Friday 24 July 2020

പ്രാര്‍ത്ഥന:(മഞ്ജരി)
(രാജു വിളാവത്ത്‌-കൂവ്വപ്പടി).


കാരുണ്യവാരിധേ! താവകാനുഗ്രഹം
പാരിലെല്ലാര്‍ക്കും ചൊരിഞ്ഞീടണെ!
ഭൂവിങ്കലാരെല്ലം നിന്നെഭജിക്കുന്നോ
ഭാവിസുഖമവര്‍ക്കുണ്ടുന്യൂനം.

ത്വല്‍പ്രഭാവത്തിന്റെ ചൈതന്ന്യമൊന്നുതാ-
നിപ്രപഞ്ചത്തിന്റെ ശക്തിധാര
പുണ്യഫലങ്ങളും പാപഫലങ്ങളും
മാനവര്‍ക്കേകുക നീയല്ലയൊ?

സൂര്യചന്ദ്രാദികള്‍ താരകജ്ജാലവും
ആരുടെകാരുണ്യ ലീലയല്ലീ?
താവകകീര്‍ത്തനം പാടുവോരേവര്‍ക്കും
ദേവാദിദേവ സുഖമരുളു!!!


More immediate than e-mail? Get instant ac

No comments: