഞ്ഞുതുടങ്ങിനാന്‍.
"ഞാനിന്നുവരെയൊരു മാറ്റവുമിച്ചിച്ചില
വേണുവില്‍ സരിഗമ വായിച്ചു ജീവിക്കുന്നു.
വാനിലുംഭൂവിങ്കലും ഉണ്ടാകും മാറ്റങ്ങള്‍ക്ക്‌
ഞാനൊരു പുല്ലുവില കല്‍പ്പിക്കയില്ലനുനം.
പട്ടണപ്പരിധിയില്‍ ആദ്യമയ്‌വന്നിന്നുഞ്ഞാന്‍
ഒട്ടേറെ,യര്‍ത്ഥം കിട്ടി ചട്ടിയും നിറഞ്ഞുപൊയ്‌.
ഇന്നലെകിനാവില്‍ഞ്ഞാന്‍ നിന്നുടെരൂപംകണ്ടു
ഇന്നതിന്‍ഭാഗ്യംവന്നു നേരിലും കണ്ടീടുവാന്‍.
കണവന്‍നിന്നെവിട്ടുപോയെങ്കില്‍ദു:ഖംവേണ്ട
വന്നുപാര്‍ത്തീടുകനീ മാമക കളത്രമായ്‌.
മുന്നംപോല്‍നടന്നീടം കുഞ്ഞിനേം പ്രസവിക്കാം,
ഗാനവും പാടിപ്പാടി കാലവും കഴിച്ചീടാം."

അങ്ങിനെയിരുവരും കൈകോര്‍ത്തുപാടിയാടി-
തിങ്ങുമിരുളിലേക്ക്‌ പോയിമറഞ്ഞുടനെ.
മുംബെയിലൊരുസുപ്രഭാതം.
(രാജു-വിളാവത്ത്‌)-(മട്ട്‌-പുലരുംമുമ്പുണരേണം).

വെട്ടംപരാപരാവെക്കുന്നതിന്‍മുംപേ
കട്ടിലില്‍നിന്നുപിടഞ്ഞെണിറ്റീടേണം
എട്ടുമണിക്കുള്ളിലെല്ലാമൊരുക്കേണം
പെട്ടിയിലാക്കുവാനുള്ളവയൊക്കവെ.
പ്രാതല്‍കഴിച്ചെന്നു പേരുംവരുത്തിയി-
ട്ടോടിപ്പിടിക്കേണം വണ്ടിതെറ്റീടാതെ!

പാടിയു,മാടിയും മര്‍ത്ത്യരൊരുതരം-
കാറ്റില്‍സുഖംതേടിവേറെയൊരുകൂട്ടര്‍
ചീട്ടുകളിച്ചുതിമര്‍ക്കുമൊരുസംഘം
പട്ടാപ്പകലത്ത്കൂര്‍ക്കംവലിക്കുംചിലര്‍
മോഷ്ടാവിന്‍മുദ്രകള്‍ പേറിയൊരുജനം
കൂട്ടത്തില്‍ നമ്മളും ചേര്‍ന്നിട്ടൊരുവിധം
വീട്ടിപ്രദേശത്തിലെത്തീട്ടി,റങ്ങിയാല്‍
ഒട്ടംതുടങ്ങുംനിരത്തീലൂടങ്ങിനെ-
നീണ്ടഗതാഗതവേലിയുംപൊട്ടിച്ച്‌-
ജോലിചെയ്യുന്നിടത്തെത്തുവാനായിട്ട്‌!

ഒരുസുപ്ര:ഭാതത്തിനന്ത്യമാണിവിടെ-
വരും സുപ്ര:ഭാതത്തിന്റെ മുന്നോടിയെന്നോണം

Thursday, 10 April 2008

:കളിത്തോക്ക്‌ (കേക):
(രാജുവിളാവത്ത്‌-കൂവപ്പടി).

അര്‍ക്കന്‍പശ്ച്ചിമ ദിശ പ്രാപിച്ചതിന്‍ രശ്മിക-
ളാല്‍ കുളിച്ചുനില്‍ക്കും ചെറിയ കുടിലും തന്മു-
ട്ടത്തവളുടെസുതനെ പ്രതീക്ഷിച്ചിരിക്കും
മാതാവിനേയും തത്ര കാണാമങ്ങകലത്തില്‍.

കീറമുണ്ടൊന്നരയില്‍ ചുട്ടിയിട്ടൊരുബാലന്‍-
ചാരത്തേക്കോടിയണയുന്നു തന്‍ മാതാവിന്റെ!
പുഞ്ചിരിതൂകിക്കൊണ്ടന്നേരം മാതാവളു-
ടെ ചക്കരക്കുട്ടനെ, മാറോടണച്ചു വേഗം.

മാതാവിന്നരികത്ത്‌ നിന്നുകൊണ്ടവനോതി
"താതന്റെപണം നിത്യം കിട്ടുമ്പോളെനിക്കമ്മ-
പുത്തങ്കളിത്തോക്കൊന്നു വാങ്ങിച്ചുതന്നീടേണം.
അര്‍ദ്ധസമ്മതംമൂളി, മാതാവുമപ്പോള്‍ചൊന്നാള്‍
"മേടിച്ചുതരാംകുട്ടാ, തോക്കൊന്നു കളിക്കാനയ്‌-
നേട്ടങ്ങളുണ്ടായെന്നാല്‍, ഈശ്വരന്‍ക്രിപയാലെ"!

അന്നേരം പൊന്നുമോന്റെ ആഹ്ലാദം കണ്ടിട്ടാവാം
ജനനിതന്‍ നേത്രങ്ങളില്‍ ബാഷ്പംതളംകെട്ടി.
പെട്ടെന്നുജനനിയു,മസ്വസ്ഥചിത്തയായി
ഒട്ടുമേചിന്തിക്കാതെ വാഗ്ദാനം ചെയ്തതോര്‍ത്ത്‌.
എന്തിനുഞ്ഞാനീവിധം ചിന്തയിലുരുകുന്നു-
"വിധിയേത്തടുക്കുവാന്‍ പട്ടുമോമനുജര്‍ക്ക്‌"?

അദ്ദേഹംപോയിട്ടിന്ന് മാസ്സങ്ങളാറേഴായി-
"എന്തിതുവരെയൊരുവാര്‍ത്തയും കിട്ടീടാഞ്ഞു?"
അങ്ങിനെപലതരം ചിന്തയിലിരിക്കുമ്പോള്‍
അങ്ങകലത്തിലൊരു പേക്കോലം കാണാറായി!
മങ്ങിയവെളിച്ചത്തിലാ,വ്യക്ത രൂപമപ്പോള്‍
മന്നമ്നടന്നുകേറി കുടിലവളുടെ!
മണ്ണെണ്ണവിളക്കവളുയര്‍ത്തി മുഖം കണ്ടു-
കണ്ണിലിരുട്ടുകേറും പോലവള്‍നിലകൊണ്ടു.
ചോദിച്ചുവളുടന്‍ നാഥനോടിപ്പ്രകാരം,
"കാന്താ, നിന്‍രൂപമിത്ഥം വിക്രിതമായീടുവാന്‍,
എന്തുകാരണമുണ്ടാ,യെന്നുനീ, ചൊല്ലീടുക!"
കാരണം നിന്നോടെല്ലാം ചൊല്ലിടാം വിശദമായ്‌-
നേരമിതേറെയായി വല്ലതും കഴിക്കേണം!"
കണവനീവിധത്തില്‍ ചൊന്നതുകേട്ടിട്ടേറെ-
കണ്ണുനീരൊലിപ്പിച്ചുകൊണ്ടവളുരിയാടീ,
"അയ്യ,യ്യോ! എന്തേഭവാന്‍ ചൊല്ലുന്നതിപ്രകാരം?,
തിയ്യുകത്തിച്ചിട്ടേറെ നാളുകളായിന്നേയ്ക്ക്‌,
എന്റെയീക്കോലം കണ്ടിട്ടെന്തിതു തോന്നാഞ്ഞു, തേ,?

വിധിയേപ്പഴിച്ചവര്‍ അന്യോന്യമിരിക്കുമ്പോള്‍
വിധിതന്‍ബലിമൃഗം 'കുട്ടാനു'മവിടേയ്ക്ക്‌
അര്‍ദ്ധനിദ്രയുംവിട്ട്‌ എണീട്ട്‌ വന്നുകൊണ്ട്‌-
താതന്റെചാരെചെന്ന് ഈ വിധമുരചെയ്തു:
"താതായെനിക്കുകളി,ത്തോക്കൊന്നു വാങ്ങീടുവാന്‍
അര്‍ത്ഥങ്ങളുണ്ടാകുമോ, നിന്നുടെകയ്യില്‍, ചൊല്ലു"!
ഈ വിധം കൊച്ചുമോന്റെ പ്രശ്നത്തെകേട്ടനേരം-
പാവമാ,പ്പിതാവൊരു ശിലപോല്‍ നിന്നുപോയി!.



-:000000000000:-

ഡോംബിവല്ലി,
29 ജൂലയ്‌ 2007.

Sadyayum aghoshangalum.






ആഘോഷങ്ങളും സദ്യയും.
(രാജു-കൂവപ്പടി).

ഓണം, വിഷു, തിരുവാതിര,വിവാഹം, പന്ത്രണ്ടാം മാസം, തുടങ്ങി മറ്റുപലതരം ഉത്സവാഘോഷങ്ങള്‍ക്കും, അടിയന്തിരങ്ങള്‍ക്കും വിഭവ സമൃദ്ധമായ സദ്യ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരിനമായിരുന്നു അടുത്തകാലം വരെ നമ്മുടെ നാട്ടില്‍. ആല്‍പസ്വല്‍പം വ്യത്യാസങ്ങളോടെ ഇന്നും അവയൊക്കെ നിലനില്‍ക്കുന്നുണ്ടെന്ന സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല.

ഓരു സദ്യ ഒരുക്കുമ്പോള്‍ കാലേക്കൂട്ടി വീട്ടുകാരേയും അടുത്തറിയാവുന്നവരേയും, എന്തിന്‌ നാട്ടുകാരെത്തന്നേയും ക്ഷണിക്കുന്ന പതിവ്‌ സാധാരണ കണ്ടുവരാറുള്ള ഒന്നാണ്‌.

ക്ഷണിതാക്കള്‍ സദ്യ വിളമ്പുന്നതിന്‌ വളരെ നേരത്തെ എത്തുമെന്നു മാത്രമല്ല കുശലപ്രശ്നങ്ങളും മറ്റുമായി സമയം നല്ലപോലെ വിനിയോഗിക്കുകയും ചെയ്യും. ഇപ്രകാരം വരുന്നവരില്‍ പണ്ഡിതന്മാരും കലാതല്‍പരന്മാരും എഴുത്തുകാരും മറ്റും കണ്ടുവെന്നു വന്നേക്കാം. അക്കൂട്ടരില്‍ സാഹിത്യത്തിലും കവിതയിലും മറ്റും വാസനയുള്ളവര്‍ സ്വറ പറയുന്ന കൂട്ടത്തില്‍ ചില നിമിഷ കവിതകളും ശ്ലോകങ്ങളും മറ്റും ചമക്കാറൂണ്ട്‌.

ഇവ മിക്കവാറും അവിടെ നടക്കുന്ന പലപല കാര്യങ്ങളേയും പ്രത്യേകിച്ച്‌ സദ്യകോപ്പുകളെ കേന്ത്രീകരിച്ചുള്ള വിഷയങ്ങള്‍ ആയിരിക്കാനാണ്‌ സാദ്ധ്യത. അങ്ങിനെ ആദ്യകാലങ്ങളില്‍ വിരചിതമായിട്ടുള്ള ചില ശ്ലോകങ്ങല്‍ (അശനശ്ലോകങ്ങല്‍) ഇവിടെ പകര്‍ത്തുന്നത്‌ വിഷു സദ്യ ഉണ്ണാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ ആസ്വാദകര്‍ക്ക്‌ വിരക്തിയുണ്ടാക്കുകയില്ലെന്ന പ്രതീക്ഷയോടെ:

1. വെണ്ണസ്മേര മുഖീം വറത്തുവരളും-
വൃന്താകദന്തച്ഛദാം,
ചെറ്റോ മ-ന്മധുരക്തറിസ്തന ഭരാമ-
മ്ലോപദം ശോദരീം,
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍ക്ക-
ടിതടാം ചിങ്ങമ്പഴോരുദ്വയി-
മേനാം ഭുക്തിവധും പ്രിഞ്ഞയി-
സഖേ ലോക: കഥം ജീ വതി?

2. ചന്തത്തില്‍ കൊണ്ടുവന്നീടുക സരസ-
ഭവാനന്തികേ മേനിതാന്തം
സന്തോഷം പൂണ്ടുമംബാ പരിമള-
മിയലും ചാന്തെടോ ലോഭനീയം
എന്തോഴാ, ഹന്ത, ചൊല്ലാമപഗ-
തകപടം ചാന്തുകുത്തായ്കിലെല്ലാം
പന്ത്രണ്ടാം മാസാഘോഷം നിഖില-
മപിന സാഫല്ല്യ മായാതിന്യുനം.

3. നേന്ത്രക്കാനാലുകീറിപ്പുനരതു-
ചതുരാകാരഖണ്ഡം നുറുക്കി-
ചന്തത്തില്‍ച്ചാരുമോരില്‍ കറയുമതു-
കളഞ്ഞുഷ്ണനോയേ പതിച്ചു-
നെയ്യില്‍ ഭൂയോവറുത്തിട്ടഴകൊടു-
ഗുളവും ജീരകം ചുക്കുമെല്ലാം
കൂട്ടിചേര്‍ത്തങ്ങുവച്ചാമൃതൊടു സമമാം-
ശര്‍ക്കരുപ്പേരി കൊണ്ടാ.

4. ഓലോലനും മുളക്യൂള്ളവു-
മാദരേണ,
ഭൂലോകവാസികളില്‍ വച്ചൊരു-
വന്‍ നമുക്കു
മാലോകരെ,മതിവരുത്തുകിലാ-
യവര്‍ക്കു
തലോലമെന്നു പറവാനൊരു-
പൈതലുണ്ടാം.

5. മച്ചും മാളികയും നിറഞ്ഞപണവും-
പാത്രങ്ങള്‍ ഭണ്ഡാരവും
മറ്റും ഷ്മാപതിയൊടുചേര്‍ന്ന-
ധനികന്‍ താനെ മരിച്ചു തത്ര-
സരസം സംവല്‍സരാന്തെ നൃണാ-
മിച്ഛാപൂര്‍ത്തി വരുത്തുവാനിനിയുമാ-
മാസം ഭുജിച്ചിടണം.
പന്ത്രണ്ടാം മാസമെന്നുള്ള മന്ത്രം-
പഞ്ചാക്ഷരോപദം
മന്ത്രവും തന്ത്രവും, വേണ്ടാ-
മന്ത്രിച്ചാലേ സുഖംവരൂ.

(ശ്ലോകങ്ങള്‍: കേരള സാഹിത്യചരിത്രം-ചര്‍ചയും പൂരണവും-വടക്കുംകൂര്‍).

ഡോംബിവലി
പശ്ചിം.
1.9.83






Tuesday, 8 April 2008

Melpatur

ചമ്പുപ്രസ്ഥാനവും മേല്‍പത്തൂരും.
(രാജു വിളാവത്ത്‌-കൂവപ്പടി.)


ഗദ്യങ്ങളും പദ്യങ്ങളും സന്ദര്‍ഭോചിതമായി ഇടകലര്‍ത്തിരചിക്കപ്പെടുന്ന കാവ്യങ്ങളാണു ചമ്പുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും മറ്റനേകം സാഹിത്യസൃഷ്ട്ടികളും പോലെ വെറുതെ വായിച്ചു രസിക്കാന്‍
മാത്രമായിട്ടല്ല, മറിച്ച്‌ കണ്ടും കേട്ടും രസിക്കാനുള്ള ഒരു ദൃശ്യ കാവ്യമെന്ന നിലയിലാണു ചമ്പുക്കള്‍ രചിക്കപ്പെട്ടിട്ടുള്ളതെന്ന്‌ പറയാം. പ്രബന്ധങ്ങള്‍ എന്ന നാമത്താല്‍ കേരളത്തിലറിയപ്പെടുന്ന പ്രസ്തുത കൃതികള്‍ കൂത്ത്‌ പാഠകം മുതലായവ പറയുന്നതിനായി ഉപയോഗിച്ചു വരുന്നതു തന്നെ ഇതിനൊരു ദ്രിഷ്ടാന്തമാണു. കൂത്ത്‌ പാഠകം മുതലായവ പറയുമ്പോള്‍ സ്വാതികാംഗികാദി ഭാവാഭിനയങ്ങള്‍ അത്യന്താപേഷിതമാണല്ലോ! കേരളത്തിലൊഴിച്ച്‌ മറ്റു പ്രദേശങ്ങളില്‍ ചമ്പുക്കള്‍ പാഠക രൂപത്തിലോ കൂത്തു മാതിരിയോ മറ്റേതെങ്കിലും തരത്തിലോ അവതരിപ്പിച്ചിരുന്നതായി അറിവില്ല.

സംസ്കൃത സാഹിത്യത്തിലെ ചമ്പുപ്രസ്താനത്തില്‍ ഇന്ന്‌ നമുക്ക്‌ ലബ്ധങ്ങളായിട്ടുള്ളവയില്‍ ഏറ്റവും പ്രാചീനമായി ഗണിക്കേണ്ടത്‌ ത്രിവിക്രമന്റെ 'നളചമ്പു' വിനെയാണ്‌. അതിനുമുമ്പും ചമ്പുക്കള്‍ രചിച്ചിരിക്കാമെങ്കിലും അവ ലഭ്യങ്ങളല്ല. നളചമ്പു കര്‍ത്താവിന്റെ ജീവിത കാലത്തെക്കുറിച്ച്‌ ശരിയായ അറിവൊന്നുമില്ല. ക്രി. പി. പതിമൂന്നാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന 'ദിവാകരകവി'യാണ്‌ കേരളത്തില്‍ ഈ കാവ്യ പ്രസ്താനത്തിനു തുടക്കം കുറിച്ചതെന്നു തെളിവായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ 'അമോഘരാഘവ' മാണു കണ്ടുകിട്ടിയിടത്തോളം കേരളീയവിരചിതമായ ആദ്യത്തെ ചമ്പുകാവ്യം. ദിവാകരമുനിയുടെ കാലംതൊട്ട്‌ മേല്‍പ്പത്തൂരിന്റെ കാലംവരെയുള്ള രണ്ടുമൂന്ന്‌ നൂറ്റാണ്ടുകളില്‍ ചമ്പു രചന കേരളത്തില്‍ നടന്നതായി രേഖകളില്ല. മഹാനായ ഭട്ടത്തിരിയുടെ സമകാലികനായിരുന്ന കുട്ടഞ്ചേരി ഇരവിചാക്ക്യാര്‍ കൂത്തുപറയുന്നതില്‍ അനുപമായ വാഗ്വിലാസമുണ്ടായിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന്ന്‌ തോന്നിച്ചു (പഠിച്ചു) പറയുന്നതിനു വേണ്ടിയാണു ഭട്ടത്തിരി മുപ്പതിലേറെവരുന്ന പ്രബന്ധ സഞ്ചയം രചിച്ചതെന്നാണു അഭിഞ്ഞ മതം. മാത്രമല്ല അവര്‍രണ്ടുപേരും അന്യോന്യം ആത്മമിത്രങ്ങളായി കഴിഞ്ഞിരുന്നതായും വിചാരിക്കാം. ഭട്ടത്തിരി പ്രബന്ധം രചിക്കുക, ഇരവിചാക്യാര്‍ അത്‌ രംഗത്തവതരിപ്പിക്കുക. ഇതായിരുന്നു അവരുടെ പതിവ്‌.

ചാക്യാര്‍കൂത്തിനും പ്രബന്ധം കൂത്തിനും വേണ്ടിയാണു മേല്‍പത്തൂരും അദ്ദേഹത്തിന്റെ പിന്‍ഗാമികളും ചമ്പുരചനകള്‍ ഏറിയകൂറും നടത്തിയിട്ടുള്ളതെന്ന്‌ പറഞ്ഞുവല്ലോ! അപ്രകാരം ദൃശ്യകാവ്യങ്ങളുടെ ഉപയോഗത്തെ മുന്‍നിര്‍ത്തിരചിക്കുന്ന ഏതു സാഹിത്യ കൃതികള്‍കും ഒരു നാടകീയത ഉണ്ടാകാതെ തരമില്ല. ചമ്പുക്കള്‍ക്കുണ്ടായിരിക്കേണ്ട ഈ പ്രത്യേക ഗുണപൗഷ്‌കല്ല്യം ഭട്ടതിരിയുടെ എല്ല പ്രബന്ധങ്ങളിലും നിറഞ്ഞു തുളുമ്പുന്ന കാണാം. അദ്ദേഹം രചിച്ച പ്രബന്ധങ്ങളുടെ എണ്ണം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സംരംഭത്തിനു മുതിരുകയെന്നത്‌ ദുര്‍ഘടം പിടിച്ച പണിയാണു. നാലോ അഞ്ചോ കൃതികളില്‍ മാത്രമെ ഗ്രന്‍ഥ കര്‍ത്താവിന്റെ നാമമുദ്ര കാണുന്നുള്ളു. രാജസൂയം, സ്വാഹാസുധാകരം, നിരണുനാസികം, ദൂതകാവ്യം, തുടങ്ങിയവയിലാണതുള്ളതും. മറ്റുള്ളയവയില്‍ മുദ്രയില്ലെന്ന്‌ മാത്രമല്ലാ, ചനാശൈലീപരമായ ഐക്യവും അദൃശ്യമായിരിക്കുന്നതുകൊണ്ട്‌ ഏതത്‌ വിഷയത്തില്‍ ഖണ്ഡിതമായൊരു നിഗമനത്തിലെത്താന്‍ പ്രയാസമാകുന്നു. മേല്‍പത്തൂര്‍ പ്രബന്ധങ്ങളുടെ സംഖ്യാ നിര്‍ണയ വിഷയത്തില്‍ പല ഭിന്നാഭിപ്രായങ്ങളു മുണ്ട്‌. അതിനാരേയും പഴിച്ചിട്ടു കാര്യവുമില്ല. കാരണം നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. മഹാപണ്ഡിതന്മാരായിരുന്ന ഉള്ളൂരും വടക്കുംകൂറും ഉന്നയിച്ചിട്ടുള്ള അഭിപ്രായ സാമ്യത മട്ടുള്ളവര്‍ക്കൊരു വഴികാട്ടിയായി നിലകൊള്ളുന്നു.

രാമായണം പ്രബന്ധം: പേരില്‍നിന്നുതന്നെ ഇത്‌ പ്രസിദ്ധമായ രാമായണം കഥയെ ഉപജീവിച്ച്‌ രചിച്ചിരിക്കുന്നതാണെന്ന്‌ പറയേണ്ടതില്ലല്ലൊ. ഭാരതം പ്രബന്ധം അനേകം ചെറുകഥനങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ രാമായണത്തെ ചെയ്തുകാണുന്നില്ല. രാമാവതാരം മുതല്‍ ദശമുഖനിഗ്രഹം വരെയുള്ള കഥാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതു കൂടാതെ 'രാക്ഷസോല്‍പത്തി' എന്നൊരുള്‍ത്തിരിവും കാണുന്നുണ്ട്‌. ഭട്ടത്തിരിയുടെ ഏറ്റവും വലിയ പ്രബന്ധം ഇതുതന്നെയാണു. 'നിരനുനാസികം' രാമായണം കഥാസംബന്ധി യാണെങ്കിലും പ്രത്യേകം പ്രബന്ധമായിട്ടാണു പൊതുവെ ഗണിച്ചു കാണുന്നത്‌. രാമായണം പ്രബന്ധത്തിലെ സുദീര്‍ഘമായൊരു ഗദ്യം വടക്കുംകൂര്‍ 'കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തില്‍' ഉദ്ധരിച്ചിട്ടുണ്ട്‌. "തതശ്ച തല്‍ ക്ഷണമുല്‍ഭടകടുതരപ്രതിഘഭാരപരാ ധീനദശരഥതനയ-കരസരസീരുഹ.........ക്ഷണസമയ ശുഷ്യല്‍സലീലപരിസ്പഷ്ടദ്രിശ്യമാനനാനാവിധസത്വസംഘാതദദ്ധാര്‍ദ്ധാഭാഗഭസിത മിശ്രിതശവ്ശ്തനിചിതസ്സമാലക്ഷ്യതപയോനിധി"; എന്ന്‌ മുപ്പത്തിയൊന്നോളം വരികളിലായിട്ടാണു ഈ ഗദ്യം കിടക്കുന്നത്‌. രാവണനിഗ്രഹത്തിനു സമുദ്രലംഘനം അത്യന്താപേക്ഷിതമായിരുന്നല്ലോ! അതിനൊരു പ്രതിവിധി കാണായ്കയാല്‍ കോപിഷ്ടനായ ശ്രീരാമന്‍ 'ആഗ്നേയാസ്ത്രം' പ്രയോഗിക്കുമ്പോല്‍ സമുദ്രത്തിനും ജലജീവികള്‍ക്കും മറ്റു മുണ്ടായ അവസ്ഥാഭേദങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നതാണു പ്രസ്തുതഭാഗം. വിവിധാലങ്കാരപ്രയോഗം; നൂതനാശയകല്‍പനം; ദീര്‍ഘസമാസ പ്രയോഗത്താലുള്ള മനോഹാരിത മുതലായവകൊണ്ട്‌ ഈ ഭാഗം സഹൃദയ ശ്ലാഘയേറുമെന്നു പറയേണ്ടിതല്ലല്ലോ! ഗദ്യം മുഴുവന്‍ പകര്‍ത്തിയതുകൊണ്ട്‌ നമ്മളെപ്പോലെ സംസ്കൃതാനഭിഞ്ഞന്മാരാല്‍ പൂരിതമായ ഇന്നത്തെ ലോകത്തിനു യാതൊരു പ്രയോജനവുമില്ല.

രാവണന്‍ മണ്‍ടോദരിയോടുപറയുന്ന 'രാമായപ്രടിപക്ഷകക്ഷശിഖിനെ.....' പ്രിയമസ്മരീയമദവന്മന്മത്രശേഷം ബലം'; അതിന്ന്‌ മണ്ടോദരി പറയുന്ന സമാധാനം 'ദ്രിഷ്ട്വാദയ്ന്യ‍ം ഭഗിന്യാസ്സുനയഖരവധ....കഥ്മിഹകമിതര്‍ ജായനേ തേ വിവേക'; തുടങ്ങിയ ശ്ലോകങ്ങളും, ധര്‍മ്മവിരുദ്ധ്മായിപ്പെരുമാറുന്നരാവണനോടുള്ള വിദ്ദേഷം നിമിത്തം രാമ പക്ഷത്തെ അവലംബിച്ച വിഭീഷനോട്‌ രാവണന്‍ പറയുന്ന 'സത്യമ്നാമവയം.......മിത്രം സ്വമിത്രാത്മജം' എന്ന ശ്ലോകവും, മട്ടും ഭട്ടതിരിയുടെ കവിത്വസിദ്ധിക്ക്‌ മകുടോദാഹരണങ്ങളാണു. ഭട്ടതിരിയുടെ രാമായണം ചമ്പു വാഗ്വിലാസപടുക്കളായ ചാക്ക്യാന്‍മ്മാരുടെ കൂട്ടത്തിലൂടെ ശ്രവിക്കുമ്പോളുണ്ടാകുന്ന സ്വാരസ്യം ഒന്നു വേറെതന്നെ യാണെന്നാണു അഭിജ്ഞമതം.



ഭാരതം പ്രബന്ധം: രാമായണം പ്രബന്ധം പോലെതന്നെ ഗാത്രപുഷ്ടിയും വിശിഷ്ടവുമായ ഒന്നാണിതും. വ്യാസമഹാഭാരതത്തെ ഉപജീവിച്ചു ഉണ്ടാക്കിയ ചെറുതും വലുതുമായ അസംഖ്യം പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണിത്‌. ഇവകളോരോന്നും ഓരോസ്വതന്ത്ര കൃതിയായിത്തന്നെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നുന്നു.

ഭാരതം പ്രബന്ധ സമുച്ചയത്തിലെ പ്രധമ ഭാഗം 'ഭീഷ്മോല്‍പത്തി' യാകുന്നു. ഭീഷ്മപിതാമഹന്റെ ഉല്‍പത്തിവരെയുള്ള സോമവംശരാജപരമ്പരയെ പ്രതിപാദ്യവിഷയമായി ഈ പ്രബന്ധത്തില്‍ സ്വീകരിച്ചിരിക്കുന്നു. ചന്ദ്രന്‍, ബുധന്‍, ഇളന്‍, പുരൂരവസ്സ്‌ തുടങ്ങിയ പൂര്‍വസോമവംശരാജോല്‍പത്തിയെ "അത്രേരീഷണശുക്തിമൗക്തി:.......പുരൂരവാസ്സുരവധൂനേത്രാന്തകാന്താകൃതി:"; "തല്‍പുത്രശ്ശരദിന്ദുകാന്തി......രിപുചക്രവാളകദളികാന്താരദന്തവള: എന്നീ ശ്ലോകങ്ങളില്‍ ചുരുക്കി വര്‍ണ്ണിക്കുന്നു. ക്രി. പി. പതിനാലാം സ്ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ആന്ധ്രമഹാകവി അഗസ്ത്യ‍ഭട്ടന്റെ "ബാലഭാരത" ത്തില്‍ നിന്നെടുത്തുചേര്‍ത്ത പല പദ്യങ്ങളും ഈ പ്രബന്ധത്തിലുണ്ട്‌.

രണ്ടുമുതല്‍ എട്ടുവരെ ഭാഗങ്ങള്‍ "വ്യാസോല്‍പത്തി, സത്ത്യവതീപരിണയം, ചിത്രാംഗദവധം, അംബോവാഖ്യാനം, ധ്രിതരാഷ്ട്രോല്‍പത്തി, പാണ്ടവോല്‍പത്തി, ബകവധം" തുടങ്ങിയ നാമങ്ങളാല്‍ വിരചിതമാണു. പാഞ്ചാലിസ്വയംവരം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ കൃതി കവിയുടെ കവിത്വവാസനാസമ്പന്നതയെ ദ്വിഗുണീഭവിപ്പിക്കുന്നവയാണു. പഞ്ചപാണ്ടവര്‍ പ്രച്ചന്ന വേഷം (ബ്രാഹ്മണവേഷം) ധരിച്ചു ഊരുചുറ്റുബോള്‍ അവര്‍ക്ക്‌ പല പ്രതിബന്ധങ്ങളേയും തരണം ചെയ്യേണ്ടതായി വരുന്നു. പാഞ്ചാലിസ്വയംവര വൃത്താന്തം ഗ്രഹിച്ച്‌ പാഞ്ചാലരാജ്യത്തേക്ക്‌ ചെന്നപ്പോള്‍ ആളറിയാത്തതു നിമിത്തം മറ്റുബ്രാഹ്മണര്‍ തങ്ങളുടെ വിവരങ്ങള്‍ അന്ന്വേഷിക്കുന്ന സമയത്ത്‌ ധര്‍മപുത്രര്‍ക്കു സമാധാനം പറയുവാന്‍ നന്നേ ബദ്ധപ്പെടേണ്ടതായി വരുന്നു. വാസ്ഥവം വെളിപ്പെടുത്താനും കളവു പറയാനും നിവൃത്തിയില്ലാത്ത വിധത്തിലാണല്ലോ അദ്ദേഹത്തിന്റെ നില. അങ്ങിനെയുള്ള സന്നര്‍ഭങ്ങളില്‍ ഭട്ടതിരി അദ്ദേഹത്തിന്റെ ശ്ലേഷാര്‍ഥ കല്‍പനാചാതുരി ശ്ലോകങ്ങളില്‍ പ്രകടിപ്പിച്ചിരിക്കുന്നത്‌ ഗംഭീരമായിട്ടുണ്ട്‌.

"ധര്‍മ്മാല്‍ ഖ്യാതതമേ ദ്വിജാധിപകുലേജാതോഹമേഷാ ച മേ
മാതാ പാവനജന്മതാമദിവഹന്‍ തന്വേഷ മേ സോദര:
കിഞ്ചാഖണ്‍ടലസല്‍ പ്രമോദജനകോ ഭ്രാതാ മമായം പരോ
നാസത്യോദിതമന്ത്ര വിദ്ധിസഹജ്ജുദ്വന്നം മമൈതാവപി:"

എന്ന ഭാഗത്ത്‌ സ്വയംവരമണ്‍ടപത്തില്‍ വച്ച്‌ മട്ടു ബ്രാഹ്മണരുടെ പ്രശ്നത്തിനു "ചന്ദ്രവംശജനായ യമധര്‍മ്മരാജാവിന്റെ പുത്രനായ രാജകുമാരനാണു താനെന്നും, വിശിഷ്ട കുലത്തില്‍ പിറന്ന ഒരു ബ്രാഹ്മണനാണെന്നും മറ്റുനാലുപേര്‍ തന്റെ സഹോദരങ്ങളാണെന്നും" മറ്റും ശ്ലേഷാര്‍ഥ പരമായ മറുപടികൊണ്ടു അവരെ സമധാനിപ്പിക്കുന്നു.

സ്വയംവര വൃത്താന്തം സ്രവിച്ച്‌ പാണ്ടവര്‍ പാഞ്ചാലരാജ്യത്തേക്ക്‌ പോകുമ്പോള്‍ മാര്‍ഗ്ഗമദ്ധ്യേനടക്കുന്ന പലപല സംഭവങ്ങള്‍, സ്വയംവരത്തില്‍ പങ്കെടുക്കാനെത്തുന്ന രാജാക്കന്മാരുടെ വിവിധ ചേഷ്ടകള്‍, പാഞ്ചാലിയെസഖിമാര്‍ അണിയിച്ചൊരുക്കുന്ന രംഗം, അര്‍ജുനന്‍ ലക്ഷ്യച്ചേദം നിഷ്പ്രയാസം സാധിക്കുന്നതും മറ്റും വര്‍ണ്ണിക്കുന്നതാണു പൂര്‍വഭാഗം.

"അബ്രാന്തഭ്രാതനാനാധ്വജപടപടലം തുംഗമാതംഗരാജ
ഖല്‍ഗല്‍തൂല്‍ഖാരപൂരംവ്യതിഘടനാരാല്‍ ഖള്‍ഗരാജന്‍ഭടൗഘം
അസ്പഷ്ടാകാരമാരാദതുലമധിരജോമദ്ധ്യമുദ്‌തൂതപ്രിത്ഥ്വി-
ചക്രം ചക്രം ന്രിപാണാം ദദ്രിശുരുവഗതം ചക്രവാളാദവന്യാ:

സ്ഫീതശ്വെതാതപത്രാവലിനിചിതനഭോംണ്ടലാശ്ചണ്ട ഭേരീ-
നിദ്ധ്വനോഡൂതലോകാശ്ചലിതപ്രിതനയാകുംഭിനീം കമ്പയന്ത:
ആഗച്ചന്തി സ്മ സര്‍വ്വേനിഗളിതമന്‍സസ്തത്ര കൃഷ്ണ്ണഗുണൗഖൈ-
രുദ്ഗച്ചല്‍ സ്വച്ചധൂളികബളിതനളിനീനാഥചന്ദ്രാ നരേന്ദ്ര:"

ശബ്ദങ്ങളുടെ പ്രൗഡിയും, മനോധര്‍മ്മചാതുരിയും മേലുദ്ധരിച്ച പദ്യങ്ങളില്‍ തിങ്ങിനില്‍ക്കുന്നു. പാഞ്ചാലിയുടെ സൗന്ദര്യാദി ഗുണങ്ങളെ കേട്ടറിഞ്ഞ്‌ കാമപീഡിതരായി രാജാക്കന്മാര്‍ ഭൂമികുലുക്കുമാര്‍ ആരവത്തോടുകൂടിവരുന്നത്‌ ക്ണ്മുന്‍പില്‍ കാണുന്നതുപോലെ തോന്നും ഈ ഭാഗം വായിച്ചാല്‍. ബ്രാഹ്മണവേഷധാരിയായ അര്‍ജുനന്‍ ലക്ഷച്ചേദം ചെയ്ത്‌ പാഞ്ചാലിയെ വരിച്ചപ്പോള്‍ യഥാര്‍ത്ഥ്യം അറിയാതെ കുപിതനായ മറ്റുരാജാക്കന്മാര്‍ ബ്രഹ്മണവേഷധാരിയോട്‌ യുദ്ധത്തിനു പുറപ്പെടുന്നു. ഞങ്ങളും യുദ്ധത്തിനു ഒട്ടും മോശമല്ല എന്നമട്ടില്‍ യുദ്ധസന്നദ്ധരാകുന്ന ബ്രാഹ്മണരെ ഭട്ടതിരി ഫലിതരൂപേണ അവതരിപ്പിക്കുന്നത്‌ ഹൃദ്യമായിട്ടുണ്ട്‌. നോക്കുക.

"വസ്താണ്യാബദ്ധ്യമദ്ധ്യേ തദനു നിജബ്രിസീരായുധീകൃത്യ ഖോരം
തര്‍ജ്ജന്യാതര്‍ജ്ജയന്തോ ന്രിപകുലമഭിതോ ഡാഡിരോഷ്ടം ദശന്ത:
രക്ഷാമന്ത്രം ജപ്പാന്തസ്സുനിദ്രിതമദയാദ്ദ്ര്ശിതോഗ്രാഭിമാനാ-
സ്സഞ്ചേലുര്‍ഭൂമിപാലാന്‍പ്രതിധരണിസുരാഹാസവന്തോ ജനൗഖാന്‍."

മല്ലയുദ്ധ സന്നദ്ധരായി ഉത്തരീയം (തോള്‍വസ്ത്രം) അരയിലെടുത്തുകെട്ടി, ആസനം (ഇരിക്കുന്നവസ്തു) ആയുധമാക്കി പലപല ചേഷ്ടകളും (പല്ലിറുമുക, മന്ത്രംജപിക്കുക) കാണിച്ചുകൊണ്ടുള്ള നില്‍പുക്ണ്ടു അവിടെ കൂടിയിരുന്ന ജനങ്ങളെല്ലാം ചിരിക്കാന്‍ തുടങ്ങിയെന്ന്‌ സാരം. പഞ്ചേന്ദ്രോപാഖ്യാനം കഥ ചുരുക്കിപ്പറഞ്ഞുകൊണ്ടു ഉത്തരഭാഗവും അവസാനിപ്പിച്ചിരിക്കുന്നു.

പതാമത്തേത്‌ "യുധിഷ്ഠിരാഭിഷേക" മാണു. പ്രസ്തുത പ്രബന്ധത്തിനൊരു പ്രത്ത്യേകതയുള്ളതു ഭട്ടതിരിയുടെ ശബ്ദശാസ്ത്ര പാണ്ടിത്യപ്രകടനം മുറ്റിനില്‍ക്കുന്ന ഗദ്യങ്ങളും, പദ്യങ്ങളുമാണിതിലധികമുള്ളതെന്നതാണു.

യേഷാമയം ശാശ്വതികോ വിരോധ-
സ്തേഷാമഹോ ദ്വന്നസമുത്സുകാനാം
ദ്രാശേകവത്ഭാവമസൗവിധാസ്യ-
ന്നന്ധോന്രിപശ്ശാബ്ദികവദ്ബഭാസേ.

ജനിച്ചനാള്‍മുതല്‍ക്‌ ബദ്ധവൈരത്തോടെ അന്ന്യോന്യം കലഹിച്ചു വന്നിരുന്ന കൗരവപാണ്‍ധവന്മാരിണക്കിയെടുക്കുകയെന്ന വിഷയം അസ്സാദ്ധ്യമെന്നിരിക്കെ അതിനു മുതിര്‍ന്ന ദ്രിതരാഷ്ട്രര്‍ അന്ധനാണെന്ന്‌ പ്രക്രിതത്തില്‍ ധ്വനിപ്പിച്ചിരിക്കുന്നു. വ്യാകരണനിയമങ്ങള്‍ ഭട്ടതിരി ഈ ശ്ലോകത്തില്‍ പ്രയോഗിച്ചിട്ടുള്ളത്‌ ശ്രദ്ധിക്കുക. പാണിനി, പതഞ്ജലി, വരരുചി തുടങ്ങിയ പൂര്‍വവ്യാകരണശാസ്ത്രസൂരികളെയും മട്ടും അനുസ്മരിച്ചുകൊണ്ടു ശ്ലേഷാര്‍ഥ ക്രിതങ്ങളായ ശ്ലോകങ്ങള്‍ ഈ പ്രബന്ധത്തില്‍ ദുര്‍ലഭമല്ല. സുന്ദോപസുന്ദോപാഖ്യാനമാണു അടുത്ത ഭാഗം. നാരദമഹര്‍ഷി സുന്ദോപസുന്ദോപന്മാരെപ്പോലെ ഒരു സ്ത്രീ നിമിത്തം കലഹത്തിനിടവരുത്തരുതെന്ന്‌ പാണ്ടവര്‍ക്ക്‌ കൊടുക്കുന്ന ഉപദേശമാണു ഈ ഭാഗം. വളരെ ചെറിയൊരു പ്രബന്ധമണിത്‌.

രാജസൂയം അത്യന്തം സുന്ദരവും പ്രശംസനീയവുമായ ഒന്നാകുന്നു. ഈ കൃതിയില്‍ കവി സ്വനാമം പ്രഥമപദ്യത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

ഗോവിന്ദമാനന്ദരസൈകസാന്ദ്ര-
മാവന്ദ്യ "നാരായണ" ഭൂസുരേന്ദ്ര:
നിര്‍മ്മാതി ധര്‍മ്മാത്മ ജരാജസൂയ-
സമ്പന്മയം സമ്പ്രതി ചമ്പുകാവ്യം".

രാജസൂയം നിര്‍മിക്കാന്‍ കവിയെ പ്രേരിപ്പിച്ച സംഭവത്തെപ്പറ്റിയുള്ള ഐതീഹ്യം വളരെ പ്രസിദ്ധമാണു. നാനാശാസ്ത്രവിശാരദനായ ഭട്ടതിരിക്ക്‌ കേരളത്തില്‍ നിയമപ്രകാരം നടത്തിവന്നിരുന്ന യാഗാദികാര്യങ്ങളില്‍ വേണ്ടത്ര ഉല്‍പ്പത്തിയില്ലെന്ന്‌ ഇതര പണ്ടിതന്മാരുടെയിടയില്‍ ഒരാക്ഷേപ മുള്ളതായി അദ്ദേഹത്തിനു അറിയാനിടവന്നു. ആ തെട്ടിദ്ധാരണയെ ഉല്‍മൂലനം ചെയ്ത്‌ തന്റെ തന്ത്രശാസ്ത്ര പരിജ്ഞാനത്തെ അരക്കിട്ടുറപ്പിക്കുവാനും കൂടിയാണു രാജസൂയം രചിച്ചതെന്നാണു പ്രസ്തുത ഐതീഹ്യം. യാഗത്തില്‍ പങ്കെടുക്കുവാന്‍ നാനാദേശങ്ങളില്‍ നിന്ന്‌ രാജാക്കന്മാരും മറ്റും കാഴ്ച്ചവക്കാന്‍ അവരവരുടെ രാജ്യങ്ങളിലുണ്ടാകുന്ന വിശിഷ്ട ദ്രവ്യങ്ങളു മായി എത്തിച്ചെരുന്നതും; വത്യസ്ത സ്വഭാവക്കാരുടെ ആഗമോദ്ദേശം എന്നിവവളരെ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു. ചേരപാണ്ട്യചോളരെ പ്രതേകം പരാമര്‍ശിക്കുന്നുണ്ട്‌. അതിഥികളയെത്തിചേരുന്ന മാന്യജനങ്ങളോട്‌ യാഗാദികര്‍മ്മങ്ങള്‍ക്കുവേണ്ട എല്ല സഹായവും സ്വമനസ്സാലെ ചെയ്തു തരണമെന്നപേക്ഷിക്കുന്നതും, യാഗശാല എങ്ങിനെയുള്ള പ്രദേശത്ത്‌ ഏതു വിധത്തില്‍ നിര്‍മ്മിക്കണമെന്നും, അവക്കായി സംഭരിക്കേണ്ടുന്ന നാനാതരം സാധനങ്ങളുടെ വിശദവിവരങ്ങള്‍, കര്‍മ്മങ്ങള്‍ അനുഷ്ടിക്കേണ്ടവിധം, സദ്യ ഒരുക്കേണ്ട വിധം എന്നുവേണ്ട പ്രസ്തുത കൃതിയില്‍ യാഗകാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാത്തതായി ഒന്നുമില്ല.

ഷള്‍ഭിസ്തു സോമയജനൈരഭിഷേചനീയ-
ഘുഷ്ടൈസ്തഥാ ദ്വിപശുനേഷ്ഠിശതൈ: പ്രധാനൈ:
സര്‍വൈസഹൈക ഇഹരാജതിരാജസൂയോ
യസ്സാര്‍ദ്ധ സപ്ത ദശമാസസമാപനീയ:

എന്ന്‌ രാജാസൂയത്തിന്റെ സ്വഭാവം. പതിനേഴര മാസംനീണ്ടുനില്‍ക്കുന്ന രാജസൂയം പൂര്‍ത്തിയാക്കുവാന്‍ ആര്‍ സോമയാഗവും, രണ്ടു പശുയാഗവും, ആര്‍ ഇഷ്ടികകളും സര്‍വപ്രധാനമെന്ന്‌ പ്രസ്തുത ശ്ലോകത്തിന്റെ സാരം. പിന്നീട്‌ യാഗത്തില്‍ അഗ്ര്യപൂജ ചെയ്യേണ്ടതിനെ ചൊല്ലിയുള്ള ശിശുപാലന്റെ ശകാരവും, ശിശുപാലവധവും; തദനന്തരം യാഗം ഭംഗിയായി നിര്‍വഹിച്‌ മംഗളമായി പര്യവസാനിക്കുന്നതുമാണു ഇതിലെ പ്രതിപാദ്യവിഷയം. ഈ പ്രബന്ധത്തില്‍ നിബന്ധിച്ചിരിക്കുന്ന പദ്യങ്ങളിലും ഗദ്യങ്ങളിലും കവിയുടെ പദകുബേരത്വവും വര്‍ണ്ണനാചാതുര്യവും അഹമഹമികയാ മല്‍സരിക്കുന്നതായി കാണാം. ഭട്ടതിരി പ്രബന്ധങ്ങളില്‍ സഹൃദയര്‍ക്ക്‌ അഗ്ര്യപൂജാര്‍ഹമായ ഒന്നാണു രാജസൂയം എന്ന്‌ നിസ്സംസയം പറയാം.

സഭാപ്രവേശം, ദൂതക്രീഡ, പാത്രചരിത്രം, വ്യാസോപദേശം, കിരാതം, സുഭദ്രാഹരണം, ഭഗവദ്ദൂത്‌, യുധം, കല്യാണസൗഗന്ധികം, ഭീഷ്മസ്വര്‍ഗ്ഗതി തുടങ്ങിയവയാണു ഭാരതകഥയെ അധികരിച്ചെഴുതിയിരിക്കുന്ന മറ്റുപ്രബന്ധങ്ങള്‍.

ദുരഭിമാനിയായ ദുര്യോധനന്‍ സഭാഗ്രിഹത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തുകളും, അവിടെനിന്ന്‌ അസ്വസ്ഥ്വതയോടുകൂടി മടങ്ങുന്നതുമാണു സഭാപ്രവേശത്തിലെ കഥാവിഷയം. ദ്യൂതക്രീഡതരക്കേടില്ലാത്ത ഒന്നെന്നേപറയേണ്ടതുള്ളു. ദ്യൂതാരംഭം, വസ്ത്രാക്ഷേപം, പാണ്ടവവനപ്രവേശം, എന്നീവിഷയങ്ങള്‍ ഇതില്‍ പ്രതിപാതിച്ചിരിക്കുന്നു. ഭാരതത്തിലെ പ്രസ്സിദ്ധമായ വ്യാസോപദേശം അതായത്‌ പാണ്ടവരുടെ വനവാസത്തിനിടയില്‍ വ്യാസന്‍ അവരെ കണ്ടുമുട്ടുന്നതും അവരുടെ ദുര്‍വിധിക്ക്‌ വിരാമമിടണമെങ്കില്‍ യുദ്ധത്തില്‍ കൗരവരെ ജയിക്കണമെന്നും അതിനു ശിവനെ തപസ്സുചെയ്ത്‌ അര്‍ജ്ജുനന്‍ പാശുപതാസ്ത്രം വാങ്ങിയാലെ സാധിക്കുകയുള്ളു എന്നും മറ്റുമുള്ള ഉപദേശങ്ങളടങ്ങിയതാണു പ്രബന്ധ ഇതിവൃത്തം. കിരാതം, മായാകിരാതനും അര്‍ജ്ജുനനും തമ്മിലുള്ള സംഭാഷണം, യുദ്ധം അവസാനം സ്വയം ഭഗവാനെ പ്രത്യക്ഷത്തില്‍ കണ്ടു പാര്‍ഥന്‍ അഭിഷ്ടങ്ങളെല്ലാം സാദ്ധിക്കുന്നതാണു.

ഭട്ടതിരിപ്രബന്ധങ്ങളില്‍ മഹനീയമായസ്താനത്തെ അലംകരിക്കുന്ന ഒന്നാണു സുഭദ്രാഹരണമെന്നുതന്നെയല്ല ശൃംഗാരരസ പ്രയോഗപാടവം ഇത്ത്രത്തോളം പ്രകടിപ്പിച്ചിട്ടുള്ള വേറൊരു കൃതി കാണാനും വിഷമമാണു. കഥയും അതിനുയോജിച്ചതാണല്ലോ! ഈ പ്രബന്ധം ചാക്യന്മാര്‍ക്ക്‌, പ്രത്യേകിച്ച്‌ ഇരവിചാക്യാര്‍ക്ക്‌, അവരുടെ മനോധര്‍മകുശലത വെളിപ്പെടുത്തുന്നതിന്‍ വളരെ പ്രയോജനപ്പെട്ടതായിരുന്നു എന്നാണു കേള്‍വി. ഭഗവദ്ദൂതും പ്രസിധ്ഹികൊണ്ട്‌ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേല്‍പ്പത്തൂര്‍ പ്രബന്ധങ്ങളില്‍ ഒന്നാണു. അഞ്ഞാതവാസത്തിനു ശേഷം പാണ്ഡവര്‍ക്കവകാശപ്പെട്ട അര്‍ദ്ധരാജ്യം തിരിച്ചുപിടിക്കേണ്ടതിലേക്കായുള്ള ആലോചന, ശ്രീകൃഷ്ണന്‍ ദൂതിനുപോകാന്‍ തീരുമാനിക്കുന്നത്‌, കൗരവസഭയില്‍ ഓരൊരുത്തരുമായി കൃഷ്ണന്‍ നടത്തുന്ന സംഭാഷണം, കര്‍ണാദികള്‍ ഭഗവാന്റെ നേരെ നടത്തുന്ന ആക്ഷേപങ്ങല്‍, ഭഗവാനും ദുര്യോധനനുമായുള്ള പൗരൂഷ്യംനിറഞ്ഞ ദീര്‍ഘചര്‍ച; ഭഗവാനെ പിടിച്ചുകെട്ടാന്‍ ദുര്യോധനന്റെ ആജ്ഞ, വിശ്വരൂപദര്‍ശനം, കര്‍ണദുര്യോധനാദികളുടെ മോഹാല്‍സ്യപ്പെട്ടുള്ള വീഴ്ച എന്നിവയാണിതിലെ ഇതിവൃത്തം.

"നാരായണാഭിധമഹീസുരവര്യവക്ത്ര-
..... ..... ..... ...
ഗദ്യംസമസ്തമനവദ്യവിരാജിപദ്യം,

എന്ന സമാപ്തിശ്ലോകത്തില്‍ കവിയുടെ മുദ്രയും തത്‌കൃതിയുടെ ഗുണങ്ങളേയും ചുരുക്കിവര്‍ണ്ണിച്ചിരിക്കുന്നു.

'യുദ്ധവും'; 'കൗന്തേയാഷ്ടക'വുമാണു ഭാരതപ്രബന്ധ്ത്തിലെ വേറെഭാഗങ്ങള്‍. "സാഹിത്യഗുണപുഷ്ടികൊണ്ടു ഏറ്റവും പ്രശംസനീയമായ ഭാഗമാകുന്നു ഭാരതം പ്രബന്ധത്തിലെ യുദ്ധം" എന്ന വടക്കുംകൂറിന്റെ അഭിപ്രായം ആദരീണീയമെന്നേ പറയേണ്ടു. എട്ടുശ്ലോകങ്ങള്‍ മാത്രമുള്ള ചെറിയ ഒന്നാണു കൗന്തേയാഷ്ടകം അഠവ പാത്രചരിത്രം. ദുര്‍ബുദ്ധിയായ ദുര്യോധന നിയോഗത്താല്‍ ദുര്‍വാസാവും ശിഷ്യരും വനത്തില്‍ താമസിക്കുന്ന പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കുന്നതും തല്‍ഫലമായി പാണ്ഡവര്‍ അപമാനിതരായേക്കാവുന്ന സാഹചര്യങ്ങള്‍ ഭഗവാന്റെ കാരുണ്യംകൊണ്ടും അക്ഷയപാത്രത്തിന്റെ മഹിമകൊണ്ടും ഒഴിഞ്ഞു പോകുന്നതുമാണു കഥാസാരം. ഒരുശ്ലോകം:

ഇത്ഥം പാര്‍ത്ഥിവകേതുന്നര്‍ത്ഥിതവര:
ശിഷ്യൈസ്സമേതോ മുനി:
ദിവ്യഞ്ഞ്നാനവിലോകിതദ്രൂപദജാ-
ഭുക്തി:സ മധ്യംദിനേ
അഷ്ടാശീതിസഹസ്രതുഷ്ടസുജന-
ശ്ലിഷ്ടാന്തികം ധര്‍മ്മജം
പ്രാപത്‌; സോപിചതം നനാമ മഘവാ
സാക്ഷാദിവത്രീക്ഷണം.

(ഇപ്രകാരമുള്ള ദുര്യോധനന്റെ അഭ്യര്‍ത്ഥനയെ കൈക്കൊണ്ട്‌, മഹര്‍ഷി, പതിനായിരം ശിസ്യരുമൊത്ത്‌ ഉച്ചസമയത്ത്‌, പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞുവെന്ന്‌ ദിവ്യദൃഷ്ടിയാല്‍ മനസ്സിലാക്കിക്കൊണ്ട്‌, എണ്‍പത്തെണ്ണായിരം സന്തുഷ്ടരായസുജനങ്ങളുമൊത്തിരിക്കുന്നധര്‍മ്മപുത്രരുടെ അരികിലെത്തുന്നു. ഉടനെ യുധിഷ്ടിരന്‍ എഴുന്നേറ്റ്‌ ആചാരമര്യാദയോടുകൂടി മഹര്‍ഷിയെ നമസ്കരിച്ച്‌ സ്വീകരിച്ചു.)

ഭാഗവതകഥകള്‍: സമ്പൂര്‍ണമായന്‍ ഒരു ഭാഗവതം പ്രബന്ധം മേല്‍പത്തൂര്‍ നിര്‍മിച്ചിരിക്കാനിടയുന്‍ണ്ടെന്നനുമാനിക്കുന്നതില്‍ തെറ്റില്ല. മത്സ്യാവതാരം, വാമനാവതാരം, സന്താനഗോപാലം, നൃഗമോക്ഷം, സ്യമന്തകം, അജാമിളമോക്ഷം, നാരദമോഹനം, ഏകാദശിമാഹാത്മ്യം, സ്വര്‍ഗ്ഗാരോഹണം, തുടങ്ങിയവ ഭാഗവത കഥാടിസ്ഥാനത്തില്‍ വിരചിതങ്ങളായ മേല്‍പത്തൂര്‍ ചമ്പുക്കളായി പലരും വിശ്വസിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചിലത്‌ ചര്‍ച്ചചെയ്യാം. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ പ്രഥമം മത്സ്യാവതാരമാണല്ലൊ. നഷ്ടപ്പെട്ടുപോയ വേദങ്ങളെ വീണ്ടെടുക്കാനവതിരിച്ചതായിപ്പറയുന്ന ഈ കഥയെ ഭട്ടതിരി അദ്ദേഹത്തിന്റെ ഉജ്ജ്വലമായ കവിത്വശൈലിയില്‍ വാര്‍ത്തെടുത്തതാണ്‌ പ്രസ്തുത പ്രബന്ധം. പ്രഹ്ലാദകുലജാതനായ മഹാബലിക്ക്‌ വാമനരൂപത്തിലവതരിച്ച മഹാവിഷ്ണു മോക്ഷം കൊടുക്കുന്ന കഥ "വാമനാവതാര"മെന്ന പ്രബന്ധത്തിന്‌ വിഷയമാക്കിയിരിക്കുന്നു. ഈ കൃതി പ്രബന്ധങ്ങളുടെ മകുടമാണെന്ന്‌ വടക്കുംകൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഭാഗവതകഥാസംബന്ധിയായിട്ടുള്ള മറ്റുപ്രബന്ധങ്ങളും മനോഹരങ്ങള്‍ തന്നെ.

ശൈവകഥകള്‍: പാര്‍വതീസ്വയംവരം, ദക്ഷയാഗം എന്നിവശൈവകഥനിബന്ധിയാണ്‌. വൈയ്ക്കത്തഷ്ടമീമഹോത്സവത്തെ വിവരിക്കുന്നതാണ്‌ "അഷ്ടമീപ്രബന്ധം".

ക്വാമീവയം സരസകാവ്യകഥാനഭിജ്ഞാ:
ക്വാസൗപുന: പുരഹരസ്യമഹോത്സവോപി
ന്യുനം തദ്രത്ര പരിഹാസ്യജനേഷുലബ്ധം
മൂര്‍ദ്ധാഭിഷേക മധുനാ പരമുദ്യതാ: സ്മ:

എന്ന്‌ ഉത്സവത്തിന്റെ മഹിമയെ വര്‍ണ്ണിക്കുന്നു. കൊടിയേറ്റം മുതല്‍ അഷ്ടമി വരെയുള്ള ഉത്സവാഘോഷങ്ങളുടെ ചടങ്ങുകള്‍; ഉത്സവം കാണാനെത്തുന്ന ജനങ്ങള്‍; കച്ചവടക്കാര്‍; തുടങ്ങിയ എല്ലാ വിധവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ മധുരകോമളപദാവലികളാല്‍ വാര്‍ത്തെടുത്ത ഒരുത്തമ കൃതിയാണിതെന്ന്‌ പറയാം. "കോടിവിഹരവും "സ്വാഹാസുധാകര"വും വിവിധകഥകളെ പ്രതിപദ്യവിഷയമാക്കിയിട്ടുള്ളവയാണ്‌. രണ്ടുചമ്പുക്കളും ശൃംഗാരരസപ്രധാനവും സഹൃദയ ശ്ലാഘ അര്‍ഹിക്കുന്നവയുമാണ്‌. ഭട്ടതിരിയുടെ ചമ്പുക്കളെ അനുകരിച്ചും സ്വതന്ത്രനിലയിലും പലകവികളും പില്‍ക്കാലത്ത്‌ പ്രബന്ധങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. തത്‌കൃതികളുടെ കാവ്യാംഗന ഭട്ടത്തിരിയുടേതുമായി കൈകോര്‍ത്തുനില്‍ക്കാന്‍ പൊന്നവയാണെന്ന്‌ സമ്മതിച്ചേ പറ്റു. മാത്രമല്ല, അര്‍ത്ഥകല്‍പന, ദീര്‍ഘസമാസാലങ്കാരാദി പ്രയോഗങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലും അവയ്ക്ക്‌ ഭട്ടതിരിപ്രബന്ധങ്ങളുമായി സാമ്യമുണ്ടെങ്കിലും ചാക്യാന്മാരും പാഠകക്കാരും അവകളെ ആദരിച്ചുകാണുന്നില്ല. അതിന്‌ മുഖ്യകാരണം ഹാസ്യരസം തുളുമ്പുന്ന കവന ചാതുര്യം ഭട്ടതിരിയേപ്പോലെ മറ്റുകവികള്‍ക്കില്ലായിരുന്നു എന്നതുതന്നെയാണ്‌. ഫലിതങ്ങള്‍കൊണ്ട്‌ അനേകം കാവ്യശില്‍പങ്ങള്‍ വാര്‍ത്തെടുത്ത കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്രസ്താനത്തിന്റെ രാജാവാണെങ്കില്‍, ചമ്പുപ്രസ്താനത്തിന്റെ രാജാവ്‌
` ഭട്ടതിരിയാണെന്നത്‌ തര്‍ക്കമറ്റസംഗതിയാണ്‌.

ചാക്യാന്മാര്‍ കൂത്തിനായി പ്രബന്ധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സന്ദര്‍ഭത്തിനനുയോജ്യമാം വിധം മറ്റുഗ്രന്ഥങ്ങളില്‍ നിന്ന്‌ ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും അര്‍ത്ഥം പറയുകയും സാധാരണമാണ്‌. അരങ്‌കൊഴുപ്പിക്കുവാന്‍ വേണ്ടിയാണ്‌ അവര്‍ അങ്ങിനെ ചെയ്തുവരുന്നത്‌. പ്രസിദ്ധമായ ഏതെങ്കിലും ഒരു പ്രബന്ധമെടുത്തു പരിശോധിച്ചാല്‍ അതില്‍ കഥയുടെ സന്ദര്‍ഭത്തിനനുയോജ്യമായി അന്യകൃതികളായ ഭോജചമ്പു, മാഘം, രഘുവംശം, ശാകുന്തളം, കൃഷ്ണവിലാസം, വാല്മീകിരാമായണം, രാമചരിതം തുടങ്ങിയവയില്‍ നിന്നെടുത്തുചേര്‍ത്ത ഭാഗങ്ങള്‍ കാണാന്‍കഴിയും. ഇതിനുത്തരവാദി ഗ്രന്ഥകാരന്മാര്‍ മാത്രമാണെന്ന് പൂര്‍ണമായും വിശ്വസിക്കേണ്ടതില്ല. കൂത്തുപറയുന്ന വിദ്വാന്മാരായ ചാക്യാന്മാരും ഏറെക്കുറെ ഇതിനുത്തരവാദിയായിഗണിക്കാം. അന്യരചനകളില്‍നിന്ന്‌ സന്ദര്‍ഭോചിതമായി പദ്യങ്ങളും ഗദ്യങ്ങളും എടുത്തുചേര്‍ത്ത്‌ സ്വന്തം കൃതികള്‍ നിര്‍മ്മിക്കുന്നവര്‍ എല്ലാസാഹിത്യമണ്ഡലങ്ങളിലും ഉണ്ടായിരുന്നു എന്നുമാത്രമല്ല ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. കാളിദാസാദികള്‍ പോലും അപ്രകാരം ചെയ്തിട്ടുണ്ടെന്നും അതൊന്നും ആ മഹാകവിമൂര്‍ദ്ധന്ന്യന്മാര്‍ക്ക്‌ ഹാനികരമാണെന്ന്‌ അവര്‍പോലും കരുതിയിട്ടില്ലെന്നും വേണം വിചാരിക്കാന്‍. കേരളീയപ്രബന്ധകര്‍ത്താക്കളുടെ നിലയും ഇതുപോലെ ഗണിച്ചാല്‍മതി.

മലയാളികളുടെ സംസ്കൃതസാഹിത്യരചനാമണ്ഡലത്തില്‍ നിത്യംവിളങ്ങുന്ന ദിവ്യജ്യോതിസ്സായി ചമ്പുക്കളെ കണക്കാക്കാം. ഏകദേശം നൂറ്റിരണ്ടോളം സംസ്കൃതചമ്പുക്കള്‍ മലയാളികള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. തല്‍ക്കര്‍ത്താക്കളില്‍ മേല്‍പത്തൂര്‍തന്നെ അഗ്രേസരന്‍.

"മുപ്പതില്‍പ്പരം ഈടുറ്റചമ്പുക്കള്‍
ശില്‍പംവാര്‍ത്തിടും പോലവെസാഹിത്യ-
ക്ഷേത്രംതന്നില്‍ പ്രതിഷ്ഠിച്ചസല്‍കവേ,
മേല്‍പത്തൂരിങ്കെടാവിളക്കാം ഭവാന്‍."



-----000000------.

മുംബൈ,
1.3.08.

Sunday, 6 April 2008


കൃഷ്ണലീലാഗാഥാ
(രാജുവിളാവത്ത്‌
കൂവ്വപ്പടി).



അന്നൊരുസായാഹ്നം ഗോക്കളേമേക്കുവാന്‍
നന്ദകുമാരനെ ഒക്കത്തേറ്റി
ഗോകുലംതന്നില്‍നിന്നേവംപുറപ്പെട്ടു-
കാടകംപൂക്കാനായ്‌ നന്നഗോപര്‍.

പെട്ടെന്നുവാനമിരുണ്ടുതുടങ്ങിനാര്‍
ശക്തിയായ്‌ തെന്നലും വീശിവീശി
മിന്നല്‍പ്രകാശവും വെട്ടിടിശബ്ദവും
മന്നിടമെങ്ങും വിറക്കുമാറായ്‌.

കേകികള്‍ പീലിവിടര്‍ത്തിച്ചാഞ്ചാടുന്നു-
നീലമേഘങ്ങള്‍തന്‍ ശോഭകണ്ട്‌.
ആട്ടിന്‍പറ്റങ്ങളും കന്നുക്കൂട്ടങ്ങളും-
ഓട്ടംതുടങ്ങിനാര്‍ പേടിപൂണ്ടു.

പക്ഷികള്‍ കൂട്ടമായ്‌ അങ്ങോട്ടുമിങ്ങോട്ടും
അക്ഷമരായിപ്പറന്നാനപ്പോള്‍
കാട്ടുകുരങ്ങുകള്‍ വ്യാകുലരായിട്ടു
ചാട്ടംതുടങ്ങിമരങ്ങള്‍തോറും.

കാട്ടാനസഞ്ചയം ചീറ്റപ്പുലികളും
കൂട്ടമായ്‌ ചിഹ്നം വിളിച്ചുനിന്നു.
പുള്ളിമാന്‍പേടകള്‍ കാനനം തോറുമേ-
തുള്ളിനടന്നു പരവശനായ്‌.

ഭീതിജനിപ്പിക്കും കാനനമദ്ധ്യത്തില്‍
താതനുമുണ്ണീം നടന്നുചെമ്മേ!
രാധതന്‍ വള്ളിക്കുടിലിന്റെ ചാലവെ-
ആര്‍ത്തരായ്ചെന്നവര്‍പെട്ടനേരം
ആര്‍ത്തിരമ്പും മഴത്തുള്ളികളോരോന്നായ്‌-
ആര്‍ദ്രനം ചെയ്തുപോന്നാവനത്തെ!

പേടിയുണര്‍ത്തും പ്രകൃതിതന്‍ഭാവത്തെ-
കോടക്കാര്‍വര്‍ണനോകണ്ടനേരം
ഊക്കോടെകാടുവിറപ്പിക്കുമാറവന്‍
മോങ്ങിത്തുടങ്ങിനായവണ്ണം!

ചുള്ളിപെറുക്കുവാന്‍ രാധയുമന്നേരം
പല്ലവമേനിനനച്ചുകൊണ്ടു
വള്ളിക്കുടിലിന്റെ ചുറ്റിലുമങ്ങിനെ
ഉല്ലാസ്സമോടെ നടന്നുപോന്നാള്‍
"രാധയെക്കണ്ടോരുനേരത്തുനന്ദനര്‍
മാധവന്‍തന്നെയും പേറിക്കൊണ്ടു
വേഗമവളുടെ ചാരവേചെന്നിട്ടു
ഈവിധമോരോന്നായ്‌ ചൊന്നാന്‍മെല്ലെ."

"രാധേയിവനില്ല,ധൈര്യമൊരല്‍പവും
മേളിച്ചെന്‍കൂടെവരുവതിനായ്‌
ആയതുകൊണ്ടുമല്‍കാര്‍വര്‍ണന്‍തന്നെനീ-
വേഗത്തിലെന്‍ഗൃഹമെത്തിക്കേണം
എന്നതുകേട്ടുടന്‍ രാധയുമന്നേരം
കണ്ണനെക്കയ്യിലോവങ്ങിക്കൊണ്ടു-
തിണ്ണംനടന്നു തുടങ്ങീതപ്പോള്‍!

മൂന്നുനാള്‍ നാഴിക ദൂരത്തുചെല്ലവേ-
കണ്ണനുയൗവ്വനം വന്നുചെമ്മേ!
അന്നേരം ഉണ്ണിതന്‍ഭാരം സഹിയാഞ്ഞു-
തിണ്ണമവനെയിറക്കിതാഴെ.

കാര്‍വര്‍ണ്ണന്‍തന്നുടെ പൂമേനികണ്ടിട്ട്‌
ആമോദം പൂണ്ടവള്‍നിന്നുപോയി.
ഉല്ലാസലീലകളാടുവാനേവര്‍ക്കും
ഉള്ളിലുണര്‍ന്നിതു മോഹലേശം.

പേമാരിതീര്‍ന്നു മഴക്കാറും പോയപ്പോള്‍
ആമഹാകാടുമൊരുദ്യാനംപോല്‍
തൂമണം വീശുന്ന പൂക്കള്‍ വിരിച്ചിട്ടു
സാമോദം ഉല്ലാസമാര്‍ന്നു വാണു.
ചന്ദ്രികമെല്ലെയുദിച്ചു തമസ്സിനെ-
നിദ്രയിലാഴ്ത്തിയിട്ടെന്നപോലെ
താരകജ്ജാലവും കാണാറായ്‌ വന്നപ്പോള്‍
വാനത്തലങ്കാരമെന്നപോലെ.

തൂവെണ്‍നിലാവില്‍ക്കുളിക്കുമാകാനനം
ജീവികള്‍ക്കെല്ലാമൊരിംബമായി.
കണ്ണന്തിരുവടി രാധയുമൊന്നിച്ച്‌
കണ്ണുകുളിര്‍പ്പിക്കും നൃത്തമാടി.

ലീലതന്‍ മാദകത്താളം നുകര്‍ന്നുകൊ-
ണ്ടാലില പോലും ചലിച്ചതില്ല.
ക്രൂരമൃഗങ്ങളുമെന്നല്ല സര്‍വവും
ആരണ്യകാന്തിയില്‍ മുങ്ങിമുങ്ങി
വേലകളൊന്നുമേയില്ലെന്നഭാവേന
മേളമോടങ്ങിനെ നിന്നിതപ്പോള്‍.

പാല്‍ക്കടല്‍ മധ്യത്തില്‍ പള്ളികൊണ്ടിടുന്ന-
ഗോക്കള്‍തന്‍പോറ്റി ജഗല്‍പ്പിതാവേ
പാലിച്ചുകൊള്ളേണം നമ്മേയഥാകാലം
ലാലസമേല്‍ക്കാതീപ്പാരില്‍വാഴ്‌വാന്‍.

000000000000

Saturday, 5 April 2008

Gita Chapter 18.

ഭഗവദ്‌ ഗീത - അദ്ധ്യായം-
പതിനെട്ട്‌ - മോക്ഷസന്യാസയോഗം - ഭാഷ.


ശ്ലോകം - 1

പാര്‍ത്ഥന്‍പറഞ്ഞു,തന്‍ സാരഥിയോടിത്ഥം
"ആഗ്രഹമുണ്ടെനിക്കെല്ലാമറിയുവാന്‍
ത്യാഗസന്ന്യാസസ്യ തത്വങ്ങള്‍ വെവ്വേറെ-
കേശിനിമര്‍ദ്ദന ശക്താ മഹാപ്രഭോ".

ശ്ലോകം - 2:

സ്വധര്‍മ്മകര്‍മ്മങ്ങള്‍ ഫലേച്ചകൂടാതെ
ചെയ്തുതീര്‍ക്കുന്നവന്‍ ത്യാഗിയെന്നോര്‍ക്കണം
കാമ്യകര്‍മ്മാദികള്‍ പാടെ നിക്ഷേധിക്കും
ജ്ഞാനികള്‍ക്കുത്തമം സന്യാസസാധകം.

ശ്ലോകം - 3:

മനീക്ഷികള്‍ ചിലര്‍ ചെയ്യുന്നകര്‍മ്മങ്ങള്‍
യുക്തിക്കുചേരായ്ക,കൊണ്ടുപേക്ഷിക്കുവാന്‍,
യജ്ഞാദികര്‍മ്മങ്ങള്‍ ഉത്തമമാകയാല്‍
വര്‍ജ്ജിയ്ക്കവേണ്ടെന്നൊരുമതം വേറേയും.

ശ്ലോകം - 4:

ഭാരതശ്രേഷ്ഠാ,നീ കേള്‍ മമ നിശ്ചയം
ത്യാഗത്തിനര്‍ത്ഥം പറയുന്നതുണ്ടിപ്പോള്‍;
"ത്യാഗത്തെ മൂന്നായി വര്‍ണ്ണനം ചെയ്തിടാം-
ഓര്‍ക്കുക, ശ്രേഷ്ഠപുരുഷ; മമ സഖേ!"

ശ്ലോകം - 5:

"നിഷ്കാമകര്‍മ്മവും,സാത്വികദാനവും
സിദ്ധന്മാരെപ്പോഴും പാലിയ്ക്കണം ദൃഡം
യജ്ഞദാനാദികള്‍; താപസ്യ കര്‍മ്മവും
ശുദ്ധിയ്ക്ക്‌ കാരണഭൂതമെന്നോര്‍ക്കണം.

ശ്ലോകം - 6:

പാര്‍ത്ഥാ,ധരിച്ചാലും മാമകാ,ഭിപ്രായം
"ആസക്തിയും ഫലചിന്തയുമില്ലാതെ
ഏതുകര്‍മ്മങ്ങളും ആവശ്യം ചെയ്യണം
ആയതുതന്നെ മഹത്വം ധരിച്ചാലും.

ശ്ലോകം - 7:

"നിയമേന ചെയ്യും ധര്‍മ്മകര്‍മ്മാദികള്‍
വര്‍ജ്ജിക്കയെന്നതു സത്യവിരുദ്ധമാം.
അജ്ഞതകൊണ്ടുപേക്ഷിക്കുമനുഷ്ടാനം
"താമസ'മായി,പ്പരികീര്‍ത്തിക്കപ്പെടും."

ശ്ലോകം - 8:

ത്യാഗകൃത്യം ചെയ്തതിന്‍ ഫലം നേടുവാന്‍
'ഏതവന്‍ ബുദ്ധിമുട്ടാണെന്നു കല്‍പിച്ച്‌
ക്ലേശഹീനനായ്ക്കൊണ്ടു കര്‍മ്മകാര്യങ്ങള്‍
ത്യാജ്യകോടിയില്‍പ്പെടുത്തുന്നോനൊക്കില്ല".

ശ്ലോകം - 9:

ഇതുതാന്‍ കര്‍ത്തവ്യമെന്നുള്ള ചിന്തയില്‍
ഇച്ചയില്ലാതെ,യനുഷ്ടാന കര്‍മ്മങ്ങള്‍
ചെയ്തുതീര്‍ക്കുന്നതിനര്‍ജ്ജുനാ,മല്‍സഖേ'
തല്‍ത്യാഗം 'സാത്വിക' ധര്‍മ്മം ധരിച്ചാലും.

ശ്ലോകം - 10:

ത്യാഗിയും സാത്വിക ബുദ്ധിസ്ഥിരതനും
ഒന്നുമേസംശയംഹൃത്തിലില്ലാത്തോനും
കര്‍മ്മഫലദു:ഖ മേല്‍ക്കുകയില്ലെന്നും
ദു:ഖദകര്‍മ്മത്തെ വര്‍ജ്ജിക്കുമോര്‍ക്കുക.

ശ്ലോകം - 11:

ദേഹസ്ഥജീവിക്ക്‌ കര്‍മ്മം സമസ്തവും-
പാടെനിരസ്സിയ്ക്ക സാദ്ധ്യ മല്ലായ്‌വരും.
ഏതവന്‍ കര്‍മ്മഫലങ്ങള്‍ ത്യജിക്കുമോ
ആയവന്‍ 'ത്യാഗി'പദത്തിനു ചേര്‍ന്നവന്‍.

ശ്ലോകം - 12:

അനിഷ്ട,മിഷ്ട,മവചേര്‍ന്ന മറ്റൊന്നും
കര്‍മ്മഫലം മൂന്നുവിധം ജീവശേഷം
ത്യാഗഹീനര്‍ക്കനുഭവസിദ്ധം ദൃഢം
ത്യാഗികള്‍ക്കവ സിദ്ധവുമല്ലനുനം.

ശ്ലോകം - 13:

സാംഖ്യദര്‍ശനാന്തേ പ്രോക്തം ഇത്ഥമഞ്ചു-
കാരണങ്ങള്‍ കേള്‍ക്കുക, ഹേമഹാബാഹോ
മാമകമൊഴിയാലെ കര്‍മ്മസിദ്ധാര്‍ത്ഥം
ജ്ഞാനികളെപ്പോഴു,മറിയേണ്ടുന്നവ.

ശ്ലോകം - 14:

ജീവാത്മാവാകുംശരീരം; അതിന്‍'കര്‍ത്താ'-
വടുത്തതഞ്ചുഭിന്ന 'കരണ',ങളും,
നാലാമന്‍ പലവിധ 'ചേഷ്ട' കളപ്പോള്‍-
പ്പഞ്ചമമായിത്തീരും 'യാദൃച്ചികത'.

ശ്ലോകം - 15:

"ഗാത്രംവാക്ക്മനസ്സിത്യാദികൊണ്ടേവം-
ന്യായമായ്ത്തോന്നീതായാലുമില്ലെങ്കിലു-
മതില്‍ ഹേതുവായ്‌ മുന്നില്‍നില്‍ക്കുന്നത്‌
ഈയഞ്ചുകാരണ മെന്നുധരിച്ചാലും."

ശ്ലോകം - 16:

തല്‍പഞ്ചൈ കാരണം കര്‍മ്മങ്ങള്‍ക്കിരിക്കെ
ആരുപാര്‍ക്കുന്നുവോ കേവലാത്മാവിനെ
സംസ്കാരശൂന്യത കാരണം കര്‍ത്താവായ്‌
ആയവന്‍ ദര്‍ശിയ്ക്കയില്ലായഥാര്‍ത്ഥ്യത്തെ.

ശ്ലോകം - 17:

ആര്‍ക്കുഞ്ഞാന്‍ കര്‍ത്താവെന്ന ഭാവമില്ലയോ
ആരുടെബുദ്ധിയാസക്തമാകില്ലയോ
ആയൊ,രുവനീ ജനത്തെഹനിക്കുകില്‍
ബദ്ധനാകില്ലവന്‍; ഹനിക്കുന്നുമില്ല.

ശ്ലോകം - 18:

ജ്ഞാനംതത്‌വിഷയം ജ്ഞാതാവെന്നിങ്ങനെ
കര്‍മ്മചോദനം(പ്രേരണ) ത്രിവിധമറികനീ;
ഇന്ദ്രിയകര്‍മ്മകര്‍ത്താദികളെന്നുള്ള
കര്‍മ്മാശ്രമങ്ങളും മൂന്നെന്നറിയുക.

ശ്ലോകം - 19:

ജ്ഞാനവും കര്‍മ്മവും കര്‍ത്താവും ത്രിവിധം
സത്വാദിഗുണവ്യത്യാസം പ്രമാണിച്ചു
സാങ്ഖ്യശാസ്ത്രത്തില്‍പ്പറയുന്ന-
തും കേട്ടുധരിക്ക സംശയമെന്നിയേ.

ശ്ലോകം - 20:

വിഭക്തങ്ങളായ സര്‍വ്വഭൂതത്തിലും
അവ്യയവും അവിഭക്തവുമായുള്ള
ഏകഭാവത്തെ ഏതൊരുജ്ഞാനത്തിനാല്‍-
കാണുമോ തത്ജ്ഞാനം 'സാത്വിക'മോര്‍ക്കണം.

ശ്ലോകം - 21:

സകലഭൂതങ്ങളിലും ചരാചരം
ഏതൊരുജ്ഞാനത്താല്‍ അനേകത്വങ്ങളെ
വെവ്വേറെയായ്ക്കൊണ്ടു,വെവ്വേറെ കാണുന്നോ
തത്ജ്ഞാനം 'രാജസ'മായിഗണിച്ചിടം.

ശ്ലോകം - 22:

യഥാര്‍ത്ഥവുമല്ലാ പൂര്‍ണമല്ലാത്തതും
യുക്തിവിരുദ്ധവും ഷുദ്രവുമായുള്ള
ഏതൊരുജ്ഞാനത്തെ പൂര്‍ണ്ണമയ്ത്തോന്നുന്നോ
തത്‌ജ്ഞാനം 'താമസ'ജ്ഞാനമെന്നോര്‍ക്കുക.

ശ്ലോകം - 23:

ഏതവന്‍തെല്ലും ഫലകാംഷയില്ലാതെ-
നിസ്സങ്ങതയോടും രാഗദ്വേഷങ്ങളി-
ല്‍ തല്‍പ്പരനല്ലാഞ്ഞു കര്‍ത്തവ്യകര്‍മ്മങ്ങള്‍
ചെയ്‌വതിന്ന് സാത്വികകര്‍മ്മമെന്നുപേര്‍.

ശ്ലോകം - 24:

ഫലസിദ്ധിതല്‍പ്പരനായ്ക്കൊണ്ടേതവന്‍
ക്ലേശിച്ചഹങ്കാരത്തോടെയനുഷ്ഠിക്കും
സല്‍പ്പേരിനായുള്ള കര്‍മ്മംസമസ്തവും
'രാജസ്സ'കര്‍മ്മ നാമത്താലറിയുന്നു.

ശ്ലോകം - 25:

മോഹങ്ങള്‍ക്കടിമയായിട്ടേതൊരുവന്‍
ഭാവിഫലങ്ങളും നാശനഷ്ടങ്ങളും
പരദ്രോഹ പൗരുഷമേതും കാണാതെ
ചെയ്യുന്ന കര്‍മ്മങ്ങള്‍ 'താമസ' കര്‍മ്മമാം.

ശ്ലോകം - 26:

സാത്വികകര്‍മ്മത്തിന്നധിപനായ്‌ വരും-
ഏതൊരുവന്‍ നിരഹങ്കാരനും, ധൈര്യ-
മുത്സാഹശീലന്‍ നിസ്സങ്ങനും, സിദ്ധിയു-
മസിദ്ധിയും നിരാകരിക്കുന്നോ അവന്‍.

ശ്ലോകം - 27:

ആസക്തിയും ഫലമിച്ചിക്കുമേവനും
ധനകാംഷിയും പരദ്രോഹതല്‍പ്പരന്‍
ആഹ്ലാദദു:ഖാദികള്‍ക്കടിമയും ശു-
ചിത്വ(മില്ലാത്തോനും)ഹീനനും 'രാജസ'നായിടും.

ശ്ലോകം - 28:

താമസനായിഗണിക്കപ്പെടുന്നവന്‍
യോഗനിഷ്ഠാദിവിനയാവിഹീനനും
പ്രാക്രിതനും തഥ കര്‍മ്മവിമുഖനും
ദീര്‍ഘസൂത്രിമടിവിഷാദവും ദ്രിഢം.

ശ്ലോകം - 29:

ധനഞ്ജയ, ബുദ്ധിധൈര്യാതിഗുണങ്ങള്‍ക്ക്‌
ഹേതുവയ്‌ ത്രിവിധ ഭേദത്തെ പ്രത്യേക-
മുപദേശിക്കുന്നതുണ്ടുഞ്ഞാന്‍ കേള്‍ക്കുക-
ശ്രദ്ധയോടെയവയൊക്കെയും മല്‍സഖേ.

ശ്ലോകം - 30:

ഹേ പാര്‍ത്ഥ. കര്‍മ്മാ,കര്‍മ്മങ്ങളും ഭയവു-
മഭയവും, കര്‍ത്തവ്യാ,കര്‍ത്തവ്യങ്ങളും
മുക്തിയും ബന്ധവും ആരാലറിയുന്നോ
തല്‍ബുദ്ധി 'സാത്വിക' ബുദ്ധിയറിയുക.

ശ്ലോകം - 31:

ഏതൊരുബുദ്ധി ധര്‍മ്മാ,ധര്‍മ്മങ്ങളും
കാര്യാ,കാര്യങ്ങളും അയഥാര്‍ത്ഥ്യമെന്നു-
കാണുന്നോ ആ ബുദ്ധി പാര്‍ത്ഥാധരിച്ചാലും,
കേവലം 'രാജസ' ബുദ്ധിയെന്നുള്ളത്‌.

ശ്ലോകം - 32:

പാര്‍ഥ, മല്‍സഖേ, അജ്ഞാനാന്ധകാരത്തി-
ലേതൊരു ബുദ്ധി വിചാരിക്കുന്നുവോര-
ധര്‍മ്മത്തെ ധര്‍മ്മമെന്നും മറ്റുള്ളതെല്ലാം
വിപരീതമെന്നതും 'താമസ' ബുദ്ധി.

ശ്ലോകം - 33:

ധൈര്യസമേതനായ്‌ ഏതൊരുപ്രാണിയും
വ്യതിചലനമെന്യേ യോഗനിഷ്ടയാല്‍
ആഘാതങ്ങളെ,യെല്ലാം നിയന്ത്രിക്കുന്നോ
ആയത്‌'സാത്വിക' ധൈര്യമെന്നോര്‍ക്കനീ.

ശ്ലോകം - 34:

കുന്തീസുതനായ അര്‍ജ്ജുനാ കേള്‍ക്കനീ
ഏതൊരു ധൈര്യത്താല്‍ മാനുഷ്യന്‍ ധര്‍മ്മാര്‍ത്ഥ-
കാമം ധരിച്ചതിനാസക്തിയാല്‍ഫല-
മിച്ചിക്കുന്നോ അത്‌ 'രാജസ' മാകുന്നു.

ശ്ലോകം - 35:

പാര്‍ത്ഥിവരേന്ദ്ര സുനോ മമ വാക്കുകള്‍
ഏതൊന്നിനാല്‍ സ്വപ്നഭയദു:ഖാദികള്‍
ത്യാജ്യകോടിതന്നില്‍,തള്ളുന്നതില്ലയോ
ആധ്രിതി 'താമസ'മെന്നുധരിക്കുക.

ശ്ലോകം - 36 & 37:

ഭരതകുലശ്രേഷ്ഠാ,ര്‍ജ്ജുനാ കേള്‍ക്കണം
ത്രിവിധസുഖത്തെക്കുറിച്ചെന്‍ഭാഷിതം.
ഏതൊരുസുഖത്തില്‍ അഭ്യാസബലത്തെ-
ക്കൊണ്ട്‌രമിക്കയും ദു:ഖാന്ത്യേനിശ്ചയം
പ്രാപിക്കചെയ്യുന്നോ; ഏതുസുഖമഗ്രേ
വിഷസമമായും അന്ത്യേ,മൃതതുല്യ-
മാകുമാസുഖം ആത്‌മബുദ്ധിപ്രസാദ-
മാകകൊണ്ട്‌ 'സാത്വിക'മെന്നോര്‍ക്കവേണം.

ശ്ലോകം - 38:

രൂപരസശബ്ദാദിവിഷയങ്ങളും-
നേത്ര,രസാശ്രോത്രാദിന്ദ്രിയങ്ങളും
ചേര്‍ന്നാദ്യമമൃതമായും പിന്നെവിഷ-
മായും തോന്നുന്നുവോ തല്‍സുഖം 'രാജസം'.

ശ്ലോകം - 39:

ആദിമദ്ധ്യാന്തങ്ങളിലേതൊരുസുഖ-
മാത്മാവിന്‌ മോഹമുളവാക്കുന്നതു-
മാലസ്യാദികളില്‍നിന്നുണ്ടാകുന്നുവോ
ആ സുഖം 'താമസ'മെന്നുഗണിക്ക നീ.

ശ്ലോകം - 40:

ഭൂമിയിലോ സ്വര്‍ഗ്ഗത്തില്‍ ദേവന്മാരിലോ
കാണുകയില്ലെന്നു നിര്‍ണ്ണയം ത്രിവിധ-
പ്രകൃതിഗുണമുക്തയായൊന്നുവേറെ-
ത്രിഗുണാതീതന്‍ പരബ്രഹ്മമാകയാല്‍.

ശ്ലോകം - 41:

ശത്രുനാശനാ,സൂഷ്മമായറിഞ്ഞാലും
'സത്വാദിഗുണത്തെയടിസ്ഥാനമാക്കി-
യിട്ടല്ലോവിഭജനം ചെയ്തിതുകര്‍മ്മ-
ങളെനാലുവര്‍ണ്ണാശ്രമികള്‍ക്കെന്നത്‌.

ശ്ലോകം - 42:

ജ്ഞാനവിജ്ഞാനവും ഈശ്വരസേവയും
ഇന്ദ്രിയാദിയെ നിയന്ത്രിക്കയെന്നതും
ശൗചംക്ഷമവക്രതയില്ലായ്മകളും
ബ്രാഹ്മണ കര്‍മ്മ സ്വഭാവമറിഞ്ഞാലും.

ശ്ലോകം - 43:

ധൈര്യവും ശൗര്യവും തേജസ്സും ദാഷ്യവും
യുദ്ധമദ്ധ്യേ ഒളിച്ചോടാതിരിക്കയും
ഔദാര്യശീലവും പ്രഭുത്വഭാവവും
ക്ഷത്രിയധര്‍മ്മസ്വഭാവം ധരിച്ചാലും.

ശ്ലോകം - 44:

ശൂദ്രവൈശ്യാദി സ്വഭാവിക കര്‍മ്മങ്ങള്‍
ശൂദ്രനു 'സേവനം' ചെയ്കെന്ന കര്‍മ്മവും
വൈശ്യന്ന്‌ വാണിജ്യം ഗോരക്ഷണം കൃഷി
ഇത്യാദി ജന്‍മസിദ്ധമായ്‌ ധരിച്ചാലും.

ശ്ലോകം - 45:

അവരവര്‍തന്നുടെ കര്‍മ്മത്തില്‍ ദൃഢ-
നിഷ്ഠനായ്‌ മാനവര്‍ ലക്ഷ്യത്തെ നേടുന്നു.
സ്വകര്‍മ്മതല്‍പ്പരനേതുവിധം കാര്യ-
സിദ്ധിവരിക്കുന്നതെന്നതുകേള്‍ക്ക നീ?

ശ്ലോകം - 46:

പ്രാണിതന്‍ ചേഷ്ഠകള്‍ ആരില്‍നിന്നാകുന്നോ
ആരാല്‍ജഗത്തിന്നധിപനായ്‌ വാഴുന്നോ
ആസവ്യസാചിയെ സ്വസ്വകര്‍മ്മംകൊണ്ട്‌
പൂജിച്ച്‌ ലക്ഷ്യത്തിലെത്തുന്നു മാനുഷര്‍.

ശ്ലോകം - 47:

സ്വധര്‍മ്മമുത്തമം വിഗുണമെങ്കിലും
ശ്രേഷ്ഠമായപരധര്‍മ്മാനുഷ്ടാനത്തിലും
നിഷ്കാമകര്‍മ്മമനുഷ്ഠിക്കും കര്‍മ്മിക്ക്‌
എക്കാലവും പാപമേല്‍ക്കയില്ലാദൃഢം.

ശ്ലോകം - 48:

ദോഷഭൂയിഷ്ഠമാകിലും സ്വകര്‍മ്മത്തെ
തെല്ലുപോലും ത്യജിക്കേണ്ട,കൗന്തേയ
സര്‍വ്വകര്‍മ്മങ്ങളും ധൂമത്താലഗ്നിപോല്‍
മൂടപ്പെട്ടുകിടക്കുന്നതിദോഷത്താല്‍.

ശ്ലോകം - 49:

സര്‍വ്വകാര്യത്തിലും ആസക്തിയില്ലാതെ
ഇന്ദ്രിയാദിമനസ്സിനേയും ജയിച്ചെ-
പ്പോഴും കര്‍മ്മത്തില്‍ ഫലേശ്ച്ചയില്ലാത്തവന്‍
പരമനൈഷ്കര്‍മ്മ്യസിദ്ധിപ്രാപിച്ചീടും.

ശ്ലോകം - 50:

കേള്‍ക്കുക,കൗന്തേയ,സംഗ്രഹിച്ചോതുന്നു
നൈഷ്കര്‍മ്മ്യസിദ്ധി പ്രാപിച്ചവനെങ്ങിനെ
ബ്രഹ്മപദത്തിന്നധികാരിയാകതും
ആ ബ്രഹ്മജ്ഞാനം പരമകാഷ്ഠ: ദൃഢം.

ശ്ലോകം - 51-52-53:

ഏതൊരുവന്‍ നിര്‍മ്മലമാനസ്സനാകുന്നോ-
നിഷ്കാമകര്‍മ്മസാധകങ്ങളില്‍ക്കൂടി
ആയവന്‍ധൈര്യത്താലാത്മനിയന്ത്രണം
സാധിച്ചുവിഷയാസക്തിത്യജിച്ചേവ-
മുപേക്ഷിക്കുക രാഗദിദ്വേഷങ്ങള്‍
പിന്നെ ഏകാന്തമായ്‌ മിതാഹാരിയായി-
ധ്യാനനിരതനായ്തീരുന്നോന്‍നിര്‍മ്മലന്‍-
പരബ്രഹ്മനായ്‌ത്തീരുവാനര്‍ഹനാം.

ശ്ലോകം - 54:

ആവിധം ബ്രഹ്മമായ്‌തീര്‍ന്നവന്‍ നിര്‍മ്മലന്‍
പ്രസന്നചിത്തനും ദു:ഖ വിഹീനനും
ആഗ്രഹമില്ലാതെ സര്‍വ്വഭൂതത്തിലും
സമദര്‍ശിക്കെന്നില്‍ ഭക്തിഭവിക്കുനു (ലഭിക്കുന്നു).

ശ്ലോകം - 55:

തല്‍ഭക്തികൊണ്ടവനെന്നെയറിയുന്നു
ആരുഞ്ഞാനെന്നതും എങ്ങനെയെന്നതും
എന്നെയറിഞ്ഞതിന്‍ ശേഷമവനുമ-
ല്‍ കാരുണ്ണ്യംകൊണ്ട്‌ സായൂജ്യം സിദ്ധിക്കുന്നു.

ശ്ലോകം - 56:

എന്നെസദാകാലം സര്‍വ്വകര്‍മ്മാദിയാല്‍
ഏതൊരുവന്‍ പരമാശ്രയിക്കുന്നുവോ
മല്‍പ്രസാദത്തിന്നവനര്‍ഹനാവതു-
മാത്രമോ,യെന്‍പദം പ്രാപിക്കും നിശ്ചയം.

എസ്‌.ലോകം - 57:

സര്‍വ്വകര്‍മ്മങ്ങളും മനസാ എന്നില-
ഋപ്പിച്ചുമല്‍പ്രസാദം പരമോല്‍കൃഷ്ടമായ്‌-
ക്കണ്ടിട്ട്‌ ബുദ്ധിയോഗസ്തനായിസ്സദാ-
ചിന്തിക്കണമെന്നെ,യെന്നതറിഞ്ഞാലും.

ശ്ലോകം - 58:

മല്‍പ്രസാദകൊണ്ട്‌ സര്‍വ്വക്ലേശങ്ങളും
മറികടക്കേണമെന്നെഭജിച്ചു നീ;
നാശംനിനക്കു ഭവിക്കുമെന്ന്‌ ദൃഢം
ലേശമഹങ്കാരതല്‍പ്പരനാകുകില്‍.

ശ്ലോകം - 59:

വ്യര്‍ത്ഥമാകും തവ നിശ്ചയം നീയുദ്ധം-
ചെയ്കയില്ലെങ്കിലഹങ്കാരദാര്‍ഢ്യത്താല്‍.
പ്രകൃതിതന്‍ നിശ്ചയം വ്യര്‍ത്ഥമാവില്ല
യുദ്ധമനുഷ്ടിക്ക ക്ഷത്രിയധര്‍മ്മമാം.

ശ്ലോകം - 60:

കൗന്തേയ, സ്വസ്വഭാവിക കര്‍മ്മബദ്ധന്‍
ഏതൊന്നു ചെയ്‌വാന്‍ മടികാണിചീടുന്നോ
തല്‍ക്കര്‍മ്മമെല്ലാം കഥയില്ലായ്മമൂലം
വിലക്കാന്‍ നീ,യസ്വതന്ത്രനാണു നൂനം.

ശ്ലോകം - 61:

സര്‍വഭൂതാദിതന്‍ ഹൃദയമദ്ധ്യത്തിങ്കല്‍
സര്‍വേശ്വരന്‍ കുടികൊള്ളുന്നിതര്‍ജ്ജുനാ-
മായയാല്‍ ദാരുയന്ത്രംപോല്‍ഭ്രമിപ്പിച്ചെ-
ല്ലായിപ്പോഴുമ്മോര്‍ക്കണം ചിത്തത്തില്‍ മല്‍സഖേ.

ശ്ലോകം - 62:

ആഹൃദസ്ഥനാ,മീശ്വരന്‍ തന്നെനീ
മാതാപിത്രുഗുരുസുഹൃത്‌ ഭാവേന
പ്രാപിക്കണം ശരണാര്‍ത്ഥമപ്പോള്‍വരും
ശാശ്വതസ്താനവും ശാന്തിയും ഭാരത.

ശ്ലോകം - 63:

ഇപ്രകാരം ഞാനുപദേശമായ്‌ചൊന്ന-
പരമരഹസ്യമാം ശാസ്ത്രതത്വങ്ങളെ
യുക്തിയുക്തം താന്‍ നിരുപണം ചെയ്തിട്ട്‌
ഇച്ചയേതോ അത്‌ സ്വീകരിച്ചീടേണം.

ശ്ലോകം - 64:

ഗീതാരഹസ്യം പറയുന്നതുണ്ടിനീ-
കേള്‍ക്കണം ശ്രദ്ധയോടെയവയൊക്കവേ
ഇഷ്ടരില്‍ ശ്രേഷ്ഠനായ്‌ വാഴുന്നുനീയെനി-
ക്കെന്നു കരുതിപ്പറയുന്നിതേവിധം.

ശ്ലോകം - 65:

പ്രേമപ്രഭാവേന നിത്യവുമെന്നെനീ
ഏകാഗ്രചിത്ത: ശരണം ഗമിക്കണം
എന്നില്‍ദൃഢമായ വിശ്വാസം പൂണ്ടു നീ-
ഭക്ത്യാഗമിക്കുകില്‍ മുക്തിയും നിശ്ചയം.

ശ്ലോകം - 66:

ധര്‍മ്മങ്ങളെല്ലാമുപേക്ഷിച്ചുകൊണ്ടു നീ
എന്നെയൊരാളെശരണംപ്രാപിക്കുകില്‍
സകലപാപവിമുക്തനായ്‌ത്തീര്‍ന്നിട്ട്‌
ദു:ഖ്‌ങ്ങളെല്ലാം ഉപേക്ഷിക്കു ഭാരത.

ശ്ലോകം - 67:

എന്നാലുപദേശരൂപേണചൊല്ലിയ
തത്വശാസ്ത്രം തപോനിഷ്ഠാവിഹീനനും
ഭക്തിഹീനര്‍ക്കും പരദോക്ഷകാംഷിക്കും
ചൊല്ലിക്കൊടുത്തുകൂടെന്നതറിഞ്ഞാലും.

ശ്ലോകം - 68:

ഇങ്ങിനെയുള്ളയീഗീതാരഹസ്യത്തെ
മല്‍ഭക്തന്മ്മാര്‍ക്കുപദേശിക്കുന്നുവോ-
തല്‍ഭക്തനുത്തമഭക്തനയ്‌ മാറിയി-
ട്ടെന്നെ പ്രാപിക്കുമതിനില്ല സംശയം.

ശ്ലോകം - 69:

ഗീതോപ,ദേഷ്ടാവായ്‌ വാഴുമവനേക്കാള്‍
മല്‍പ്രിയമേറുകയില്ല മറ്റാരോടും
അവ്വണ്ണം പ്രിയതരനായൊരുവനും
ഭൂവിങ്കലുണ്ടാകയില്ലെന്നു നിര്‍ണ്ണയം.

ശ്ലോകം - 70:

നമ്മുടെ സംവാദം ആരാല്‍ പഠിക്കുമോ
ജ്ഞാനയജ്ഞത്താലവന്‍ പരമോത്തമ-
നായി എക്കാലവും എന്നെമറികട-
നീടുമതിനില്ല സംശയമേതുമേ.

ശ്ലോകം - 71:

പ്രാപിച്ചിടും ശുഭലോകം നരനവന്‍
ശ്രദ്ധയോടുമനസൂയ,യോടുമവ-
നീസംഭാഷണം ശ്രവിച്ചീടുകെന്നാകി
ലോപാപമുക്തനയ്‌ സന്നേഹമില്ലതില്‍.

ശ്ലോകം - 72:

ശ്രദ്ധയോടേകാഗ്രചിത്തനായ്‌കേട്ടുവോ
പാര്‍ത്ഥാ,നീനക്കുപദേശിച്ചതൊക്കവേ?
നിന്‍റെയജ്ഞാനസംമോഹ,മശേഷവും
വിനാശം പ്രാപിച്ചുകാണുകയില്ലയോ?

ശ്ലോകം - 73:

ഇത്ഥം പരഞ്ഞതുകേട്ടര്‍ജുനന്‍ ചൊന്നാന്‍
"ത്വല്‍പ്രസാദത്താലെന്‍ മതിഭ്രമം പാടെ
ശമിച്ചാത്മബോധം വീണ്ടെന്നിലച്ച്യുതാ-
താവകസന്ദേശം ഭക്ത്യാഗ്രഹിച്ചതില്‍".

ശ്ലോകം 74 & 75:

ഈവിധം പാര്‍ത്ഥനും കൃഷ്ണനും തമ്മിലു-
ള്ളത്ഭുത അസംവാദം ശ്രവിച്ചിതാശ്ചര്യം.
വ്യാസപ്രസാദേന ആയോഗം കേട്ടുഞ്ഞാന്‍
കൃഷ്ണനാ,ലോതുന്ന പോലവേ നേരിട്ട്‌.

ശ്ലോകം - 76, 77, 78.

കൃഷ്ണാര്‍ജ്ജുനന്മാര്‍തന്‍സംവാദം മന്നവാ-
സ്മരിച്ചിട്ടാനന്ദം കൊള്ളുന്നു ഞാനെന്നും.
ശ്രീഹരിതന്നുടെ രൂപംസ്മരിച്ചുഞ്ഞാ-
നെപ്പോഴും കോള്‍മയിര്‍കൊള്ളുന്നുവിസ്മയാല്‍.
കൃഷ്ണന്‍ യോഗേശ്വരന്‍ പാര്‍ത്ഥന്‍ ധനുര്‍ദ്ധരന്‍
പക്ഷത്തില്‍ വിജയൈശ്വര്യാദികള്‍ ദൃഢം.

(ഇതിരാജുവിരചിതം ഭാഷാഗീതാഷ്ടാദശാദ്ധ്യായ:).

മുംബൈ, ഡോംബിവലി.
സെപ്റ്റെംബര്‍ 5, 2007.