Friday 24 July 2020

ചിത്രകൂടസംഗമം.
(രാജുവിളാവത്ത്‌ -
കൂവപ്പടി).


കോദണ്ഡപാണിയും സൗമിത്രിയുംതാനും
ചിത്രകൂടത്തില്‍ വസിക്കുംകാലം
ദശമുഖസോദരി,യവിടെയെത്തി-
മതിമോഹ,മോരോന്നായ്‌ ചൊന്നനേരം
ദശരഥതനയനാം രാമചന്ദ്രന്‍

 
"ലങ്കേശസോദരി കേട്ടുകൊള്‍ക, ജനക-
മകളാകും സീതയെന്റെ വേളിയെന്നു-
കഷ്ടം! കുമാരിനീ അറിഞ്ഞിലല്ലി?!
"വേളിയാകാത്തൊരുസോദരുണ്ടെനി-
ക്കെന്നതുമുന്നം,നീ,യറിഞ്ഞുകൊള്‍ക."
ലക്ഷ്മണ നാമമുള്ളൊരനുജനും
ഇവിടെവസ്സിക്കുന്നുണ്ടെന്റെകൂടെ,
അവനോടുനിന്റെ കഥനമെല്ലാം
ചൊല്ലീടുകില്‍ പരിഹാരമുണ്ടായിടാം."
എന്നുപദേശമായ്‌ പറഞ്ഞനേരം-
ചെന്നുകേണീടിനാന്‍ ലങ്കേശ്വരി
"രാവണന്‍ തന്നുടെ സോദരിയായൊരു-
രാക്ഷസനാരിതാന്‍ ശൂര്‍പ്പണഖ
നിന്നുടെചാരത്തു വന്നീടുവാന്‍
ഒന്നുരണ്ടല്ലയോകാരണങ്ങള്‍,
ചൊല്ലുകയെന്നാകില്‍ ലക്ഷ്മണാ! നീ
തെല്ലുപരിഭവം കൊള്‍കവേണ്ട!
മൂന്നുലോകത്തിലും ഇല്ലനിന്നെപ്പോലെ
സൗന്ദര്യമൊത്തൊരു രാജപുത്രന്‍.

രാക്ഷസ്സിതന്നുടെ ഭാഷിതം കേട്ടപ്പോള്‍
ലക്ഷ്മണന്‍ കോപത്താല്‍ ചൊല്ലിയിഥം

"ദുഷ്ടെ! നിന്‍വീരവചനങ്ങളൊന്നുമേ
കഷ്ട! മെനിക്കിഹ കേള്‍ക്കവേണ്ട!"
ലങ്കാധിപനാം സോദരിയന്നേരം
പൈങ്കിളി പോലെ മൊഴിഞ്ഞിതല്ലോ
"മോഹമുണ്ടിതുലക്ഷ്‌മണാ നിന്‍കരം
ഗ്രഹിച്ചിട്ടു ലങ്കനാട്ടില്‍ വസിച്ചീടുവന്‍,
ലങ്കേശരനാകുംരാവണന്‍തന്നുടെ
ഹുങ്കെല്ലാം പോയിമറഞ്ഞീടുമ്പോള്‍
വാഴിക്കാം രാക്ഷസ കുലപതിയായിനിന്നെ
പൊളിയല്ല കുമാരാ! നീയോര്‍ക്കവേണം".

രൂക്ഷതയേറുമീ വാക്കെല്ലാം കേട്ടിട്ടു-
അക്ഷമനായൊരുലക്ഷ്മണനന്നേരം
ഹസ്തത്തിലേന്തിയ വാളെടുത്തൂക്കോടെ-
കക്ഷ്ണിച്ചവളുടെ മൂക്കും മുലകളും.

പേടിച്ചരണ്ടോരി നാരിയന്നേരത്ത്‌
പേടകത്തില്‍കേറിലങ്കപൂകി.








Climb to the top of the charts! Play the word scramble challenge with star power. Play now!

No comments: