ഇരയിമ്മൻ തമ്പി - ഒരു ഗുരുവായൂർ ഭക്തനോ?"
ഓമനതിങ്കൾക്കിടാവോ നല്ല കോമളത്താമര പൂവോ!" എന്നാരംഭിക്കുന്ന താരാട്ട് കേട്ട് നിർവ്വൃതിയടയാത്ത, അതു പാടി തങ്ങളുടെ ഒമനമക്കളെ ഉറക്കാത്ത അമ്മമാരോ മലനാട്ടിൽ ഉണ്ടായിരിയ്ക്കാനിടയില്ല.സ്വാതിയുടെ പിറവിയുമായി ബന്ധപ്പെട്ടാണ് പ്രസ്തുത കൃതിയുടെ നാമം നിലനിൽക്കുന്നത് ഇതിന്റെ വിശദാംശങ്ങൾ ഗവേക്ഷണം ചെയ്ത് കണ്ടുപിടിയ്ക്കേണ്ടതായിട്ടുണ്ട്. തന്റെ ഓമനപ്പൈതലിനോട് അമ്മമാർക്കുണ്ടാകുന്ന മൃദുലവികാരങ്ങളും, വാത്സല്യവും ഉടനീളം പതിഞ്ഞിരിക്കുന്നതുകൊണ്ട് ശ്രവണമാത്രയിൽത്തന്നെ പിഞ്ചോമനകൾ ഉറങ്ങാൻ തുടങ്ങുന്നു. ലോകസാഹിത്യത്തിൽ മുഴുവൻ തിരഞ്ഞാലും ഇത്രയും മനോഹരമായ ഒരു താരാട്ട് കണ്ടുകിട്ടുക വിഷമമാണെന്നുള്ളതിന് തെളിവാണ് പാശ്ചാത്യസംഗീതശാസ്ത്രപണ്ഡിതനായ "ഫോക്സ് സ്ട്രേൻജ്‌വേയ്സ്" തന്റെ "മൂസിക്ക് ഓഫ് ഹിന്ദുസ്ഥാൻ" എന്ന കൃതിയിൽ ഈ താരാട്ട് ഇംഗ്ലിഷിൽ തർജ്ജമ ചെയ്ത്, പാടുന്ന രീതി പാശ്ചാത്യ മട്ടിൽ സ്വരപ്പെടുത്തി ചേർത്തിരിക്കുന്നത്. തിരുവിതാംകൂർ രാജസദസ്സിൽ, രണ്ടു റാണിമാരുടേയും, മൂന്ന് രാജാക്കന്മാരുടേയും, ഭരണകാലത്ത്, കവിസാർവ്വഭൗമൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ കൊട്ടാരത്തെ അലംകരിച്ചിരുന്ന ഒരമൂല്യ രത്നമായ ഇരയിമ്മൻ തമ്പിയാണ് ഈ താരാട്ടിന്റെ കർത്താവ്. കരമന അണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന് പ്രസിദ്ധിപെറ്റ കുടുംബത്തിൽ പാർവ്വതിപ്പിള്ളത്തങ്കച്ചിയുടേയും, ചേർത്തലനടുവിലെ കോവിലകത്ത് കേരളവർമ്മ ശാസ്ത്രി തമ്പാന്റേയും പുത്രനായി കൊല്ലവർഷം 958-ൽ (1782) തമ്പി ഭൂജാതനായി. അച്ഛന്റെയും, മൂത്താട്ട് ശങ്കരൻ ഇളയതിന്റേയും അടുക്കൽനിന്ന് യഥാവിധി സംകൃതവും, മലയാളവും, ശാസ്ത്രങ്ങളും അഭ്യസിച്ചു. ധർമ്മരാജാവെന്ന് വിശ്വവിഖ്യാദതനായ കാർത്തിക തിരുനാളിന്റെ കാലത്ത്, നന്നേ ചെറുപ്പത്തിൽ തമ്പി കവിതകൾ എഴുതുവാൻ തുടങ്ങി. രാജാവിന്റെ പ്രോത്സാഹനവും, രാജസദസ്സിലെ സന്ദർഭോചിതമായ സാഹചര്യങ്ങളും തമ്പിക്ക് ഒരുത്തമ കവിയും, ആട്ടക്കഥാകാരനും, വാഗ്ഗേയകാരനും ആകാനുള്ള കളമൊരുക്കി. ആട്ടക്കഥാസാഹിത്യത്തിന് തമ്പിയിൽ നിന്ന് കിട്ടിയിട്ടുള്ള മൂന്നു കഥകളും വിലമതിക്കാനാവാത്ത മുതൽക്കൂട്ടാണ്. ആടിക്കാണാനും പാടിക്കേൾക്കാനും ഒരു പോലെ ഉത്തമങ്ങളാണ് തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ അട്ടക്കഥകൾ. ശാസ്ത്രീയസംഗീതത്തിന്റെ നാനാവശങ്ങളും തമ്പിക്കധീനമായിരുന്നു വെന്ന് അദ്ദേഹത്തിന്റെ കഥകളിപ്പദങ്ങളിൽ നിന്നും വ്യക്തമാണ്. പ്രസിദ്ധിയാർജ്ജിച്ചചില പദങ്ങൾ താഴെ കൊടുക്കുന്നു. കീചകവധം:ശശിമുഖീ, വരിക - കാമോദരി - ചെമ്പടമാലിനീരുചിരഗുണ - പാടി - ചെമ്പട.ഉത്തരാസ്വയംവരം:ജയജയ! നാഗകേതന - കാമോദരി - ചെമ്പട.വീരവിരാടകുമാരവിഭോ - കുമ്മി.(വിരാട രാജപുത്രനായ ഉത്തരനും, അന്ത:പുരസുന്ദരിമാരുമായുള്ള മദനകേളിയാണ് സന്ദർഭം).ദക്ഷയാഗം:പൂന്തേൻവാണി - കാമോദരി - ചെമ്പട.കണ്ണിണയ്ക്കാനന്ദം - കല്യാണി - ചെമ്പട."ക്ഷോണീന്ദ്രപത്നിയുടെ വാണീം", എന്നു തുടങ്ങുന്ന "കീചകവധത്തിലെ" ദണ്ഡകം അർത്ഥചമത്‌കാരം തുളുമ്പിനിൽക്കുന്നവയും, സന്ദർഭോചിതവുമായ സൃഷ്ടിയാണ്. വിരാട പത്നി സുഭേഷ്ണ, തന്റെ സഹോദരനായ കീചകന്റെ കിടപ്പറയിലേക്ക് വീഞ്ഞുമായി അസ്സമയത്ത് പോകുവാൻ പാഞ്ചാലിയോടാജ്ഞാപിക്കുമ്പോൾ, പാഞ്ചാലിക്കുണ്ടാകുന്ന വിവിധഭാവഭേദങ്ങളാണ് സന്ദർഭം. ഇതുപോലുള്ള പല വികാരോജ്ജ്വലവും, രസ്സാത്മകവുമായ സന്ദർഭങ്ങൾ (ഭാവങ്ങൾ) ഈ മൂന്നു സൃഷ്ടികളിൽ നിന്നും കണ്ടെടുക്കാൻ കഴിയും. തമ്പിയുടെ കവനചാതുരി ഉൽകൃഷ്ടമായി പരിലസ്സിക്കുന്നത് ആട്ടക്കഥകളിലാണെങ്കിലും മറ്റു രചനകളായ കിളിപ്പാട്ടുകൾ (വാസിഷ്ഠം, രാസക്രീഡ), തിരുവാതിരപ്പാട്ട് (സുഭദ്രാഹരണം), നവരാത്രിപ്രബന്ധം, മുറജപം പാന, കീർത്തനങ്ങൾ, പദങ്ങൾ, വർണ്ണങ്ങൾ, മുക്തകങ്ങൾ എന്നിവയും ആ കാവ്യസമുദ്രത്തിലെ മുത്തുകളായി എന്നും പ്രശോഭിക്കുന്നു. ഇവയിൽ ദാക്ഷീണാത്യസംഗീതത്തിന് തമ്പിയുടെ സംഭാവനകളായ വർണ്ണം, പദം, കീർത്തനം മുതലായവ പ്രത്യേകിച്ചും സ്മരണീയങ്ങൾ തന്നെ. അവയുടെ ഒരു സാമാന്യ വിമർശ്ശനം ഈ ലേഖനത്തിന്റെ മുഖ്യ ഉദ്ദേശമാകുന്നു.ദാക്ഷീണാത്യ സംഗീതത്തിന് കേരളത്തിന്റെ സംഭാവനയെക്കുറിച്ച് പറയുമ്പോൾ ആദ്യം സ്മരിക്കേണ്ടത് സ്വാതിതിരുനാൾ മഹാരാജാവിനെയാണ്. അതിനടുത്ത സ്ഥാനം അർഹിക്കുന്നത് തമ്പി തന്നെയാണെന്ന് വിതർക്കിതമാകുന്നു. അദ്ദേഹം 500-ൽ പരം കൃതികൾ രചിച്ചിട്ടുള്ളതായിപ്പറയപ്പെടുന്നുണ്ടെങ്കിലും, പലതവണകളായി കണ്ടുകിട്ടിയിട്ടുള്ളത് നൂറോളം കൃതികളാണ്. മലയാളം, സംസ്കൃതം എന്നീ ഭാഷകളിലാണ് തമ്പിയുടെ രചനകൾ മിക്കവാറും കാണുന്നത്. പുറമെ തമിഴിലും രണ്ടു മൂന്നു കൃതികൾ കണ്ടുകിട്ടിയിട്ടുണ്ട്. തമിഴ്‌കൃതികൾ അദ്ദേഹത്തിന്റെ തന്നെയാണെന്ന് മതിയായ ലക്ഷ്യങ്ങളില്ലെങ്കിലും, പത്മനാഭ മുദ്രയുള്ളതുകൊണ്ട് അദ്ദേഹത്തിന്റെതന്നെയെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. സാഹിത്യ മർമ്മജ്ഞന്മാർ വരുത്താനിടയിലാത്ത ചില തെറ്റുകളും അവയിൽ കാണുന്നതുകൊണ്ട് ഇവയും തമ്പിയുടെ തന്നെ രചനകളായിരിക്കാം, എന്ന് പണ്ഡിതപക്ഷമുണ്ട്. തമിഴ് കൃതികൾക്ക് പ്രചാരം ഒട്ടുംതന്നെയില്ല.ഗുരുമുഖത്തുനിന്ന് സംഗിതതത്ത്വങ്ങൾ പഠിച്ചതായി രേഖകൾ ഒന്നും ഇല്ലെങ്കിലും, പ്രായോഗികതലത്തിലും, സിദ്ധാന്തത്തിലും അപാര പണ്ഡിത്യം നേടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സംഗീത കൃതികൾ സാഷ്യം വഹിക്കുന്നു. കർണ്ണാടക സംഗീതത്തിന്റെ തനി തഞ്ചാവൂർ ഛായ തിരുവിതാംകൂറിൽ ആവാഹിക്കപ്പെട്ടത് സ്വാതിതിരുനാളിന്റെ കാലത്താണ്. അതിന് മുൻപ് ഈ സമ്പ്രദായം കേരളത്തിൽ പല ദിക്കിലും ആവിർഭവിച്ചിട്ടുണ്ടായിരുന്നെങ്കിലും, സാർവ്വത്രികമായ അംഗികാരം കിട്ടിയിരുന്നില്ല. മഹാരാജാവിനെ സംഗീതം പഠിപ്പിക്കുവാൻ വന്ന പ്രഗത്ഭരായ സംഗീതജ്ഞന്മാരുമായുള്ള സഹവാസവും, കേരളത്തിൽ മുമ്പേ നിലനിന്നിരുന്ന ശാസ്ത്രീയ സംഗീതത്തിലുള്ള പാണ്ഡിത്യവും നിമിത്തം തമ്പിക്ക് തഞ്ചാവൂർ സംഗീതത്തിന്റെ സൂഷ്മതത്വങ്ങൾ നിഷ്‌പ്രയാസമായ് ഭവിച്ചതിൽ അത്ഭുതമില്ല. മൂലതത്വങ്ങൾ മനസ്സിലാകിയാൽ പിന്നെ തമ്പിയേപ്പോലുള്ള പണ്ഡിതന്മാർക്ക് ഗാനരചന ഒരു വിനോദമായി മാറുമെന്നുള്ളതാണ് വാസ്തവം. സമകാലികരായിരുന്നതുകൊണ്ടും ഒരേ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടും, തമ്പിയുടേയും, സ്വാതിതിരുനാളിന്റെയും, പരമേശ്വരഭാഗവതരുടേയും രചനകൾക്ക് ബാഹ്യദൃഷ്ട്യാ സാമ്യത തോന്നുമെങ്കിലും സൂഷ്മമായ് വിശകലനം ചെയ്തുനോക്കിയാൽ ആസ്വാദനസ്വഭാവം വ്യത്യസ്ഥമായനുഭവപ്പെടും. ഇക്കാരണത്താൽത്തന്നെ തമ്പിയുടെ കൃതികൾ സ്വാതിതിരുനാളിന്റെതെന്നോ, പരമേശ്വരഭാഗവതരുടേതെന്നോ (സമകാലികരായ ചോളദേശഗാനകൃത്തുക്കളുടേതെന്നോ) മറിച്ചോ ഉള്ള വാദകോലാഹലങ്ങൾ അസ്ഥാനത്താണെന്നു വന്നുകൂടുന്നു.തമ്പിയുടെ കണ്ടുകിട്ടിയിട്ടുള്ള അഞ്ച് വർണ്ണങ്ങളും ഉൽകൃഷ്ടരചനകളാണ്. മൂന്ന് പദവർണ്ണങ്ങൾ സംസ്കൃതത്തിലും, ഒരു പദവർണ്ണവും, ഒരു സ്തവവർണ്ണവും മലയാളത്തിലുമാണ് രചിച്ചിട്ടുള്ളത്. പദവർണ്ണങ്ങൾ സധാരണഗതിയിൽ ശൃംഗാരപരമായിരിക്കും. എന്നാൽ അതിൽനിന്നും വ്യത്യസ്തമായരീതിയിൽ ദേവന്മാരെ സ്തുതിപരങ്ങളായി സാഹിത്യത്തിൽ ഉൾക്കൊള്ളിക്കുന്നവ സ്തവവർണ്ണങ്ങളെന്ന പേരിനർഹമാണ്. ഇത്തരം രചനകൾ സ്വാതിതിരുന്നാളും, ഇരയിമ്മൻതമ്പിയും മാത്രമേ രചിച്ചിട്ടുള്ളതായി അറിവുള്ളു.കേരളത്തി ചില ഗായകരും, ഭരതനാട്യക്കാരും, മോഹിനിയാട്ടക്കാരും സാധാരണയായി അവരുടെ പരിപാടികളിൽ ഉൾപ്പെടുത്തിവരുന്നതും, തമ്പിയുടെ രചനാവൈഭവം എടുത്തുകാണിക്കുന്നതും ആയ ചില ഗാനങ്ങൾ താഴെ കൊടുക്കുന്നു. 1). വർണ്ണങ്ങൾ: അംബ, ഗൗരി, ഗിരികന്യേ-ആരഭി-അടന്ത;മനസിമേ പരിതാപം ദുസ്സഹമയ്യോ-ശങ്കരാഭരണം-ചെമ്പട(മലയാളം); സായം കീം മേ-നീലാംബരി-ചെമ്പട(സംസ്കൃതം); തവസാഭിമതാ-ഭൈരവി-പഞ്ചാരി(സംസ്കൃതം); 2) കീർത്തനങ്ങൾ: പാഹി നിഖില ജനനി-നാട്ട-ചെമ്പട (സംസ്കൃതം); വരദേ ശശിധര-തോടി-പഞ്ചാരി; കരുണചെയ്,വാനെന്തു- ശ്രീ-ചെമ്പട; നീലവർണ്ണ പാഹിമാം-സുരുട്ടി-ചെമ്പട; അടിമലരിണതന്നെ-മുഖാരി-ചെമ്പട(മലയാളം).3) പദങ്ങൾ: ആരോടുചൊൽ,വേൻ-ഇന്ദിസ-ചെമ്പട; പ്രാണനാഥനെനിക്കുനൽകിയ-കാമോദരി-ചെമ്പട; വരനോസ്മരനോ-നീലാംബരി-ആദി; കാമകൃതേ കാന്ത-യദുകുലകാംബോജി.ഇന്ന് വളരെ പ്രചാരത്തിലില്ലാത്തവയും, എന്നാൽ പണ്ട്,കാലങ്ങളിൽ കേരളത്തിൽ പ്രചാരത്തിലിരുന്നവയെന്നും അനുമാനിയ്ക്കാവുന്ന കുകുഭ, ഇൻ ദിശ എനീ രാഗങ്ങളിൽ തമ്പി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.തമ്പിയുടെ കണ്ടുകിട്ടാത്ത കൃതികൾ തേടിപ്പിടിച്ച് പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ സംഗീതപ്രേമികൾ കാര്യമായി ശ്രമിച്ചതായി അറിവില്ല. കണ്ടുകിട്ടിയവയെയിൽത്തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളവ വളരെ കുറവാണ്. തമ്പിയുടെ കൃതികൾ എല്ലാംതന്നെ സംഗീതപ്രിയന്മാർക്കെന്നപോലെ സഹൃദയർക്കും അസ്വാദന ജനകമാണ്. എന്തുകൊണ്ടെന്നാൽ, രസാത്മകമായ സംഗീതം ഉൾക്കൊള്ളുന്നതിനു പുറമെ ഈ കൃതികളെല്ലാം ഉത്തമകാവ്യങ്ങളുമാണെന്നതുതന്നെ. അതുകൊണ്ട് മുകയ്യെടുക്കുന്ന പ്രസിദ്ധീകരണശാലകൾക്ക് തമ്പിയുടെ കൃതികൾ സമാഹരിച്ച് അച്ചടിച്ചാൽ ഒരു നല്ല ശതമാനം ലാഭമുണ്ടാക്കാൻ സാധിക്കുമെന്നത് ഒരു സത്യമാണ്. ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിലൂടേയും, ചില കേരളീയ ഗായകരിലൂടേയും, തമ്പിയുടെ ഗാനങ്ങൾ നാമമാത്രമായി കേൾക്കാമെന്നല്ലാതെ, അർഹിക്കുന്ന തരത്തിൽ അവയെ പ്രചരിപ്പിക്കുന്നതായോ, പ്രചരിപ്പിക്കുവാൻ ശ്രമങ്ങൾ നടക്കുന്നതായോ അറിവില്ല. കേരള ജനത ആദ്യകാലങ്ങളിൽ തമിഴ് നാട്ടുകാരോ, തെലുങ്കാനക്കാരോ, കർണ്ണാടകക്കാരോ പുലർത്തിയിരുന്ന ആരാധന മനോഭാവം, കർണ്ണാടകാംഗീതത്തോട് കാണിച്ചിരുന്നില്ല. ഇന്നതിന് ചിലമാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. സംഗീത വിദ്യാലയങ്ങൾ പലതും കേരളത്തിൽ വന്നുതുടങ്ങിയതോടുകൂടി ശാസ്ത്രീയസംഗീതം പ്രഗത്ഭമാംവണ്ണം കൈകാര്യം ചെയ്യാൻ സാധിക്കുന്ന യുവഗായകർ ഉണ്ടാകാൻ തുടങ്ങി. ഇതരസംസ്ഥാനങ്ങളിലെ ഗായകരോട് കിടപിടിച്ചുനിൽകാൻ പോന്ന പല ഗായകരും നമുക്കിന്നുണ്ട്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ഇതര ദക്ഷിണേന്ത്യൻ ഭാഷാഗാനങ്ങളോട് സമാനത പുലർത്തുന്ന ഒരു ഗാനസമ്പത്ത് നമുക്കുണ്ടായിട്ടും അവയിൽ ഒന്നുപോലും ഈ സംഗീതജ്ഞരുടെ കച്ചേരികളിൽ കേൾക്കാൻ കഴിയാത്തത് പരിതാപകരം തന്നെ.സംഗീതാസ്വാദനത്തിന് ഭാഷ ഒരു പ്രശ്നമല്ലാ എന്ന് പറയാറുണ്ടെങ്കിലും, സാഹിത്യാർത്ഥം മനസ്സിലാക്കിയുള്ള ആസ്വാദനത്തിനൊരു പ്രത്യേകത വേറെയാണ്. കേരളത്തിൽത്തന്നെ തെലുങ്കോ, തമിഴോ അറിയാതെ മറുനാട്ടുകാരായ ഗായകരുടെ കച്ചേരികേട്ട് ആത്മനിർവ്വൃതി അടയുന്ന അനേകംപേർ ഉണ്ട്. ഈ അവസ്ഥ മനസ്സിൽ വച്ചുകൊണ്ട്, മറുനാട്ടിൽ കച്ചേരികൾ നടത്തുന്ന കേരളഗായകർ, തമ്പിയുടേയും മറ്റും മലയാള ഗാനങ്ങൾ കച്ചേരികളിൽ ഉൾക്കൊള്ളിച്ച്, ഭാഷ അറിയാതിരുന്നാലും സംഗീതാസ്വാദനം സാധിക്കുമെന്ന് അവരെ മനസ്സിലാക്കി കൊടുക്കണം. എന്നാൽ മാത്രമേ, മലയാള ഗാനങ്ങൾക്ക് അംഗീകാരം കിട്ടുകയുള്ളു. അറിഞ്ഞോ അറിയാതേയോ അവഗണനയുടെ മൂടുപടത്തിൽ ഒളിഞ്ഞു കിടക്കുന്ന തമ്പിയുടെ സംഗീതസത്തകളെ പുറത്തുകൊണ്ടുവരാനും, വേണ്ടത്ര പ്രചാരം നൽകുവാനും, അദ്ദേഹത്തിന്റെ അനുയായികളെന്നഭിമാനിക്കുന്ന നമ്മുടെ സംഗീതപ്രേമികൾക്ക് ഒരു കടമയില്ലെ? കർണ്ണാടക സംഗീതത്തിന്, കേരള സംഗീതത്തിന് പ്രത്യേകിച്ച്, മറക്കാനാവാത്ത അമൂല്യനിധികൾ സംഭാവന ചെയ്ത്, കിരീടത്തിന് വർണ്ണചുട്ടികളെന്നപോലെ, സംഗീത സഹിത്യ സാമ്രാജ്യത്തിലെ ഉജ്ജ്വല നക്ഷത്രമായി ശോഭിച്ച തമ്പി 1856-ൽ എഴുപത്തിനാലാം വയസ്സിൽ അന്തരിച്ചു. അച്ഛന്റെ കാൽപാടുകളെ പിൻതുടർന്ന മകൾ, കുട്ടിക്കുഞ്ഞു തങ്കച്ചിയെ ഈ അവസരത്തിൽ സ്മരിക്കുന്നത് ഉചിതമായിരിക്കും. "മുറ്റത്തെ മുല്ലക്ക് മണമില്ല" എന്ന പഴംചൊല്ല് തമ്പിയുടെ സംഗീത കൃതികളുടെ കാര്യത്തിൽ ഇവിടെ ഓർമ്മിക്കുന്നത് നന്നായിരിക്കും. തമ്പിയൊരുത്തമ ശ്രീകൃഷ്ണഭക്തനും അതിലുപരി ഒരുഗുരുവായൂർ ഭക്തനൊ ആയിരുന്നില്ലെ എന്നനുമാനിക്കാൻ വകതരുന്നതാണ് അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ. നമുക്കേവർക്കും സുപരിചിതമായ ഗുരുവായൂരപ്പനെ പ്രകീത്തിച്ചുകൊണ്ടദ്ദേഹം എഴുതിയിട്ടുള്ള ശ്രീരാഗ കീർത്തനം "കരുണചെയ്,വാനെന്തു താമസം കൃഷ്ണ", നീലവർണ്ണപാഹിമം", അടിമലരിണതന്നെ", തുടങ്ങിയവ ഈ വിഷയത്തിൽ നമുക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്.തമ്പിയുടെ തമിഴ് കീർത്തനങ്ങളെക്കുറിച്ച് മുമ്പ് പറയുകയുണ്ടായല്ലൊ. അക്കൂട്ടത്തിൽ കണ്ടുകിട്ടിയിട്ടുള്ള രണ്ടെണ്ണം താഴെ പകർത്തുന്നു. ഇരയിമ്മൻ തമ്പിയുടെ രണ്ടു തമിഴ് കൃതികൾ.രാഗം: ദേവഗാന്ധാരി താളം: ചമ്പട.പല്ലവി:കഞ്ചമിഴിയാലെ കൊഞ്ചം എന്മേലെകരുണയുടൽ പാരമ്മ (കഞ്ച...)അനുപല്ലവി:കൊഞ്ചും കിളിയെ കയ്യിൽ പിടിത്ത-വടിവ് ഉൻതാൻകൊടികൊടിത്തരം കുമ്പിട്ടുകിന്റ്രേൻ (കഞ്ച...)ചരണം:പത്മനാഭരുക്കു തങ്കയായ് പിറന്തപരമഞ്ഞാനരൂപിണീ അമ്മാ ഉൻകടൽ അടിമയെ കർപ്പതല്ലാവൊമുറൈ ഉലകമിന്റെ കരനിമങ്ക്ണമൈ ചുറ്റും മലയിരുന്തുമുന്നംമനത്തിറങ്കി കൊണ്ടുവന്താ പൂരണിഎങ്കൽ വിനയൊഴിത്തു നിനൈത്ത--വരങ്കൽ തരാഉലകം തന്നിൽ വളരുമീശ്വരിയേ -- ഉന്താൻ (കാഞ്ച)2. രാഗം: പന്തുവരാളിതാളം : ആദി.പല്ലവി:കാരിയം വേണമ നാൻ പണത്തെ മുടിപ്പായ് കെട്ടികയ്യിലെ കടും സ്വാമിഅനുപല്ലവി:പാരിൽ മികവുമിന്ത വേശച്ചിറുമികൽക്കുപണത്തിലെ നാട്ടമല്ലാതുകണത്തിലെ നാട്ടമുണ്ടോ (കാരിയം.....)ചരണം:നിനയ്‌ത്തപൊരുൾ കയ്യിലെ കിടയ്‌ത്താലേവരും ചെരിനീതികൾക്കില്ലെയ് പാതിപേതമയ്യാവനത്തിലെ കുരങ്കുക്കു കടിത്തതെല്ലാം കരിമ്പ്‌വകുത്തറിവെൻപതില്ലൈ കലവി ചെയ്യ (കാരിയം...)(തമിഴ്,കൃതികൾക്കവലംബം - ശ്രീമതി ലീലാ ഓംചേരിയുടെ ലേഖനം - കുങ്കുമം വാരിക - 6-2-1983;).
Friday, 20 June 2008
Thursday, 24 April 2008
Swathi Thirunal

സ്വാതിതിരുനാളും ഭാരതീയ സംഗീതവും - ഒരു ചര്‍ച്ച.
എന്‍.ആര്‍.പിള്ള(രാജു-വിളാവത്ത്).
ഭാരതീയസംഗീതം ആദിയില്‍ ഒന്നായിരുന്നോ അതോ ഇന്നുകാണുന്നപോലെ ഔത്തരാഹമെന്നും(ഹിന്ദുസ്ഥാനി), ദാക്ഷിണാത്യമെന്നും(കര്‍ണ്ണാടക) രണ്ട് പ്രത്യേക പഥങ്ങളിലൂടെയാണോ പ്രചരിച്ചിരുന്നതെന്നും സൂഷ്മമായി മനസ്സിലാക്കാന്‍ രേഖകള്‍ കിട്ടിയിട്ടില്ല. ഭാരതീയസംഗീതം ഒന്നായിരുന്നുവെന്നും ക്രി.പി. 12-13-ാം നൂറ്റാണ്ടോടുകൂടിയാണ് രണ്ടു പദ്ധതികളായി വേര്‍തിരിയാന്‍ തുടങ്ങിയതെന്നുമാണ് ചിലരുടെ അഭിപ്രായം. പാര്‍സിസംഗീതവും പേര്‍ഷ്യന്‍ സംഗീതവും അറബി ഉര്‍ദു തുടങ്ങിയ ഭാഷകളും കലര്‍ന്ന് ഉത്തരേന്ത്യയില്‍ സംഗീതം പുതുവസ്ത്രമണിഞ്ഞ് ഹിന്ദുസ്ഥാനിസംഗീതമായതുപോലെ ദക്ഷിണേന്ത്യയിലും സംഗീതം പല പരിവര്‍ത്തനങ്ങള്‍ക്കുശേഷം ഒരു വത്യസ്ഥ പഥത്തിലൂടെ സഞ്ചരിച്ച് കര്‍ണ്ണാടകസംഗീതവുമുണ്ടായി എന്ന് സാമാന്യമായി അനുമാനിയ്ക്കാം.
"വാഗ്ഗേയകാരപഞ്ചകം" അതാണ് കര്‍ണ്ണാടകസംഗീത നഭസ്സിലെ അഞ്ച് ഉത്തമവാഗ്ഗേയകാരന്മാരായിരുന്ന പുരന്ദരദാസന്‍, ത്യാഗരാജന്‍, ദീക്ഷിതര്‍, ശ്യാമശാസ്ത്രി, സ്വാതിതിരുനാള്‍ എന്നിവര്‍ക്ക് പൊതുവെ പറയേണ്ട വിശേഷപദം. ഇവരില്‍ ആദ്യത്തേതായ പുരന്ദരദാസന്‍ ക്രി.പി. പതിനാറാം ശതകത്തില്‍ കര്‍ണ്ണാടക ദേശത്ത് ജീവിച്ചിരുന്ന് കന്നടയില്‍ അനേകം ഗാനങ്ങള്‍ നിര്‍മിച്ച് 'കര്‍ണ്ണാടകസംഗീത പിതാമഹന്‍' എന്ന ബിരുദനാമത്താല്‍ അറിയപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്. മറ്റുനാലുപേര്‍ സമകാലീനന്മാരും ക്രി.പി. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും 19-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലുമായി ജീവിച്ചിരുന്നവരുമാണ്.
ആദ്യത്തെ മൂന്നു പേര്‍ സംഗീതത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നവരും തഞ്ചാവൂര്‍ ജില്ലയില്‍ ജനിച്ച് അവിടം പ്രവര്‍ത്തനകേന്ദ്രമാക്കിയവരുമാണ്. അവസാനത്തെ വ്യക്തിയായ 'സ്വാതിതിരുനാള്‍'തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവും. അദ്ദേഹത്തെ ഉദ്ദേശിച്ചാണ് ഈ ഉപന്യാസം തയ്യാറക്കുന്നത്.
സ്വാതിതിരുനാള്‍ മഹരാജാവിനെക്കുറിച്ചെഴുതുമ്പോള്‍ വേണാടിന്റെ ചരിത്രപാശ്ചാത്തലം കൂടിഉള്‍ക്കൊള്ളിച്ചാലെ എഴുതുന്നവന്റെ ഉദ്യമം പൂര്‍ത്തിയാകുകയുള്ളു. ഞാനൊരു ചരിത്രാന്വേഷിയല്ലാത്തതിനാല്‍ പ്രസ്തുത സംരംഭം അര്‍ത്ഥശൂന്യമായേക്കാമെന്നുള്ളതുകൊണ്ട് അതിലേയ്ക്ക് പ്രവേശിക്കുന്നില്ല. എന്നിരുന്നാലും ചെറിയൊരു പരാമര്‍ശം ആവശ്യമാണെന്നു തോന്നുന്നു. വേണാട്ടില്‍ ഭരണം നടത്തിയിട്ടുള്ള ഭൂരിപക്ഷം രാജാക്കന്മാരും കലാപോക്ഷണം ചെയ്തുപോന്നവരാണ്. പലനാട്ടുരാജ്യങ്ങളേയും വെട്ടിപ്പിടിച്ച് വേണാട്ടില്‍ ചേര്‍ത്ത് തിരുവിതാംകൂര്‍ രാജ്യം വിപുലീകരിച്ച 'വീരമാര്‍ത്തണ്ടവര്‍മ്മ'യുടെ കാലം മുതല്‍ വിവിധ കലകളേയും, കലാകാരന്മാരേയും പ്രോത്സാഹിപ്പിയ്ക്കുകയെന്നത് ഭരണച്ചുമതലയുടെ ഭാഗമെന്നോണം അവര്‍ വിശ്വസിച്ചു. അദ്ദേഹത്തെ തുടര്‍ന്ന് രാജ്യം ഭരിച്ച കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ ഒരു സംസ്കൃത പണ്ട്ധിതനും, മറ്റനേകം ഭാഷകളില്‍ പരിചയം ആര്‍ജ്ജിച്ചിരുന്ന വ്യക്തിയുമായിരുന്നു. സര്‍വലക്ഷണങ്ങളും ഒത്തിണങ്ങിയ ആറാട്ടകഥകളും, നരകാസുരവധം ആട്ടകഥയുടെ പ്രഥമ ഭാഗവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാത്രമല്ല, സംഗീതത്തിലും നാട്യത്തിലും അവിടുന്നുനേടിയിരുന്ന അവഗാഹത്തെ തെളിയിക്കുവാന്‍ പോന്നതാണ് അദ്ദേഹം രചിച്ച 'ബാലരാമഭാരതം' എന്ന വിശിഷ്ട നാട്യശാസ്ത്രഗ്രന്ഥം. രാജ്യഭാരം വഹിക്കാനിടവരാത്ത അശ്വതിതിരുനാളും ഈ അവസരത്തില്‍ വിലയിരുത്തപ്പെടേണ്ട മുഖ്യ വ്യക്തികളില്‍ ഒരാളാണ്.
എന്നാല്‍ മേല്‍പറഞ്ഞ എല്ലവരെക്കാളും കൂടുതല്‍ തിരുവിതാംകൂര്‍ രാജവംശത്തില്‍ നമുക്ക് സകലവിധത്തിലും സമാരാധ്യനായവ്യക്തി 'ഗര്‍ഭശ്രീമാന്‍' എന്ന വിശേഷനാമത്താല്‍ പ്രകീത്തിയ്ക്കപ്പെട്ടിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവാണ്. മുഖവുരയെന്നോണം തിരുവിതാംകൂര്‍ രാജവംശചരിത്രത്തെ ഇത്രയും ചുരുക്കി പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ കഥാപുരുഷന്റെ ജീവിത ചരിത്രത്തിലേക്ക് കടക്കുകയാണ്.
കാര്‍ത്തികതിരുനാളിന്റെ രാജവാഴ്ചകാലത്ത് അതായത് 1789-ല്‍ കോലത്തുനാട്ടില്‍നിന്നും തിരുവിതാംകൂറിലേക്ക് ദത്തെടുത്ത ഭണിതിരുനാള്‍ റാണിയുടെ മൂത്തമകള്‍ ഗൗരിലക്ഷ്മീഭായിയുടെയും ചങ്ങനാശ്ശേരി രാജരാജവര്‍മ്മ കൊയിത്തമ്പുരാന്റെയും രണ്ടാമത്തെ സന്താനമായി 1813 ഏപ്രില്‍ 16-ന് ജനിച്ചരാജകുമാരനാണ് സ്വാതിതിരുനാള്‍. ഇരയിമ്മന്‍ തമ്പിയുടെ 'ഒമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട് ഈ രാജകുമാരന്റെ പിറവിയെ ഉദ്ദേശിച്ചാണെന്ന് പ്രബലമായൊരു വിശ്വാസം നിലവിലുണ്ട്.രുക്‌മിണിഭായി ജ്യേഷ്ട സഹോദരിയും, ഉത്രം തിരുനാള്‍ ഇളയ സഃഒദരനുമായിരുന്നു. 1811-ാം മാണ്ടുമുതല്‍ രാജ്യം ഭരിയ്ക്കാന്‍ പുരുഷ പ്രജകളില്ലാതിരുന്നതിനാല്‍ റാണി ഗൗരീലക്ഷ്മിഭായിയായിരുന്നു രാജ്യഭാരം നിര്‍വഹിച്ചിരുന്നത്. 1815-ല്‍ പ്രസവാലസ്യത്തെതുടര്‍ന്ന് അവര്‍ മൃതിയടഞ്ഞപ്പോള്‍ അവൃടെ ഇളയ സഹോദരി ഗൗരിപാര്‍വതീഭായി രാജ്യഭാരവും, കുട്ടികളുടെ സംരക്ഷണ ചുമതലയും ഏറ്റെടുത്തു.
ബാല്യത്തില്‍ത്തന്നെ അസ്സാമാന്യബുദ്ധിവൈഭവം പ്രകടിപ്പിയ്ക്കുവാന്‍ തുടങ്ങിയ രാജകുമാരന് കിട്ടിയ വിദ്യാഭ്യാസവും അതിനോടു യോജിച്ചു പോകുവാന്‍ തക്കതായിരുന്നു. അദ്ദേഹത്തിന്റെ അന്ന്യദൃശസിദ്ധികളേയും, പ്രതിഭാവിലാസത്തേയും വേണ്ടവഴിക്ക് തിരിക്കുന്നതിന് നാനാശാസ്ത്രവിശാരദനായ പിതാവും, ചിറ്റമ്മയും എന്നുവേണ്ട അവരുടെ ഉപദേഷ്ടാക്കളും കൂടിയാലോചിച്ച് ബഹുഭാഷാ പഠനം കുമാരന് അത്യന്താപേക്ഷിതമെന്ന് തീരുമാനിച്ചു. അക്കാലത്തെ സംസ്കൃതപണ്ഡിതരില്‍ അഗ്രേസരനായിരുന്ന ഹരിപ്പാട് കൊച്ചുപിള്ള വാരിയര്‍ കുമാരനെ തര്‍ക്കം, വ്യാകരണം, അലങ്കാരം, കാവ്യനാടകാദികള്‍ തുടങ്ങിയവ പഠിപ്പിച്ചു. കുറഞ്ഞകാലത്തിനുള്ളില്‍ സംസ്കൃതം അനായാസേന കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മലയാളം, തെലുങ്ക്, തമിഴ്, കര്‍ണ്ണാടകം, മറാഠി, ഹിന്ദി, ആംഗലേയം (ഇംഗ്ലിഷ്), അറബി, ഉര്‍ദ്ദു മുതലായ ഭ്ഹഷകളില്‍ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. സ്വാതിതിരുനാളിന്റെ സമകാലികനെന്ന് വിശ്വസിയ്ക്കപ്പെടുന്ന അജ്ഞാതനാമാവായ ഒരു കവി രചിച്ച 'രാമവര്‍മ്മ വിജയചമ്പു' എന്ന ഗ്രന്ഥത്തില്‍ 'അഷ്ടാദശഭാഷാസുകവനം ച കരോതിയ' എന്ന ശ്ലോകാര്‍ദ്ധത്തില്‍ സ്വാതിതിരുനാളിന് പതിനെട്ടു ഭാഷകളില്‍ കവനം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് കാണുന്നുണ്ട്. കാവ്യം പൂര്‍ണ്ണമായി കിട്ടിയിട്ടില്ല.
സ്വതവേബുദ്ധിമാനായിരുന്ന കുമാരന് വേണ്ടവിദ്യാഭ്യാസം തക്കസമയത്ത് ലഭിച്ചപ്പോള്‍ അദ്ദേഹം ഒരു വിജ്ഞാന ഭണ്ഡാരമായിമാറി. ജനിച്ചവര്‍ഷം ആഗസ്റ്റ് മാസം 29-ാം തിയതി നാലുമാസം പ്രായമായിരിയ്ക്കേ കുമാരന്‍ രാജാവായി പ്രഖ്യാപിക്കപെട്ടു. ഭാഷകള്‍ പഠിക്കുന്നതിനു പുറമെ വിവിധ കലാഭിരുചിയും ബല്യത്തിലെ കുമാരന്‍ പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലിഷ് അദ്ധ്യാപകനായി തഞ്ചാവൂരില്‍ നിന്നുവരുത്തപ്പെട്ട ശേഷപണ്ഡിതര്‍ സുബ്ബരായര്‍ ഇംഗ്ലിഷിനു പുറമെ അദ്ദേഹത്ത്തിന്റെ മാതൃഭാഷയായ മറാത്തിയും, കര്‍ണ്ണാടക സംഗീതത്തിന്റേയും ഹിന്ദുസ്താനിസംഗീതത്തിന്റെയും ബാലപാഠങ്ങള്‍ കുമാരനെ പഠിപ്പിച്ചു. സ്വരബിത്ത് എന്ന ഉത്തരേന്ത്യന്‍ വാദ്യോപകരണവും ഇദ്ദേഹം കുമാരനെ പഠിപ്പിഹ്ചതായിക്കാണുന്നു. സ്വാതിതിരുനാളിന്റെ ഗുരുക്കന്മാരില്‍ പ്രഥമഗണനീയന്‍ തഞ്ചാവൂരില്‍ നിന്നും വന്ന മഹാരാഷ്ട്ര ബ്രാഹ്മണനന്‍ മേരുസ്വാമി എന്ന ഹരികഥാകലാക്ഷേപകനായിരുന്നു. കൊട്ടാരത്തിലെ കലാകാരന്മാരില്‍ ഏറ്റവും കൂടുതല്‍ ശബളം കൊടുത്തിരുന്നത് ഇദ്ദേഹത്തിനായിരുന്നു. ഹരികഥയിലും, ഹിന്ദുസ്ഥാനിസംഗീതത്തിലും ഉന്നതസ്ഥാനം സ്വാതിതിരുനാളിന് കരതലമായത് ഇദ്ദേഹത്തിന്റെ ശിക്ഷണം മുഖേനയാണ്. മേരുസ്വാമിയെ സ്വാതിതിരുനാളിന്റെ പിന്തുടര്‍ച്ചക്കാരും ഒരു കുലഗുരുവായി ആരാധിച്ചു പോന്നിരുന്നു.
മേല്‍സൂചിപ്പിച്ചവയ്ക്കുപുറമേ ഭരതനാട്യവും, വീണ മുതലായ വാദ്യോപകരണങ്ങളും സ്വാതിതിരുനാള്‍ അഭ്യസിച്ചിരുന്നു. കൗമാരമാകും മുമ്പ് പലകലകലൂം ഭാഷകള്ളും പഠിച്ച് കുശാഗ്രബുദ്ധിമാനായിരിയ്ക്കെ, 16-മത്തെ വയസില്‍ (1829-ല്‍) സ്വാതിതിരുനാള്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ഭരണവിഷയത്തില്‍ അദ്ദേഹം സ്വന്തമായൊരു ശൈലി കെട്ടിയുറപ്പിച്ചു. അദ്ദേഹത്തിന്റെ സ്വഭാവവിശേഷതകളില്‍ മുന്നിട്ടു നിന്നിരുന്നത് അഭിപ്രായദാര്‍ഢ്യമായിരുന്നു. താന്‍ നിശ്ചയിക്കുന്നതെന്തും ഒരണുപോലും തെറ്റാതെ നടക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നതിന് ദൃഷ്ടാന്തങ്ങളായി അനേകം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഒന്നുമാത്രംചുരുക്കിവിവരിക്കാം. സോമയാഗം കഴിച്ച് സോമയാജിയാകുന്നവര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് വര്‍ഷംതോറും ഓരോപണക്കിഴി 'തിരുബലി' തുടങ്ങിയ അടിയന്തിരങ്ങളില്‍ കൊടുത്തുവരാറുണ്ട്. അങ്ങിനെ അവകാശം പറ്റിവരുന്നവര്‍ ആരെങ്കിലും മരിച്ചാല്‍ ആ വിവരം രാജാവിനെ ആദ്യം അറിയിക്കുന്ന ആളുടെകുടുംബത്തേയ്ക്ക് മരിച്ചവ്യക്തിയ്ക്കവകാശപ്പെട്ട കിഴികൂടെ പതിച്ചുകൊടുക്കുക പതിവാണ്. വീഴില്ലം പറയുകയെന്ന ഈ പ്രക്രിയക്ക് സമയം നോക്കെണ്ടതില്ല. ഒരിക്കല്‍ ഒരുനമ്പൂതിരി മരിച്ചവിവരം അറിയിക്കാന്‍ രണ്ടുപേര്‍ ഒപ്പം യാത്രയായി. ഒരേസമയം രണ്ടുവള്ളങ്ങളില്‍ അവര്‍ മറുകരയെത്തി. അപ്പോള്‍ ഒരാള്‍ ചാടിയിറങ്ങി മറ്റേവള്ളം പിടിച്ച് വെള്ളത്തിലേക്ക് തള്ളിവിട്ടിട്ട് ഓടി നാടുവാണിരുന്ന റാണിയെക്കണ്ട് കാര്യംസാധിച്ചു. മറ്റേനമ്പൂതിരി വിഷണ്ണനായി കൊട്ടാരമുറ്റത്തെത്തിയപ്പോള്‍ സമപ്രായക്കാരായ മറ്റുണ്ണികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന രാജകുമാരന്‍ അദ്ദേഹത്തിന്റെ വിഷാദകാരണം ആരാഞ്ഞു. നമ്പൂരി കാര്യങ്ങളെല്ലാം ഉണര്‍ത്തിച്ചപ്പോള്‍, ആട്ടെ, കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കാം, പോയി കുളിയും തേവാരവുമൊക്കെ കഴിച്ചുവരൂ, എന്ന് കല്‍പനയുണ്ടായി.രാജകുമാരന്‍ വിവരം പകടശാലയിലേക്ക് (സെക്രട്ടറിയേറ്റ്) എഴുതി അറിയിച്ചപ്പോള്‍ ചിറ്റമ്മ വിഷമത്തിലായി. അവര്‍ അതിനുമുമ്പ് താനം അറ്റേനമ്പൂതിരിയുടെ പേരില്‍ പതിച്ചിരുന്നതുകോണ്ട് തിരുത്താന്‍ പറ്റാത്ത നിലവന്നു. അവര്‍ കുമാരനെ വിളിപ്പിച്ച് ദീര്‍ഘമായി ചര്‍ച്ചചെയ്തെങ്കിലും ഫലമുണ്ടായില്ല. അവസാനം കുമാരന്‍ കല്‍പിക്കുന്നതെന്തും എനിയ്ക്ക് സമ്മതമാണെന്ന് അറിയിച്ചു. കുമാരന്റെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ഒരാളുടെ പേരിലുള്ളത് രണ്ടുപേര്‍ക്കുമായി ഒന്നുപകുതിവീതം പതിച്ച് കൊടുക്കുകയും ഒരാളുടെ മരണശേഷം അദ്ദേഹത്തിന്റെ പകുതി കൂടി ജീവിച്ചിരിക്കുന്നയാളുടെ പേരില്‍ അക്കാമെന്നും നിശ്ചയിക്കുകയും ചെയ്തു.
മുന്‍ഗാമികളായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരെയെല്ലാം വെല്ലുവാന്‍ പോന്ന പല പരിഷ്കാരങ്ങളും അദ്ദേഹം രാജ്യത്ത് നടപ്പിലാക്കി. നീതിശാസ്ത്രവിശാരദനായ തിരുവള്ളൂര്‍ അദ്ദേഹത്തിന്റെ 'തിരുക്കുറല്‍'എന്ന ഗ്രന്ഥത്തില്‍ ഒരുത്തമരാജാവിനുണ്ടായിരിക്കേണ്ട മഹിമകളെന്തെല്ലാമെന്ന് വര്‍ണ്ണിക്കുന്നതു നോക്കുക.
"രാഷ്ട്രവും സൈന്യവും, കോശം മിത്രവും സവിചനുന്മ്
കോട്ടയുമുള്ളോനത്രെ മന്നനെന്നറിയേണം.
ധീരത,ദാനം,ജ്ഞാന,മുത്സാഹമിവനാലും
ചേരണം തെറ്റാതെകണ്ടുര്‍വരാപാലന്മാരില്‍
ജാഗ്രത, വിദ്യാദാനം പൗരുഷമെന്നീമൂന്നും
യോഗ്യരാം നൃപാലന്മാര്‍ക്കെപ്പോഴുമുണ്ടാകേണം."
(തര്‍ജ്ജിമ: വെണ്ണിക്കുളം).
സ്വാതിതിരുനാളിനെ സംബന്ധിച്ചിടത്തോളം മേല്‍വിവരിച്ച സകലയോഗ്യതകള്‍ക്കും പുറമെ കവിത്വം, സംഗീതനൃത്യാതികളില്‍ പരിജ്ഞാനം, വിദ്വജന പ്രോത്സാഹന വ്യഗ്രത തുടങ്ങിയവകൊണ്ട് അദ്ദേഹത്തിന്റെ രാജമഹിമ ദ്വിഗുണീഭവിക്കുകകൂടിചെയ്യുന്നുണ്ട്.
രജ്യഭരണസംബന്ധമായ കാര്യങ്ങളെല്ലാം മന്ത്രിമാരേയും മേലുദ്യോഗസ്ഥന്മാരെയും മറ്റും ഏല്‍പിച്ച് കൊട്ടാരത്തിലെ സുഖാനുഭൂതിയില്‍ മുങ്ങി ജീവിതം നയിച്ചുപോന്നിരുന്ന ഭാരതത്തിലെ ഇതര നാട്ടു ഭരണാധികാരികളെ പിന്‍തുടരാന്‍ സ്വാതിതിരുന്നാളിന്റെ വിശിഷ്ട വ്യക്തിത്വം അനുവദിച്ചില്ല. ദൈനംദിന ഭരണ കാര്യങ്ങള്‍ അതാതുദിവസങ്ങളില്‍ താന്‍ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ച് നടപടികള്‍ എടുക്കുകയെന്ന നയം മുഖ്യമായി അദ്ദേഹം നടപ്പില്‍വരുത്തി. ഓരോരോകര്യങ്ങള്‍ക്കും പ്രത്യേകംപ്രത്യേകം സമയവും സ്ഥലവും നിശ്ചയിച്ചുറപ്പിച്ചു. കണ്ടെഴുത്ത് (ലാന്റ് സര്‍വെ), പാശ്ചാത്യ ചികിത്സാ സമ്പ്രദായം മുതലായവ നടപ്പില്‍വരുത്തുക; റോടുകള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍ എന്നിവനിര്‍മിയ്ക്കുക; ക്ഷീരവികസനം, ഇംഗ്ലിഷ് വിദ്യാഭ്യാസം നടപ്പിലാക്കുക; വാണിജ്യാഭിവൃത്തിക്കുവേണ്ടി സ്വീകരിച്ച പുതിയനയം; അനാചാരങ്ങള്‍, അഴിമതികള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക; ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിയ്ക്കുക; തെന്നിന്ത്യയിലെ പ്രഥമ നക്ഷത്രകേന്ദ്രം സ്ഥാപിയ്ക്കുക മുതലായവ അദ്ദേഹത്തിന്റെ ഭരണകാലത്തെ നേട്ടങ്ങളില്‍ ചിലതാണ്. ജനങ്ങളുടെ താല്‍പര്യത്തിനു നിരക്കുന്ന ഭരണം നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ കൂടെനിന്ന് പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്. ചിറ്റമ്മയും പിതാവും കൂടാതെ അവരില്‍ പ്രധാനികളായചിലരെ മാത്രം പ്രസ്താവിയ്ക്കാം. ഒന്നാമതായി അദ്ദേഹത്തിന്റെ ഗുരുനാഥനും പിന്നീട്‌തിരുവിതാംകൂര്‍ ദിവാനുമായിത്തീര്‍ന്ന സുബ്ബരായരെയാണ് പരാമര്‍ശിക്കേണ്ടത്. പലവിശിഷ്ടവ്യക്തിത്വങ്ങളും കരഗത മായിരുന്ന രായര്‍ രാജാവിന്റെ വിശ്വസ്ഥ ഉപദേഷ്ടാവയിരുന്നു. നീതിന്യായനിര്‍വഹണം ഫലപ്രാപ്തിയില്‍ വരുത്തുന്നതിനുള്ള കോടതിസംവിധാനം ആവശ്യമായിവന്നതുകൊണ്ട് ആവിഷയത്തില്‍ വിദഗ്ദ്ധനായിരുന്ന കണ്ടര്‍മേനോനെ വരുത്തി സാധരണക്കാര്‍ക്ക് നീതിലഭിക്കുന്നതിന് ചെറുകിടകോടതികളും; വിവിധ ആവശ്യങ്ങള്‍ക്കുപകരിക്കും പ്രകാരമുള്ള 'നിയമ സംഹിത' രൂപവല്‍ക്കരിക്കുന്നതിനും ഏര്‍പ്പാടുചെയ്തു. അതിലേക്കായി മേനോന്റെ അദ്ധ്യക്ഷതയില്‍ ഒരുസമിതി നിയമിക്കുകയും ആ സമിതി താമസിയാതെ ഒരു സംഹിതക്ക് രൂപം നല്‍കുകയും ചെയ്തു. മൂന്നാമതായി പറയേണ്ടത് ശങ്കരനാഥജ്യോത്സ്യരെയാണ്. ഇദ്ദേഹം അഖിലഭാരത പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ഒരുവ്യക്തിമാത്രമല്ലാ, പഞ്ചാബിലെ മഹാരാജാ രഞ്ജിത്‌സിങ്ങിന്റെ(1789-1858) വിശ്വസ്ഥമന്ത്രിയുമായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരത്തുവരുത്തി സ്വാതിതിരുനാള്‍ പലസ്ഥാനമാനങ്ങളും നല്‍കി ആദരിച്ചു. സ്വാതിതിരുനാളിന്റെ 16 കൊല്ലത്തെ രാജ്യഭരണം കൊണ്ട് ആധൂനിക കേരലത്തിനുണ്ടായിട്ടുള്ള നേട്ടങ്ങള്‍ അനവധിയാണ്.
കലാപോഷണത്തിന് സ്വാതിതിരുനാള്‍ ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ച് ചര്‍ച്ചചെയ്യുകയെന്നതാണ് നമ്മുടെ മുഖ്യ ഉദ്ദേശം. മുപ്പത്തിനാലുകൊല്ലത്തെ ജീവിതംകൊണ്ട് ഒരുവ്യക്തിക്ക് ഇന്നത്തെ ഇലക്ട്രൊണിക്ക് യുഗത്തില്‍ പോലും ഒന്നും ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവിധത്തിലാണ് കാണുന്നത്. ഇന്നത്തെ അനുകൂലസാഹചര്യങ്ങളും ഒന്നരനൂറ്റാണ്ടു മുമ്പുള്ള പരിതസ്ഥിതികളും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അമാനുഷികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. സ്വാതിതിരുനാളിന്റെ വ്യക്തിത്വത്തില്‍ സര്‍വോന്നതമായിരിക്കുന്ന പ്രതിഭ വാഗ്ഗേയകാരന്റേതാണ്. ഭാരതീയസംഗീതലോകത്ത് നമുക്കിന്ന് ലബ്‌ധമായിട്ടുള്ളതും പ്രചാരത്തിലിരിക്കുന്നത്റ്റുമായ ഗാനങ്ങളുടെ രചയിതാക്കളില്‍ നാം കണ്ടുമുട്ടുന്ന ഏറ്റവും പ്രാചീനനായ വാഗ്ഗേയകാരന്‍ ഗീതഗോവിന്ദകര്‍ത്താവയ ജയദേവരാണ്. ക്രി.പി. പന്ത്രണ്ടാം ശതകമാണ് അദ്ദേഹത്തിന്റെ ജീവിതകാലമെന്ന് പറയപ്പെടുന്നു. അന്നുതൊട്ടവതാരംചെയ്തസകലവാഗ്ഗേയകാരന്മാരും ഒന്നുകില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ അല്ലെങ്കില്‍ കര്‍ണ്ണാടകശൈലിയില്‍ മാത്രം കൃതികള്‍ രചിച്ചവരാണ്. രണ്ടും ഒരേപോലെ കൈകാര്യം ചെയ്തവര്‍ ആരുംതന്നെയില്ല. രണ്ടുപദ്ധതികളിലും ഒരേപോലെ സഞ്ചരിച്ച് അവയ്ക്ക് അനര്‍ഘങ്ങളായ സംഭാവനകള്‍ നല്‍കിയ ഏകവ്യക്തി സ്വാതിതിരുനാളാണ്. അദ്ദേഹത്തിന്റെ കാലത്ത് ഔത്തരാഹസംഗീതവും ദാക്ഷിണാത്യസംഗീതവും തിരുവിതാംകൂറില്‍ അഹമഹമികയാ സമ്മേളിച്ചിരുന്നതായി കാണാം. കര്‍ണ്ണാടകസംഗീതം, സോപാനസംഗീതം, ഹിന്ദുസ്ഥാനിസംഗീതം, ഭരതനാട്യം, കഥക്, മയിലാട്ടം, തുള്ളല്‍, മോഹിനിയാട്ടം, ഹരികഥകലാക്ഷേപം, ചിത്രമെഴുത്ത് തുടങ്ങിയ എല്ലാ കലകളും അദ്ദേഹത്തിന്റെ പോഷണത്തിന് വിഷയീഭവിച്ചിട്ടുണ്ട്. വിസ്‌മൃതിയിലാണ്ടുപോയിതുടങ്ങിയ മോഹിനിയാട്ടത്തെ പരിഷ്കരിച്ച് ഉന്നതകലാരൂപമാക്കിമാറ്റിയത് അദ്ദേഹമാണ്.
ഭാരതീയസംഗീതത്തിന് സ്വാതിതിരുനാളിന്റെ സംഭാവനകളെക്കുറിച്ച് അടുത്തതായി ചിന്തിയ്ക്കാം. ആദ്യമായി ഉത്തരേന്ത്യന്‍ സമ്പ്രദായത്തെയെടുക്കാം. ഹിന്ദിയുടെ ഒരു പ്രാചീനരൂപമായ "വ്രജഭാഷ"യിലാണ് അദ്ദേഹം കൃതികള്‍ രചിച്ചിരിക്കുന്നത്. ഇതില്‍ പേര്‍ഷ്യന്‍, അറബി, സംസ്കൃതം മുതലായഭാഷകള്‍ ചേര്‍ന്ന് ഒരു പ്രത്യേക ശൈലിയില്‍ പ്രചരിച്ചുവന്ന ഭാഷയാണ് 'ദക്ക്ഖിനി' ഹൈദരാബാദ് കേന്ദ്രമാക്കിപ്രചരിച്ചുവന്ന 'ദക്ക്ഖിനി' ദക്ഷിണ ഭാരതത്തിലെ മിക്ക മുസ്ലീം കുടുംബങ്ങളിലേയും സംഭാഷണ ഭാഷകൂടിയാണ്. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനികൃതികളില്‍ ഈ ഭാഷ ഉപയോഗിച്ചിരിയ്ക്കുന്നു. കൃതികളെല്ലാം സ്തോത്ര രൂപത്തിലുള്ളവയാണ്. ഹിന്ദുസ്ഥാനി സമ്പ്രദായത്തിലുള്ള മിയ്ക്ക വകഭേദങ്ങളിലും അദ്ദേഹത്തിന്റെ കൃതികള്‍ കാണാം. ധ്രൂപദ്, ഠപ്പ, ഖ്യാല്‍, ഭജന്‍, തരാന മുതലായ ഗാനരൂപങ്ങളിലായി 38 ഗാനങ്ങള്‍ ഉണ്ട്. ഗായകന്റെ ഗാനപാടവത്തെ വിലയിരുത്തുന്നത് ദ്രൂപദ്, ഖ്യാല്‍ എന്നിവപാടുന്നതിലുള്ള സാമര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാണ്. സ്വാതിതിരുനാള്‍ കൃതികളില്‍ മുമ്പില്‍ നില്‍ക്കുന്നത് 'ഖ്യാല്‍' എന്ന ഗാനരൂപങ്ങളാണ്. 15 എണ്ണം ഈ ഇനത്തില്‍പ്പെടുന്നു. അടുത്തസ്ഥാനം പത്തോളം വരുന്ന "ധ്രൂപതി"നാകുന്നു. ഭജന്‍ ഒന്‍പതും, ഠപ്പ മൂന്നും, തരാന ഒന്നും ഇവകളില്‍ക്കാണാം.
ഖ്യാല്‍ എന്നഗാനരൂപം പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒന്നുപോലെ ആസ്വദിക്കാനുതകുംവിധം സാഹിത്യത്തിനുംകൂടിസ്ഥാനം കൊടുത്തുകൊണ്ടുള്ള രചനകളാണ്. താനത്തിന് പ്രാധാന്യം കൊടുക്കുകയും, ശീഘ്രഗതിയിലുള്ള രാഗച്ചായാവിഷ്കരണവും ഇതിലെ മുഖ്യഘടകങ്ങളാണ്. സ്വാതിതിരുനാളിന്റെ രചനകള്‍ മിക്കതും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നവയായതുകോണ്ട് അവകളില്‍ 'ജതി'കള്‍ അഥവാ 'ബോലു'കള്‍ ഘടിപ്പിച്ചിരിക്കുന്നതുകാണാം. യമന്‍കല്യാണ്‍ രാഗത്തിലും ചൗതാളത്തിലുമുള്ള 'ആജു ആയേ ശ്യാം' എന്ന ഖ്യാലില്‍,
"ആജ്ജു ആയേ ശ്യാമമോഹന്‍
രാസ മണ്ഡല ലേഖനേ!!
ബാംസൂരീ കീ ധുന്‍ മേലാഗേ തന തനന നതോം തതോം!
ബാജേ താല മൃദംഗ് കീ ധുന്‍ ധൃകുട തകിട തക ധൃ കുട ത തോം!!
നാച് രഹേ ഗോരി താന ധൈയാ ധൈത് ധൈ തൈ തകരി തോം!
ബാജേ പായല് ച്ചാംച്ചന നനന ഝനന നനന തനന തോം!!
താന ഗാവോം തകദീം തദി ധിരകത തക തോം
ന ധോം വീം തകിട!
തകധീം ന കിടതക ധീം തകിട തക തക ത ധോം!!
എന്നും, "നാച്ചേ രഘുനാഥ് രംഗ്" എന്ന ധന്യാസി കൃതിയില്‍,
ഝനക ഝനക് കനക തോം തതാരി തന തനാരി!
ധൃകിട ധൃകിട ധാ ധിലംകമധുര ധുന്‍ ബജാവേ!!
ഥിരക ഥിരക ഥൈ ഥൈദീം, തഥീം ത തകഥ ഥൈ!
ധൃകിട ധീം ധൃകിട ധീം തധീം ന താന സുര്‍ മിലാവേ!!
എന്നും നൃത്യോപയോഗത്തിനുതകുന്ന "ബോലു"കള്‍ കാണാം.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഗാനരൂപം "ധ്രൂപദ്" ആകുന്നു."ഹോറി" എന്നതും ഒരുതരം ധ്രൂപദ് തന്നെയാണ്. പതിനാല് മാത്രകളുള്ള 'ധമാര്‍' താളം മാത്രം ഇതിലുപയോഗിക്കുന്നതുകൊണ്ട് 'ധമാര്‍' എന്നുതന്നെ ഇതിനെ പറഞ്ഞുവരുന്നു. കര്‍ണ്ണാടകസംഗീതത്തിലെ കൃതിക്ക് തുല്ല്യമാണ് ധ്രൂപദ്. സ്ഥായി, അന്തരാ, സഞ്ചാരി, ആഭോഗ് എന്നീ നാലംഗങ്ങളായി തിരിച്ച് ആലാപനം മുഖ്യമായി നിര്‍വഹിക്കുന്നു. സാഹിത്യത്തിന് പറയത്തക്ക പ്രാധാന്യമില്ല. ധ്രൂപദ് പാടുന്നതില്‍ പ്രാഗത്ഭ്യം സിദ്ധിച്ചുകഴിഞ്ഞാലെ ഒരു യോഗ്യനായ ഹിന്ദുസ്താനിഗായകനായിത്തീരുകയുള്ളു എന്നു പറഞ്ഞാല്‍ തെറ്റില്ല. സ്വാതിതിരുനാള്‍ രചിച്ച പത്ത് ധ്രൂപദ്‌കളും ലളിതമായ ഭാഷയില്‍ വിരചിതമാണ്. പാടിക്കേള്‍ക്കാന്‍ വളരെ രസമുള്ളവയുമാണ്. സോഹനി, ദീപ്, ബീഭാസ്, മല്ലാര്‍, മണിരംഗ്, യമന്‍, സാരംഗ്, ഹിന്ദോള്‍, ആഠാണ, ശ്യാം എന്നീ രാഗങ്ങള്‍ കോര്‍ത്തിണക്കി ഒരുരാഗമാല അദ്ദേഹം രചിക്കുകയുണ്ടായി. കാണുക. ഇതും ദ്രൂപദ് ഇനത്തില്‍ പെട്ടതാണ്.
"സോഹനി സ്വരുപ കാന്ത
മുഖ് തേജ് ദ്വീപ് ചന്ദ-ചല്‍ ചാല്‍ നട് ബീഭാസ്
ശ്രീമല്ലാര്‍ മന് മേം!! മണിരംഗ് ഗുണ മൂല്‍ പാന്‍
യമന്‍ സോരസൂ കാന്‍ഹഢോ
സ്വരൂപ് ലാഗേ സാരംഗ് മന് മേം!!
ഗുജഗീ ഹിന്ദോള്‍ ഝൂല്‍ - ജീമ്‌നേ ആഠണ ചൗസ്
തേരേമ് ഹീ സ്വരൂപ് ശ്യാം - പദ്‌മനാഭ് തന്‍ മേം!!
'കാനഢ' രാഗത്തിലുള്ള 'ദേവന്‍ കേ പതി ഇന്ദ്ര' വളരെ പ്രചാരമുള്ളതാണ്.
ദേവന്‍ കേ പതി ഇന്ദ്ര-
താരാ കേ പതി ചന്ദ്ര
വിദ്യാ കേ പതി ശ്രീഗണേശ് ദു:ഖ് ഭാരഹാരി!!
രാഗ്‌പതി കാനഢ, ബാജന്‍ കേ പതി ബീന്‍ (വീണ)
ഋതുപതി ഹായ് വസന്ത് രതിസുഖകാരി!!
മുനിജനപതി വ്യാസ്, പഞ്ചീപതി ഹംസ് ഹായ്
നരപതി രാമ് അപധബിഹാരി!!
ഗിരിപതി ഹിമാചല്‍, ഭൂതന്‍ കേ പതി മഹേശ്
തീന്‍ ലോക് പതി ശ്രീപത്മനാഭ് ഗിരിധാരി!!.
സാധാരണക്കാര്‍ക്ക് മനസിലാക്കാവുന്ന ലളിതമായ ഭാഷയിലാണ് മേലുദ്ധരിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നതെന്ന് കാണാന്‍ വിഷമമില്ല. സ്വാതിതിരുനാള്‍ ഒന്‍പത് 'ഭജന്‍' രചിച്ചിട്ടുണ്ട്. ഈ ഇനത്തില്‍പ്പെട്ടവയെല്ലാം പ്രചാരം നേടിയവയാണ്. സ്വരൂപം കാണിക്കാന്‍ ഒരെണ്ണം താഴെ ഉദ്ധരിയ്ക്കുന്നു.
ബജത ബധാ ഈ നഗരീരഘുരായി
സരജ്ജു തീരബിഗാരി രതിപതികേസമച്ചായി
ജനക സുതാ കേ സഹായി - പത്മനാഭ് മാരോ ശരണ-
ചരണ തു മാരോ - ഫണിവര കേ പരശായി.
(രാഗം : ഗൗരി-ആദി).
ജാവളിക്കു സമാനമാണ് 'ഠപ്പാ' എന്ന ഗാനരൂപം. അബ് തോ ബൈരാഗിന്‍ - ഖമാജ്; ആ ജി മേം തോ - പൂര്‍വി; ഗോറി മത്‌മാരോ - ഝിംഝോടി തുടങ്ങിയ മൂന്നെണ്ണം സ്വാതിതിരുനാളിന്റേതായിട്ടുണ്ട്.
ശുദ്ധനൃത്തത്തിനുപയോഗിക്കത്തക്കവണ്ണം ജതികള്‍ രാഗതാളാദികളോട് ഇണക്കിനിര്‍മ്മിക്കുന്ന ഗാനവിഭാഗമാണ് 'തില്ലാന'(കര്‍ണ്ണാടകം) അഥവാ 'തരാന(ഹിദുസ്ഥാനി) എന്നത്. ധനാശ്രിരാഗത്തില്‍ സ്വാതിതിരുനാള്‍ രചിച്ച ഹിദുസ്താനി തരാന (ഗീധു നടി കുട) വളരെ പ്രസിദ്ധമാണ്. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനി ഗാനങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ ഗായകരുടെയിടയിലും പ്രചാരം വന്നുതുടങ്ങിയിട്ടുണ്ടെന്നുള്ളത് നമുക്കാനന്ദമുളവാക്കുന്ന സംഗതിയാണ്. സൂര്‍ദാസ്. മീരാഭായ്, തുക്കാരാം, സ്വാമിഹരിദാസ് മുതലായ ഹിന്ദി സാഹിത്യശിരോമണികളുടെ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുറ്റവയാണ് സ്വാതിയുടെ ഹിന്ദിഗാനങ്ങള്‍ എന്ന് സമ്മതിച്ചേ പറ്റു.
കര്‍ണ്ണാടകസംഗീത പദ്ധതിയില്‍ പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നീ വിഭജനത്തോടുകൂടിയുള്ള കൃതികളുടെ ആവിര്‍ഭാവം പുരന്ദരദാസാന്റെ കാലത്തോടടുത്തായിരിക്കണം. ചില ആധുനീക സംഗീത ശാസ്ത്രകാരന്മാര്‍ കൃതിയും കീര്‍ത്തനവും രണ്ടാണെന്നു സമര്‍ത്ഥിക്കാന്‍ ചിലനിയമങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്. അവയൊന്നും അത്രകാര്യമാക്കേണ്ടതില്ല. പ്രയോഗസാദ്ധ്യത അവക്കില്ലെന്നതുതന്നെ മുഖ്യകാരണം. പുരന്ദരദാസന്റെ കാലം മുതല്‍ക്ക് ആയിരമായിരം രചനകള്‍ ഓരോരെ വിഭാഗത്തിലായി കര്‍ണ്ണാടകസംഗീതത്തിന് പല വാഗ്ഗേയകാരന്മാരില്‍ നിന്നും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇവരിലാരുംതന്നെ എല്ലാഗാനരൂപങ്ങളുമുള്‍ക്കൊള്ളുന്ന കൃതികള്‍ രചിച്ചിട്ടില്ല. താനവര്‍ണ്ണം, ചൗക്കവര്‍ണ്ണം, ജാവളി, സ്വരജതി, കീര്‍ത്തനം, പദം, തില്ലാന എന്നീ രൂപഭേദങ്ങളിലെല്ലാം ഈടുറ്റ സംഭാവനകള്‍ നല്‍കിയവരില്‍ ഒരു പരമോന്നത പദവിയെ അലങ്കരിച്ചിരുന്ന വ്യക്തിയാണ് സ്വാത്ഗിതിരുനാള്‍.
അദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്ന ദാക്ഷിണഭാരതത്തിലെ പല പ്രഗത്ഭസംഗീതജ്ഞരും, ഭരതശാസ്ത്രകാരന്മാരും, വിദ്വല്‍മണികളും തിരുവനന്തപുരം കൊട്ടാരത്തെ അലങ്കരിച്ചിരുന്നു. ഷട്‌കാല ഗോവിന്ദമാരാര്‍, ഇരയിമ്മന്‍ തമ്പി, മേരുസ്വാമി, വടിവേലുസഹോദരന്മാര്‍, പരമേശ്വര ഭാഗവതര്‍, കന്നയ്യ ഭാഗവതര്‍, ക്ഷീരാബ്ധിശാസ്ത്രി എന്നിവര്‍ അക്കൂട്ടത്തിലെ ചിലരാണ്. ഇങ്ങനെയുള്ള മഹാന്മാരുമായുണ്ടായ നിത്യസമ്പര്‍ക്കം നിമിത്തം സ്വാതിതിരുനാളിന് ലഭിച്ച നേട്ടങ്ങള്‍ നിരവധിയാണ്. അവയെ സമുചിതമാംവണ്ണം വിനിയോഗിക്കുകയും, തല്‍ഫലമായി അദ്ദേഹം വിശിഷ്ടങ്ങളായ നാനൂറോളം കീര്‍ത്തനങ്ങള്‍ രചിച്ച് പാടി കുലദേവതയായ ശ്രീ പത്മനാഭന് അര്‍പ്പിച്ചതാണ് കര്‍ണ്ണാടകസംഗീതലോകത്തിന് കിട്ടിയിട്ടുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍.
അദ്ദേഹത്തിന്റെ സംഭാവനയായി ദാക്ഷിണാത്യ സംഗീത ശാഖക്ക് കിട്ടിയിട്ടുള്ളതില്‍ 200 കീര്‍ത്തനങ്ങള്‍; 65 പദങ്ങള്‍, 23 വര്‍ണ്ണങ്ങള്‍; 6 തില്ലാനകള്‍; 6 സ്വരജതികള്‍; രണ്ടു ജാവളികള്‍ എന്നിവ മുഖ്യങ്ങളാണ്. ബാക്കിയുള്ളവയെല്ലാം കാവ്യങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നവയാണ്. 'വര്‍ണ്ണാന്തം വാഗ്ഗേയകാരത്വം'. വര്‍ണ്ണങ്ങള്‍ രചിക്കാനുള്ള കഴിവാണ് ഒരുത്തമ വാഗ്ഗേയകാരന്റെ മുഖ്യ ലക്ഷണം. വര്‍ണ്ണരചയിതാവെന്ന നിലയില്‍ സ്വാതി സംഗീതലോകത്ത് അദ്വിതീയനാണ്. വര്‍ണ്ണങ്ങള്‍ താനവര്‍ണ്ണമെന്നും ചൗക്കവര്‍ണ്ണമെന്നും രണ്ടുവിധമൂണ്ട്. താനവര്‍ണ്ണം കച്ചേരികള്‍ തുടങ്ങുമ്പോള്‍ പാടേണ്ടവയും പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നിവകളീല്‍ മാത്രം സാഹിത്യം ഉള്‍ക്കൊണ്ടതും മദ്ധ്യകാലത്തില്‍ ആലപിക്കേണ്ടതുമാണ്. സ്വാതിതിരുനാള്‍ രണ്ട് താനവര്‍ണ്ണങ്ങള്‍ രചിച്ചിട്ടുണ്ട്. തെലുങ്കിലുള്ള പ്രസ്തുത വര്‍ണ്ണങ്ങള്‍ സംഗീതലോകത്ത് നല്ല പ്രചാരം സിദ്ധിച്ചവയാണ്. "സരസീജനാഭ" (കാംബോജി), 'ചലമേല' (ശങ്കരാഭരണം) എന്നിവയാണത്. ചൗക്കവര്‍ണ്ണത്തിന് പദവര്‍ണ്ണമെന്നും പേരുണ്ട്. എല്ല ഭാഗങ്ങള്‍ക്കും സാഹിത്യമൂണ്ടായിരിക്കും. വിളംബിതകാലത്തില്‍ ആലപിക്കേണ്ടതും അഭിനയസാദ്ധ്യത വളരെയുള്ളതുകൊണ്ടും ഇവയെ നാട്യത്തില്‍ ഉപയോഗിക്കുന്നു. സ്വാതിതിരുനാള്‍ ഇരുപത്തിയൊന്നു പദവര്‍ണ്ണങ്ങള്‍ രചിച്ചിട്ടുണ്ട്. 'ഇന്ദുമുഖി നിശമയ എന്നഴല്‍ നീ ശമയ' എന്ന ഒരു മണിപ്രവാളവര്‍ണ്ണമൊഴിച്ചാല്‍ ശേഷിച്ചതെല്ലാം സംസ്കൃതത്തിലാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ വര്‍ണ്ണരചയിതാക്കളിലാരും സംസ്കൃതത്തില്‍ വര്‍ന്‍ണങ്ങള്‍ രചിച്ചിട്ടില്ല. തെലുങ്കില്‍ മാത്രമേ വര്‍ണ്ണരചനകള്‍ ക്ഷിപ്രസാദ്ധ്യമാകുകയുള്ളു എന്നൊരു മിഥ്യാബോധമാണിതിന് കാരണമെന്നുതോന്നുന്നു. എതായാലും ഈ വിഷയത്തില്‍ അദ്ദേഹം മറ്റുള്ളവര്‍ക്കൊരു മാര്‍ഗ്ഗദര്‍ശിയായിരുന്നു. ശങ്കരാഭരണരാഗത്തിലും അടതാളത്തിലും രചിച്ച 'ഇന്ദുമുഖി' തന്നെ സ്വാതിതിരുനാളിന്റെ വര്‍ണ്ണരചനയിലുള്ള അപാരസിദ്ധിയെ തെളിയിക്കാന്‍ ഉദാഹരണമായി താഴെ ചേര്‍ക്കുന്നു. പ്രസ്തുത കൃതി മണിപ്രവാളസാഹിത്യത്തിന്റെ മുതല്‍ക്കൂട്ടുകൂടിയാണ്.
പ: ഇന്ദുമുഖി നിശമയ എന്നഴല്‍ നീ ശമയ.
അ.പ. സുന്ദരാംഗനായിടും ശ്രീ പത്മനാഭന്‍
താനെന്നിഹ വന്നു പുണരുന്‍ നു. (ഇന്ദു...)
ചി.സ്വ: സാരസവദനേ സരസനോടയേ നീ കഥയ-
സാസുമശരാസനജനിതവിഷമരാഗ-
തിവിഗളിതധൃതികഥാഹമിഹ ബഹു ശോചാമി
രുതമപി കിമപി പരദൃതശുകനികര-
സരളമധുപകലിതമിഹ ഹി തരസാ,
രുജ്ജുമുപാകലയതേ ഹേ കമനി.
ച്: അന്യനില്ല മേ ശരണം.
മേല്‍ക്കാണിച്ച വര്‍ണ്ണം ആറുഖണ്ഡങ്ങളായിട്ടാണ് രചിച്ചിരിക്കുന്നത്. ചരണം കഴിഞ്ഞ് സ്വരങ്ങള്‍ അനുബന്ധം എന്ന രണ്ടു ഖണ്ഡങ്ങള്‍ കൂടിയുള്ളതിനുപുറമേ സ്വരത്തെ നാലായിവിഭജിച്ചിരിക്കുന്നു. ഗാനാലങ്കാര പ്രയോഗത്തില്‍ സ്വാതിതിരുനാളിന്റെ അടുത്തുനില്‍ക്കാന്‍ പോലും പറ്റിയ ഗാനരചയിതാക്കള്‍ വിരളമാണ്. പാടിക്കേള്‍ക്കുമ്പോള്‍ ഗാനങ്ങള്‍ക്ക് ഉജ്ജ്വലതയും മാധുര്യവും കൂടുതല്‍ തോന്നുന്നതിനുവേണ്ടിയാണ് അലങ്കാരങ്ങള്‍ പ്രയോഗിക്കാറുള്ളത്. മുഹന, പ്രാസം, അന്ത്യപ്രാസം എന്നീശബ്ദാലങ്കാരങ്ങള്‍ മാതു (സാഹിത്യം)വിനെ ആശ്രയിച്ചും, ഗമകം, സംഗതി, ചിട്ടസ്വരം, സ്വരസാഹിത്യം, ചൊല്‍ക്കെട്ട്, മധ്യകാലം, സ്വരാക്ഷരം എന്നിവ ധാതു(സ്വരങ്ങള്‍)വിനേയും ആശ്രയിച്ചിരിക്കുന്നു, മുദ്രയും അലങ്കാരംതന്നെയാണ്. മുകളില്‍ക്കാണിച്ചവയില്‍ 'സംഗതി' എന്ന അലങ്കാരമൊഴിച്ച് ബാക്കിയെല്ലാം സ്വാതിതിരുനാള്‍ കൃതികളില്‍ പ്രയോഗിച്ചിട്ടുണ്ട്. പ്രാസപ്രയോഗവും സ്വരാക്ഷരപ്രയോഗവുമില്ലാത്ത ഒരു വര്‍ണ്ണമ്പോലും സ്വാതിതിരുനാളിന്റേതായിട്ടില്ല. ഉദാഹരിച്ച പദവര്‍ണ്ണത്തില്‍ നൂറ്റിരണ്ടോളം സ്ഥാനങ്ങളില്‍ ഈ പ്രയോഗം കാണാം. ധാതുവിലെ സ്വരവും മാതുവിലെ അക്ഷരവും ഒന്നിച്ച് ഒരേസ്ഥാനത്ത് വരുന്നതിനെയാണ് സ്വരാക്ഷരമെന്ന് വിശേഷിപ്പിക്കുന്നത്. സ്വാതിതിരുനാളിന്റെ പദവര്‍ണ്ണങ്ങളില്‍ കാണുന്ന മറ്റൊരുസവിശേഷത പൂര്‍വാംഗത്തേയും ഉത്തരാംഗത്തേയും യോജിപ്പിക്കുന്ന അനുബന്ധമെന്ന അംശമാണ്. പ്രാചീനസംഗീതാചാര്യന്മാരെ പിന്തുടര്‍ന്നാണ് അനുബന്ധം അദ്ദേഹം കൃതികളില്‍ പ്രയോഗിച്ചിരിക്കുന്നത്. സുപ്രസിദ്ധമായ 'വീരിബോണി' വര്‍ണ്ണം ഉദാഹരണം. സാധാരണഗതിയില്‍ സംഗീതജ്ഞര്‍ പ്രസ്തുത ഭാഗത്തെ അവഗണിക്കുകയാണ് പതിവ്. തല്‍ഫലമായി അവയ്ക്ക് നിലനില്‍പ്പില്ലാതെ പോയി എന്നു മാത്രമല്ല ശ്രോതാക്കള്‍ക്ക് അവയുടെ ഗുണാംശത്തെ മനസ്സിലാക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.
സ്വാതിതിരുനാളിന്റെ ഇരുനൂറില്‍പ്പരം കീര്‍ത്തനങ്ങള്‍ കിട്ടിയിട്ടുള്ളതില്‍ 'പത്മനാഭ' പദമോ അതിന്റെ പര്യായങ്ങളോ മുദ്രയായി സ്വീകരിച്ചിരിക്ക്കുന്നു. മുദ്രയില്ലാത്തവയും കൂട്ടത്തില്‍ ചിലതുണ്ട്. ഇഷ്ടദേവതയുടെ മഹാത്മ്യത്തെ പാടിപ്പുകഴ്ത്താന്‍ വേണ്ടിയാണ് അദ്ദേഹം മുഖ്യമായും കൃതികള്‍ രചിച്ചത്. ശ്രീപത്മനാഭനെക്കൂടാതെ ഗണപതി, ശിവന്‍, സരസ്വതി, പാര്‍വതി, ഹനുമാന്‍, കുമാരന്‍ മുതലായ ദേവീദേവന്മാരെയും പ്രകീര്‍ത്തിച്ച് അദ്ദേഹം പാടിയിട്ടുണ്ട്.
തിരുവിതാംകൂര്‍ സംസ്ഥാനത്തെ ദേവന്മാരാണ് കീര്‍ത്തനത്തിന് ഏറിയകൂറും വിഷയീഭവിച്ചിട്ടുള്ളത്. കൂട്ടത്തില്‍ ഗുരുവായൂരപ്പനെപ്പറ്റി "പാഹി പങ്കജനയന പാവന മൂര്‍ത്തേ" എന്നൊരു കൃതിയും കാണാം. തുടര്‍ച്ചയായൊരു കഥാഖ്യാനം സ്വാതികൃതികളില്‍ ദൃശ്യമാണ്. ദശാവതാരകഥ, രാമായണകഥ, കൃഷ്ണാവതാരകഥ, ഭാഗവതകഥ തുടങ്ങിയവയെല്ലാം ചിലകൃതികളില്‍ സംഗ്രഹിച്ചിട്ടുണ്ട്. ഘനരാഗങ്ങളിലും, രക്തിരാഗങ്ങളിലും, അപൂര്‍വരാഗങ്ങളിലും അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്.
മറ്റുവാഗ്ഗേയകാരന്മാരെപ്പോലെ സ്വാതിതിരുനാളും രണ്ട് കൃതിസമുച്ചയങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രഹ്ലാദചരിതപ്രോക്തമായ നവവിധഭക്തിമാര്‍ഗ്ഗങ്ങളെ ആവിഷ്കരിക്കുന്ന "നവരത്ന മാലികാ" കീര്‍ത്തനങ്ങള്‍, ഭക്തിയുടെ ഒമ്പതു വകഭേദങ്ങളെ ഭൈരവി, കേദാരഗൗളം, നീലാംബരി, തോടി, ബിലഹരി, ബേഗഢ, ആഹിരി, മുഖാരി, നാഥനാമക്രിയ എന്നീരാഗത്താല്‍ വിരചിതമാണ്. അദ്ദേഹത്തിന്റെ കൃതികളില്‍വച്ച് ഏറ്റവും മഹത്വ പൂര്‍ണ്ണമെന്ന് പറയാവുന്ന ഈ കൃതികള്‍ സംഗീതപരമായും സാഹിത്യപരമായും വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയിട്ടുള്ളതും രചയിതാവിന്റെ കാലംതൊട്ട് ഇന്നുവരെ മുടങ്ങാതെ നവരാത്രിഉത്സവത്തോടനുബന്ധീച്ച് പാടിവരുന്നതുമായ കീര്‍ത്തനസമുച്ചയം നവരാത്രികീര്‍ത്തനങ്ങളാണ്. എല്ലാകീര്‍ത്തനങ്ങളും മനോഹരമാണെങ്കിലും അവസാനത്തേതായ "പാഹി പര്‍വത നന്ദിനി" എന്ന ആരഭിരാഗ കീര്‍ത്തനം കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന സുഖം പറഞ്ഞറിയിയ്ക്കാന്‍ പ്രയാസം തന്നെ.
മറ്റെല്ലാഗാനരൂപങ്ങളേക്കാളും കൂടുതല്‍ ശ്രോതാക്കള്‍ കേട്ടിരിക്കാനിടയുള്ളത് കീര്‍ത്തനങ്ങളാണല്ലോ. പ്രഗത്ഭരായ എല്ലാവാഗ്ഗേയകാരുടേയും കൃതികള്‍ കേട്ടുപരിചയിച്ച ഒരു ശ്രോതാവിന്, അദ്ദേഹം കേട്ടിട്ടുള്ള മിക്കകൃതികളും ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്ന് തോന്നാറുണ്ടെങ്കിലും, വത്യസ്ഥരചയിതാക്കളുടെ ഒന്നോരണ്ടോ കൃതികള്‍ വീതമെങ്കിലും ഏറ്റവും ഉത്തമവും ശ്രോതാവിന്റെ ഇഷ്ടഗാനവുമായി ഭവിയ്ക്കാറുണ്ട്. അങ്ങിനെയുള്ള ഒരനുഭവസ്ഥന് സ്വാതിതിരുനാള്‍ രചിച "മാ മവാ സദാജനനീ മഹിഷാസുരസൂദനീ" എന്ന "കാനഢ" രാഗകൃതി മഹനീയമായിത്തോന്നാതിരിക്കയില്ല. 'കാനഢ' രാഗങ്ങളുടെ രാജാവാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട്. ഈ ഗാനം പക്വതവന്ന ഗായകര്‍ ആലപിക്കുന്നതു കേട്ടാല്‍ ശ്രോതാക്കള്‍ക്ക് ഞാന്‍ പറഞ്ഞതിന്റെ പരമാര്‍ത്ഥം ബോദ്ധ്യമാകും. വര്‍ണ്ണങ്ങളിലെന്നപോലെ ഗാനാലങ്കാരങ്ങള്‍ കൃതികളിലും സുലഭമായി സ്വാതിതിരുനാള്‍ പ്രയോഗിച്ചിട്ടുണ്ട്. മുഹന, പ്രാസം, അന്ത്യപ്രാസം എന്നിവയാണ് കൃതികളിലെ മുഖ്യാലങ്കാരങ്ങള്‍. പ്രാസവും അന്ത്യപ്രാസവും നമുക്ക് സുപരിചിതമാണ്. മുഹനയെന്ന് സംകൃതത്തില്‍ പറയുന്നതിനെ ഭാഷയില്‍ ആദ്യപ്രാസം എന്ന് വിശേഷിപിക്കാം. ഒരുപാദത്തിലെ പൂര്‍വ ഭാഗം തുടങ്ങുന്നത് ഏതക്ഷരത്തിലാണോ ആ അക്ഷരംതന്നെയോ അതിന്റെ അനുരൂപമായ മറ്റക്ഷരങ്ങളൊ ഉപയോഗിച്ച് ഉത്തര ഭാഗം തുടങ്ങുന്നതിനെ മുഹന (മോണ) എന്ന് പറയുന്നു.
ഉത്തമങ്ങളായ പല രാഗമാലികകളുടേയും കര്‍ത്താവണ് സ്വാതിതിരുനാള്‍. രാമായണ സാരസംഗ്രഹകൃതിയാണ് "ഭാവയാമിരഘുരാമം". സാവേരിരാഗത്തില്‍ സ്വാതിതിരുനാള്‍ രചിച്ച പ്രസ്തുത ഗാനം രാഗമാലികയാക്കിയത് സെമ്മങ്കുടി സ്രീനിവാസയ്യരാണ്. സ്വാതിതിരുനാള്‍ തന്നെ രാഗമാലികയായി രചിച്ച "കമലജാസ്യഹൃതനിക" മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളെ ഓരോരാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. 'പന്നഗേന്ദ്രശയന' എന്ന രാഗമാലികയും പ്രസിദ്ധമാണ്. പലരാഗമാലികാ ശ്ലോകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
നൃത്തത്തിന്റെ ഉപയോഗത്തെ മുന്നിര്‍ത്തിയാണ് പദങ്ങള്‍ രചിച്ചിട്ടുള്ളത്. മോഹിനിയാട്ടമെന്ന നൃത്തകലയെ ഉദ്ദേശിച്ചു രചിച്ചവയാണ് സ്വാതിയുടെ അറുപത്തഞ്ചോളം വരുന്ന പദസമൂഹം. മണിപ്രവാളം 50, സംകൃതം 11, തെലുങ്ക് 3, കന്നട 1. തെലുങ്കില്‍ രണ്ടു ജാവളികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. "മുഹനപ്രാസാന്ത്യപ്രാസവ്യവസ്ഥ" എന്നൊരു ശാസ്ത്രകൃതിയും സ്വാതിതിരുനാള്‍ രചിച്ചിട്ടുണ്ട്. സംഗീതശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപാരപാണ്ഡിത്യത്തിന് ദൃഷ്ടാന്തമായി ഈ പ്രബന്ധം നിലകൊള്ളുന്നു. സ്വാതിതിരുനാള്‍ സംഗീതശാഖക്ക് നല്‍കിയിട്ടുള്ള സംഭാവനയുടെ ഒരംശം മാത്രമെ മുകളില്‍ പരാമര്‍ശിച്ച്കിട്ടുള്ളു.
സ്വാതിതിരുനാളിന്റെ സാഹിത്യകൃതികളും സംഗീതപരമായി മേന്മപുലര്‍ത്തുന്നവയാകകോണ്ട് അവകളേയും ഹ്രസ്വമായൊന്നു പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. കീര്‍ത്തനങ്ങളിലെന്നപോലെ സാഹിത്യകൃതികളിലേയും പ്രമേയം ഈശ്വരസാക്ഷാത്ക്കാരത്തിനുതകും വിധമുള്ള സ്തുതിതന്നെയാണ്. അതിനുകോട്ടം തട്ടത്തക്കതായ ലക്ഷ്യം വച്ചുകൊണ്ടൊരു സാഹിത്യസൃഷ്ടിയും അദ്ദേഹം നടത്തിയിട്ടില്ല. ഭക്തിമഞ്ജരി, ശ്രീപത്മനാഭശതകം, സ്യാനന്ദൂരപൂരവര്‍ണന, അജാമിളോപാഖ്യാനം, ഉത്സവപ്രബന്ധം, കുചേലോപാഖ്യാനം, അന്യാപദേശശതകാവതാരണിക എന്നിവയാണ് സംസ്കൃത സാഹിത്യത്തിന് സ്വാതിതിരുനാളിന്റെ മുഖ്യസംഭാവന. മേല്‍പ്പത്തൂരിന്റെ നാരായണീയത്തോട് കിടപിടിച്ചു നില്‍ക്കാന്‍ പോന്ന ഒരു സ്തോത്രകാവ്യമാണ് ഭക്തിമഞ്ജരി. മഞ്ജരിയില്‍ ആയിരത്തൊന്നു
ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. പത്തുശതങ്ങളിലായി ഭക്തിയുടെ മഹാത്മ്യം അനുഭവങ്ങളില്‍ക്കൂടി, ഭകതവത്സലനായ ഭഗവാന്റെ കാരുണ്യാതിരേകം, കേശാദിപാദവര്‍ണ്ണ, ഭക്തിയുടെ നവവിധ വകഭേദങ്ങള്‍; ഭാഗവതാദി പുരാണങ്ങളിലെ കഥകളും ഉപകഥകളും വിശദമായി ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു. പലമഞ്ജരി പദ്യങ്ങള്‍ക്കും നാരായണീയപദ്യങ്ങളുമായി ആശയായ്ക്യമുണ്ടെങ്കിലും ആവിഷ്കരണ വിഷയത്തില്‍ ഒരു പുതുമ പ്രദര്‍ശിപ്പിക്കാത്ത പദ്യങ്ങള്‍ വിരളമാണ്. ചിലപദ്യങ്ങളിലെ ഭക്തിഭാവം നാരായണീയ പദ്യങ്ങളെ അതിശയിക്കുന്നതായിക്കാണാം. ശ്രീപത്മനാഭശതകവും കുലദേവതയെ സ്തുതിക്കുന്നവതന്നെയാണ്.
തിരുവനന്തപുരത്തെ വാഴ്ത്തിക്കൊണ്ടുള്ള ഒരു ചമ്പുകാവ്യമാണ് 'സ്യാനന്ദൂരപൂരവര്‍ണ്ണന'. ബാലക്രീഢ, പ്രത്യക്ഷദര്‍ശനം, കേശാദിപാദസ്തുതി, ക്ഷേത്രവര്‍ണ്ണന, തീര്‍ത്ഥമാഹാത്മ്യം, ഉത്സവപ്രശംസ, മൃഗയാവര്‍ണ്ണം, അഭിഷേകയാത്ര, തീര്‍ത്ഥാഭിഷേകം, ലക്ഷദീപം എന്നിങ്ങനെ പത്ത് ഭാഗങ്ങള്‍ 'സ്തബകം' (പൂങ്കുല) എന്നപേരില്‍ ഇതില്‍ ഉല്‍ക്കൊള്ളുന്നു. സ്വാതിതിരുനാളിന്റെ മിക്കകൃതികളിലും സ്വനാമം ചേര്‍ത്തുകാണാറില്ലെങ്കിലും, ഈ കാവ്യത്തില്‍ ഇപ്രകാരം കാണുന്നു:
'സ്വാതീജാതേന ചൂഢാദൃത സരസീജനാ-
ഭാംഘൃീയുഗ്മേന ലക്ഷ്മീ
രാജ്ഞീപുത്രേണ, വഞ്ചീശ്വരകുലജനുഷാ
രാമവര്‍മ്മാദിധേന
ഭക്ത്യുദ്രേകേണ ശശ്വദ്ഗുരുവരകൃപയാ
നിര്‍മ്മിതം ചമ്പുകാവ്യം
സ്യാന്ദൂരേശ്വരസ്യ പ്രമിതമുപനൃതാ
ശം സദാലം നിദധ്യാത്."
അവസാനപാദം കലിവാക്യമാണെന്നും, അതുപ്രകാരം മനോഹരമായ ഈ ചമ്പുകാവ്യം രചിച്ചത് കി.പി. 1838-ല്‍ ആണെന്നും അഭിപ്രായമുണ്ട്.
മേരുസ്വാമിയുടെ തിരുവിതാംകൂറിലേക്കുള്ള വരവോടുകൂടിയാണ് ഹരികതഥാകാലക്ഷേപം അവിടെ വേരൂന്നാന്‍ തുടങ്ങിയത്. അദ്ദേഹത്തിനവതരിപ്പിക്കുവാന്‍ വേണ്ടി സ്വാതിതിരുനാള്‍ രചിച്ച രണ്ടുപാഖ്യാനമാണ് അജാമിളോപാഖ്യാനവും കുചേലോപാക്യാനൗം. മഹാരാഷ്ട്ര സമ്പ്രദായത്തില്‍ പ്രചാരമുള്ള സാകി, ദിണ്ഡി, അഭങ്ങ് തുടങ്ങിയ വൃത്തങ്ങളിലാണ് ഇവയിലെഗാനങ്ങളും ശ്ലോകങ്ങളും രചിച്ചിരിക്കുന്നത്. ഉത്സവപ്രബന്ധം എന്ന മണിപ്രവാള ഗ്രന്ഥം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവാഘോഷങ്ങളെ പ്രതിപാദിക്കുന്നതാണ്. ആമുഖം, പത്തുദിവസത്തെ ഉത്സവം, ഉപസംഹാരം ഇങ്ങനെ 42 ശ്ലോകങ്ങലും 12 ഗാനങ്ങളും ഇതിലുണ്ട്. ഗാനങ്ങളെല്ലാം രാഗതാളനിബന്ധനയോടുകൂടിയുള്ളവയാണ്. ഇതിലെ പലഗാനങ്ങളും കച്ചേരികളിലും നാറ്റ്യത്തിലും ഉപയോഗപ്പെടുത്തിവരുന്നുണ്ട്. നീലകണ്ഠ ദീക്ഷിതരുടെ 'അന്യാപദേശശതകത്തി'ലെ ഓരോശ്ലോകങ്ങള്‍ക്കും ഗദ്യത്തില്‍ ഓരോ ആമുഖം സംകൃതത്തില്‍ സ്വാതിതിരുനാള്‍ എഴുതിചേര്‍ത്തിട്ടുണ്ട്. അതാണ് 'അന്യാപദേശശതകാവതരണിക'.
സ്വാതിതിരുനാളിന്റെ ഉറ്റസുഹൃത്തുക്കളായിരുന്ന തമ്പി, കോയില്‍ത്തമ്പുരാന്‍ എന്നിവരോടൊപ്പം സഞ്ചരിക്കുമ്പോള്‍ പലനിമിഷരഞ്ചനകളും ഉണ്ടാക്കാറുണ്ടായിരുന്നു . അവയില്‍ ചിലതെല്ലാം ഐതീഹ്യരൂപേണ പ്രചരിച്ചിട്ടുണ്ടെങ്കിലും നല്ലശതമാനവും കരഗതമല്ല. മലയാളത്തിന്റെ പരിണാമദശയില്‍ രണ്ടു യൂറോപ്യന്‍ പാതിരിമാര്‍ ഉണ്ടാക്കിയ വിലപ്പെട്ടഗ്രന്ഥങ്ങള്‍ക്ക് സ്വാതിതിരുനാള്‍ ധനസഹായം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. പിറ്റ്‌സിന്റെ മലയാളം വ്യാകരണവും, ബെയ്‌ലിസായിപ്പിന്റെ മലയാള-ഇംഗ്ലിഷ് നിഘണ്ടുവുമാണവ. ഈഗ്രന്ഥങ്ങള്‍ 1841-46 കാലങ്ങളിലാണ് പുറത്തുവന്നത്.
ഭാരതീയസംഗീതവും അതിനോടനുബന്ധമായിട്ടുള്ള നൃത്തനൃത്യാദികളും നിലനില്‍ക്കുന്നിടത്തോളം കാലം, സ്വാതിതിരുന്നാളിന്റെ മറ്റെല്ലാനേട്ടങ്ങളും വിസ്മരിക്കപ്പെട്ടുപോയാലും, അദ്ദേഹം സംഗീതത്തിനും നൃത്തത്തിനും നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് മങ്ങലേല്‍ക്കുകയില്ലെന്ന് ഉറപ്പ്‌പറയാം. ആധൂനിക കേരളത്തിന്റെ നാനാമുഖനേട്ടങ്ങള്‍ക്ക് അടിത്തറപാകിയവരില്‍ പ്രഥമഗണനീയനാണ് സ്വാതിതിരുനാള്‍.
-----00000-----.
ഢോംബിവലി,
22.2.08.
Saturday, 19 April 2008
Thyagaraja swamikal.

ത്യാഗരാജ സ്വാമികള്‍ - ആധുനീക കര്‍ണാടക സംഗീതത്തിന്റെ ഭീഷ്മാചാര്യന്‍.
(രാജു-വിളാവത്ത്-കൂവപ്പടി.)
കലകളില്‍വച്ച് അത്യുന്നതം എന്ന് മഹത്തുക്കളാല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സംഗീതം കൊണ്ട് സാധിക്കാത്തതായി ഒന്നുംതന്നെയില്ലെന്ന് അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന പൗരാണികകാലം മുതല്‍ക്ക് പൗരസ്ത്യരും പാശ്ചാത്യരും ഒന്നുപോലെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഭാരതിയസംഗീതം അവരുടെ ദേവതകളുമായി അഭേദ്യബന്ധം പുലര്‍ത്തിപ്പോരുന്നതായി കാണാന്‍ പ്രയാസമില്ല. സ്മൃതികളിലും, ഉപനിഷത്തുകളിലും, വേദങ്ങളില്‍ പ്രത്യേകിച്ച് സാമവേദത്തിലും സംഗീതം നിറഞ്ഞു നില്‍ക്കുന്നു. അനായാസേന മോക്ഷം പ്രാപിക്കാനും, രോഗനിവാരണത്തിനും, ഉയര്‍ന്ന സംസ്കാരത്തിനും എന്നുവേണ്ട ധാന്യങ്ങളുടെ വിളവുവര്‍ദ്ധനക്കു പോലും സംഗീതം ഉപയോഗപ്രദമായിത്തെളിഞ്ഞിട്ടുണ്ടെന്ന് ആധുനികശാസ്ത്രജ്ഞന്മാര്‍ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.
"വീണാവാദനതത്ത്വജ്ഞ: ശ്രുതിജാതിവിശാരദ:
താളജ്ഞശ്ചാപ്രയാസേന മോക്ഷമാര്‍ഗ്ഗം നിയച്ചതി."
(യാ.വ. സ്മൃതി).
അങ്ങിനെയുള്ള സംഗീതസാധനയിലൂടെ മോക്ഷപ്രാപ്തനായ മഹാനായിരുന്നു ത്യാഗരജസ്വാമികള്‍.
വിജയനഗര സാമ്രാജ്യത്തിന്റെ അധപ്പതനത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം പലതെലുങ്കു ബ്രാഹ്മണ കുടുംബങ്ങളും തമിള്‍നാട്ടിലുള്ള തഞ്ചാവുര്‍ ജില്ലയിലേക്ക് കുടിയേറി പാര്‍ക്കുകയുണ്ടായി. തഞ്ചാവൂര്‍ രാജാക്കന്മാര്‍ അവര്‍ക്ക് യധാകാലം സംരക്ഷണം നല്‍കുക മാത്രമല്ലാ, കാവേരിനദീതീരത്തുള്ള ഫലഭൂയിഷ്ടമായ പലേ ഭൂപ്രദേശങ്ങള്‍ പതിച്ചുകൊടുക്കുകയും ചെയ്തു. അങ്ങിനെ തിരുവാരൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന 'മുരിഗുനാഡു' വിഭാഗത്തില്‍പ്പെട്ട രാമബ്രഹ്മത്തിന്റെയും സീതമ്മയുടേയും മൂന്നാമത്തെ പുത്രനായി 1767 മെയ്മാസം നാലാം തിയ്യതി ത്യാഗരാജന്‍ ജനിച്ചു. ജല്‍പ്പേശനും രാമനാഥനും അദ്ദേഹത്തിന്റെ ജ്യേഷ്ട സഹോദരങ്ങളായിരുന്നു. കുട്ടികള്‍ക്ക് ഏതെങ്കിലും ദേവീദേവന്മാരുടെ പേരിടുകയെന്നത് അക്കാലത്ത് ബ്രാഹ്മണരുടെ ഇടയിലുണ്ടായിരുന്ന ഒരു നാട്ടു സബ്രദായ മായിരുന്നു. അതനുസരിച്ച് തിരുവാരൂരിലെ പ്രധാനദേവനായ ത്യാഗരാജന്റെ (ശിവന്‍) നാമം തന്നെ രാമബ്രഹ്മം സ്വപുത്രന് നല്‍കി. വേദാന്തത്തിലും സംഗീതത്തിലും നിത്യോപാസന അനുഷ്ടിച്ചുവന്നിരുന്ന കുടുംബമായിരുന്നു രാമബ്രഹ്മത്തിന്റേത്. സ്വന്തം സഹോദരങ്ങളില്‍ പലരും സന്ന്യാസം സ്വീകരിച്ചിരിക്കെ, അഞ്ചാമനായ ഗിരിരാജബ്രഹ്മത്തിന് ഒരു കവിയാകാനായിരുന്നു നിയതിനിശ്ചയം. അദ്ദേഹമായിരുന്നു ത്യാഗരാജന്റെ പിതാമഹന്‍.
പുരന്ദരദാസന്റെ ഭക്തിനിര്‍ഭരമായ അനേകം കീര്‍ത്തനങ്ങള്‍ പ്രഭാതത്തിലും സായാന്‍ഹത്തിലും സീതമ്മ പതിവായി പാടാറുണ്ടായിരുന്നു. അവര്‍ ഒരു നല്ല ഗായികയുമായിരുന്നു. രാമബ്രഹ്മമാണെങ്കില്‍ രാമായണം നിത്യപാരായണം ചെയ്തിരുന്ന വ്യക്തിയും. ഈ അന്തരീക്ഷത്തിലാണ് ത്യാഗരാജന്‍ വളര്‍ന്നത്. മൂത്ത പുത്രന്മാര്‍ രണ്ടും പഠനവിഷയത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നു കണ്ട പിതാവ് ത്യാഗരാജനില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി. ബാല്യത്തില്‍ തന്നെ സംസ്കൃതം തെലുങ്ക് മുതലായവ അച്ചനില്‍ നിന്നും സംഗീതം അമ്മയില്‍ നിന്നും ത്യാഗരാജന്‍ അഭ്യസിക്കാനാരംഭിച്ചു. എന്തും ഒരിക്കല്‍ കേട്ടാല്‍ മനപാഠമാക്കാനുള്ള ബാലന്റെ ഗ്രഹണ പാടവത്തെക്കണ്ട് മാതാപിതാക്കള്‍ അഹ്ലാദചിത്തരായി. തഞ്ചാവൂര്‍ അരമനയിലെ ഉത്സവത്തോടനുബന്ധിച്ചു കൂടുന്ന സാഹിത്യസദസ്സില്‍ രാമായണപാരായണം ചെയ്തുവന്നിരുന്നത് രാമബ്രഹ്മമായിരുന്നു. ഈ സമയമെല്ലാം ഏതാണ്ട് നിത്യദാരിദ്ര്യത്തില്‍ക്കഴിയേണ്ടിവന്നരാമബ്രഹ്മവും കുടുംബവും ത്യാഗുവിന് എട്ടുപത്തുവയസുള്ളപ്പോള്‍ തിരുവയ്യാറിലേക്ക് താമസം മാറ്റി. നാടുവാണിരുന്ന രാജാവിന്റെ കാരുണ്യം കോണ്ട് അവിടെ ഒരു ചെറിയ വീടും കുറെ കൃഷിഭൂമിയും അദ്ദേഹത്തിന് ദാനമായി കിട്ടി.
തഞ്ചാവൂര്‍ രാജകൊട്ടാരം തിരുവയ്യാറില്‍ നിന്നും അധികം ദൂരത്തല്ലായിരുന്നതുകൊണ്ട്, രാമബ്രഹ്മം മകനേയും ഇടക്ക് അവിടെ കൂട്ടികൊണ്ട് പോവുക പതിവായിരുന്നു. ത്യാഗുവിന് അക്ഷരസ്പുടതയോടുകൂടി രാമായണം വായിക്കാമെന്നായപ്പോള്‍ രാമബ്രഹ്മം മകനെ ആ കൃത്യം ഏല്‍പിച്ചു. അങ്ങിനെ ഒരുദിവസം നിറഞ്ഞ പണ്ഡിത സദസ്സില്‍ ആദ്യമായി ത്യാഗരാജന്‍ രാമായണശ്ലോകങ്ങള്‍ ചൊല്ലുകയും രാമബ്രഹ്മം അവയെ വ്യാഖ്യാനിക്കുകയും ചെയ്തു. പണ്ഡിതലോകം ഒന്നടങ്കം ത്യാഗുവിന്റെ ഉച്ചാരണ നിപുണതയെ പുകഴ്ത്തി. ത്യാഗരാജന്‍ ശ്ലോകങ്ങള്‍ വായിക്കുക, രാമബ്രഹ്മം അര്‍ത്ഥം പറയുക എന്നത് കൊട്ടാരസദസ്സിലെ നിത്യസംഭവമായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. കൊട്ടാരം വിദ്വാന്മാരുടെ അഭിപ്രായത്തെ മാനിച്ച് ത്യാഗുവിന് വേണ്ടതായ സംഗീത ശിക്ഷണം നല്‍കുവാന്‍ പിതാവ് നിശ്ചയിച്ചു. കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനും തന്റെ അയല്‍ വാസിയുമായിരുന്ന സൊണ്ടി വെങ്കിടരമണയെന്ന സംഗീതജ്ഞന്റെ കീഴില്‍ സംഗീതത്തിന്റെ ഉപരിപഠന വിഷയകമായി ത്യാഗുവിനെ ആക്കിയാലെന്തെന്ന് പിതാവിനാഗ്രഹമുണ്ടായിരുന്നെങ്കിലും, ഇത്രചെറിയ ഒരു കുട്ടിയെ വലിയ സംഗീതജ്ഞനായ അദ്ദേഹം ശിഷ്യനായി സ്വീകരിക്കുമോ എന്നൊരു ശങ്കയും ഉണ്ടാകാതിരുന്നില്ല.
രാമബ്രഹ്മത്തിന്റെ നിത്യപൂജക്ക് പൂപറിക്കാന്‍ ത്യാഗരാജന്‍ പോകാറുള്ളത് വെങ്കിടരമണയ്യയുടെ പൂന്തോട്ടത്തിലായിരുന്നു. അദ്ദേഹം ശിഷ്യന്മാരെ സംഗീതമഭ്യസിക്കുന്നത് കേട്ടു നില്‍ക്കുകയും ത്യാഗുവിന്റെ പതിവായിരുന്നു. അങ്ങിനെ ഒരുദിവസം പൂവുമായിവരാന്‍ ത്യാഗു പതിവിലേറെ വൈകിയതുകണ്ട് അച്ചന്‍ അന്ന്വേഷിച്ചിറങ്ങി. അപ്പോള്‍ ഗുരുവില്‍നിന്നൊഴുകിവരുന്ന നാദബ്രഹ്മത്തില്‍ മതിമറന്ന് നില്‍ക്കുന്ന മകനെക്കണ്ട് പിതാവ് വിസ്മയം പൂണ്ടു. ഉടനെ ത്യാഗുവിനെയും കൂട്ടിക്കൊണ്ട് അദ്ദേഹം ഗുരുവിന്റെ വസതിയില്‍ ചെല്ലുകയും വിവരങ്ങളെല്ലാം ഉണര്‍ത്തിക്കുകയും ചെയ്തു. എല്ലാം കേട്ട ഭാഗവതര്‍ ത്യാഗുവിനെ സസന്തോഷം തന്റെ ശിഷ്യനായി സ്വീകരിച്ച് വിദഗ്ധമായി ശിഷണവുമാരംഭിച്ചു. അധികകാലം കഴിയുന്നതിനുമുമ്പ്, ഗുരുവിനറിയാവുന്നതെല്ലാം ത്യാഗരാജന്‍ സ്വായത്തമാക്കുകയും, വിനീതനായ ഒരു ശിഷ്യന്‍ എന്നനിലയില്‍ ഗുരുവിന്റെ അനുഗ്രഹം നേടുകയും ചെയ്തു.
സംഗീതശാസ്ത്രപരമായി അന്നുവരെ ഉണ്ടായിരുന്ന സകല ഗ്രന്ഥങ്ങളും ത്യാഗരാജന്‍ വായിച്ചു പഠിച്ചു. എന്നിരുന്നാലും, വിപുലമായ സംഗീത രംഗത്ത് ഇനിയും വളരെയേറെ പഠിക്കാനുണ്ടെന്നും അവയെല്ലാം എങ്ങിനെ സാധിക്കുമെന്നും ഉള്ള ചിന്ത അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു. അന്നത്തെ രീതിയനുസരിച്ച് യൗവ്വനത്തില്‍ത്തന്നെ ത്യാഗരാജന്‍ വിവാഹം കഴിച്ചു. അദ്ദേഹത്തിന് പതിനേഴു-പതിനെട്ടു വയസായപ്പോള്‍ പിതാവും, താമസിയാതെ മാതാവും അന്തരിച്ചു. രാമനാഥന്‍ എന്ന ജേഷ്ഠന്‍ നേരത്തെ മരിച്ചുപോയതുകൊണ്ട് വീട്ടുസ്വത്ത് ജല്‍പ്പേശനും ത്യാഗരാജനും കൂടി ഭാഗിച്ചെടുത്തു. വീടിന്റെ ഒരു ഭാഗവും പിതാവ് പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹവും ത്യാഗുവിന് കിട്ടി. ശ്രീരാമപൂജയും രാമസങ്കീര്‍ത്തനവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യാനുഷ്ഠാനങ്ങള്‍. പതിമൂന്നാമത്തെ വയസുമുതല്‍ അദ്ദേഹം പിള്ളാരിഗീതങ്ങള്‍ രചിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇതൊന്നും സംഗീതപരമായി മേന്മപുലര്‍ത്തുന്നവയായിരുന്നില്ല. "നമോ നമോ രാഘവായ" എന്ന ഗാനം അദ്ദേഹത്തിന്റെ ആദ്യകാല കീര്‍ത്തനങ്ങളില്‍ പ്പെട്ടതാണ്.
കുടുംബസ്വത്തില്‍ നിന്നു കിട്ടിയ നാമമാത്രമായ ധനം മുഴുവന്‍ വേഗത്തില്‍ തീര്‍ന്നുപോയതുകൊണ്ട് ഉഞ്ചവൃത്തി (ഭിക്ഷാടനം) ഉപജീവനമാര്‍ഗ്ഗമായി ത്യാഗരാജന്‍ സ്വീകരിച്ചു. രാമഭജനവും ഉഞ്ചവൃത്തിയുമായി ജീവിതം നയിക്കുന്നതിനിടയില്‍ കാഞ്ചി പുരത്തുനിന്നുവന്ന രാമകൃഷ്ണ്ണയതീന്ദ്രനെന്ന യോഗീവര്യനുമായി ത്യാഗരാജന് സന്ധിക്കാനിടവന്നു. ത്യാഗരാജന്റെ നിസ്സീമമായ രാമഭക്തിയില്‍ ആകൃഷ്ടനായ സന്യാസിവര്യന്‍ അദ്ദേഹത്തിന് ശ്രീരാമമന്ത്രം ഉപദേശിക്കുകയും, ആ മന്ത്രം 96 കോടി പ്രാവ്ശ്യം ജപിച്ച് സിദ്ധിവരുത്തുവാനും നിര്‍ദ്ദേശിച്ചു. കല്‍പനപ്രകാരം തിരുവയാറിലെ ദക്ഷിണകൈലാസക്ഷേത്രത്തിന്റെ തിരുനടയിലിരുന്ന് രാമമന്ത്രം ഉരുക്കഴിക്കാന്‍ തുടങ്ങി. ദിവസംതോറും ലക്ഷക്കണക്കിന് രാമമന്ത്രം നിഷ്കര്‍ഷയോടും ഭക്തിയോടും കൂടി ഉരുവിട്ട് ഏതാണ്ടിരുപത്തൊന്നു വര്‍ഷംകൊണ്ട് 96 കോടി ജപം പൂര്‍ത്തിവരുത്തി. കാലതാമസം കൂടാതെ ശ്രീരാമന്‍ സീതലക്ഷ്മണഭരതഹനുമത്` സമേതനായി അദ്ദേഹത്തിന് ദര്‍ശനമരുളുകയും, ആ അനര്‍ഘനിമിഷത്തെ മതിമറന്ന് അദ്ദേഹം "ഏല നീ ദയര ദൂ" എന്ന ആഠണാ കീര്‍ത്തനം പാടിയെന്നും, ആ കീര്‍ത്തനമാണ് ശാസ്ത്രീയ കര്‍ണ്ണടക സംഗീതത്തിന് ത്യാഗരാജന്റെ ആദ്യത്തെ സംഭാവനയെന്നും വിശ്വസിച്ചുവരുന്നു.
പ്രസ്തുത സംഭവത്തിനുശേഷം അദ്ദേഹം ഭക്തിരസംതുളുമ്പുന്നവയും ഭാവാത്മകവുമായ ഒട്ടേറെ കീര്‍ത്തനങ്ങള്‍ തുടരെത്തുടരെ രചിച്ചു പാടിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടരായി പലരും ദൂരസ്ഥലങ്ങളില്‍നിന്നുപോലും വന്നിരുന്നു. അങ്ങിനെവന്നിരുന്നവരില്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് സംഗീതമഭ്യസിക്കാന്‍ തുടങ്ങി. കുറച്ചുകാലംകൊണ്ട് ആയിരക്കണക്കിന് ശിഷ്യന്മാരദ്ദേഹത്തിനുണ്ടായി. നാമജപവും, ഭജനയും, ഉഞ്ചവൃത്തിയും, സംഗീതമഭസിപ്പിക്കലും മറ്റുമായി ഒരുലളിതജീവിതം ത്യാഗരാജന്‍ നയിച്ചു. ഭിക്ഷയെടുത്ത് കിട്ടുന്ന പണത്തില്‍നിന്നും തനിക്കും തന്റെ ശിഷ്യര്‍ക്കും ചിലവിനുള്ളതു മത്രമെടുത്തിട്ട് ബാക്കി പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുകയോ കാവേരിനദിയില്‍ കളയുകയോ ആണ് അദ്ദേഹം ചെയ്തിരുന്നത്.
അക്കാലത്ത് പലരാജാക്കന്മാരും, ഉന്നതപദവിയാര്‍ജ്ജിച്ചിരുന്ന പ്രഭുക്കന്മാരും ത്യാഗരാജനെ ആസ്ഥാന വിദ്വല്‍സ്ഥാനം നല്‍കി ആദരിക്കാന്‍ മുന്നോട്ടുവന്നെങ്കിലും ഐഹികസുഖങ്ങളോടും പദവിയോടും വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ത്യാഗരാജന്‍ ക്ഷണമെല്ലാം നിരസിക്കുകയാണുണ്ടായത്. തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഏകോജിയും അതിലേക്കായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയാണുണ്ടായത്. തന്നെ സ്തുതിച്ചുകൊണ്ടൊരു ഗാനം രചിച്ചുപാടിയാല്‍ അളവറ്റസ്വത്തും കൂട്ടത്തില്‍ പല പദവികളും വാഗ്ദാനം ചെയ്ത ഏകൊജി അവസാനം നിരാശനായിത്തീര്‍ന്നു. ഏകോജിയുടെ ക്ഷണവുമായെത്തിയ ദൂതന്മാര്‍വശം കല്യാണി രാഗത്തില്‍ 'നിധിചാലസുഖമാ' എന്ന കൃതി ത്യാഗരാജന്‍ കൊടുത്തയച്ചു. 'ധനംസമ്പാദിച്ച് സുഖമനുഭവിക്കുന്നതോ, രാമനാമം ജപിച്ച് സുഖമനുഭവിക്കുന്നതോ യഥാര്‍ത്ഥസുഖം; അഹംഭാവികളായ നരന്മാരെ സ്തുതിക്കുന്നതാണോ യഥാര്‍ത്ഥ സുഖം, രാമന്റെ തൃപ്പാദങ്ങളെ സ്തുതിക്കുന്നതാണോ യഥാര്‍ത്ഥ സുഖം' എന്നെല്ലാം ആശയം ഉള്‍ക്കൊള്ളുന്നതും ചമത്കാരസമ്പൂര്‍ണവുമായ പ്രസ്തുത കൃതി കണ്ടപ്പോള്‍ ഏകോജിയുടെ അവസ്ഥ എന്തായിരുന്നിരിക്കാമെന്ന് ചിന്തനീയമാണ്
ഈ സമയമായപ്പോഴേക്കും ത്യാഗരാജന്റെ കീര്‍ത്തി ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. തല്‍ഫലമായി അവിടെനിന്നും സംഗീതവിദ്വാന്മാരും കലാകുതുകികള്യും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും നിസര്‍ഗസുന്ദരമായ ത്യാഗരാജസംഗീതം കേട്ട് ആനന്ദചിത്തരാകുകയും, അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുകയും പതിവായിരുന്നു. കേരളത്തില്‍നിന്നും പല വിദ്വാന്മാരും ത്യാഗരാജനെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. ഷട്കാലഗോവിന്ദമാരാര്‍, പരമേശ്വര ഭാഗവതര്‍, മാളിയക്കല്‍ കൃഷ്ണ മാരാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഗോവിന്ദമാരാരും ത്യാഗരാജനും തമ്മിലുണ്ടായ കൂടിക്കാഴ്ച പ്രസിദ്ധമാണെന്നു മാത്രമല്ല, ആ സന്ദര്‍ശനത്തിന്റെ നിത്യസ്മാരകമായി ത്യാഗരാജ വിരചിതമായ 'എന്തൊരു മഹാനുഭാവുലു' എന്ന പഞ്ചരത്ന കൃതി സംഗീതലോകത്തെ ഇന്നും പുളകോജ്ജ്വല മാക്കികൊണ്ടിരിക്കയാണല്ലൊ!.
ത്യാഗരാജന്‍ രാജാക്കന്മാരുടെയും മറ്റും ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും സുഖമായി ജീവിക്കാമായിരുന്നു എന്നു കരുതിയ അസൂയാലുവും ധനകാംഷിയുമായിരുന്ന ജ്യേഷ്ടന്‍ ജല്‍പേശന് തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തോട് കടുത്ത വിദ്വേഷം തോന്നുക മാത്രമല്ലാ പലവിധത്തില്‍ ഉപദ്രവിക്കാനും തുടങ്ങി. ത്യാഗരാജന്‍ നിത്യപൂജ ചെയ്തിരുന്ന ശ്രീരാമവിഗ്രഹം ജല്‍പേശന്‍ കാവേരിയിലേക്കെറിഞ്ഞു കളഞ്ഞു. തന്റെ എല്ലാമായ രാമവിഗ്രഹം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അത് തിരഞ്ഞുകൊണ്ട് ത്യാഗരാജന്‍ നിത്യവും കാവേരിയുടെ തീരത്ത് അലയുമായിരുന്നു. വര്‍ഷമൊന്നു കഴിഞ്ഞിട്ടും വിഗ്രഹം കിട്ടാതായപ്പോള്‍, ഇനിയും തന്റെ ശ്രീരാമനെ കിട്ടിയിട്ടല്ലാതെ ജലപാനംപോലും ചെയ്യില്ലെന്ന് ദൃഢ നിശ്ചയം ചെയ്തു.ഇഷ്ട ദേവതാനുഗ്രഹത്താല്‍ അന്നുരാത്രി വിഗ്രഹം കിടക്കുന്ന സ്ഥലം സ്വപ്നത്തിലൂടെ ത്യാഗരാജന് കാണാറായി. സ്വപ്നത്തില്‍ക്കണ്ട സ്ഥലത്തുനിന്ന് വിഗ്രഹം കിട്ടിയപ്പോള്‍ അദ്ദേഹത്തിന് പൂര്‍വാധികം സന്തോഷവും വിശ്വാസവും ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങി. ഈ സംഭവത്തെ സാധൂകരിക്കാന്‍ ത്യാഗരാജന്റെ കരുണരസം നിറഞ്ഞ ചില ഗാനങ്ങള്‍ (നേബെന്ദുവെദഗുദരാ; ഏപാപമു ജേസിതരാ) ഉദാഹരിക്കപ്പെട്ടിട്ടുണ്ട്.
സംഗീതശാസ്ത്രഗ്രന്ഥങ്ങല്‍ പലതും ത്യാഗരാജന്‍ പഠിച്ച് ഉല്‍പത്തിവരുത്തിയിരുന്നെങ്കിലും "സ്വരാര്‍ണവം", "സംഗ്രഹചുഢാമണി" തുടങ്ങിയ കൃതികളാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മകുടോ,ലങ്കാരമായി വര്‍ത്തിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. സംഗീത രഹസ്യങ്ങളുടെ ഉള്ളറ കണ്ടറിയാന്‍ ആഗ്രഹിച്ചിരുന്ന ത്യാഗരാജന്‍ സംഗീത മുനിയായ നാരദനെ ഉപാസിച്ചുകൊണ്ടിരുന്നു. ഒരുദിവസം കാലത്ത് അദ്ദേഹത്തെ കാണുന്നതിനായി ഒരു സന്യാസി ത്യാഗരാജന്റെ വസതിയില്‍ വന്നു. ആചാരോപചാരങ്ങള്‍ക്കുശേഷം കയ്യിലുണ്ടായിരുന്ന പൊതി ത്യാഗരാജനെ ഏല്‍പിച്ചിട്ട് അദ്ദേഹം കാവേരിയില്‍ കുളിക്കാനായി പോയി. ഉച്ച ഊണിന് സമയമായിട്ടും സന്യാസി കുളികഴിഞ്ഞ് വന്നില്ല. അദ്ദേഹം വരാതെ ആഹാരം കഴിക്കുന്നത് ഉചിതമല്ലല്ലോ എന്ന് കരുതി നിരാഹാരിയായി ത്യാഗരാജന്‍ കാത്തിരുന്നു. അങ്ങിനെ കാത്തിരുന്ന് രാത്രിയായപ്പോള്‍ ക്ഷീണംകൊണ്ട് ത്യാഗരാജന്‍ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ സന്യാസി പ്രത്യക്ഷപ്പെട്ട്, ഞാന്‍ തന്നെയാണ് അങ്ങുപാസിക്കുന്ന നാരദമുനിയെന്നും; അവിടെ ഞാനുപേക്ഷിച്ച ഭാണ്ഡത്തില്‍ "സ്വരാര്‍ണവം" എന്ന ഗ്രന്ഥമുണ്ടെന്നും; അതു പഠിച്ചാല്‍ സംഗീതരഹസ്യങ്ങളേക്കുറിച്ചുള്ള അങ്ങയുടെ സംശയമെല്ലാം നീങ്ങുമെന്നും അരുളിചെയ്ത് മറഞ്ഞു. ഉറക്കമുണര്‍ന്ന് സന്യാസി പറഞ്ഞ മാതിരി ഭാണ്ഡമഴിച്ചുനോക്കിയപ്പോള്‍ പ്രസ്തുത ഗ്രന്ഥം കിട്ടി. അതിന്റെ സന്തോഷാധിക്ക്യത്താല്‍ മതിമറന്ന് നാരദമുനിയെ സ്തുതിച്ചുകൊണ്ട് "ശ്രീനാരദ.....(കാനഡ); നാരദഗുരുസ്വാമി...(ദര്‍ബാര്‍); വരനാരദ....(വിജയശ്രീ) തുടങ്ങിയ കൃതികള്‍ രചിച്ചു. സ്വരാര്‍ണവം പഠിച്ചതോടെ സംഗീതശാസ്ത്രസംബന്ധമായി ത്യാഗരാജനുണ്ടായിരുന്ന സന്ദേഹങ്ങളെല്ലം മാറിക്കിട്ടി.
കര്‍ണാടക സംഗീതത്തിന്റെ ഇന്നത്തെ പ്രശസ്തി; നിലനില്‍പ് എന്നിവക്ക് തികച്ചും കാരണഭൂതരായ സംഗീതതൃമൂര്‍ത്തികളില്‍ വച്ച് ത്യാഗരാജന്‍ തന്നെയാണ് സര്‍വോപരി ആരാധ്യനായിട്ടുള്ളത്. സംഗീതപരമായ ഗുണോല്‍കര്‍ഷം നോക്കുകയാണെങ്കില്‍ ത്യാഗരാജകൃതികളില്‍ ദീക്ഷിതരുടേയും ശ്യാമശാസ്ത്രികളുടേയും മാത്രമല്ല അവരുടെ സമകാലിനരുടെയും അവര്‍ക്കുശേഷമുള്ള വാഗ്ഗേയകാരുടേയും കൃതികളില്‍ നിന്ന് വത്യസ്ഥമായി വല്ലതും കാണാന്‍ കഴിയുമോ എന്ന് സംശയമാണ്. ത്യാഗരാജ കൃതികളും മറ്റുള്ളവയും തമ്മിലുള്ള അന്തരം ദൃശ്യമാകുന്നതും അവയിലല്ല. പാടിയകൃതികളുടെ എണ്ണം, രാഗങ്ങള്‍ കൊണ്ട് കൈകാര്യം ചെയ്തതിലുള്ള വൈവിധ്യത, ആശയ പുഷ്കലത, ഭക്തിഭാവം എന്നിവയാണ് ഈ കൃതികളെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കുന്നത്. ത്യാഗരാജകൃതികളുടെ സംഖ്യ സൂഷ്മമായി അറിയാന്‍ നിവൃത്തിയില്ലെങ്കിലും, രണ്ടായിരത്തിലേറെയുണ്ടെന്ന് കണക്കാക്കാം. ഇപ്പോള്‍ പ്രചരത്തിലിരിക്കുന്നത് അതിന്റെ നാലിലൊന്നു മാത്രമെയുള്ളു. സംഗീതലോകത്ത് ചിലനൂതന പ്രസ്ഥാനങ്ങള്‍ ത്യാഗരാജന്‍ ആവിഷ്കരിച്ചിണ്ട്. സംഗതിയെന്ന ഗാനാലങ്കാരം അദ്യമായി പ്രയോഗത്തില്‍ വരുത്തിയത് അദ്ദേഹമാണ്. വെങ്കിടമഖിയുടെ മേളജന്യരാഗപദ്ധതിയനുസരിച്ച് അന്നുവരെ പ്രചാരത്തിലില്ലാതിരുന്ന പലരാഗങ്ങലും പുനരുദ്ധാരണം ചെയ്ത് സംഗീതലോകത്തിന് തന്റെ കവനങ്ങളിലൂടെ ശാശ്വതപ്രതിഷ്ഠ നേടികൊടുത്തിട്ടുണ്ട്. അങ്ങിനെ സമുദ്ധരിച്ച രാഗങ്ങളില്‍ ഖരഹരപ്രിയ, ചാരുകേശി, കോകിലപ്രിയ, ചക്രവാകം, തുടങ്ങിയവ പ്രചാരം നേടി. ഖരഹരപ്രിയയില്‍ അദ്ദേഹം ആറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുള്ളതില്‍ "പക്കാലനിലബഡി, രാമ നീ സമാന, കോടിസേവിമ്പരാര" എന്നിവ വളരെ പ്രസിദ്ധമാണ്. ഒരേരാഗത്തില്‍ പലകൃതികള്‍ രചിക്കുബോള്‍ ഒരോന്നിലും വത്യസ്ഥമായരാഗങ്ങഭാവം ഉള്‍ക്കൊള്ളിക്കാന്‍ ത്യഗരാജനുള്ള സാമര്‍ത്ഥ്യം നിസ്സീമമാണ്. തോടിയുടേയും ദേവഗാന്ധാരിയുടേയും വിഭിന്നങ്ങളായ രാഗസഞ്ചാരങ്ങളും ഭാവങ്ങളും ആ രാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികളില്‍ പ്രതിഭലിച്ചു കാണാം. മുപ്പതില്‍പരം ഗാനങ്ങള്‍ 'തോടി'യില്‍ ത്യാഗരാജന്റേതായി നമുക്കു ലഭിച്ചിട്ടുണ്ട്. ഇരുപതിലേറെ രാഗങ്ങള്‍ അദ്ദേഹം സ്വന്തമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ബിന്ദുമാലിനി, ജയന്തശ്രീ, കോകിലധ്വനി, ആഭേരി, പ്രവാളജ്യോതി, നളിനകാന്തി എന്നിവ അവക്കുദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തന്നെയല്ല, ചിലരാഗങ്ങള്‍ക്ക് ത്യാഗരാജകൃതികള്‍ മാത്രമെ ലക്ഷ്യങ്ങളായിട്ടുള്ളുവെന്നതും എടുത്തു പറയേണ്ടതായുണ്ട്.
ത്യാഗരാജകൃതികളിലെ ഭാഷ ലളിതമാണെന്നുള്ളത് പ്രസ്താവയോഗ്യമാണ്. തെലുങ്കും സംസ്കൃതവും കൂടിയ ഒരു മിശ്രിത ഭാഷയാണദ്ദേഹത്തിന്റേത്. ഭക്തിയില്ലാത്ത സംഗീതം നിര്‍ജ്ജീവമാണെന്നും, സംഗീത തത്വങ്ങള്‍ യഥാര്‍ത്ഥ മായറിയുന്നവര്‍ സുഖപ്രാപ്തിയിലെത്തുമെന്നും, അവകൊണ്ടുള്ള ഭഗവത്ഭക്തിയാണ് എളുപ്പമായ മോക്ഷമാര്‍ഗ്ഗമെന്നും, യോഗീവര്യന്മര്‍ക്കു മാത്രം സാധിക്കുന്ന കേവലനാദബ്രഹ്മോപാസന മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ത്യാഗരാജന്‍ അസംഖ്യം കൃതികളില്‍ക്കൂടി യുക്തിയുക്തം സ്ഥാപിച്ചിട്ടുണ്ട്. ശങ്കരാഭരണത്തില്‍ 'സ്വര രാഗസുധാരസ', ധന്യാസിയില്‍ 'സംഗീതഞ്ഞാനമു ഭക്തിവിനാ' തുടങ്ങിയവ ഉദാഹരണം.
ത്യാഗരാജശിഷ്യഗണങ്ങളുടെ സംഖ്യ ഖണ്ഡിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും, ആയിരത്തിലേറെവരുമെന്ന് കണക്കാക്കാം. അവരില്‍ അര്‍പ്പണബോധമുള്ള ശിഷ്യസമൂഹം ത്യാഗരാജ കൃതികള്‍ക്ക് പ്രചാരം വരുത്തുവാന്‍ മുഖ്യ പങ്കുവഹിച്ചു. വീണകുപ്പയ്യര്‍, മാനമ്പുചാവടി വെങ്കിടസുബ്ബയ്യര്‍, വാലാജാപ്പേട്ടാ വെങ്കിടരമണ ഭാഗവതര്‍, മകന്‍ കൃഷ്ണ ഭാഗവതര്‍, ഉമയാല്‍പുരം കൃഷ്ണ ഭാഗവതര്‍, തഞ്ചാവൂര്‍ രാമറാവു തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കൂടെ സഹജീവിതം നയിച്ച ശിഷ്യന്മാരാണ്. ഗായകന്‍ എന്ന നിലയിലും, ഗാനരചയിതാവെന്ന നിലയിലും എറ്റവും സമുന്നതനായ ത്യാഗരാജ ശിഷ്യന്‍ വീണകുപ്പയ്യയായിരുന്നു, ത്യാഗരാജ കൃതികള്‍ പകര്‍ത്തിവച്ച് സംഗീതലോകത്തിന് സംഭാവന ചെയ്തശിഷ്യരില്‍ മുഖ്യന്‍ വലാജാപ്പേട്ട വെങ്കിടരമണ ഭാഗവതരാണ്. അദ്ദേഹവും മകനായകൃഷ്ണ ഭാഗവതരും രചിച്ചഗുരുചരിതം പില്‍ക്കാല ഗവേഷകര്‍ക്ക് താങ്ങും തണലുമായി.
വാര്‍ദ്ധക്ക്യത്തിന്റെ പ്രാരംഭത്തില്‍ ത്യാഗരാജന്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. കാഞ്ചിയിലുണ്ടായിരുന്ന ഉപനിഷദ്‌ബ്രഹ്മയോഗിയേയും, തിരുപ്പതി മുതലായ പുണ്യക്ഷേത്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു യാത്രയെങ്കിലും, മറ്റുപല മാന്യവ്യക്തികളുടെ ആതിഥ്യവും കൂട്ടത്തില്‍ അദ്ദേഹം സ്വീകരിച്ചു. തിരുവൊട്ടിയൂര്‍, കോവൂര്‍ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ദേവന്മാരെ സ്തുതിച്ച് അഞ്ച്‌കൃതികള്‍ വീതം രചിച്ചു. അവകള്‍ തിരുവൊട്ടിയൂര്‍ പഞ്ചരത്നം, കോവൂര്‍ പഞ്ചരത്നം എന്നീനാമങ്ങളാല്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഘനരാഗ പഞ്ചരത്നത്തിന് പുറമേയാണിവ. ഈ യാത്രാവേളയില്‍ പല അത്ഭുതകര്‍മ്മങ്ങളും അദ്ദേഹം ചെയ്തതായി ഐതീഹ്യം ഘോഷിക്കുന്നു. അവയെല്ലാം വിശദമായി വിവരിക്കുവാന്‍ തുടങ്ങിയാല്‍ സ്ഥലപരിധി നമ്മെ വിലക്കുമെന്നതുകൊണ്ട് ഒന്നുരണ്ടുസംഭവങ്ങളിലൂടെ ഒരു ദിങ്മാത്രദര്‍ശനം നടത്തണമെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളു.
ഭക്തനും ദാനശീലനുമായിരുന്ന കോവൂര്‍ സുന്ദരമുതലിയാരുടെ ആതിഥ്യം സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ ത്യാഗരാജന്‍ പാടി. മടക്കയാത്രയില്‍ മുതലിയാര്‍ ആയിരം പൊന്‍നാണയം കിഴിയാക്കി ത്യാഗരാജന് സമ്മാനിച്ചു. സ്വാമികള്‍ അത് നിരസിച്ചെങ്കിലും മുതലിയാര്‍ നാണയക്കിഴി അദ്ദേഹമറിയാതെ പല്ലക്കുമെത്തക്കടിയില്‍ തിരുകിവച്ചു. കൂടെയുള്ളവരോട് വിവരവും പറഞ്ഞു. തിരുപ്പതിയിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കാട്ടില്‍വച്ച് കള്ളന്മാര്‍ അവരെ ആക്രമിച്ചു. തന്റെ കയ്യില്‍ പണമൊന്നുമില്ലെന്ന സത്യാവസ്ഥ ആക്രമികളോട് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍ സ്വാമികള്‍ ശ്രമിച്ചപ്പോള്‍ മാത്രമാണ് മറ്റുള്ളവര്‍ പണക്കിഴിയുടെ കര്യം സ്വാമികളോട് പറഞ്ഞത്. പണം രാമനവമി ഉത്സവത്തിലേക്കായി മുതലിയാര്‍ തന്നതാണെന്നുമറിഞ്ഞപ്പോള്‍ 'രാമന്റെ മുതല്‍ രാമന്‍തന്നെ രക്ഷിച്ചുകൊള്ളും' എന്നു പറഞ്ഞ് ധ്യാനത്തില്‍ മുഴുകി. പൊടുന്നനെ തങ്ങളെ ലക്ഷ്യം വച്ച് ശരവര്‍ഷം നടത്തുന്നതായും അവയെല്ലാം ദേഹംതുളക്കുന്നതായും തോന്നുകയാല്‍ കള്ളന്മാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. കുറെ കഴിഞ്ഞപ്പോള്‍ മനസാന്തരം വന്ന കള്ളന്മാര്‍ ത്യാഗരാജന്റെയടുക്കല്‍ ക്ഷമാപനം ചോദിച്ചുവന്നു. അപ്പോള്‍ സ്വാമികള്‍ "കള്ളന്മാരായ നിങ്ങളെ തുരത്തിയത് സാക്ഷാല്‍ ശ്രീരാമലക്ഷ്മണന്മാരാണെന്നും അവരെ ദര്‍ശിക്കാനവസരം ലഭിച്ചതുതന്നെ നിങ്ങളുടെ പൂര്‍വജന്മസുകൃതം കൊണ്ടുമാത്രമാണെന്നും ഇതുപ്പൊലുള്ള ഹീനകൃത്യങ്ങളുപേക്ഷിച്ച് ഭഗവാനില്‍ മനസുറപ്പിച്ച് ശിഷ്ട ജീവിതംനയിക്കയാണ് വേണ്ടതെന്നും, അങ്ങിനെയായാല്‍ അനായാസേന മോക്ഷം ലഭിക്കുമെന്നും" ഉപദേശിച്ചയച്ചു.
തിരുപ്പതിവെങ്കിടേശനെ കണ്ടുവണങ്ങാന്‍ വെമ്പല്‍ പൂണ്ടെത്തിയ ത്യാഗരാജന് ഭഗവാനെ മറച്ചിരുന്ന തിരശ്ശീലയാണ് കാണാന്‍കഴിഞ്ഞത്. ഭഗല്‍ദര്‍ശനത്തിനെത്തിയ തനിക്ക് അതിനവസരമുണ്ടാക്കിത്തരണമെന്ന് ക്ഷേത്രഭാരവാഹികളോട് സ്വാമികള്‍ കേണപേക്ഷിച്ചെങ്കിലുംഫലമുണ്ടായില്ല. നിരാശാഭരിതനായ അദ്ദേഹം 'തെരതീയഗ രാദാ' എന്ന കീര്‍ത്തനം രചിച്ചുപാടി. പാട്ടിന്റെ അവസാനം ബിംബത്തെ മറച്ചിരുന്ന പട്ട് താഴെവീണു. അപ്പോള്‍ ഭഗവല്‍ദര്‍ശനം കിട്ടിയ സന്തോഷത്താല്‍ വെങ്കിടേശനെ സ്തുതിച്ചുകോണ്ട് 'വെങ്കിടേശ നിന്നു സേവിപ്പു' എന്ന കീര്‍ത്തനം പാടി.
രചനാവിഷയത്തില്‍ ത്യാഗരാജന് മാര്‍ഗദര്‍ശിത്വം കിട്ടിയിട്ടുണ്ടെന്ന് പൂര്‍ണമായും വിശ്വസിക്കാവുന്ന ചിലകീര്‍ത്തനകര്‍ത്താക്കളേ സൂചിപ്പിക്കേണ്ടത് ഈ പ്രകൃതത്തില്‍ നല്ലതാണെന്നു തോന്നുന്നു. ഭദ്രാചലരാമദാസ്, ശ്രീരംഗം ശേഷ അയ്യങ്കാര്‍, പുരന്ദരദാസര്‍, തീര്‍ത്ഥനാരായണന്‍ മുതലായവരുടെ സ്വാധീനം അദ്ദേഹത്തിന്റെ കൃതികളില്‍ സ്പഷ്ടമായിരിക്കുന്നു. ഭദ്രാചലത്തിനെ തന്റെ പലകൃതികളിലും ത്യാഗരാജന്‍ സ്മരിക്കുന്നുണ്ട്`. 'ക്ഷീരസാഗരശയന' എന്ന ദേവഗാന്ധാരകൃതിയില്‍ അദ്ദേഹത്തെപ്പറ്റി "ധീരുദൗ രാമദാസുനി ബന്ധമു ദീര്‍ച്ചിനദി വിന്നാനുറാ" എന്ന് പറഞ്ഞു കാണുന്നു.
വര്‍ഷങ്ങളോളം നീണ്ടുനിന്ന തന്റെ തീര്‍ത്ഥയാത്ര അവസാനിക്കുമ്പോള്‍ വാര്‍ദ്ധക്യം ത്യാഗരാജനെ കാര്‍ന്നു കഴിഞ്ഞിരുന്നു. തിരുവയ്യറില്‍ തിരിച്ചെത്തിയ ശേഷം 'നാദബ്രഹ്മാനന്ദ' എന്ന പേരില്‍ ത്യാഗരാജന്‍ സന്യാസം സ്വീകരിച്ചു. അടുത്ത പുഷ്യബഹുള പഞ്ചമിദിനത്തില്‍ ശിഷ്യന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി അവരോട് കീര്‍ത്തനങ്ങള്‍ തുടരെ ആല്ലപിക്കാനാവശ്യപ്പെട്ടു. കീര്‍ത്തനാലാപനം കേട്ടുകൊണ്ടിരുന്ന സ്വാമിയുടെ ശിരസില്‍നിന്ന് രാത്രി പതിനൊന്നുമണിയോടുകൂടി അഭൗമമായൊരു ദിവ്യതേജസ് ഉയര്‍ന്നു പോകുന്നത് കണ്ടുനില്‍ക്കാന്‍ സൗഭാഗ്യം ശിഷ്യര്‍ക്കുമുണ്ടായി. 1847 ജനുവരി ആറാം തിയ്യതിയാണ് ത്യഗരാജസമാധി.
വര്‍ഷം തോറും പുഷ്യബഹുള പഞ്ചമി നാളില്‍ ത്യാഗരാജ സമാധിമണ്ഡപത്തിന് മുന്‍പില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പഞ്ചരത്ന കീര്‍ത്തനാലാപത്തിലൂടെ ആ ഗാനഗന്ധര്‍വ്വന് ആദരാജ്ഞലികളര്‍പ്പിച്ചുവരുന്നു. ത്യാഗരാജോത്സവം ഇന്ന് ലോകപ്രസിദ്ധ മായിക്കഴിഞ്ഞിട്ടുണ്ട്.
oooooOOOOOooooo.
Mumbai (Dombivli)
19.4.08
'
Saturday, 12 April 2008
ഒരുചാന്‍ വയറിനുവേണ്ടി".
(രാജുവിളാവത്ത്-
കൂവപ്പടി).
മുരളിയൂതിബാലന്‍ നിത്യവുമലയുന്നു
ഒരുചാണ്‍ വയറിന്‍റെ പൂരണമിച്ചിച്ചേവം.
പലരുംപലവിധ പഴികള്‍ വര്‍ഷിക്കിലും
ചിലപ്പോള്‍ മടിശ്ശീല പൈദാഹം ശമിപ്പിക്കും.
ആദിത്യനുദിച്ചെന്നാല്‍ അവനുമുണര്‍ന്നിടും
പാതിവിടര്‍ന്ന കണ്ണും തിരുമീവിഷാദത്താല്‍.
പ്രാതലുമില്ലവന് ദേഹശുധിയുമില്ല,
പാദരക്ഷയുമില്ലാ,തലയാന്‍ വിധിച്ചവന്‍!
വീടുകളോരോന്നായി കയറിയിറങ്ങുന്നു-
നാടിന്‍റെമകനിവന്‍ തെണ്‍ടിയെന്നുള്ളപേരില്‍.
നാട്ടിലെപ്രമാണിമാര്‍പെട്ടെന്നുകോപിച്ചീടും
ഓടക്കുഴലിന്‍നാദം ചെവിയില്‍ കേട്ടുവെന്നാല്‍!
ജനനിയാരാണെന്നോ, ജനകനാരാണെന്നോ
ഇന്നോളമിവനില്ലാ, നിശ്ചയം തെല്ലുപോലും.
"ഉറ്റവരാരുമില്ല, ഉടയോരാരുമില്ലാ,
തെറ്റിവനെന്തുചെയ്തു ഇത്രയും ശിഷാര്‍ഹമായ്"?
എന്നുചിന്തിച്ചുചിലര്‍ വല്ലതും കൊടുത്തെന്നാല്‍
അന്നന്നുതുഴയാമ്പോല്‍ ജീവിതത്തോണിമെല്ലെ!
പുലരിമുതല്‍ക്കങ്ങു അന്തിയാവോളം നിത്യം
അലഞ്ഞുനടന്നിട്ട് കിട്ടുമാദ്രവ്യങ്ങളി-
ലഷ്ടിക്കുശെഷം മിച്ചം വരുവതൊക്കെതുറു-
ക്കെട്ടി ഭദ്രമാംവണ്ണം സൂക്ഷിച്ചുപോന്നു പാവം.
നീങ്ങിയിങ്ങനെ കുറെ വര്‍ഷങ്ങള്‍തെരുതെരെ-
ചെക്കനുപതിനെട്ടു വയസും പൂര്‍ത്തിയായി.
"നങ്ങേലികുഞ്ഞുപെണ് എട്ടുവയസ്സുകാരി
കുഞ്ഞുനാളുണ്ടായൊരു സതീര്‍ത്ഥ്യയോര്‍ക്കുന്നുഞ്ഞാന്‍!
"അവളും പ്രായപൂര്‍ത്തി വന്നിട്ടുണ്ടാകുമിപ്പോള്‍
എവിടെത്തിരയുമെന്നവനൊരൂഹമില്ല"
"ഭാഗ്യത്തിനൊരുവേള നങ്ങേലിവന്നുവെന്നാല്‍-
മംഗല്ല്യസൂത്രമവള്‍ക്കൊന്നങ്ങു സമ്മാനിക്കാം".
ഇങ്ങിനെ ചിന്തിച്ചവന്‍ മയങ്ങിക്കിടക്കവേ
ചിക്കെന്നു പുലരിതന്‍ മാരുതനോടിയെത്തി.
ശയ്യവിട്ടെണീറ്റവന്‍ പയ്യവെനടകൊണ്ടു
മെയ്യൊന്നു ശുദ്ധികൂടി,യാക്കാതെ 'നഗരിക്ക്'.
പട്ടണത്തിന്‍റെയൊരു തിങ്ങിയകവലയില്‍
ചട്ടിയും മുന്നില്‍വച്ചു ഇരുന്നു വേണുവൂതി.
സന്ധ്യക്കിരുട്ടുചുറ്റും നര്‍തനം തുടങ്ങീപ്പോള്‍
അത്യന്തം സന്‍തുഷ്ടനായ് എണീറ്റു ഇല്ലം പൂകാന്‍.
തിക്കിലും തിരക്കിലും ഒന്നുമേ ഗൗനിക്കാതെ,
ചിക്കെന്നുനഗരാന്ത്യേ പ്രാപിച്ച് പുറകോട്ട്-
നോക്കാനയ് മുതിര്‍ന്നപ്പോള്‍ കേള്‍ക്കാറായൊരുവിളി-
കര്‍ണ്ണങ്ങള്‍ക്കമൃതേകും പോലവേ തമസ്സീന്ന്.
"ആരിവള്‍ മൃദുമൊഴി കൊണ്ടെന്നെ ചികയുന്നു
പാരം വളരുന്നെന്‍റെ ആകാംഷ മനംതന്നില്‍."
ഏവംനിനച്ചുകുട്ടന്‍ ചുറ്റിലും കണ്ണോടിച്ചു
പാവ,മവിടെനിന്നു ബ്രേക്കിട്ട വണ്ടിപോലെ!
അപ്പോള്‍തന്‍ വാമഭാഗേ വന്നണഞ്ഞൊരുനാരി
കപ്പയും കുട്ടേലാക്കി ശിരസ്സിലേറ്റിക്കൊണ്ട്.
കുട്ടയിറക്കിത്താഴെ വച്ചുകൊണ്ടവള്‍ വെക്കം
കുട്ടനെനോക്കിച്ചെറു പുഞ്ചിരി സമ്മാനിച്ചു!
നിന്നി,രുവരുമൊരു അരനിമിഷനേരം
അന്ന്യോന്യം നോക്കിക്കൊണ്ട് ഒന്നുമേതോന്നീടതെ.
സ്വപ്നത്തില്‍നിന്നുണര്‍ന്ന പോലവെ കുട്ടനപ്പോള്‍
അല്‍പ്പമൊന്നമ്പരന്നു നങ്ങ്യേല്യേ മുന്നില്‍ക്കണ്ട്.
മൂകതകയ്‌വിട്ടിട്ട് നങ്ങേലി ഉരിയാടി
"കുട്ടേട്ടനിതുവരെ ഇപ്പണികളഞ്ഞില്ലെ?
കുട്ടയുംചുവടുമയ് ഞാനിന്നു കഴിയുന്നു,-
കെട്ട്യോനുംവിട്ടേച്ചുപോയ് കുട്ട്യേയും സമ്മാനിച്ച്.
ഒട്ടുനാളിരുന്നു,ഞാന്‍ പ്രതീഷകയ്‌വിടാതെ-
ഒടേനോവന്നതില്ല, മാസ്സവും നാലഞ്ചായി!
പട്ടിണികിടക്കുവാന്‍ മേലെന്നു വച്ചിട്ടിപ്പോള്‍
കിട്ടിയതൊഴിലുംകൊണ്ടിവിടെ കഴിയണ്."
നങ്ങേലികഥകളെ കേട്ടൊരുനേരം കുട്ടന്‍
അങ്ങോന്‍റെ ചരിതവും പറഞ്ഞുതുടങ്ങിനാന്‍.
"ഞാനിന്നുവരെയൊരു മാറ്റവുമിച്ചിച്ചില
വേണുവില്‍ സരിഗമ വായിച്ചു ജീവിക്കുന്നു.
വാനിലുംഭൂവിങ്കലും ഉണ്ടാകും മാറ്റങ്ങള്‍ക്ക്
ഞാനൊരു പുല്ലുവില കല്‍പ്പിക്കയില്ലനുനം.
പട്ടണപ്പരിധിയില്‍ ആദ്യമയ്‌വന്നിന്നുഞ്ഞാന്‍
ഒട്ടേറെ,യര്‍ത്ഥം കിട്ടി ചട്ടിയും നിറഞ്ഞുപൊയ്.
ഇന്നലെകിനാവില്‍ഞ്ഞാന്‍ നിന്നുടെരൂപംകണ്ടു
ഇന്നതിന്‍ഭാഗ്യംവന്നു നേരിലും കണ്ടീടുവാന്‍.
കണവന്‍നിന്നെവിട്ടുപോയെങ്കില്‍ദു:ഖംവേണ്ട
വന്നുപാര്‍ത്തീടുകനീ മാമക കളത്രമായ്.
മുന്നംപോല്‍നടന്നീടം കുഞ്ഞിനേം പ്രസവിക്കാം,
ഗാനവും പാടിപ്പാടി കാലവും കഴിച്ചീടാം."
അങ്ങിനെയിരുവരും കൈകോര്‍ത്തുപാടിയാടി-
തിങ്ങുമിരുളിലേക്ക് പോയിമറഞ്ഞുടനെ.
(രാജുവിളാവത്ത്-
കൂവപ്പടി).
മുരളിയൂതിബാലന്‍ നിത്യവുമലയുന്നു
ഒരുചാണ്‍ വയറിന്‍റെ പൂരണമിച്ചിച്ചേവം.
പലരുംപലവിധ പഴികള്‍ വര്‍ഷിക്കിലും
ചിലപ്പോള്‍ മടിശ്ശീല പൈദാഹം ശമിപ്പിക്കും.
ആദിത്യനുദിച്ചെന്നാല്‍ അവനുമുണര്‍ന്നിടും
പാതിവിടര്‍ന്ന കണ്ണും തിരുമീവിഷാദത്താല്‍.
പ്രാതലുമില്ലവന് ദേഹശുധിയുമില്ല,
പാദരക്ഷയുമില്ലാ,തലയാന്‍ വിധിച്ചവന്‍!
വീടുകളോരോന്നായി കയറിയിറങ്ങുന്നു-
നാടിന്‍റെമകനിവന്‍ തെണ്‍ടിയെന്നുള്ളപേരില്‍.
നാട്ടിലെപ്രമാണിമാര്‍പെട്ടെന്നുകോപിച്ചീടും
ഓടക്കുഴലിന്‍നാദം ചെവിയില്‍ കേട്ടുവെന്നാല്‍!
ജനനിയാരാണെന്നോ, ജനകനാരാണെന്നോ
ഇന്നോളമിവനില്ലാ, നിശ്ചയം തെല്ലുപോലും.
"ഉറ്റവരാരുമില്ല, ഉടയോരാരുമില്ലാ,
തെറ്റിവനെന്തുചെയ്തു ഇത്രയും ശിഷാര്‍ഹമായ്"?
എന്നുചിന്തിച്ചുചിലര്‍ വല്ലതും കൊടുത്തെന്നാല്‍
അന്നന്നുതുഴയാമ്പോല്‍ ജീവിതത്തോണിമെല്ലെ!
പുലരിമുതല്‍ക്കങ്ങു അന്തിയാവോളം നിത്യം
അലഞ്ഞുനടന്നിട്ട് കിട്ടുമാദ്രവ്യങ്ങളി-
ലഷ്ടിക്കുശെഷം മിച്ചം വരുവതൊക്കെതുറു-
ക്കെട്ടി ഭദ്രമാംവണ്ണം സൂക്ഷിച്ചുപോന്നു പാവം.
നീങ്ങിയിങ്ങനെ കുറെ വര്‍ഷങ്ങള്‍തെരുതെരെ-
ചെക്കനുപതിനെട്ടു വയസും പൂര്‍ത്തിയായി.
"നങ്ങേലികുഞ്ഞുപെണ് എട്ടുവയസ്സുകാരി
കുഞ്ഞുനാളുണ്ടായൊരു സതീര്‍ത്ഥ്യയോര്‍ക്കുന്നുഞ്ഞാന്‍!
"അവളും പ്രായപൂര്‍ത്തി വന്നിട്ടുണ്ടാകുമിപ്പോള്‍
എവിടെത്തിരയുമെന്നവനൊരൂഹമില്ല"
"ഭാഗ്യത്തിനൊരുവേള നങ്ങേലിവന്നുവെന്നാല്‍-
മംഗല്ല്യസൂത്രമവള്‍ക്കൊന്നങ്ങു സമ്മാനിക്കാം".
ഇങ്ങിനെ ചിന്തിച്ചവന്‍ മയങ്ങിക്കിടക്കവേ
ചിക്കെന്നു പുലരിതന്‍ മാരുതനോടിയെത്തി.
ശയ്യവിട്ടെണീറ്റവന്‍ പയ്യവെനടകൊണ്ടു
മെയ്യൊന്നു ശുദ്ധികൂടി,യാക്കാതെ 'നഗരിക്ക്'.
പട്ടണത്തിന്‍റെയൊരു തിങ്ങിയകവലയില്‍
ചട്ടിയും മുന്നില്‍വച്ചു ഇരുന്നു വേണുവൂതി.
സന്ധ്യക്കിരുട്ടുചുറ്റും നര്‍തനം തുടങ്ങീപ്പോള്‍
അത്യന്തം സന്‍തുഷ്ടനായ് എണീറ്റു ഇല്ലം പൂകാന്‍.
തിക്കിലും തിരക്കിലും ഒന്നുമേ ഗൗനിക്കാതെ,
ചിക്കെന്നുനഗരാന്ത്യേ പ്രാപിച്ച് പുറകോട്ട്-
നോക്കാനയ് മുതിര്‍ന്നപ്പോള്‍ കേള്‍ക്കാറായൊരുവിളി-
കര്‍ണ്ണങ്ങള്‍ക്കമൃതേകും പോലവേ തമസ്സീന്ന്.
"ആരിവള്‍ മൃദുമൊഴി കൊണ്ടെന്നെ ചികയുന്നു
പാരം വളരുന്നെന്‍റെ ആകാംഷ മനംതന്നില്‍."
ഏവംനിനച്ചുകുട്ടന്‍ ചുറ്റിലും കണ്ണോടിച്ചു
പാവ,മവിടെനിന്നു ബ്രേക്കിട്ട വണ്ടിപോലെ!
അപ്പോള്‍തന്‍ വാമഭാഗേ വന്നണഞ്ഞൊരുനാരി
കപ്പയും കുട്ടേലാക്കി ശിരസ്സിലേറ്റിക്കൊണ്ട്.
കുട്ടയിറക്കിത്താഴെ വച്ചുകൊണ്ടവള്‍ വെക്കം
കുട്ടനെനോക്കിച്ചെറു പുഞ്ചിരി സമ്മാനിച്ചു!
നിന്നി,രുവരുമൊരു അരനിമിഷനേരം
അന്ന്യോന്യം നോക്കിക്കൊണ്ട് ഒന്നുമേതോന്നീടതെ.
സ്വപ്നത്തില്‍നിന്നുണര്‍ന്ന പോലവെ കുട്ടനപ്പോള്‍
അല്‍പ്പമൊന്നമ്പരന്നു നങ്ങ്യേല്യേ മുന്നില്‍ക്കണ്ട്.
മൂകതകയ്‌വിട്ടിട്ട് നങ്ങേലി ഉരിയാടി
"കുട്ടേട്ടനിതുവരെ ഇപ്പണികളഞ്ഞില്ലെ?
കുട്ടയുംചുവടുമയ് ഞാനിന്നു കഴിയുന്നു,-
കെട്ട്യോനുംവിട്ടേച്ചുപോയ് കുട്ട്യേയും സമ്മാനിച്ച്.
ഒട്ടുനാളിരുന്നു,ഞാന്‍ പ്രതീഷകയ്‌വിടാതെ-
ഒടേനോവന്നതില്ല, മാസ്സവും നാലഞ്ചായി!
പട്ടിണികിടക്കുവാന്‍ മേലെന്നു വച്ചിട്ടിപ്പോള്‍
കിട്ടിയതൊഴിലുംകൊണ്ടിവിടെ കഴിയണ്."
നങ്ങേലികഥകളെ കേട്ടൊരുനേരം കുട്ടന്‍
അങ്ങോന്‍റെ ചരിതവും പറഞ്ഞുതുടങ്ങിനാന്‍.
"ഞാനിന്നുവരെയൊരു മാറ്റവുമിച്ചിച്ചില
വേണുവില്‍ സരിഗമ വായിച്ചു ജീവിക്കുന്നു.
വാനിലുംഭൂവിങ്കലും ഉണ്ടാകും മാറ്റങ്ങള്‍ക്ക്
ഞാനൊരു പുല്ലുവില കല്‍പ്പിക്കയില്ലനുനം.
പട്ടണപ്പരിധിയില്‍ ആദ്യമയ്‌വന്നിന്നുഞ്ഞാന്‍
ഒട്ടേറെ,യര്‍ത്ഥം കിട്ടി ചട്ടിയും നിറഞ്ഞുപൊയ്.
ഇന്നലെകിനാവില്‍ഞ്ഞാന്‍ നിന്നുടെരൂപംകണ്ടു
ഇന്നതിന്‍ഭാഗ്യംവന്നു നേരിലും കണ്ടീടുവാന്‍.
കണവന്‍നിന്നെവിട്ടുപോയെങ്കില്‍ദു:ഖംവേണ്ട
വന്നുപാര്‍ത്തീടുകനീ മാമക കളത്രമായ്.
മുന്നംപോല്‍നടന്നീടം കുഞ്ഞിനേം പ്രസവിക്കാം,
ഗാനവും പാടിപ്പാടി കാലവും കഴിച്ചീടാം."
അങ്ങിനെയിരുവരും കൈകോര്‍ത്തുപാടിയാടി-
തിങ്ങുമിരുളിലേക്ക് പോയിമറഞ്ഞുടനെ.
മുംബെയിലൊരുസുപ്രഭാതം.
(രാജു-വിളാവത്ത്)-(മട്ട്-പുലരുംമുമ്പുണരേണം).
വെട്ടംപരാപരാവെക്കുന്നതിന്‍മുംപേ
കട്ടിലില്‍നിന്നുപിടഞ്ഞെണിറ്റീടേണം
എട്ടുമണിക്കുള്ളിലെല്ലാമൊരുക്കേണം
പെട്ടിയിലാക്കുവാനുള്ളവയൊക്കവെ.
പ്രാതല്‍കഴിച്ചെന്നു പേരുംവരുത്തിയി-
ട്ടോടിപ്പിടിക്കേണം വണ്ടിതെറ്റീടാതെ!
പാടിയു,മാടിയും മര്‍ത്ത്യരൊരുതരം-
കാറ്റില്‍സുഖംതേടിവേറെയൊരുകൂട്ടര്‍
ചീട്ടുകളിച്ചുതിമര്‍ക്കുമൊരുസംഘം
പട്ടാപ്പകലത്ത്കൂര്‍ക്കംവലിക്കുംചിലര്‍
മോഷ്ടാവിന്‍മുദ്രകള്‍ പേറിയൊരുജനം
കൂട്ടത്തില്‍ നമ്മളും ചേര്‍ന്നിട്ടൊരുവിധം
വീട്ടിപ്രദേശത്തിലെത്തീട്ടി,റങ്ങിയാല്‍
ഒട്ടംതുടങ്ങുംനിരത്തീലൂടങ്ങിനെ-
നീണ്ടഗതാഗതവേലിയുംപൊട്ടിച്ച്-
ജോലിചെയ്യുന്നിടത്തെത്തുവാനായിട്ട്!
ഒരുസുപ്ര:ഭാതത്തിനന്ത്യമാണിവിടെ-
വരും സുപ്ര:ഭാതത്തിന്റെ മുന്നോടിയെന്നോണം
(രാജു-വിളാവത്ത്)-(മട്ട്-പുലരുംമുമ്പുണരേണം).
വെട്ടംപരാപരാവെക്കുന്നതിന്‍മുംപേ
കട്ടിലില്‍നിന്നുപിടഞ്ഞെണിറ്റീടേണം
എട്ടുമണിക്കുള്ളിലെല്ലാമൊരുക്കേണം
പെട്ടിയിലാക്കുവാനുള്ളവയൊക്കവെ.
പ്രാതല്‍കഴിച്ചെന്നു പേരുംവരുത്തിയി-
ട്ടോടിപ്പിടിക്കേണം വണ്ടിതെറ്റീടാതെ!
പാടിയു,മാടിയും മര്‍ത്ത്യരൊരുതരം-
കാറ്റില്‍സുഖംതേടിവേറെയൊരുകൂട്ടര്‍
ചീട്ടുകളിച്ചുതിമര്‍ക്കുമൊരുസംഘം
പട്ടാപ്പകലത്ത്കൂര്‍ക്കംവലിക്കുംചിലര്‍
മോഷ്ടാവിന്‍മുദ്രകള്‍ പേറിയൊരുജനം
കൂട്ടത്തില്‍ നമ്മളും ചേര്‍ന്നിട്ടൊരുവിധം
വീട്ടിപ്രദേശത്തിലെത്തീട്ടി,റങ്ങിയാല്‍
ഒട്ടംതുടങ്ങുംനിരത്തീലൂടങ്ങിനെ-
നീണ്ടഗതാഗതവേലിയുംപൊട്ടിച്ച്-
ജോലിചെയ്യുന്നിടത്തെത്തുവാനായിട്ട്!
ഒരുസുപ്ര:ഭാതത്തിനന്ത്യമാണിവിടെ-
വരും സുപ്ര:ഭാതത്തിന്റെ മുന്നോടിയെന്നോണം
Thursday, 10 April 2008
:കളിത്തോക്ക് (കേക):
(രാജുവിളാവത്ത്-കൂവപ്പടി).
അര്‍ക്കന്‍പശ്ച്ചിമ ദിശ പ്രാപിച്ചതിന്‍ രശ്മിക-
ളാല്‍ കുളിച്ചുനില്‍ക്കും ചെറിയ കുടിലും തന്മു-
ട്ടത്തവളുടെസുതനെ പ്രതീക്ഷിച്ചിരിക്കും
മാതാവിനേയും തത്ര കാണാമങ്ങകലത്തില്‍.
കീറമുണ്ടൊന്നരയില്‍ ചുട്ടിയിട്ടൊരുബാലന്‍-
ചാരത്തേക്കോടിയണയുന്നു തന്‍ മാതാവിന്റെ!
പുഞ്ചിരിതൂകിക്കൊണ്ടന്നേരം മാതാവളു-
ടെ ചക്കരക്കുട്ടനെ, മാറോടണച്ചു വേഗം.
മാതാവിന്നരികത്ത് നിന്നുകൊണ്ടവനോതി
"താതന്റെപണം നിത്യം കിട്ടുമ്പോളെനിക്കമ്മ-
പുത്തങ്കളിത്തോക്കൊന്നു വാങ്ങിച്ചുതന്നീടേണം.
അര്‍ദ്ധസമ്മതംമൂളി, മാതാവുമപ്പോള്‍ചൊന്നാള്‍
"മേടിച്ചുതരാംകുട്ടാ, തോക്കൊന്നു കളിക്കാനയ്-
നേട്ടങ്ങളുണ്ടായെന്നാല്‍, ഈശ്വരന്‍ക്രിപയാലെ"!
അന്നേരം പൊന്നുമോന്റെ ആഹ്ലാദം കണ്ടിട്ടാവാം
ജനനിതന്‍ നേത്രങ്ങളില്‍ ബാഷ്പംതളംകെട്ടി.
പെട്ടെന്നുജനനിയു,മസ്വസ്ഥചിത്തയായി
ഒട്ടുമേചിന്തിക്കാതെ വാഗ്ദാനം ചെയ്തതോര്‍ത്ത്.
എന്തിനുഞ്ഞാനീവിധം ചിന്തയിലുരുകുന്നു-
"വിധിയേത്തടുക്കുവാന്‍ പട്ടുമോമനുജര്‍ക്ക്"?
അദ്ദേഹംപോയിട്ടിന്ന് മാസ്സങ്ങളാറേഴായി-
"എന്തിതുവരെയൊരുവാര്‍ത്തയും കിട്ടീടാഞ്ഞു?"
അങ്ങിനെപലതരം ചിന്തയിലിരിക്കുമ്പോള്‍
അങ്ങകലത്തിലൊരു പേക്കോലം കാണാറായി!
മങ്ങിയവെളിച്ചത്തിലാ,വ്യക്ത രൂപമപ്പോള്‍
മന്നമ്നടന്നുകേറി കുടിലവളുടെ!
മണ്ണെണ്ണവിളക്കവളുയര്‍ത്തി മുഖം കണ്ടു-
കണ്ണിലിരുട്ടുകേറും പോലവള്‍നിലകൊണ്ടു.
ചോദിച്ചുവളുടന്‍ നാഥനോടിപ്പ്രകാരം,
"കാന്താ, നിന്‍രൂപമിത്ഥം വിക്രിതമായീടുവാന്‍,
എന്തുകാരണമുണ്ടാ,യെന്നുനീ, ചൊല്ലീടുക!"
കാരണം നിന്നോടെല്ലാം ചൊല്ലിടാം വിശദമായ്-
നേരമിതേറെയായി വല്ലതും കഴിക്കേണം!"
കണവനീവിധത്തില്‍ ചൊന്നതുകേട്ടിട്ടേറെ-
കണ്ണുനീരൊലിപ്പിച്ചുകൊണ്ടവളുരിയാടീ,
"അയ്യ,യ്യോ! എന്തേഭവാന്‍ ചൊല്ലുന്നതിപ്രകാരം?,
തിയ്യുകത്തിച്ചിട്ടേറെ നാളുകളായിന്നേയ്ക്ക്,
എന്റെയീക്കോലം കണ്ടിട്ടെന്തിതു തോന്നാഞ്ഞു, തേ,?
വിധിയേപ്പഴിച്ചവര്‍ അന്യോന്യമിരിക്കുമ്പോള്‍
വിധിതന്‍ബലിമൃഗം 'കുട്ടാനു'മവിടേയ്ക്ക്
അര്‍ദ്ധനിദ്രയുംവിട്ട് എണീട്ട് വന്നുകൊണ്ട്-
താതന്റെചാരെചെന്ന് ഈ വിധമുരചെയ്തു:
"താതായെനിക്കുകളി,ത്തോക്കൊന്നു വാങ്ങീടുവാന്‍
അര്‍ത്ഥങ്ങളുണ്ടാകുമോ, നിന്നുടെകയ്യില്‍, ചൊല്ലു"!
ഈ വിധം കൊച്ചുമോന്റെ പ്രശ്നത്തെകേട്ടനേരം-
പാവമാ,പ്പിതാവൊരു ശിലപോല്‍ നിന്നുപോയി!.
-:000000000000:-
ഡോംബിവല്ലി,
29 ജൂലയ് 2007.
(രാജുവിളാവത്ത്-കൂവപ്പടി).
അര്‍ക്കന്‍പശ്ച്ചിമ ദിശ പ്രാപിച്ചതിന്‍ രശ്മിക-
ളാല്‍ കുളിച്ചുനില്‍ക്കും ചെറിയ കുടിലും തന്മു-
ട്ടത്തവളുടെസുതനെ പ്രതീക്ഷിച്ചിരിക്കും
മാതാവിനേയും തത്ര കാണാമങ്ങകലത്തില്‍.
കീറമുണ്ടൊന്നരയില്‍ ചുട്ടിയിട്ടൊരുബാലന്‍-
ചാരത്തേക്കോടിയണയുന്നു തന്‍ മാതാവിന്റെ!
പുഞ്ചിരിതൂകിക്കൊണ്ടന്നേരം മാതാവളു-
ടെ ചക്കരക്കുട്ടനെ, മാറോടണച്ചു വേഗം.
മാതാവിന്നരികത്ത് നിന്നുകൊണ്ടവനോതി
"താതന്റെപണം നിത്യം കിട്ടുമ്പോളെനിക്കമ്മ-
പുത്തങ്കളിത്തോക്കൊന്നു വാങ്ങിച്ചുതന്നീടേണം.
അര്‍ദ്ധസമ്മതംമൂളി, മാതാവുമപ്പോള്‍ചൊന്നാള്‍
"മേടിച്ചുതരാംകുട്ടാ, തോക്കൊന്നു കളിക്കാനയ്-
നേട്ടങ്ങളുണ്ടായെന്നാല്‍, ഈശ്വരന്‍ക്രിപയാലെ"!
അന്നേരം പൊന്നുമോന്റെ ആഹ്ലാദം കണ്ടിട്ടാവാം
ജനനിതന്‍ നേത്രങ്ങളില്‍ ബാഷ്പംതളംകെട്ടി.
പെട്ടെന്നുജനനിയു,മസ്വസ്ഥചിത്തയായി
ഒട്ടുമേചിന്തിക്കാതെ വാഗ്ദാനം ചെയ്തതോര്‍ത്ത്.
എന്തിനുഞ്ഞാനീവിധം ചിന്തയിലുരുകുന്നു-
"വിധിയേത്തടുക്കുവാന്‍ പട്ടുമോമനുജര്‍ക്ക്"?
അദ്ദേഹംപോയിട്ടിന്ന് മാസ്സങ്ങളാറേഴായി-
"എന്തിതുവരെയൊരുവാര്‍ത്തയും കിട്ടീടാഞ്ഞു?"
അങ്ങിനെപലതരം ചിന്തയിലിരിക്കുമ്പോള്‍
അങ്ങകലത്തിലൊരു പേക്കോലം കാണാറായി!
മങ്ങിയവെളിച്ചത്തിലാ,വ്യക്ത രൂപമപ്പോള്‍
മന്നമ്നടന്നുകേറി കുടിലവളുടെ!
മണ്ണെണ്ണവിളക്കവളുയര്‍ത്തി മുഖം കണ്ടു-
കണ്ണിലിരുട്ടുകേറും പോലവള്‍നിലകൊണ്ടു.
ചോദിച്ചുവളുടന്‍ നാഥനോടിപ്പ്രകാരം,
"കാന്താ, നിന്‍രൂപമിത്ഥം വിക്രിതമായീടുവാന്‍,
എന്തുകാരണമുണ്ടാ,യെന്നുനീ, ചൊല്ലീടുക!"
കാരണം നിന്നോടെല്ലാം ചൊല്ലിടാം വിശദമായ്-
നേരമിതേറെയായി വല്ലതും കഴിക്കേണം!"
കണവനീവിധത്തില്‍ ചൊന്നതുകേട്ടിട്ടേറെ-
കണ്ണുനീരൊലിപ്പിച്ചുകൊണ്ടവളുരിയാടീ,
"അയ്യ,യ്യോ! എന്തേഭവാന്‍ ചൊല്ലുന്നതിപ്രകാരം?,
തിയ്യുകത്തിച്ചിട്ടേറെ നാളുകളായിന്നേയ്ക്ക്,
എന്റെയീക്കോലം കണ്ടിട്ടെന്തിതു തോന്നാഞ്ഞു, തേ,?
വിധിയേപ്പഴിച്ചവര്‍ അന്യോന്യമിരിക്കുമ്പോള്‍
വിധിതന്‍ബലിമൃഗം 'കുട്ടാനു'മവിടേയ്ക്ക്
അര്‍ദ്ധനിദ്രയുംവിട്ട് എണീട്ട് വന്നുകൊണ്ട്-
താതന്റെചാരെചെന്ന് ഈ വിധമുരചെയ്തു:
"താതായെനിക്കുകളി,ത്തോക്കൊന്നു വാങ്ങീടുവാന്‍
അര്‍ത്ഥങ്ങളുണ്ടാകുമോ, നിന്നുടെകയ്യില്‍, ചൊല്ലു"!
ഈ വിധം കൊച്ചുമോന്റെ പ്രശ്നത്തെകേട്ടനേരം-
പാവമാ,പ്പിതാവൊരു ശിലപോല്‍ നിന്നുപോയി!.
-:000000000000:-
ഡോംബിവല്ലി,
29 ജൂലയ് 2007.
Sadyayum aghoshangalum.


ആഘോഷങ്ങളും സദ്യയും.
(രാജു-കൂവപ്പടി).
ഓണം, വിഷു, തിരുവാതിര,വിവാഹം, പന്ത്രണ്ടാം മാസം, തുടങ്ങി മറ്റുപലതരം ഉത്സവാഘോഷങ്ങള്‍ക്കും, അടിയന്തിരങ്ങള്‍ക്കും വിഭവ സമൃദ്ധമായ സദ്യ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരിനമായിരുന്നു അടുത്തകാലം വരെ നമ്മുടെ നാട്ടില്‍. ആല്‍പസ്വല്‍പം വ്യത്യാസങ്ങളോടെ ഇന്നും അവയൊക്കെ നിലനില്‍ക്കുന്നുണ്ടെന്ന സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല.
ഓരു സദ്യ ഒരുക്കുമ്പോള്‍ കാലേക്കൂട്ടി വീട്ടുകാരേയും അടുത്തറിയാവുന്നവരേയും, എന്തിന് നാട്ടുകാരെത്തന്നേയും ക്ഷണിക്കുന്ന പതിവ് സാധാരണ കണ്ടുവരാറുള്ള ഒന്നാണ്.
ക്ഷണിതാക്കള്‍ സദ്യ വിളമ്പുന്നതിന് വളരെ നേരത്തെ എത്തുമെന്നു മാത്രമല്ല കുശലപ്രശ്നങ്ങളും മറ്റുമായി സമയം നല്ലപോലെ വിനിയോഗിക്കുകയും ചെയ്യും. ഇപ്രകാരം വരുന്നവരില്‍ പണ്ഡിതന്മാരും കലാതല്‍പരന്മാരും എഴുത്തുകാരും മറ്റും കണ്ടുവെന്നു വന്നേക്കാം. അക്കൂട്ടരില്‍ സാഹിത്യത്തിലും കവിതയിലും മറ്റും വാസനയുള്ളവര്‍ സ്വറ പറയുന്ന കൂട്ടത്തില്‍ ചില നിമിഷ കവിതകളും ശ്ലോകങ്ങളും മറ്റും ചമക്കാറൂണ്ട്.
ഇവ മിക്കവാറും അവിടെ നടക്കുന്ന പലപല കാര്യങ്ങളേയും പ്രത്യേകിച്ച് സദ്യകോപ്പുകളെ കേന്ത്രീകരിച്ചുള്ള വിഷയങ്ങള്‍ ആയിരിക്കാനാണ് സാദ്ധ്യത. അങ്ങിനെ ആദ്യകാലങ്ങളില്‍ വിരചിതമായിട്ടുള്ള ചില ശ്ലോകങ്ങല്‍ (അശനശ്ലോകങ്ങല്‍) ഇവിടെ പകര്‍ത്തുന്നത് വിഷു സദ്യ ഉണ്ണാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ ആസ്വാദകര്‍ക്ക് വിരക്തിയുണ്ടാക്കുകയില്ലെന്ന പ്രതീക്ഷയോടെ:
1. വെണ്ണസ്മേര മുഖീം വറത്തുവരളും-
വൃന്താകദന്തച്ഛദാം,
ചെറ്റോ മ-ന്മധുരക്തറിസ്തന ഭരാമ-
മ്ലോപദം ശോദരീം,
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍ക്ക-
ടിതടാം ചിങ്ങമ്പഴോരുദ്വയി-
മേനാം ഭുക്തിവധും പ്രിഞ്ഞയി-
സഖേ ലോക: കഥം ജീ വതി?
2. ചന്തത്തില്‍ കൊണ്ടുവന്നീടുക സരസ-
ഭവാനന്തികേ മേനിതാന്തം
സന്തോഷം പൂണ്ടുമംബാ പരിമള-
മിയലും ചാന്തെടോ ലോഭനീയം
എന്തോഴാ, ഹന്ത, ചൊല്ലാമപഗ-
തകപടം ചാന്തുകുത്തായ്കിലെല്ലാം
പന്ത്രണ്ടാം മാസാഘോഷം നിഖില-
മപിന സാഫല്ല്യ മായാതിന്യുനം.
3. നേന്ത്രക്കാനാലുകീറിപ്പുനരതു-
ചതുരാകാരഖണ്ഡം നുറുക്കി-
ചന്തത്തില്‍ച്ചാരുമോരില്‍ കറയുമതു-
കളഞ്ഞുഷ്ണനോയേ പതിച്ചു-
നെയ്യില്‍ ഭൂയോവറുത്തിട്ടഴകൊടു-
ഗുളവും ജീരകം ചുക്കുമെല്ലാം
കൂട്ടിചേര്‍ത്തങ്ങുവച്ചാമൃതൊടു സമമാം-
ശര്‍ക്കരുപ്പേരി കൊണ്ടാ.
4. ഓലോലനും മുളക്യൂള്ളവു-
മാദരേണ,
ഭൂലോകവാസികളില്‍ വച്ചൊരു-
വന്‍ നമുക്കു
മാലോകരെ,മതിവരുത്തുകിലാ-
യവര്‍ക്കു
തലോലമെന്നു പറവാനൊരു-
പൈതലുണ്ടാം.
5. മച്ചും മാളികയും നിറഞ്ഞപണവും-
പാത്രങ്ങള്‍ ഭണ്ഡാരവും
മറ്റും ഷ്മാപതിയൊടുചേര്‍ന്ന-
ധനികന്‍ താനെ മരിച്ചു തത്ര-
സരസം സംവല്‍സരാന്തെ നൃണാ-
മിച്ഛാപൂര്‍ത്തി വരുത്തുവാനിനിയുമാ-
മാസം ഭുജിച്ചിടണം.
പന്ത്രണ്ടാം മാസമെന്നുള്ള മന്ത്രം-
പഞ്ചാക്ഷരോപദം
മന്ത്രവും തന്ത്രവും, വേണ്ടാ-
മന്ത്രിച്ചാലേ സുഖംവരൂ.
(ശ്ലോകങ്ങള്‍: കേരള സാഹിത്യചരിത്രം-ചര്‍ചയും പൂരണവും-വടക്കുംകൂര്‍).
ഡോംബിവലി
പശ്ചിം.
1.9.83
(രാജു-കൂവപ്പടി).
ഓണം, വിഷു, തിരുവാതിര,വിവാഹം, പന്ത്രണ്ടാം മാസം, തുടങ്ങി മറ്റുപലതരം ഉത്സവാഘോഷങ്ങള്‍ക്കും, അടിയന്തിരങ്ങള്‍ക്കും വിഭവ സമൃദ്ധമായ സദ്യ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരിനമായിരുന്നു അടുത്തകാലം വരെ നമ്മുടെ നാട്ടില്‍. ആല്‍പസ്വല്‍പം വ്യത്യാസങ്ങളോടെ ഇന്നും അവയൊക്കെ നിലനില്‍ക്കുന്നുണ്ടെന്ന സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല.
ഓരു സദ്യ ഒരുക്കുമ്പോള്‍ കാലേക്കൂട്ടി വീട്ടുകാരേയും അടുത്തറിയാവുന്നവരേയും, എന്തിന് നാട്ടുകാരെത്തന്നേയും ക്ഷണിക്കുന്ന പതിവ് സാധാരണ കണ്ടുവരാറുള്ള ഒന്നാണ്.
ക്ഷണിതാക്കള്‍ സദ്യ വിളമ്പുന്നതിന് വളരെ നേരത്തെ എത്തുമെന്നു മാത്രമല്ല കുശലപ്രശ്നങ്ങളും മറ്റുമായി സമയം നല്ലപോലെ വിനിയോഗിക്കുകയും ചെയ്യും. ഇപ്രകാരം വരുന്നവരില്‍ പണ്ഡിതന്മാരും കലാതല്‍പരന്മാരും എഴുത്തുകാരും മറ്റും കണ്ടുവെന്നു വന്നേക്കാം. അക്കൂട്ടരില്‍ സാഹിത്യത്തിലും കവിതയിലും മറ്റും വാസനയുള്ളവര്‍ സ്വറ പറയുന്ന കൂട്ടത്തില്‍ ചില നിമിഷ കവിതകളും ശ്ലോകങ്ങളും മറ്റും ചമക്കാറൂണ്ട്.
ഇവ മിക്കവാറും അവിടെ നടക്കുന്ന പലപല കാര്യങ്ങളേയും പ്രത്യേകിച്ച് സദ്യകോപ്പുകളെ കേന്ത്രീകരിച്ചുള്ള വിഷയങ്ങള്‍ ആയിരിക്കാനാണ് സാദ്ധ്യത. അങ്ങിനെ ആദ്യകാലങ്ങളില്‍ വിരചിതമായിട്ടുള്ള ചില ശ്ലോകങ്ങല്‍ (അശനശ്ലോകങ്ങല്‍) ഇവിടെ പകര്‍ത്തുന്നത് വിഷു സദ്യ ഉണ്ണാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ ആസ്വാദകര്‍ക്ക് വിരക്തിയുണ്ടാക്കുകയില്ലെന്ന പ്രതീക്ഷയോടെ:
1. വെണ്ണസ്മേര മുഖീം വറത്തുവരളും-
വൃന്താകദന്തച്ഛദാം,
ചെറ്റോ മ-ന്മധുരക്തറിസ്തന ഭരാമ-
മ്ലോപദം ശോദരീം,
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍ക്ക-
ടിതടാം ചിങ്ങമ്പഴോരുദ്വയി-
മേനാം ഭുക്തിവധും പ്രിഞ്ഞയി-
സഖേ ലോക: കഥം ജീ വതി?
2. ചന്തത്തില്‍ കൊണ്ടുവന്നീടുക സരസ-
ഭവാനന്തികേ മേനിതാന്തം
സന്തോഷം പൂണ്ടുമംബാ പരിമള-
മിയലും ചാന്തെടോ ലോഭനീയം
എന്തോഴാ, ഹന്ത, ചൊല്ലാമപഗ-
തകപടം ചാന്തുകുത്തായ്കിലെല്ലാം
പന്ത്രണ്ടാം മാസാഘോഷം നിഖില-
മപിന സാഫല്ല്യ മായാതിന്യുനം.
3. നേന്ത്രക്കാനാലുകീറിപ്പുനരതു-
ചതുരാകാരഖണ്ഡം നുറുക്കി-
ചന്തത്തില്‍ച്ചാരുമോരില്‍ കറയുമതു-
കളഞ്ഞുഷ്ണനോയേ പതിച്ചു-
നെയ്യില്‍ ഭൂയോവറുത്തിട്ടഴകൊടു-
ഗുളവും ജീരകം ചുക്കുമെല്ലാം
കൂട്ടിചേര്‍ത്തങ്ങുവച്ചാമൃതൊടു സമമാം-
ശര്‍ക്കരുപ്പേരി കൊണ്ടാ.
4. ഓലോലനും മുളക്യൂള്ളവു-
മാദരേണ,
ഭൂലോകവാസികളില്‍ വച്ചൊരു-
വന്‍ നമുക്കു
മാലോകരെ,മതിവരുത്തുകിലാ-
യവര്‍ക്കു
തലോലമെന്നു പറവാനൊരു-
പൈതലുണ്ടാം.
5. മച്ചും മാളികയും നിറഞ്ഞപണവും-
പാത്രങ്ങള്‍ ഭണ്ഡാരവും
മറ്റും ഷ്മാപതിയൊടുചേര്‍ന്ന-
ധനികന്‍ താനെ മരിച്ചു തത്ര-
സരസം സംവല്‍സരാന്തെ നൃണാ-
മിച്ഛാപൂര്‍ത്തി വരുത്തുവാനിനിയുമാ-
മാസം ഭുജിച്ചിടണം.
പന്ത്രണ്ടാം മാസമെന്നുള്ള മന്ത്രം-
പഞ്ചാക്ഷരോപദം
മന്ത്രവും തന്ത്രവും, വേണ്ടാ-
മന്ത്രിച്ചാലേ സുഖംവരൂ.
(ശ്ലോകങ്ങള്‍: കേരള സാഹിത്യചരിത്രം-ചര്‍ചയും പൂരണവും-വടക്കുംകൂര്‍).
ഡോംബിവലി
പശ്ചിം.
1.9.83
Subscribe to:
Posts (Atom)
