Thursday 20 April 2017

Shatkala Govinda Marar (1795-1838?)

ഷട്കാല ഗോവിന്ദമാരാർ.
(രാജു-വിളാവത്ത്‌).


      
ദക്ഷിണഭാരതത്തിലെ മറ്റുമൂന്നുസംസ്ഥാനങ്ങളേപ്പോലെ കേരളം സംഗീതകലയോട്നീതിപുലര്ത്തിയിട്ടില്ലെന്നൊരു മിഥ്യാബോധം നമ്മുടെയിടയില്വളരെക്കാലമായി പ്രചരിച്ചുവരുന്ന ഒന്നാണല്ലോ! എന്നാലിത്നേരമ്പോക്കിനുവേണ്ടിയുള്ള ഒരു അബദ്ധ പ്രചരണമാണെന്ന്ഗണിച്ച്തള്ളിക്കളയാവുന്നതല്ലെന്ന്സൂഷ്മ നിരീക്ഷണം കൊണ്ട്ബോദ്ധ്യമാകുന്നതാണ്‌.
പണ്ഡിതന്മാരെ പ്രോല്സാഹിപ്പിക്കുന്നതിനും, സാഹിത്യാദി ഇതര കലകളെ പോഷിപ്പിക്കുന്നതിനും വേണ്ടി സ്വയം ജീവിതം ഉഴിഞ്ഞുവച്ചിരുന്ന പലരാജക്കന്മാരും പ്രഭുക്കന്മാരും സ്വാതിതിരുന്നാളിനേപ്പോലെ സംഗിതകലയെ തുല്ല്യനിലയില്പരിഗണിച്ചിരുന്നില്ല. അവരും അങ്ങിനെ ചെയ്തിരുന്നുവെങ്കില്നമുക്കീ അധപ്പതനത്തിനിടവരില്ലായിരുന്നുവെന്ന്വിചാരിക്കാനേ ഇപ്പോളവകാശമുള്ളു. പത്രമാസികകളും വിഷയത്തില്രാജാക്കന്മാരെ അന്ധമായി അനുകരിക്കുകയാണ്ചെയ്തുപോന്നിട്ടുള്ളത്‌. കേരളസംഗിതപാരമ്പര്യത്തെക്കുറിച്ച്അറിവുണ്ടായിരുന്ന പലമഹാത്മാക്കളും അവഗണനയുടെ ക്രൂരമ്പേറ്റ്നിലമ്പതിച്ചു. സ്ഥിതിഗതികള്ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും, വാനത്തെ പൂര്ണ്ണചന്ദ്രനെപ്പോലെ സംഗിത ലോകത്ത്ഉദിച്ചുയര്ന്ന്‌, അഖിലഭാരത പ്രശ:സ്തിനേടിയ, പല സംഗിത വിദ്വാന്മാരും മലനാട്ടിലുണ്ടായിരുന്നതായിക്കാണാം. അക്കൂട്ടത്തില്സര്വകലാവല്ലഭനായി സംഗിത നഭസ്സില്ശോഭിച്ചു വന്നിരുന്ന "ഷട്കാല ഗോവിന്ദ മാരാരെ"പ്പറ്റി അല്പമൊന്നു ചിന്തിച്ചു നോക്കാം. 

      
കാലത്തിന്റെ മാറ്റങ്ങള്ഒട്ടും ഗൗനിക്കാതെ ശാന്തമായി ഇന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മുവ്വാറ്റുപുഴയാറിന്റെ തീരത്ത്പ്രസിദ്ധമായ രാമമംഗലം ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്ര ദേവതയായ ബാലനരസിംഹമൂര്ത്തിയേ സേവിച്ച്‌, ഇരുപത്തിയാറുദിവസത്തെ ക്ഷേത്രോത്സവങ്ങളും, അതുപോലെതന്നെ സകല ക്ഷേത്രകലകളും പ്രഗത്ഭമാംവണ്ണം പരമ്പരയായി കൈകാര്യം ചെയ്തുപോന്നിരുന്ന അഞ്ചുമാരാര്കുടുംബങ്ങള്പ്രസ്തുത ക്ഷേത്രത്തിന്ചുറ്റുമായി നിലനിന്നിരുന്നു. അവയില്ചിലകുടുംബങ്ങള്ഇന്നും നിലനില്ക്കുന്നുണ്ടെന്നു മാത്രമല്ലാ, ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി, സോപാനസംഗിതം; ചെണ്ട, തിമില, എടക്ക എന്നീ വാദ്യോപകരണങ്ങളും, അനായാസേനകൈകാര്യം ചെയ്യാന്പ്രഗത്ഭന്മാരായവര്ഇവിടെ ധാരാളമുണ്ടായിരുന്നു. ഇന്നും അതിനൊരു കുറവും കുടുംബത്തില്ഉണ്ടായിട്ടില്ലെന്നാണറിയാന്കഴിഞ്ഞിട്ടുള്ളത്‌. 

      
ഷട്കാലബിരുദം (ആറുകാലങ്ങളില്പല്ലവി പാടുവാനുള്ള കഴിവിനെപുരസ്കരിച്ച്കിട്ടുന്ന ബിരുദനാമം) ദക്ഷിണഭാരത സംഗീതലോകത്ത്ഒരുവ്യക്തിയുടെ നാമധേയത്തിന്മുമ്പില്സ്ഥിരപ്രതിഷ്ഠയായിക്കിടക്കുന്നു. അത്മറ്റാരുടേയുമല്ലാ; സാക്ഷാല്ഗോവിന്ദമാരാര്എന്ന അമാനുഷ സംഗീതജ്ഞന്റെ പേരിന്മുന്നില്ത്തന്നെ! (ഗോവിന്ദമാരാര്ക്ക്മുന്പ്രണ്ടുവ്യക്തികള്ഷട്കാലബിരുദധാരികളായി ഉണ്ടായിരുന്നുവെന്നും, അവര്ചോളദേശത്തുകാര്ആയിരുന്നുവെന്നും കാണുന്നു. ഗോവിന്ദമാരാരുടെയത്ര പ്രസിദ്ധി അവര്ക്കില്ലാതെ പോയതുകൊണ്ടായിരിക്കാം പില്ക്കാലചരിത്രഗ്രന്ഥങ്ങളില്അവരെപ്പറ്റി രേഖകള്കാണാത്തത്എന്നനുമാനിക്കാം).

      
മുകളില്പ്പറഞ്ഞ അഞ്ച്കുടുംബങ്ങളില്‍ "കരവട്ടേടത്ത്‌" എന്ന ഗൃഹത്തില്ഗോവിന്ദമാരാര്കൃസ്തുവര്ഷം 1795-ല്ജനിച്ചു. വളരെ ചെറുപ്പത്തില്ത്തന്നെ സോപാനസംഗീതത്തിലും, ഇതര ക്ഷേത്രകലകളിലും പ്രഗത്ഭമാംവണ്ണം പ്രാവീണ്യമ്നേടി. യൗവ്വനത്തിലേക്ക്കാല്വച്ചപ്പോള്ത്തന്നെ ഒരു മാറാവ്യാധിയായ വാതരോഗത്താല്പീഡിതനാകയാല്‍, വാദ്യോപകരണങ്ങള്കൈകാര്യം ചെയ്യാന്സാധിക്കാതെ വന്നു. ഉള്ളിലൊളിഞ്ഞുകിടന്നിരുന്ന സംഗീതം ഉയര്ത്തെഴുന്നേല്ക്കാന്തുടങ്ങിയപ്പോള്‍, സംഗീതത്തിന്റെ മാസ്മര വിദ്യകളെക്കുറിച്ച്പഠിക്കണമെന്ന ആഗ്രഹത്താല്ജന്മനാടുപേക്ഷിച്ച്ദേശസഞ്ചാരത്തിന്പുറപ്പെട്ടു. ഈസഞ്ചാരത്തിനിടയില്തിരുവനന്തപുരത്ത്വരികയും, രാമസ്വാമിഭാഗവതര്എന്ന പ്രഗത്ഭസംഗീതജ്ഞന്റെ കൂടെ ആറുവര്ഷക്കാലം കര്ണ്ണാടകസംഗീതമഭ്യസ്സിക്കയും ചെയ്തു. (തിരുവനന്തപുരത്തുവച്ച്ഹരിഹരഭാഗവതരാണ്മാരാരെ സംഗീതമഭ്യസിപ്പിച്ചതെന്നും, ഭഗവതര്ഉണ്ണായിവാര്യരുടെ ശിഷ്യനായിരുന്നുവെന്നും, "മലയാള ഭാഷാചരിത്ര"ത്തില്ഗോവിന്ദപ്പിള്ള പറയുന്നു.). 

      
അവിടെനിന്നദ്ദേഹം ത്ജന്റെ ജന്മനായുള്ള സംഗീതവാസനയെ വേണ്ടവിധത്തില്സാധകം ചെയ്തുകൊണ്ട്ഉപരിപഠനാര്ത്ഥം, ചോളദേശത്തേക്ക്യാത്രതിരിച്ചു. കര്ണാടകസംഗീതത്തിന്റെ വിളനിലമായ തഞ്ചാവൂര്‍, കുംഭകോണം, ശ്രീരംഗം മുതലായ സ്ഥങ്ങളില്സഞ്ചരിച്ച്സംഗീതത്തിന്റെ ഗ്രഹിക്കാവുന്ന തത്ത്വങ്ങളൊക്കെ സ്വായത്തമാക്കി തിരിച്ച്തിരുവനന്തപുരത്ത്തന്നെ വരികയുണ്ടായി. സമയം തിരുവിതാംകൂര്ഭരിച്ചിരുന്നത്സംഗീതജ്ഞരില്
രാജാവും, രാജാക്കന്മാരില്സംഗീതഞ്ഞ്നനും എന്ന്അന്വര്ഥമായി പ്രകീത്ത്തിക്കപ്പെട്ടിരുന്ന സാക്ഷാല്സ്വാതി തിരുനാള്ആയിരുന്നു. മാരാരുടെ സംഗീത പ്രാഗത്ഭ്യത്തെ കണ്ടറിഞ്ഞ രാജാവ്അദ്ദേഹത്തെ കൊട്ടാരം ഗായകനായി അവരോധിക്കുകയു, സ്വയം സംഗീതത്തിന്റെ സൂക്ഷ്മതത്ത്വങ്ങള്മനസ്സിലാക്കുവാന്മാരാരുടെ സിദ്ധികള്ഉപയോഗപ്പെടുത്തുകയും ചെയ്തു. തമിള്നാട്ടിലെ സഞ്ചാരവേളയില്മാരാര്ക്ക്അനേകം വിശിഷ്ട സംഗീത കൃതികള്പഠിക്കാനും അവകളെ പകര്ത്തി ശേഖരിക്കാനും അവസരം ലഭിച്ചു. സംഗീതത്തില്ഒരാചാര്യനും, വിശിഷ്യ ഒരുത്തമ വാഗ്ഗേയകാരനുമായിരുന്ന ശേഷയ്യങ്കാരുടെ കൃതികളും അവയില്പ്പെട്ടിരുന്നു. കൃതികളെല്ലാം മാരാര്രാജാവിനെ പാടിക്കേള്പ്പിച്ചപ്പോള്‍, അയ്യങ്കാരുടെ വിശിഷ്ടകൃതികള്രാജാവിന്ഏട്ടവും ആകര്ഷകമായിത്തീര്ന്നു. സ്വാതിതിരുനാള്സ്വന്തം കൃതികള്രചിക്കാന്മാതൃകയായെടുത്തതും മേല്പ്പറഞ്ഞ അയ്യങ്കാര്കൃതികളാണെന്നാണ്പണ്ഢിതപക്ഷം.

      
മാരാരുടെ അത്ഭുതാവഹമായ ഗവേക്ഷണ ഭലമായി അദ്ദേഹം സ്വന്തമായൊരു തംബുരു ഏഴു തന്ത്രികളില്പരിഷ്കരിച്ചെടുക്കുകയുണ്ടായി. സാധാരണ നിലവിലുള്ള തംബുരക്ക്നാലുകംബികളാണുള്ളത്‌. പഞ്ചമം, സാരണ, അനുസാരണ, മന്ത്രം എന്നിങ്ങനെ യഥാക്രമം കംബികളെ സംജ്ഞചെയ്തിരിക്കുന്നു. ഏഴു കംബികള്ആധാരഷഢ്ജത്തിന്മൂന്ന്‌, മന്ത്രഷഢ്ജത്തിന്മൂന്ന്‌, മന്ത്രപഞ്ചമത്തിന്മൂന്ന്എന്ന വിധത്തിലാണ്‌, മാരാര്തംബുരയില്തന്ത്രികളെ ക്രമീകരിച്ചിരുന്നത്‌. വളരെ കൃത്യനിഷ്ടയോടുകൂടി മീട്ടിയില്ലെങ്കില്അപശ്രുതിയുണ്ടാകാന്എളുപ്പമാണ്‌. അപ്പോള്ശ്രുതിക്കനുസരിച്ച്ഗായകന്ആലാപനം സാധിക്കാതെവരും. (മൈസൂര്ചൗഢയ്യയെന്ന പ്രസിദ്ധ വയലിന്വിദ്വാന്ഏഴുതന്ത്രികളിലൊരു വയലിന്പരിഷ്കരിച്ചെടുക്കുകയുണ്ടായി. ഇതിനു പ്രചോദനം കിട്ടിയത്മാരാരുടെ തംബുരയില്നിന്നായിരിക്കാം എന്ന്ചില പണ്ഢിതന്മാര്സംശയിക്കുന്നതില്പരമാര്ത്ഥ മൂണ്ട്‌.).  തംബുരമീട്ടി ആറുകാലങ്ങളില്പല്ലവിപാടുകയെന്നത്അദ്ദേഹത്തിന്റെ ഒരമാനുഷികസിദ്ധിയായിരുന്നു. വിശേഷപ്പെട്ട തംബുരയില്ചാര്ത്താനായി ഒരു വൈജയന്തി (ചെറിയ കൊടി) മഹാരാജാവ്അദ്ദേഹത്തിന്സമ്മാനിക്കുകയുണ്ടായി.

      
രാജകീയ സല്ക്കാരങ്ങള്ക്കും, ബഹുമതികള്ക്കും അത്രതന്നെ വിലകല്പ്പിക്കാതിരുന്ന മാരാര്അധികനാള്തിരുവനന്തപുരത്ത്തങ്ങുകയുണ്ടായില്ല. ദേശാടനപ്രിയനായിരുന്നതിനാല്‍, തന്റെ കൊടികെട്ടിയ തംബുരുവുമായി തിരുവനന്തപുരം വിട്ടു. അനേകം പുണ്ണ്യ ക്ഷേത്രങ്ങളും, സംഗീതകേന്ദ്രങ്ങളും സന്ദര്ശിച്ച്അവിടെയുള്ള മഹാന്മാരെ തന്റെ സംഗീത പാടവം പ്രദര്ശിപ്പിച്ച്യാത്രതുടര്ന്നു. യാത്രാവേളയില്‍, തന്റെ സമകാലികനും കര്ണാടക സംഗീതത്തിലെ ശുക്രനക്ഷത്രവുമായിരുന്ന ത്യാഗരാജസ്വാമികളേയും സന്നര്ശിക്കുകയുണ്ടായി. 

      
പുളകജനകമായ കൂടിക്കാഴ്ച്ചയെ അധികരിച്ച്പല വത്യസ്ഥാീതീഹ്യങ്ങളും സംഗീത ചരിത്രത്തില്സ്ഥാനം പിടിച്ചിട്ടുണ്ട്‌.   വിശ്വസ്സിക്കാന്വയ്യാത്ത അതിശയോക്തി അതിലൊന്നുംതന്നെയില്ലെംകിലും, ആധുനീകന്മാര്അവകളെ പുച്ചിച്ചുതള്ളുന്നു. സമകാലികരും, ത്യാഗരാജസ്വമികളുടെ തന്നെ ശിഷ്യന്മ്മാരുമയിരുന്ന പലരും ഋഷിതുല്ല്യരുടെ കൂടിക്കാഴ്ചയും, അതിനോടനുബന്ധമായുണ്ടായ സംഭവവികാസങ്ങളും അവരുടെ സംഗീതചരിത്രഗ്രന്ഥങ്ങളില്രേഖപ്പെടുത്തിവച്ചിട്ടുണ്ട്‌. പിന്നെ ഇതില്അവിസ്വസനീയമായി എന്താണ്ഉള്ളതെന്നറിയില്ല!.

      
തിരുവനന്തപുരത്തെ ഒരു പ്രഗത്ഭ വാഗ്ഗേയകാരനും, വിശിഷ്യ ഒരു വൈണീകനുമായിരുന്ന ടി. ലക്ഷ്മണന്പിള്ളാ, സംഗീതശാസ്ത്രഞ്ഞന്മാരില്അഗ്രഗണ്ണ്യനായിരുന്ന എം. എസ്‌. രാമസ്വാമിയയ്യര്‍; പ്രൊഫ്‌. പി. സാംബമൂര്തി; ഡോ. എസ്‌. വെങ്കിടസുബ്രഹ്മണ്യ അയ്യര്മുതലായവര്അവരുടെ ഗ്രന്ഥങ്ങളില്യഥര്ത്ഥത്തിലുണ്ടായ സത്യാവസ്ഥകളെ അതിശയോക്തിസ്പര്ശമില്ലാതെ എഴുതിയിട്ടുണ്ട്‌. ഇവര്തമ്മില്കാണാന്കളമൊരുക്കിയ സാഹചര്യവും, അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും ചുരുക്കത്തിലെങ്കിലും സ്പര്ശിക്കാതെ മുമ്പോട്ടു പോകുന്നത്ഉചിതമായിരിക്കുമെന്ന്തോന്നുന്നില്ല.

      
ത്യാഗരാജശിഷ്യനായിരുന്ന കണ്ണയ്യാ ഭാഗവതരും, ദീക്ഷിതരുടെ ശിഷ്യനായിരുന്ന വടിവേലുവും, സ്വാതി തിരുനാളിന്റെ സംഗീതസദസ്സിലെ പ്രമുഖവ്യക്തികളായിരുന്നു. ത്യാഗരാജസ്വാമികളുടെ കൃതികള്ഇവര്പാടുന്നതുകേട്ട മഹാരാജവിന്‌, മഹാത്മാവിനെ നേരില്ക്കാണണമെന്ന്ആഗ്രഹം തോന്നി. അദ്ദേഹത്തെ തിരുവയ്യാറില്ചെന്ന്! കൂട്ടികൊണ്ടുവരുന്നതിനായി വടിവേലുവിനേയും, ഗോവിന്ദമാരാരേയും മഹാരാജവ്നിയോഗിച്ചു. അവര്ക്ക്കൂട്ടിനായി നല്ലതമ്പി മുതലിയാരേയും ഏര്പ്പാടാകി. അങ്ങിനെ 1838-39-ല്ഒരേകാദശിയോടനുബന്ധിച്ച്സംഗീതോത്സവം നടന്നുകൊണ്ടിരിക്കെ ഇവര്മൂവരും ത്യാഗരാജസന്നിധിയിലെത്തി. ശിഷ്യന്മാരെല്ലാം ചേര്ന്നുപാടുന്ന ഭജനയുടെ രസം നുകര്ന്നുകൊണ്ട്സ്വാമികള്മദ്ധ്യസ്ഥനത്ത്ഇരിക്കുകയാണ്‌. ഒഴിഞ്ഞുകിടന്നിരുന്ന ഒരു മൂലയില്മൂവ്വരും ഇരിപ്പുറപ്പിച്ചു. ഭജനയുടെ പൂര്വഭാഗം സമാപിച്ചപ്പോള്സ്വമികലുടെ പാട്ടൊന്നു കേട്ടാല്കൊള്ളമെന്ന്ഗോവിന്ദമാരാര്ആഗ്രഹം പ്രകടിപ്പിച്ചു. തന്നോട്പാടാന്ആഞ്ഞാപിച്ചതാരാണെന്ന്ആദ്യം സ്വാമികള്ക്ക്മനസ്സിലായില്ലെങ്കിലും, വടിവേലുവില്നിന്ന്കാര്യം ഗ്രഹിച്ചു. ഉടന്തന്നെ മാരാര്ക്ക്പാടാന്സ്വമികളുടെ അനുമതി ലഭിച്ചു. കിട്ടിയ അവസരം പാഴാക്കാതെ അദ്ദേഹം പാടാന്തീരുമാനിച്ചു. എല്ലാ വാദ്യോപകരണങ്ങളും നിസ്ചലമാക്കാനാഞ്ഞാപിച്ചുകൊണ്ട്മാരാര്അദ്ദേഹത്തിന്റെ ഏഴുകമ്പികളുള്ള തമ്പുരമീട്ടി പന്തുവരാളിരാഗം ആലാപനം തുടങ്ങി. ഒന്നാം കാലം രണ്ടാം കാലം മൂന്നാം കാലം എന്നിവ നിഷ്പ്രയാസം കടന്ന്ആലാപനം ആറാം കാലത്തിലെത്തിയപ്പോള്ത്യാഗരജസ്വാമികളടക്കം സദസ്സ്യര്എല്ലാവരും അത്യത്ഭുതത്താല്അങ്ങോട്ടുമിങ്ങോട്ടും നോക്കാന്തുടങ്ങി. ശേഷം ഗീതഗോവിന്ദത്തിലെ "ചന്ദനചര്ച്ചിതനീലകളേബര" എന്ന അഷ്ടപതി ഒരു പല്ലവിയായെടുത്ത്ഷറ്റ്കാലത്തിലും പാടി രാഗമാലികയില്അവസാനിച്ചപ്പോള്ത്യാഗരാജസ്വാമികള്ക്കു മാരാരോടു തോന്നിയ ഭക്തിയും ബഹുമാനവും അളവറ്റതായിരുന്നു. ആതിധേയന്റെ അത്ഭുതസിദ്ധിക്കൊരു പാരിതോഷികമെന്നോണം ശ്രീരാഗത്തില്‍ "എന്തരോ മഹാനുഭാവുലു അന്തരികി വന്ദനമു" എന്നു തുടങ്ങുന്ന കീത്തനം പാടി വിശിഷ്ടാതിഥിക്കു സമര്പ്പിച്ചു. "ഗോവിന്ദസ്വാമി" എന്ന ബഹുമാനസൂചകമായ നാമവും ത്യഗരാജന് അവസരത്തില്നല്കിയതായി പറയപ്പെടുന്നു.

      
സ്വാമികളുടെ നിര്ദ്ദേശപ്രകാരം മാരാര്കുറേദിവസം അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചശേഷം തന്റെ വടക്കോട്ടുള്ള യാത്ര തുടര്ന്നു. ഏതായാലും മാരാര്തിരിച്ച്തിരുവന്തപുരത്തേക്ക്പോകുകയുണ്ടായില്ല. ഉത്തര ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങള്സന്നര്ശിക്കുകയും, ചിലയിടങ്ങളില്വിദ്വാന്മാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത്അവസാനം മഹാരഷ്ട്രയിലുള്ള പണ്ഡരീപുരം വിഠല ക്ഷേത്രത്തില്ഭജനമിരിക്കുകയും, അവിടെവച്ച്‌ 1842-ല് 'മഹാനുഭാവലു' മര്ത്യപഞ്ജരമുപേക്ഷിക്കുകയും ചെയ്തു. 

      
ഗോവിന്ദസ്വാമി ഒരു ഗാനസാമ്രാട്ട്മാത്രമായിരുന്നില്ല, ഉന്നതനായ ഒരു വാഗ്ഗേയകാരനും കൂടിയായിൂരുന്നു, ഗോവിന്ദസ്വാമി വര്ണ്ണങ്ങള്എന്ന പേരില്മാരാരുടെ കൃതികള്തമിള്നാട്ടില്പ്രചാരത്തിലിരുന്നതായി പ്രൊ. സാംബമൂര്തി തുടങ്ങിയവര്പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം രചിച്ചു പാടിയ കൃതികളൊന്നും പകര്ത്തിവച്ചിട്ടില്ലാത്തതുകൊണ്ടും, അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകളെക്കുറിച്ച്രേഖകളില്ലാത്തതുകൊണ്ടും പൂര്ണ്ണരൂപത്തില്അവകളുടെ മാതൃക കിട്ടാന്വിഷമമായിത്തന്നെയാണിരിക്കുന്നത്‌. ആയതിനാല്ഏതുവകഭേതത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്എന്ന്പറയുക വിഷമമാണ്‌. സ്വരജതികള്മാതിരിയാണെന്നും, വര്ണ്ണ മതൃകയിലാണെന്നും, അതുമല്ല, ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതികള്പോലെ വര്ണങ്ങളുടേയും, സ്വരജതികളുടെയും, ഏകീകൃത രൂപത്തിലുള്ള പ്രബന്ധങ്ങള്ആണെന്നും പലപ്രകാരത്തില്പറഞ്ഞുവരുന്നുണ്ട്‌. ഗോവിന്ദസ്വാമി വര്ണങ്ങള്എന്നപേരില്തമിള്നാട്ടിലും മറ്റും കൃതികള്പ്രാചാരത്തിലിരുന്ന കാര്യം ഞാന്നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. 'യതുകുലഗാംബോജി'യിലും, 'മോഹന'ത്തിലും അദ്ദേഹം രചിച്ച വര്ണങ്ങള്കണ്ടുകിട്ടിയിട്ടുള്ളതായി ശ്രീമതി ലീലാ ഓംചേറി രേഖപ്പെടുത്തിയതായി ഓര്ക്കുന്നു.

      
സോപാന സംഗീതത്തിന്റെയും, കര്ണാടക സംഗീതത്തിന്റെയും ചുവടു പിടിച്ച് രണ്ടു പ്രസ്ഥാനങ്ങളിലും സര്വസാധാരണമായിരുന്ന വ്യത്യസ്ഥ്ഗാനരൂപങ്ങളെല്ലാം ഗോവിന്ദമാരാര്രചിച്ചിരിക്കാമെന്ന്അനുമാനിക്കുന്നതില്അപാകതയില്ല. സംകൃതം, തെലുങ്ക്‌, മണിപ്രവാളം എന്നീ ഭാഷകള്അവക്കായി ഉപയോഗപ്പെടുത്തിയുമിരിക്കാം. ആധുനീക കര്ണ്ണടക സംഗീതത്തിന്റെ പ്രാഥമിക തത്ത്വങ്ങള്വളരെ ഭംഗിയായും, എഴുപത്തിരണ്ടു മേളകര്ത്താരാഗങ്ങളുടെയും, അവയുടെ ജന്യരാഗങ്ങളുടെയും ലക്ഷണങ്ങള്വളരെ വിശദമായും വിവരിക്കുന്ന ഒരുല്കൃഷ്ടഗ്രന്ഥമാണ്‌ "സംഗ്രഹചൂഡാമണി".
കൃതിയുടെ കര്ത്താവൊരു "ഗോവിന്ദാചാര്യ"രാണെന്നറിയാമെങ്കിലും മഹാത്മാവിന്റെ മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. ഗോവിന്ദമാരാര്സംഗീതനഭോമണ്ടലത്തിലെ ഒരു ധ്രുവാചാര്യനായി വിഹരിച്ചിരുന്നുവെന്നതിന്പല തെളിവുകളും പ്രത്യക്ഷമായുണ്ട്‌. നിലയില്നോക്കുമ്പോള്‍ "സംഗ്രഹചൂഡാമണി"യുടെ കര്ത്താവ്അദ്ദേഹമായിരിക്കുകയില്ലേ, എന്നൊരു ചോദ്യം നമ്മുടെ മുമ്പില്പ്രത്യക്ഷീഭവിക്കുന്നുണ്ട്‌. ഒരുപക്ഷേ നിരന്തരമായ ഗവേഷണത്തില്ക്കൂടെ അത്തെളിയിച്ചെടുക്കനും സാധിച്ചേക്കും. അതുപോലെതന്നെ അദ്ദേഹത്തിന്റെ കൃതികളും. പൂര്വികരേയും, അവരുടെ വിലമതിക്കാനാവാത്ത സംഭാവനകളേയും കുറിച്ചൊരു അവബോധം നമുക്കുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അശ്രധ, അവഗണന,അനാദരവ്മുതലായവകൊണ്ട്അമൂല്യകലാസൃഷ്ടികളെ കുറച്ചൊക്കെ ഒതുക്കിവെക്കാമെങ്കിലും, അത്ശാശ്വതമായി നിലനിര്ത്താനൊക്കുകയില്ലെന്ന പ്രത്യാശയോടെ നമുക്കേവര്ക്കും കാത്തിരിക്കാം.

      
കര്ണ്ണാടക സംഗീതവും, സോപാന സംഗീതവും ഭാരതത്തിലുള്ളിടത്തോളം കാലം, സംഗീതശാഖാമൂല്യങ്ങള്നാടിന്റെ നാനഭാഗത്തും പ്രചരിപ്പിക്കാനും, അതിലൂടെ ഒരേകാത്മഭാരതത്തെ കാണാന്ശ്രമിക്കുകയും ചെയ്ത പുണ്യാത്മാവിന്റെ നാമധേയം നിലനില്ക്കുമെന്നുതന്നെ നമുക്ക്പ്രത്യാശിക്കാം.

                                             ooooo00000ooooo.